കേൾക്കുക നിങ്ങളെയെങ്കിലും ...!!!
.
കേൾക്കുക എന്നത് ഒരു കലയാണ് . ഓരോരുത്തരും പറയുന്നത് അവരുടെ താത്പര്യത്തിനനുസരിച് അവർ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ കേൾക്കാൻ കഴിയുക എന്നത് തീർത്തും നിസ്സാരമല്ല തന്നെ . നമുക്ക് പ്രിയപ്പെട്ടതും അല്ലാത്തതും , വേണ്ടതും വേണ്ടാത്തതും നല്ലതും ചീത്തയും ... അങ്ങിനെയങ്ങിനെ, കാഴ്ചയേക്കാൾ, സ്പർശനത്തേക്കാൾ , രുചിയേക്കാൾ , ഗന്ധത്തേക്കാൾ ഒരു പക്ഷെ വികാര വിക്ഷോഭങ്ങൾക്ക് എളുപ്പത്തിൽ വശംവദമാക്കപ്പെടാവുന്ന ഒരു സംവേദന മാധ്യമം തന്നെയായതുകൊണ്ട് കേൾവി എപ്പോഴും വളരെ പ്രാധാന്യവും അർഹിക്കുന്നു .
.
നമ്മളെ കേൾക്കാൻ ഒരാളുണ്ടാകുക എന്നത് ഈ ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ് . നമ്മുടെ സങ്കടങ്ങൾ , നമ്മുടെ കുസൃതികൾ , നമ്മുടെ സ്വകാര്യതകൾ നമ്മുടെ ആശങ്കകളും ആവലാതികളും ... അങ്ങിനെ നമ്മുടെ മനസ്സിലുള്ളതെന്തും തുറന്നു പ്രകടിപ്പിക്കാൻ നമുക്ക് ഏറ്റവും എളുപ്പം സാധിക്കുന്ന കേൾവിയെന്ന മഹാ സംഭവത്തിന് ഒരു വ്യക്തി ഇഷ്ടത്തോടെയുണ്ടാവുക എന്നു പറഞ്ഞാൽ അതൊരു സന്തോഷപ്രദവും വികാരപരവുമായ കാര്യം തന്നെ .
.
ഇതിനിടയിൽ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന പോലെത്തന്നെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട് എന്നസത്യം നാം ഒരിക്കലും മറന്നുകൂട. ഒരു വാക്കിനു വേണ്ടി കാത്തുനിൽക്കുന്നതുപോലെ ഒരുവാക്ക് കേട്ടെങ്കിലെന്ന് കാത്തിരിക്കുന്നവരും തുല്ല്യം തന്നെ . അങ്ങിനെ ഒരേഒരു നിമിഷത്തെ ഒരു കേൾവിക്കുറവുകൊണ്ടു മാത്രം നഷ്ട്ടപ്പെട്ടുപോകുന്ന ഒരുപാട് ജീവിതങ്ങളുണ്ട് ഈ മണ്ണിൽ എന്നതും ഒരു പരമമായ സത്യം .
.
ആശയോടെ ആശങ്കയോടെ ആകുലതകളോടെ ആത്മഹർഷത്തോടെ ഉന്മാദത്തോടെ .... തന്റെ മനസ്സുതുറക്കാൻ കാത്തിരിക്കുന്ന . ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ കേൾക്കാൻ തയ്യാറാകാത്ത ഭർത്താവ് അല്ലെങ്കിൽ ഭാര്യ ആ കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവുമാണ് കൊട്ടിയടക്കുന്നതെന്ന് ഓർക്കുന്നതേയില്ല . തന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങൾ പങ്കുവെക്കാൻ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നേരെ ചെവിയടക്കുന്ന അച്ഛൻ അല്ലെങ്കിൽ അമ്മ അവരുടെ ഭാവിയും ജീവിതവുമാണ് മൂകമാക്കുന്നതെന്നും അറിയാതെ പോകുന്നു .
.
ഒരു നല്ല വാഗ്മിയാകാൻ കഴിയുക എന്നതുപോലെത്തന്നെ മഹത്തരമാണ് ഒരു നല്ല കേൾവിക്കാരനാവുക എന്നതും . ഒരു മഹാനായില്ലെങ്കിലും തന്റെ പ്രിയപ്പെട്ടവരുടെ വിലയേറിയ വാക്കുകൾക്ക് ഒരുനിമിഷമെങ്കിലും ചെവികൊടുക്കാൻ കഴിഞ്ഞാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിക്കുമെങ്കിൽ ആ ഒരുനിമിഷം നമുക്കും മാറ്റിവെക്കാം .ഇന്നത്തെ ഈ ലോക ലഹരി ദിനത്തിന്റെ ആപ്ത വാക്യം തന്നെ നമ്മുടെ കുട്ടികളുടെ കേൾവിക്കാരനാവുക എന്നതാണ് . നമ്മൾ ഒരുനിമിഷം അവർക്ക് കേൾവിക്കാരനായിരുന്നാൽ നമ്മുടെ കുട്ടികൾ ലഹരിക്കെങ്കിലും അടിമപ്പെടാതിരിക്കുമെങ്കിൽ തീർച്ചയായും അവരെ പറയാൻ അനുവദിക്കുക , അവരെ കേൾക്കാൻ തയ്യാറാവുക ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Sunday, June 26, 2016
Monday, April 4, 2016
പണം ...!!!
പണം ...!!!
.
പണം
വീർപ്പിച്ചു കെട്ടിയ
ഒരു വലിയ
ബലൂൺ പോലെയാണ് ...!
.
കയ്യിലുള്ളവനത്
യധേഷ്ടം തട്ടിക്കളിക്കാം,
അഹങ്കരിക്കാം ,
അർമ്മാദിക്കാം ,
ഇല്ലാത്തവന്
അത് ആഗ്രഹത്തോടെയും
പ്രതീക്ഷയോടെയും
നോക്കിയിരിക്കാം ...!
.
ഒരു കാറ്റിലത്
പറന്നുപോകാം
കൈവിട്ടാലതിന്റെ
കാറ്റും പോകാം ...!
.
ശ്രദ്ധിച്ചില്ലെങ്കിലതു
പൊട്ടിപ്പോകാം
ശ്രദ്ധിച്ചാലതവസാനം വരെയും
കൊണ്ടു നടക്കാം ...!
.
വീർപ്പിക്കാൻ ആരോഗ്യമില്ലെങ്കിൽ
വീർത്തതുകൊണ്ട് തൃപ്തിപ്പെടേണ്ട
ആ വർണ്ണ ബലൂൺ പക്ഷേ
ഏവരുടെയും സ്വപ്നമാണ്
ജീവിതവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പണം
വീർപ്പിച്ചു കെട്ടിയ
ഒരു വലിയ
ബലൂൺ പോലെയാണ് ...!
.
കയ്യിലുള്ളവനത്
യധേഷ്ടം തട്ടിക്കളിക്കാം,
അഹങ്കരിക്കാം ,
അർമ്മാദിക്കാം ,
ഇല്ലാത്തവന്
അത് ആഗ്രഹത്തോടെയും
പ്രതീക്ഷയോടെയും
നോക്കിയിരിക്കാം ...!
.
ഒരു കാറ്റിലത്
പറന്നുപോകാം
കൈവിട്ടാലതിന്റെ
കാറ്റും പോകാം ...!
.
ശ്രദ്ധിച്ചില്ലെങ്കിലതു
പൊട്ടിപ്പോകാം
ശ്രദ്ധിച്ചാലതവസാനം വരെയും
കൊണ്ടു നടക്കാം ...!
.
വീർപ്പിക്കാൻ ആരോഗ്യമില്ലെങ്കിൽ
വീർത്തതുകൊണ്ട് തൃപ്തിപ്പെടേണ്ട
ആ വർണ്ണ ബലൂൺ പക്ഷേ
ഏവരുടെയും സ്വപ്നമാണ്
ജീവിതവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, March 30, 2016
വിശപ്പ് ...!!!
വിശപ്പ് ...!!!
.
മരണത്തേക്കാൾ ഭീതിതവും
രതിയേക്കാൾ ഉത്തേജിതവും
പ്രണയത്തേക്കാൾ തീവ്രവും
വിരഹത്തേക്കാൾ വികാരപരവും
നഷ്ടപ്പെടലിനേക്കാൾ വേദനാജനകവും
തോൽവിയേക്കാൾ ഭയചകിതവും
വിശപ്പ്....!
.
മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവും
കടലിനേക്കാൾ ആഴമേറിയതും
അകാശത്തേക്കാൾ വിശാലമായതും
വിശപ്പ് ...!
.
വിശപ്പാണ് ജീവിതം
ജീവിതമാണ് വിശപ്പും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മരണത്തേക്കാൾ ഭീതിതവും
രതിയേക്കാൾ ഉത്തേജിതവും
പ്രണയത്തേക്കാൾ തീവ്രവും
വിരഹത്തേക്കാൾ വികാരപരവും
നഷ്ടപ്പെടലിനേക്കാൾ വേദനാജനകവും
തോൽവിയേക്കാൾ ഭയചകിതവും
വിശപ്പ്....!
.
മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവും
കടലിനേക്കാൾ ആഴമേറിയതും
അകാശത്തേക്കാൾ വിശാലമായതും
വിശപ്പ് ...!
.
വിശപ്പാണ് ജീവിതം
ജീവിതമാണ് വിശപ്പും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, March 28, 2016
രൂപക്കാഴ്ചകൾ ...!!!
രൂപക്കാഴ്ചകൾ ...!!!
.
കാണുന്നവയിൽ
ചില മുഖങ്ങൾക്കെല്ലാം
ഒരേ രൂപമായത്
യാദൃശ്ചികം മാത്രമല്ല
അത്
രാത്രിയിൽ നിന്നാണ്
പകലുകൾ ഉണ്ടാകുന്നത്
എന്ന് പറയുംപോലെയോ
അല്ലെങ്കിൽ
മറവിക്ക് ശേഷമാണ്
ഓർമ്മകൾ ഉണ്ടാകുന്നത്
എന്ന് പറയും പോലെയോ
ആയിരിക്കാം ...!
.
എങ്കിലും
ഞാനിപ്പോൾ തിരയുന്നത്
ചില രൂപങ്ങളെ തന്നെ
തെരുവിൽ അലയുന്ന അനാഥരുടെ ,
വിശപ്പ് ഒട്ടിച്ച വയറുള്ളവരുടെ
രോഗപീഡയാൽ ഉഴലുന്നവരുടെ ...!
.
എന്നിട്ടുവേണം
മുഖപുസ്തകത്തിൽ,
പൊതു ചുമരുകളിൽ ,
വിഡ്ഢിപ്പെട്ടിയിൽ ,
പത്രത്താളുകളിൽ ....
ഒക്കെയും എനിക്കവർക്കൊപ്പം
ചേർന്നുനിൽക്കുന്ന രൂപങ്ങളാകാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കാണുന്നവയിൽ
ചില മുഖങ്ങൾക്കെല്ലാം
ഒരേ രൂപമായത്
യാദൃശ്ചികം മാത്രമല്ല
അത്
രാത്രിയിൽ നിന്നാണ്
പകലുകൾ ഉണ്ടാകുന്നത്
എന്ന് പറയുംപോലെയോ
അല്ലെങ്കിൽ
മറവിക്ക് ശേഷമാണ്
ഓർമ്മകൾ ഉണ്ടാകുന്നത്
എന്ന് പറയും പോലെയോ
ആയിരിക്കാം ...!
.
എങ്കിലും
ഞാനിപ്പോൾ തിരയുന്നത്
ചില രൂപങ്ങളെ തന്നെ
തെരുവിൽ അലയുന്ന അനാഥരുടെ ,
വിശപ്പ് ഒട്ടിച്ച വയറുള്ളവരുടെ
രോഗപീഡയാൽ ഉഴലുന്നവരുടെ ...!
.
എന്നിട്ടുവേണം
മുഖപുസ്തകത്തിൽ,
പൊതു ചുമരുകളിൽ ,
വിഡ്ഢിപ്പെട്ടിയിൽ ,
പത്രത്താളുകളിൽ ....
ഒക്കെയും എനിക്കവർക്കൊപ്പം
ചേർന്നുനിൽക്കുന്ന രൂപങ്ങളാകാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, March 23, 2016
ഗർഭപാത്രതിനും, ഹൃദയത്തിനുമിടയിൽ ...!!!
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ ...!!!
.
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ
ഒരു വലിയ ഇടമുണ്ട് ...!
.
ബീജം വളർന്ന്
കുഞ്ഞാകുന്നിടത്തോളം
വലിയ ദൂരം ...!
.
പാത്രങ്ങൾ
വിതയ്ക്കാനും കൊയ്യാനും മാത്രമുള്ള
വയലുകൾ മാത്രമാകാത്തിടത്തുനിന്നും ...!
.
സ്ത്രീയിൽനിന്നും
അമ്മയിലേക്കുള്ള
സുകൃതത്തിന്റെ ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
ഹൃദയത്തിനുമിടയിൽ ...!!!
.
ഗർഭപാത്രതിനും,
ഹൃദയത്തിനുമിടയിൽ
ഒരു വലിയ ഇടമുണ്ട് ...!
.
ബീജം വളർന്ന്
കുഞ്ഞാകുന്നിടത്തോളം
വലിയ ദൂരം ...!
.
പാത്രങ്ങൾ
വിതയ്ക്കാനും കൊയ്യാനും മാത്രമുള്ള
വയലുകൾ മാത്രമാകാത്തിടത്തുനിന്നും ...!
.
സ്ത്രീയിൽനിന്നും
അമ്മയിലേക്കുള്ള
സുകൃതത്തിന്റെ ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, March 9, 2016
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
പ്രണാമം , സ്ത്രീയേ നിനക്ക് ...!!!
.
പ്രണാമം ,
തെരുവിൽ നഗ്നയാക്കപ്പെടുന്നവൾക്ക്
അകത്തളങ്ങളിൽ ഒറ്റപ്പെടുന്നവൾക്ക്
വാക്കുകൾ പണയം വെക്കേണ്ടിവരുന്നവൾക്ക്
കാഴ്ചകൾ നഷ്ടപ്പെടുത്തേണ്ടിവരുന്നവൾക്ക്
താലിമാല പണയം വെക്കേണ്ടിവരുന്നവൾക്ക്
ചായാനൊരു തോളില്ലാതെവരുന്നവൾക്ക്
ഛായകളിൽ രൂപങ്ങൾ നഷ്ടപ്പെടുന്നവൾക്ക്
തലമുറകൾക്ക് ജീവിതം ബലിനൽകുന്നവൾക്ക്
കണ്ണീരിലുണക്കി സ്നേഹം സൂക്ഷിക്കുന്നവൾക്ക്

Tuesday, March 8, 2016
ഭാരം ...!!!
ഭാരം ...!!!
.
നിഴലിന് കനം കൂടുന്നത്
കാഴ്ചക്ക് ഭാരം വെക്കുമ്പോൾ ...!
.
ഭാരം
മാംസത്തിന്റെയാകാം
മനസ്സിന്റെയാകാം
മരണത്തിന്റെയുമാകാം ...!
.
മാംസത്തിന്റെയാകുമ്പോൾ
മാനത്തിനും
മാനത്തിന്റെയാകുമ്പോൾ
മനസ്സിനും ...!
.
ഭാരം മാത്രം
പിന്നെയും ശേഷിക്കുന്നത്
നിഴലിൽ മാത്രവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
നിഴലിന് കനം കൂടുന്നത്
കാഴ്ചക്ക് ഭാരം വെക്കുമ്പോൾ ...!
.
ഭാരം
മാംസത്തിന്റെയാകാം
മനസ്സിന്റെയാകാം
മരണത്തിന്റെയുമാകാം ...!
.
മാംസത്തിന്റെയാകുമ്പോൾ
മാനത്തിനും
മാനത്തിന്റെയാകുമ്പോൾ
മനസ്സിനും ...!
.
ഭാരം മാത്രം
പിന്നെയും ശേഷിക്കുന്നത്
നിഴലിൽ മാത്രവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, March 7, 2016
ഞാൻ എന്നത് ...!!!
ഞാൻ എന്നത് ...!!!
.
ഞാൻ എന്നത്
പിന്നെയും അവശേഷിക്കുന്ന
ഒരു മായ മാത്രമെന്ന്
എനിക്ക് തോന്നുന്നിടത്ത്
ഞാൻ ഞാനാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഞാൻ എന്നത്
പിന്നെയും അവശേഷിക്കുന്ന
ഒരു മായ മാത്രമെന്ന്
എനിക്ക് തോന്നുന്നിടത്ത്
ഞാൻ ഞാനാകുന്നു ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, March 2, 2016
മടക്കയാത്രചെയ്യുന്നവർ ...!!!
മടക്കയാത്രചെയ്യുന്നവർ ...!!!
.
വിവരം അറിഞ്ഞപ്പോൾ തന്നെ ഞാനും എന്റെ സുഹൃത്തും കൂടി പറ്റാവുന്ന വിധത്തിലുള്ള എല്ലാ മാർഘങ്ങളിലൂടെയും പരമാവധി പൈസയും സ്വരൂപിച്ച് അങ്ങോട്ട് യാത്ര തിരിച്ചു . ആയിരത്തി ഒരുന്നൂറ് മൈൽ ദൂരെയുള്ള ജോലി സ്ഥലത്ത് നിന്നും ഭീകരമായ മരുഭൂമിയിലൂടെ രാത്രിയിലെ ആ കൊടും തണുപ്പിൽ സ്പീഡിൽ യാത്ര ചെയ്ത് അങ്ങോട്ടെത്തുക എന്നത് ഏറെ ദുഷ്കരമായിരുന്നിട്ടും ഞങ്ങൾക്ക് പിന്തിരിയുക അസാധ്യമായിരുന്നു . എന്നിട്ടും പകുതിയിലേറെ ദൂരം താണ്ടിയപ്പോഴേക്കും തളർന്നുപോയ ഞാൻ വാഹനം സുഹൃത്തിനെ ഏൽപ്പിച്ച് മാറിയിരുന്നു .
.
പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വളരെ യാദൃശ്ചികമായാണ് ഒരു ഔദ്യോഗിക സന്ദർശനത്തിനിടയിൽ ഞാൻ അദ്ധേഹത്തെ പരിചയപ്പെടുന്നത് . രണ്ട് വ്യത്യസ്ത രാജ്യങ്ങളിലാണ് ഞങ്ങൾ താമസിച്ച് പണിയെടുക്കുന്നതെങ്കിലും, സമാന മനസ്ഥിതിക്കാരായതിനാലാകാം വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തതും നല്ലൊരു കുടുംബ സൌഹൃദത്തിലേക്ക് ആ ബന്ധം വളർന്നതും . യാത്രയുടെ ഇടവേളകളിൽ മാറുന്ന കുപ്പായങ്ങൾക്കിടയിൽ പലപ്പോഴും പല ബന്ധങ്ങളും കൂടി ഊർന്നു വീണു പോകാറുണ്ടെങ്കിലും എന്തുകൊണ്ടോ അപൂർവ്വങ്ങളിൽ ചിലതിലോന്നായി ഞങ്ങളുടെ ബന്ധവും നിലനിന്നു .
.
രാജ്യാന്തരങ്ങൾ താണ്ടി ഞാൻ പിന്നീട് എത്തിപ്പെട്ടത് അദ്ദേഹം ജോലി ചെയ്യുന്ന ഇതേ രാജ്യത്തായത് ഈ കാഴ്ച്ചകൂടി എന്നെ കാണിക്കാനുള്ള വിധിയുടെ ക്രൂരതയാകാം . ബന്ധങ്ങൾക്ക് പ്രാധാന്ന്യം നൽകി ജീവിതം ബന്ധനത്തിലായ ആ മഹാനായ മനുഷ്യൻ ഒരു പരാചിതനാണെന്നാണ് ഏല്ലാവരും എപ്പോഴും പറഞ്ഞിരുന്നതെന്ന് ഞാൻ ഓർത്തെടുത്തു . ഒരു നല്ല ഭർത്താവോ നല്ല അച്ഛനോ എന്തിന് നല്ലൊരു സുഹൃത്തുപോലും അല്ല താനെന്ന് അദ്ദേഹം തന്നെയും പലപ്പോഴും പറയുമായിരുന്നത് അദ്ധേഹത്തിന്റെ കുറ്റസമ്മതം തന്നെയുമായിരുന്നു .
.
നീണ്ട ഇരുപതു വർഷം കുടുംബസമേതം പ്രവാസിയായിരുന്നിട്ടും നല്ല ജോലിയും നല്ല സ്ഥിതിയും ഉണ്ടായിരുന്നിട്ടും ഭാര്യയ്ക്ക് താലി കോർത്തിടാൻ ഒരു സ്വർണ്ണ മാല പോലുമില്ലെന്നത് അയാളുടെ പരാജയത്തിന്റെ പര്യായം തന്നെ . ബാപ്പ ഇല്ലാതെ ഉമ്മയെയും ആറ് സഹോദരങ്ങളെ നോക്കി വളർത്തി വലുതാക്കി , തന്റെയും കുടുംബത്തിന്റെയും ബാദ്ധ്യതകൾ ഏറ്റെടുത്ത് തീർത്തെടുത്തു എന്നത് അതിനൊരു ന്യായീകരണമായി അദ്ദേഹം പോലും ഒരിക്കലും പറഞ്ഞിട്ടുമില്ല . ഒടുവിൽ ജീവിക്കാൻ അറിഞ്ഞുകൂടായിരുന്ന ആ മനുഷ്യന് ശൂന്ന്യതയിൽ അവശേഷിക്കുന്നതാകട്ടെ പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും വയ്യാത്ത ഭാര്യയും .
.
നേരം ഉച്ചയോടടുക്കുമ്പോഴേക്കും ഞങ്ങൾ അവിടെയെത്തി . സാമൂഹ്യ പ്രവർത്തകരുടെ തിക്കിത്തിരക്കിനിടയിൽ നിന്നും ആശുപത്രി മോർച്ചറിയുടെ വളരെ ദൂരെ തിരിച്ചുപോക്കിനുള്ള ഭാണ്ടവും കെട്ടി അദ്ധേഹത്തിന്റെ വരവും കാത്തിരിക്കുന്ന അവരെ കണ്ടെത്താൻ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു . കണ്ണീരുണങ്ങിയ ആ എട്ടു കണ്ണുകളിലും ജീവൻ തന്നെ അവശേഷിച്ചിരുന്നില്ലെന്നത് എന്നെ നന്നേ തളർത്തി നാലുവയസ്സു മാത്രം പ്രായമുള്ള ഇളയ കുട്ടിപോലും എന്നെക്കാൾ പക്വതയോടെ ആ അവസ്ഥയെ അഭിമുഖീകരിക്കുന്നത് കണ്ടുനിൽക്കാൻ എനിക്കാവുമായിരുന്നില്ല .
.
ഭക്ഷണം കഴിച്ച് കിടക്കുന്നതിനിടയിൽ യാത്രപോലും പറയാതെ ഒരു കുഞ്ഞു പിടച്ചിലിൽ തങ്ങളെ മുഴുവനായും തനിച്ചാക്കിപോയ അദ്ധേഹത്തെ അവർ എത്രമാത്രം സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു എന്നത് ഇടയ്ക്കിടെ മോർച്ചറിയുടെ വാതിലിലേക്ക് എത്തിനോക്കുന്ന ആ കണ്ണുകളിൽ നിന്നും കണ്ടെടുക്കാമായിരുന്നു . അവശേഷിക്കുന്ന നാലുജീവനുകളുടെ ജീവിതം മുഴുവൻ രണ്ടു കൈസഞ്ചികളിൽ കൊരിനിറക്കുമ്പോൾ ശേഷിക്കുന്നതെല്ലാം കൊടും ശൂന്ന്യത മാത്രമാണെന്ന് അവർക്കും നന്നേ തിരിച്ചറിയാമായിരുന്നു .
.
കയ്യിൽ കരുതിയതെല്ലാം എന്റെ കുഞ്ഞിന്റെ ഒപ്പമുള്ള ആ മൂത്തകുട്ടിയെ ഏൽപ്പിക്കുമ്പോൾ അവളിൽ കണ്ട ദയവുചെയ്ത് ഞങ്ങളോട് സഹതപിക്കല്ലേ എന്ന അപേക്ഷ എന്നെ കർമ്മ നിരതനാക്കി . എന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചോളാം എന്ന് പറയുന്നതിന് പകരം എന്നും കൂടെനിൽക്കാം എന്ന് ഉറപ്പിച്ചു പറഞ്ഞത് അവൾ പ്രതീക്ഷിച്ചത് തന്നെയായിരുന്നു . പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള ആ കുട്ടി ഞാൻ കൊടുത്ത പൈസ വാങ്ങി സൂക്ഷിച്ചുവെച്ച് അനിയത്തിമാരെയും കൂട്ടി തളർന്നിരിക്കുന്ന ഉമ്മയെ പരിചരിക്കുന്നത് അപ്പോൾ ഞാൻ അഭിമാനത്തോടെ നോക്കിനിന്നു .
.
അദ്ധേഹത്തെ കാണാൻ ഞാൻ പിന്നെ ശ്രമിച്ചില്ല എന്നത് എന്നെ വിഷമിപ്പിച്ചില്ല . അതുപക്ഷെ ഒരിക്കലും അദ്ധേഹത്തെ അവഹേളിക്കലായിരുന്നില്ല . മറിച്ച് അയാളിൽ ഞാൻ എന്റെ പ്രതിബിംബവും കാണുന്നതുകൊണ്ടായിരുന്നു . മറ്റൊരു പരാജിതന് അതിനുള്ള അർഹതയില്ല എന്ന വിശ്വാസവും . അപ്പോഴേക്കും പുറത്തുകൊണ്ടുവന്ന അദ്ധേഹത്തിന് പുറകിലായി ആ കുട്ടികൾ അവരുടെ ഉമ്മയുടെ കയ്യും പിടിച്ച് നടന്നകലുന്നത് ഞാൻ എന്റെ കണ്ണാടിയിൽ കണ്ടുനിന്നു. ഒരു ജീവിതത്തിന്റെ മുഴുവൻ ബാക്കിപത്രമായി അവശേഷിക്കുന്ന ആ കുട്ടികളെങ്കിലും പരാജയപ്പെടല്ലേ എന്ന ഒരു വലിയ പ്രാർഥനയോടെ ...!!!

Monday, February 29, 2016
ക്യാൻസറും കേരളവും .
ക്യാൻസറും കേരളവും .
.
ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ പ്രത്യേകിച്ചും കേരളം ഇപ്പോൾ . കോടാനുകോടികൾ മുടക്കി ആശുപത്രികൾ പണിയുന്നു , കൂട്ട ഓട്ടങ്ങൾ സംഘടിപ്പിക്കുന്നു മാരത്തോൺ ചർച്ചകൾ നടക്കുന്നു പോസ്റ്ററുകളും ചലച്ചിത്രങ്ങളും ഉണ്ടാകുന്നു പ്രമുഘർ സമൂഹത്തിനുമുന്നിൽ വലിയ വലിയ സംഭാവനകൾ നൽകുന്നു .... അങ്ങിനെ പോകുന്നു വിസ്മയകരമായ പലവിധ കാഴ്ചകൾ . എല്ലാം വളരെ നല്ലത് തന്നെ .
.
ലോകത്തിൽ എല്ലാകാലത്തും പല വിധത്തിലുള്ള മഹാമാരികൾ ഉത്ഭവിക്കാറും പ്രചരിക്കാറുമുണ്ട് . പലതും ശാസ്ത്രീയമായി തിരിച്ചറിയാൻ കഴിയാതിരുന്ന പുരാതന കാലത്ത് മനുഷ്യൻ അതിൽ പലതിനെയും വിശ്വാസത്തിന്റെ ഭാഗവുമാക്കി . അതിൽ എല്ലാ കാലത്തും തുടർച്ചയായി നിലനിൽക്കുന്ന പല മഹാ രോഗങ്ങളിൽ ഒന്നുതന്നെയാണ് ക്യാൻസർ. ഇപ്പോഴും ഫലപ്രദമായ അല്ലെങ്കിൽ പൂർണ്ണമായ ചികിത്സ സാധ്യമാകാത്ത ഒരു വലിയ വ്യാധി .
.
ഒരു വ്യക്തിക്ക് ക്യാൻസർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ് . പാരമ്പര്യം, ലഹരിയുടെ ഉപയോഗം , തൊഴിൽ സാഹചര്യങ്ങൾ , അന്തരീക്ഷ മലിനീകരണം തുടങ്ങി നമ്മൾ കഴിക്കുന്ന ഭക്ഷണം വരെ പലതും . ഏതൊരു രോഗവും വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതുതന്നെയാണ് അത് വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നത് . എന്നാൽ ക്യാൻസറിന്റെ കാര്യത്തിൽ ചില മുൻകരുതലുകൾ എങ്കിലും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല തന്നെ . അന്തരീക്ഷ മലിനീകരണം തുടങ്ങി പല വലിയ കാര്യങ്ങളിലും ഒരു സാധാരണക്കാരനായ മനുഷ്യന്റെ ഇടപെടലുകൾക്കും മുൻകരുതലുകൾക്കും വലിയ പരിധികളും പരിമിധികളുമുണ്ട് താനും .
.
എന്നാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില ചെറിയ കാര്യങ്ങൾ കൊണ്ടുതന്നെ ഈ വലിയ വിപത്തിനെ ഒരു പരിധിയോളം നേരിടാം എന്നതാണ് യാഥാർത്ഥ്യം . ക്യാൻസർ വരാനുള്ള കാരണങ്ങളിൽ പരമ പ്രധാനമായ ഒന്നാണ് മായം കലർന്ന അല്ലെങ്കിൽ വിഷം കലർന്ന ഭക്ഷണം . നമ്മൾ എന്ത് കഴിക്കണം എന്നതിനേക്കാൾ എന്ത് കഴിക്കാതിരിക്കണം എന്ന് തീർച്ചയായും നമുക്ക് തന്നെ തീരുമാനിക്കാം എന്നിരിക്കെ അത് ചെയ്യുക മാത്രം കൊണ്ട് ഒരു പരിധിവരെയെങ്കിലും തടയാൻ കഴിയുന്ന ഒരു വലിയ വിപത്തിനെ എന്തിനിങ്ങനെ വലുതാക്കി വളർത്തുന്നു .
.
നമ്മൾ ഇന്ന് കഴിക്കുന്ന ഭക്ഷണത്തിൽ ഭൂരിഭാഗത്തിലും ഭീകരമായ തോതിൽ വിഷം കലർന്നിരിക്കുന്നു അന്നതൊരു സത്യമാണ് . കറിപ്പൊടികളിൽ, മുൻകൂട്ടി തയ്യാറാക്കി പാക്കറ്റുകളിൽ വരുന്ന ഭക്ഷണത്തിൽ , കുടിക്കുന്ന പാലിൽ , വെളിച്ചെണ്ണയിൽ തുടങ്ങി അത്യാവശ്യമായ നിത്യോപയോഗ ഭക്ഷണ പദാർഥങ്ങളിൽ അടക്കം പലതിലും വിഷം ഉണ്ടെങ്കിലും അവയിൽ പലതും തടയുന്നതിൽ നമുക്ക് വീണ്ടും ചില പരിമിതികൾ ഉണ്ടായേക്കാം . എന്നാൽ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നമുക്ക് മുന്നിൽ വെച്ചുതന്നെ ചേർക്കുന്ന മായം അല്ലെങ്കിൽ വിഷം നമുക്ക് തടയാൻ കഴിയുന്നില്ല എന്നത് വിചിത്രം തന്നെ .
.
നമുക്കുമുന്നിൽ വറുത്തെടുക്കുന്ന ചിപ്സുകളിൽ , നമുക്കുമുന്നിൽ ഉണ്ടാക്കുന്ന ചായയിൽ നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ദോശയിലും വടയിലും നമുക്കുമുന്നിൽ ഉണ്ടാക്കിയെടുക്കുന്ന ഫ്രൈകളിലും മാംസത്തിലും അങ്ങിനെ നമ്മുടെ കണ്മുന്നിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ തന്നെ എത്രമാത്രം വിഷമാണ് ചേർക്കപ്പെടുന്നത് . താത്കാലിക ലാഭത്തിന് വേണ്ടി അറിഞ്ഞും അറിയാതെയും കച്ചവടക്കാർ ചെയ്യുന്ന ഈ ഭീകരമായ തെറ്റുകൾ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ച് നമ്മൾ ആ ഭക്ഷണം രുചിയോടെ വാങ്ങി കഴിക്കുന്നു . ഈയൊരു പ്രാവശ്യത്തേക്കല്ലേ എന്ന തൊടുന്യായവും പറഞ്ഞ് . പുറം മാന്യതയുടെ മേലങ്കിയുമണിഞ്ഞ് . പാതയോരത്തെ തട്ടുകടകളിലും സ്റ്റാർ ഹോട്ടലിലെ മെഴുകുതിരി വെട്ടത്തിലും നടക്കുന്നത് ഇതുതന്നെയെന്ന് നാം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്നു .
.
അത്യാഹിതക്കാരന്റെ വഴിപോലും മുടക്കി യാത്രകൾ നടത്തുന്നവരും കയറാൻ പറ്റാത്ത ക്ഷേത്രങ്ങളിലും പള്ളികളിലും കയറി പ്രാർത്ഥനയ്ക്ക് സമയം കണ്ടെത്തുന്നവരും വ്യഭിചാരത്തിനും അഴിമതിക്കും പിന്നാലെ പായുന്നവരും തീവ്രവാദികൾക്ക് സിന്ദാബാദ് വിളിക്കുന്നവരും മത - ജാതി വിദ്വേഷം വളർത്തുന്നവരും ഓൺലൈൻ മാദ്ധ്യമങ്ങളിലിരുന്ന് ഘോരഘോരം മുറവിളികൂട്ടുന്നവരും ഇതൊക്കെയും വെള്ളിവെളിച്ചത്തിലിരുന്ന് ആഘോഷമാക്കി മാറ്റുന്നവരും ഒക്കെ രോഗം വന്നതിന് ശേഷം ആയിരങ്ങൾ മുടക്കി ചികിത്സിക്കാൻ പോകുന്നതിനു മുൻപ് തങ്ങൾക്കു മുന്നിൽ നടക്കുന്ന ഈ കൊടും ക്രൂരതകൾ തടയാൻ ഒരു ചെറുവിരൽ അനക്കിയാൽ അത് തങ്ങൾക്കോ തങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഏറെ ഉപകാരപ്രദമാകുമെന്ന് അറിയുക .
.
മരണം ആർക്കും എപ്പോഴും വരാം . രോഗം വന്നാലും ഇല്ലെങ്കിലും നമ്മൾ മരിക്കും . ശ്രദ്ധിച്ചാലും ഇല്ലെങ്കിലും വരാനുള്ളത് വരികയും ചെയ്യും . എന്നാലും നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ നമുക്ക് തടയാൻ പറ്റാവുന്ന ഒരു കാരണം കൊണ്ട് നമ്മുടെ കണ്മുന്നിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് തടയാതിരിക്കുന്നത് കുറ്റം ചെയ്യുന്നവരേക്കാൾ ഏറെ കുറ്റകരമാണെന്നോർക്കുക .

Sunday, February 28, 2016
ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
ഓറഞ്ചുകൾ വിൽക്കുന്ന പെൺകുട്ടി .
.
അസ്ഥിപഞ്ചരങ്ങൾ മാത്രം ശേഷിക്കുന്ന തകർന്നടിഞ്ഞ ആ മഹാനഗരത്തിന് മുൻപേയുള്ള കുഞ്ഞു നാൽക്കവലയുടെ കണ്ണിൽ വളവുതിരിയുന്നിടതുതന്നെ ഇരിക്കുന്നതുകൊണ്ട് മാത്രമല്ല അവളെന്റെ കണ്ണുകൾക്ക് അമൃതായത് . കീറിപ്പറിഞ്ഞതെങ്കിലും ചാരുതയോടെ വസ്ത്രം ധരിച്ച് ഉറങ്ങുന്ന അനിയത്തിയെയും ഹൃദയത്തോട് അടക്കിപ്പിടിച്ച് തനിക്കരികരികിലെ പഴകിയ കുട്ടയിലെ വിൽപ്പനയ്ക്കുള്ള മധുരമുള്ള ഓറഞ്ചുകൾ ഒരു കുഞ്ഞിനെയെന്നോണം സംരക്ഷിച്ച് വെക്കുന്ന അവളുടെ വാത്സല്ല്യം കണ്ടിട്ടാണ് . തന്റെ കീറിപ്പഴകിയൊരു പാവാടയിൽ പൊതിഞ്ഞ് സ്നേഹത്തോടെ ഓരോ മധുര നാരങ്ങയും തന്റെ അനിയത്തിയെ എന്നപോലെ അവൾ സൂക്ഷിച്ചു വെക്കുന്നത് എത്ര ചാരുതയോടെയാണ് നോക്കിനിൽക്കാനാവുക.
.
ഒരു ആരോഗ്യ സംഘടനയ്ക്ക് വേണ്ടിയുള്ള ചലചിത്ര നിർമ്മിതിയുമായി ബന്ധപ്പെട്ട് യുദ്ധത്തിൽ തകർന്ന ആ നഗരത്തിലേക്ക് പുറപ്പെടുമ്പോൾ ഭയമായിരുന്നു ആദ്യം .. ഭയം എന്നത് മരണത്തോട് മാത്രമാകുന്നത് ഭീരുത്വം മുന്നിൽനിൽക്കുമ്പോൾ മാത്രമെന്നത് സത്യം . മരണത്തേക്കാൾ ഭീകരതയോടെ ജീവിക്കുന്ന രക്തസാക്ഷികളുടെ ദയനീയതയാണ് ആയുധങ്ങളേക്കാൾ എന്നെ യഥാർത്ഥത്തിൽ പേടിപ്പിച്ചിരുന്നത് . ശവങ്ങൾ പോലും ഭക്ഷണമാക്കേണ്ട ഗതിക്കെട്ട ജീവനുകളെ കാണേണ്ടി വരുന്നത് തോക്കുമായി കൊല്ലാൻ വരുന്ന ഒരു കലാപകാരിയുടെ രൂപത്തേക്കാൾ ഭീതിതമാണെന്ന് എങ്ങിനെ പറയാതിരിക്കും.
.
നഗരത്തിലേക്ക് കടക്കും മുൻപ് അതിന്റെ ഭൂപടം നോക്കി തയ്യാറെടുപ്പുകൾ നടത്താനാണ് ഞങ്ങൾ അവിടെ വാഹനം നിർത്തിയത് . ഞങ്ങൾക്ക് നേരെ മുന്നിൽ കുരച്ചുദൂരെയായി ഇരിക്കുന്ന അവൾ എന്റെ കണ്ണിൽപെട്ടത് കൃത്യതയോടെയും . പെട്ടെന്ന് കണ്ണിലുടക്കുന്ന ആ കാഴ്ച നോക്കി , നോക്കിനിൽക്കെ , അവളിൽ എനിക്കെന്റെ മുത്തശ്ശിയെയാണ് പെട്ടെന്ന് തന്നെ ഓർമ്മ വന്നത് . സ്നേഹവും ദയയും വാത്സല്യവും എത്ര മധുരമായാണ് അവളും എന്റെ മുത്തശ്ശിയെപോലെ കരുതിവെക്കുന്നതെന്ന് ഞാൻ ആശ്ചര്യത്തോടെ അനുഭവിച്ചറിഞ്ഞു ..
.
ഇടയ്ക്ക് ഉണർന്ന അവളുടെ അനിയത്തിക്കുട്ടി വിശക്കുന്നെന്ന് പറഞ്ഞത് കൊണ്ടാകാം, അവൾ കുട്ടിയെ തന്റെ മാറിലെ വസ്ത്രമെടുത്ത് താഴെ വിരിച്ച് അതിൽ കരുതലോടെയിരുത്തി കുട്ടയിൽ നിന്നും ഏറ്റവും നല്ല മധുര നാരങ്ങതന്നെ തിരഞ്ഞെടുത്ത് അല്ലികൾ അടർത്തിയെടുത്ത് നാരുകൾ കളഞ്ഞ് ഓരോന്നായി വായിൽകൊടുത്തുതുടങ്ങിയപ്പോൾ എന്റെയുള്ളിലെ അച്ഛൻ നൊമ്പരപ്പെടാൻ തുടങ്ങി . കുഞ്ഞ് ആ നാരങ്ങയല്ലിയുടെ നീരോക്കെകുടിച്ച് ബാക്കിയാക്കുന്ന ചണ്ടി കളയാതെ അവൾ സ്വയം കഴിക്കുന്നത് കൂടി കണ്ടപ്പോൾ ഞാൻ അവളെ മനസ്സുകൊണ്ട് സാഷ്ടാംഗം നമിച്ചു .
.
പെട്ടെന്നുതന്നെ ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന ഭക്ഷണവും അവർക്ക് ഉപയോഗപ്പെടാവുന്ന എന്റെ ചില വസ്ത്രങ്ങളും പിന്നെ ഉണ്ടായിരുന്ന പൈസയും എടുത്ത് അവൾക്കരികെ ചെന്ന് അതെല്ലാം ബഹുമാനത്തോടെ അവൾക്കുനൽകുമ്പോൾ അവളും എനിക്കുമുന്നിൽ എഴുന്നേറ്റുനിന്നു , ബഹുമാനത്തോടെ. എന്നിട്ട് വസ്ത്രങ്ങളും ഭക്ഷണവും മാത്രം എടുത്ത് അതിലെ പണം മുഴുവനായും തിരിച്ചുതന്നത് എന്നെ ശരിക്കും സ്ത്ബ്ധനാക്കി .. യുദ്ധത്തിൽ ഉറ്റവരും ഉടയവരുമടക്കം എല്ലാം നഷ്ടപ്പെട്ട തങ്ങൾക്ക് പണത്തേക്കാൾ ഇപ്പോൾ വേണ്ടത് കരുതലും തണലും സ്നേഹവും ഭക്ഷണവുമാണ് എന്ന് അവൾ പറയാതെ പറഞ്ഞപ്പോൾ എനിക്ക് നിസ്സഹായനായി നോക്കിനില്ക്കാനെ കഴിയുമായിരുന്നുള്ളൂ .

Thursday, February 25, 2016
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!!
ബാക്കി വെക്കുക ,
ഈ കറുപ്പുനിറമെങ്കിലും ...!!!
.
എല്ലാവരും തിരക്കിലാണ്
താന്താങ്ങളുടെ നിറങ്ങൾ
തിരഞ്ഞെടുക്കുന്നതിൽ
അല്ലെങ്കിൽ മറ്റുള്ളവർക്ക്
അവരവരുടെ നിറങ്ങൾ
ചാർത്തിക്കൊടുക്കുന്നതിൽ ...!
.
ചിലർക്ക് ചുവപ്പും ചിലർക്ക് കാവിയും
ചിലർക്ക് പച്ചയും ചിലർക്ക് നീലയും
ചിലർക്ക് മഞ്ഞയും മറ്റുചിലർക്ക് വെള്ളയും ...!
.
ദേശസ്നേഹത്തിന്റെയും ,
വിപ്ലവത്തിന്റെയും ,
വർഗ്ഗീയതയുടെയും ,
ഭീകരതയുടെയും ,
ആധുനികതയുടെയും
വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും
വിഘടനവാദത്തിന്റെയും
അവസരവാദത്തിന്റെയും...
അങ്ങിനെ നിറങ്ങൾ അനവധി ...!
.
എല്ലാവരും എല്ലാനിറങ്ങളും
തിരഞ്ഞെടുത്തു കഴിയുമ്പോൾ
അവശേക്കുന്ന ഒരു നിറമുണ്ടാകും
കറുപ്പ് ..!
അനശ്വരതയുടെ , സത്യത്തിന്റെ
മാനവികതയുടെ, സ്നേഹത്തിന്റെ
ജീവനുള്ള നിറം ...!
.
അതെനിക്കായി മാറ്റിവെക്കുക
കാരണം
നിറങ്ങളാൽ അറിയപ്പെടുന്നതിനേക്കാൾ
എനിക്കുപ്രിയം
നിറമില്ലാത്ത ഒരുമനുഷ്യനായിരിക്കാനാണ് ...!!!

Tuesday, January 12, 2016
രക്തം ...!!!
രക്തം ...!!!
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
രക്തമാണ്
കാരണം ,
കാര്യവും ...!
.
സിരകളിലൂടെ
ഭൂമിയിലൂടെ
കാലുകൾക്കിടയിലൂടെയും ...!
.
ജീവനും
ജീവിതവുമായി
.മതവും
വിപ്ലവവുമായി
വിശ്വാസവും
നിരാശയുമായി
ദൈവവും
ചെകുത്താനുമായി ...!
.
ഇനി ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, December 24, 2015
ചെങ്കൊടി ...!!!
ചെങ്കൊടി ...!!!
.
കൊടിയും ഞാനും ഒന്നാകുന്നത്
അതെന്റെ ജീവരക്തം കൊണ്ട്
ചുവപ്പിച്ചതാകുമ്പോഴാണ് ..!
.
ഒരു കടൽ ചുവപ്പിക്കാനുള്ള
രക്തമില്ലെന്നിലെങ്കിലും
ഉണ്ടൽപ്പം
ഒരു തുണി ചുവപ്പിച്ച്
ചെങ്കൊടിയാക്കാൻ ...!
.
എങ്കിലുമാരക്തമലിയുമൊരിറ്റു
വെള്ളതിലെന്നോർത്തു വെക്കുന്നത്
കൊടിയും ഞാനും രണ്ടാകാതിരിക്കാൻ
നല്ലതത്രേ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കൊടിയും ഞാനും ഒന്നാകുന്നത്
അതെന്റെ ജീവരക്തം കൊണ്ട്
ചുവപ്പിച്ചതാകുമ്പോഴാണ് ..!
.
ഒരു കടൽ ചുവപ്പിക്കാനുള്ള
രക്തമില്ലെന്നിലെങ്കിലും
ഉണ്ടൽപ്പം
ഒരു തുണി ചുവപ്പിച്ച്
ചെങ്കൊടിയാക്കാൻ ...!
.
എങ്കിലുമാരക്തമലിയുമൊരിറ്റു
വെള്ളതിലെന്നോർത്തു വെക്കുന്നത്
കൊടിയും ഞാനും രണ്ടാകാതിരിക്കാൻ
നല്ലതത്രേ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, December 23, 2015
എനിക്ക് വേണ്ടത് ...!!!
എനിക്ക് വേണ്ടത് ...!!!
.
എനിക്ക് വേണ്ടത്
അതിജീവനമല്ല
സഹിഷ്ണുതയുമല്ല
സ്വാതന്ത്ര്യമോ
സമത്വമോ അല്ല ,
എനിക്ക് വേണ്ടത്
മറ്റുള്ളവരെയും
സ്നേഹിക്കാൻ കഴിയുന്ന
ഒരു കുഞ്ഞു മനസ്സാണ് .
അതെങ്ങിനെയുണ്ടാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എനിക്ക് വേണ്ടത്
അതിജീവനമല്ല
സഹിഷ്ണുതയുമല്ല
സ്വാതന്ത്ര്യമോ
സമത്വമോ അല്ല ,
എനിക്ക് വേണ്ടത്
മറ്റുള്ളവരെയും
സ്നേഹിക്കാൻ കഴിയുന്ന
ഒരു കുഞ്ഞു മനസ്സാണ് .
അതെങ്ങിനെയുണ്ടാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, December 22, 2015
ഭയമാണെനിക്ക് ...!!!
ഭയമാണെനിക്ക് ...!!!
.
ഭയമാണെനിക്ക്,
മരിക്കുവാനല്ല
ജീവിക്കുവാനും
പക്ഷെ
ശ്രമിച്ചിട്ടും
മരണത്തിനും
ജീവിതത്തിനുമിടയിൽ
അകപ്പെടുമോയെന്ന് ...!
.
ഭയമാണെനിക്ക്,
വഴികൾ
തുടങ്ങുകയോ
അവസാനിക്കുകയോ
ചെയ്യാതിടത്ത്
എന്നെ
തിരയേണ്ടിവരുമോയെന്ന് ...!
.
ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഭയമാണെനിക്ക്,
മരിക്കുവാനല്ല
ജീവിക്കുവാനും
പക്ഷെ
ശ്രമിച്ചിട്ടും
മരണത്തിനും
ജീവിതത്തിനുമിടയിൽ
അകപ്പെടുമോയെന്ന് ...!
.
ഭയമാണെനിക്ക്,
വഴികൾ
തുടങ്ങുകയോ
അവസാനിക്കുകയോ
ചെയ്യാതിടത്ത്
എന്നെ
തിരയേണ്ടിവരുമോയെന്ന് ...!
.
ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, November 8, 2015
കള്ളൻ ....!!!
കള്ളൻ ....!!!
.
മോഷണം കയ്യോടെ പിടിച്ചാലും
മോഷണമുതൽ കണ്ടുകെട്ടിയാലും
മോഷ്ടിക്കപ്പെട്ടവനും
കണ്ടവനും , കണ്ടുപിടിക്കേണ്ടവനും
ഉറപ്പുവരുത്തേണ്ടവനും
നിശ്ചയിക്കേണ്ടവനും
അസന്നിഗ്ദമായി
കള്ളനെന്ന് വിധിയെഴുതിയാലും
ഞാൻ സ്വയം സമ്മതിക്കാതെ
ഞാനെങ്ങിനെ ഒരു കള്ളനാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മോഷണം കയ്യോടെ പിടിച്ചാലും
മോഷണമുതൽ കണ്ടുകെട്ടിയാലും
മോഷ്ടിക്കപ്പെട്ടവനും
കണ്ടവനും , കണ്ടുപിടിക്കേണ്ടവനും
ഉറപ്പുവരുത്തേണ്ടവനും
നിശ്ചയിക്കേണ്ടവനും
അസന്നിഗ്ദമായി
കള്ളനെന്ന് വിധിയെഴുതിയാലും
ഞാൻ സ്വയം സമ്മതിക്കാതെ
ഞാനെങ്ങിനെ ഒരു കള്ളനാകും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, October 27, 2015
നാണയം ...!!!
നാണയം ...!!!
.
ഓരോ നാണയത്തിനും
വ്യത്യസ്ത മുഖങ്ങളുള്ള
രണ്ടു വശങ്ങളെന്നാണ് ...!
എന്നാൽ
രണ്ടു വശങ്ങളിലും
ഒരേമുഖങ്ങളുള്ള
നാണയങ്ങളും ഉണ്ടാകാം
അപൂർവ്വമായെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഓരോ നാണയത്തിനും
വ്യത്യസ്ത മുഖങ്ങളുള്ള
രണ്ടു വശങ്ങളെന്നാണ് ...!
എന്നാൽ
രണ്ടു വശങ്ങളിലും
ഒരേമുഖങ്ങളുള്ള
നാണയങ്ങളും ഉണ്ടാകാം
അപൂർവ്വമായെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, October 26, 2015
എന്നെ ഞാനാക്കാൻ ....!!!
എന്നെ ഞാനാക്കാൻ ....!!!
.
മഴ എനിക്കിഷ്ടമാണ്
അത് പക്ഷെ
എല്ലാവരും പറയുന്നപോലെ
മഴയിലെന്റെ കണ്ണുനീർ
മറ്റുള്ളവർ കാണാതലിഞ്ഞുപൊകും
എന്നത് കൊണ്ട് മാത്രമല്ല ,
മറിച്ച്
വെയിലും മഞ്ഞും പോലെ
അതെന്നെ എന്നിൽ നിന്നും
പൊതിഞ്ഞു പിടിക്കും
എന്നതുകൊണ്ട് കൂടിയാണ് ...!
.
ഇരുട്ട് എനിക്കിഷ്ടമാണ്
അത് പക്ഷെ
എനിക്കെന്നിൽനിന്നും
ഒളിച്ചിരിക്കാനൊരിടംതരുന്നു
എന്നതുകൊണ്ട്മാത്രമല്ല
മറിച്ച്
നിഴൽപോലുമന്ന്യമാകുന്ന
എന്റെ വന്ന്യ വിജനതയിൽ
വെയിലും നിലാവും പോലെ
അതെനിക്ക് കൂട്ടുനിൽക്കും
എന്നതുകൊണ്ട്കൂടിയാണ് ...!
.
വേദനകൾ എനിക്കിഷ്ട്ടമാണ്
അതുപക്ഷെ
സഹതാപത്തിന്റെ
ആലസ്യശീതളിമ
അനുഭവിക്കാമെന്നതുകൊണ്ട് മാത്രമല്ല ,
മറിച്ച്
സുഖവും ദുഖവും പോലെ
അതെന്നെ ഞാനാക്കും
എന്നതുകൊണ്ട്കൂടിയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മഴ എനിക്കിഷ്ടമാണ്
അത് പക്ഷെ
എല്ലാവരും പറയുന്നപോലെ
മഴയിലെന്റെ കണ്ണുനീർ
മറ്റുള്ളവർ കാണാതലിഞ്ഞുപൊകും
എന്നത് കൊണ്ട് മാത്രമല്ല ,
മറിച്ച്
വെയിലും മഞ്ഞും പോലെ
അതെന്നെ എന്നിൽ നിന്നും
പൊതിഞ്ഞു പിടിക്കും
എന്നതുകൊണ്ട് കൂടിയാണ് ...!
.
ഇരുട്ട് എനിക്കിഷ്ടമാണ്
അത് പക്ഷെ
എനിക്കെന്നിൽനിന്നും
ഒളിച്ചിരിക്കാനൊരിടംതരുന്നു
എന്നതുകൊണ്ട്മാത്രമല്ല
മറിച്ച്
നിഴൽപോലുമന്ന്യമാകുന്ന
എന്റെ വന്ന്യ വിജനതയിൽ
വെയിലും നിലാവും പോലെ
അതെനിക്ക് കൂട്ടുനിൽക്കും
എന്നതുകൊണ്ട്കൂടിയാണ് ...!
.
വേദനകൾ എനിക്കിഷ്ട്ടമാണ്
അതുപക്ഷെ
സഹതാപത്തിന്റെ
ആലസ്യശീതളിമ
അനുഭവിക്കാമെന്നതുകൊണ്ട് മാത്രമല്ല ,
മറിച്ച്
സുഖവും ദുഖവും പോലെ
അതെന്നെ ഞാനാക്കും
എന്നതുകൊണ്ട്കൂടിയാണ് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, October 18, 2015
മക്കളേ, മാപ്പ് ...!!!
മക്കളേ, മാപ്പ് ...!!!
.
മാപ്പ് ...
തെരുവിൽ ചീന്തിയെറിയപ്പെട്ട
മുലപ്പാൽ മണക്കുന്ന
നിങ്ങളെ സംരക്ഷിക്കാത്തതിന് ...!
.
കാരണം,
ഞാൻ തിരക്കിലായിരുന്നു ...
വിശപ്പാളുന്ന വയറിനു നൽകുന്ന
മാംസത്തിന്റെ രൂപമെടുക്കുന്നതിന്റെ ,
ജാതി തിരിച്ച്
എന്റെ അവകാശങ്ങൾ
ഊട്ടിയുറപ്പിക്കുന്നതിന്റെ ,
എന്റെ ദുരയ്ക്കുമേൽ
തങ്ങളുടെ ജീവിതം പടുക്കുന്നവരുടെ
തലയറുക്കുന്നതിന്റെ ,
ദുസ്വാതന്ത്ര്യത്തിനുവേണ്ടി
സമരം ചെയ്യുന്നതിന്റെ ,
എന്റെ അടയാളങ്ങളും ,രാഷ്ട്രീയവും , സ്വാർഥതയും
സംരക്ഷിച്ചു നിർത്തുന്നതിന്റെ ,
പ്രതികരണ ശേഷിയും സദാചാര ബോധവും
വിപ്ലവവീര്യവും നഷ്ട്ടപ്പെട്ടിട്ടില്ലെന്ന്
ബോധിപ്പിക്കുന്നതിന്റെ ,
നിങ്ങളിൽ കരുത്തരുടെ
പക്ഷം പിടിക്കുന്നതിന്റെ,
ദൈവങ്ങളില്ലാത്ത
പള്ളികളും ക്ഷേത്രങ്ങളും കുരിശടികളും
കെട്ടിപ്പൊക്കുന്നതിന്റെ,
എന്നെ
നിങ്ങളിൽ പ്രതിഷ്ടിക്കുന്നതിന്റെ ....!
.
ഇനി തീർച്ചയായും
ഞാൻ നിങ്ങൾക്കുവേണ്ടിയും ശബ്ദിക്കും ...
കാരണം,
നിങ്ങളും എനിക്കിപ്പോൾ ഇരകളാണല്ലൊ ...!!!

Thursday, October 15, 2015
ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!
ഫാസിസത്തിന്റെ വിഭിന്ന മുഖങ്ങൾ ...!!!
.
തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ വലതുപക്ഷപ്രസ്ഥാനം എന്നതാണ് ഫാസിസത്തിന്റെ ഒരു വിവക്ഷ അല്ലെങ്കിൽ അർത്ഥം . എന്നാൽ ഫാസിസം എന്നത് അതിന്റെ ഭാവ തീവ്രതയേക്കാൾ അതിന്റെ ഭീകര ഭാവത്തേക്കാൾ അതിന്റെ യാധാർത്യതെ തുറന്നുകാട്ടാത്ത ഒരു പറഞ്ഞു പഴകിയ വാക്ക് മാത്രമാകുന്നു ചിലപ്പോഴെല്ലാം ഇപ്പോൾ . അല്ലെങ്കിൽ അനാവശ്യമായി കൂടി ഉപയോഗിച്ചുപയോഗിച്ച് മൂർച്ച കുറഞ്ഞ ഒരു മാരകായുധം പോലെയും.
.
മതം, ഭാഷ, സാമൂഹികം , സാമ്പത്തികം , ഭരണകൂടം , ഭരണാധികാരികൾ .. അങ്ങിനെയൊക്കെയായി ഫാസിസത്തിന് അതുപയോഗപ്പെടുതുന്നവരുടെ അല്ലെങ്കിൽ യഥാർത്ഥ ഫാസിസ്റ്റുകളുടെ മുഖങ്ങൾ പലതാണ് . തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയി പെരുമാറുന്ന ആരും യഥാർത്ഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാകുന്നു . അതിൽ ന്യൂ നപക്ഷ മെന്നോ ഭൂരിപക്ഷമെന്നോ മുതലാളിയെന്നോ തോഴിലാളിയെന്നോ വ്യത്യാസമില്ല എന്നതാണ് സത്യം .
..
ഭരണകൂടതിന്റെയോ ഭൂരിപക്ഷതിന്റെയോ തീവ്രവാദപരമോ സ്വേച്ഛാധിപത്യപരമോ ആയ രീതികളും ഭാവങ്ങളും വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ഒക്കെ ചെയ്യുമെങ്കിലും നമ്മൾ പലപ്പോഴും കാണാതെ പോകുന്ന ഒരു ഫാസിസ്റ്റ് മുഖമാണ് ഉദ്യോഗസ്ഥരുടെ അല്ലെങ്കിൽ ഭരണകർത്താക്കളുടെ . . അവിടെമാത്രമുള്ള ഒരു സവിശേഷ പ്രത്യേകത എന്നത്, അവിടെ അവരിൽ മതവും, ജാതിയുമില്ല എന്നതാണ് .ഔദ്യോഗിക പദവിയുടെ വലിപ്പ ചെറുപ്പം മാത്രമേ ഉള്ളൂ
.
ഏതൊരു സർക്കാർ ഓഫീസിലും പ്രത്യക്ഷത്തിൽ കാണാവുന്ന ഈ സംഭവം പക്ഷെ ആരാലും ഗൌനിക്കപ്പെടാതെ പോകുന്നത് ലജ്ജാവഹം തന്നെ .. പലപ്പോഴും മുകളിലുള്ള ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് , ചിലപ്പോഴെല്ലാം മുഴുവൻ ഉദ്യോഗസ്ഥരും സാധാരണക്കാരോട് പെരുമാറുന്നത് ഒക്കെ ശരിക്കുനോക്കിയാൽ ഒരു ഫാസിസ്റ്റു രീതിയിൽ തന്നെയാണ് എന്നതാണ് സത്യം .
..
മേലുദ്യോഗസ്ഥരുടെ സ്വകാര്യ ജോലികൾ അടിമകളെ പോലെ ചെയ്യിക്കാൻ കീഴുദ്യോഗസ്ഥരെ ഉപയോഗിക്കുന്നതോടൊപ്പം അവരെ മാനസികമായും സാമ്പത്തികമായും ഔദ്യോഗികമായും പിന്നെ ചിലപ്പോഴെല്ലാം ശാരീരികവും ലൈംഗികവുമായുള്ള ചൂഷണം ചെയ്യലും ഇവിടെ നിർബാധം നടന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം . ചൂഷണം അല്ലെങ്കിൽ ചേരിതിരിവ് എന്നൊക്കെ ലളിതമായി പറഞ്ഞ് ഒഴിവാക്കുന്ന ഇത് പക്ഷെ ഫാസിസത്തിന്റെ മറ്റൊരു മുഖമെന്ന് ആരും സമ്മതിച്ചു തരില്ല .
.
പൊതുവിൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രമൊന്നുമല്ല ഇവയുള്ളത് . കലാലയങ്ങളിൽ, തൊഴിലിടങ്ങളിൽ സമൂഹത്തിൽ എന്തിനു വീടുകളിൽ പോലും ഫാസിസ്റ്റ് മുഖങ്ങൾ നമുക്ക് കാണാം . എന്നാൽ പുരോഗമന വാദികൾ അല്ലെങ്കിൽ സാമൂഹിക പരിഷ്കർത്താക്കൾ എന്ന പേരിൽ അവസര വാദികളായ ചിലരും അവരുടെ പക്ഷം പിടിക്കുന്നവരും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കുന്നില്ല എന്നത് വേദനാജനകം തന്നെ. ...!!!

Wednesday, October 14, 2015
എന്റെ നാവ് ...!!!
എന്റെ നാവ് ...!!!
.
ഞാൻ
നിന്റെ നാവാകുമ്പോൾ
നിനക്കുവേണ്ടി
കുരയ്ക്കണം
കുറുകണം
മൌനം പൂകണം
വളച്ചൊടിക്കണം
കടിച്ചു പിടിക്കണം
നിനക്കും അവർക്കും
വേണ്ടതുമാത്രവും
ചൊല്ലണം ...!
.
എന്റെ നാവ്
പിന്നെ
നിനക്ക് മടുക്കുമ്പോൾ
നീയത്
അവർക്കിട്ടുകൊടുക്കും,
അവർക്കാവോളം
എരിവും പുളിയും
തേച്ചുപിടിപ്പിക്കാൻ
അവർക്കുവേണ്ടി
ആർത്തു വിളിപ്പിക്കാൻ ...!
.
പിന്നെയത്
അവർക്കും മടുക്കുമ്പോൾ
അവരതെനിക്കുതന്നെ
തിരിച്ചുതരും,
അതിന്റെ അങ്ങേ അറ്റത്ത്
ഒരിറ്റു ചോരയുമായി .
അതുവരെ ഒന്നുമറിയാത്ത
എന്റെതന്നെ
ചുടുചോരയുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഞാൻ
നിന്റെ നാവാകുമ്പോൾ
നിനക്കുവേണ്ടി
കുരയ്ക്കണം
കുറുകണം
മൌനം പൂകണം
വളച്ചൊടിക്കണം
കടിച്ചു പിടിക്കണം
നിനക്കും അവർക്കും
വേണ്ടതുമാത്രവും
ചൊല്ലണം ...!
.
എന്റെ നാവ്
പിന്നെ
നിനക്ക് മടുക്കുമ്പോൾ
നീയത്
അവർക്കിട്ടുകൊടുക്കും,
അവർക്കാവോളം
എരിവും പുളിയും
തേച്ചുപിടിപ്പിക്കാൻ
അവർക്കുവേണ്ടി
ആർത്തു വിളിപ്പിക്കാൻ ...!
.
പിന്നെയത്
അവർക്കും മടുക്കുമ്പോൾ
അവരതെനിക്കുതന്നെ
തിരിച്ചുതരും,
അതിന്റെ അങ്ങേ അറ്റത്ത്
ഒരിറ്റു ചോരയുമായി .
അതുവരെ ഒന്നുമറിയാത്ത
എന്റെതന്നെ
ചുടുചോരയുമായി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, October 8, 2015
യുദ്ധഭൂമിയിൽ നിന്ന് ...!!!
യുദ്ധഭൂമിയിൽ നിന്ന് ...!!!
.
യുദ്ധം തുടങ്ങിയ ശേഷം തുടർച്ചയായ ആക്രമണങ്ങളിൽ ആ അതിർത്തി നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടാകാൻ തുടങ്ങിയതുകൊണ്ടാണ് അവിടുത്തെ ഞങ്ങളുടെ തൊഴിലാളികളെ ഒഴിപ്പിച്ചെടുക്കാൻ ഞാനും സഹപ്രവർത്തകരും അന്നവിടെ ചെന്നത് . അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ആ പ്രൊജക്റ്റ് ലാഭകരവും ധീർഘ കാലാടിസ്ഥാനതിലുള്ളതുമാകയാൽ എളുപ്പത്തിൽ അടച്ചുപൂട്ടാനോ ഉപേക്ഷിക്കാനോ ഞങ്ങൾക്ക് കഴിയുമായിരുന്നുമില്ല . എങ്കിലും പരിതസ്ഥിതികൾ ഗുരുതരമായിരുന്നതിനാൽ അവിടുത്തെ തോഴിലാളികൾക്ക് എന്തെങ്കിലും സംഭവിക്കും മുൻപുതന്നെ അവരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കേണ്ടത് അനിവാര്യവുമായിരുന്നു .
.
അവിടെയെത്തിയതുമുതലുള്ള യാത്രയിലുടനീളം അതിർതിക്കപ്പുറത്തുനിന്നുള്ള ആക്രമണത്തിൽ തകർന്ന അവശിഷ്ടങ്ങൾ ഞങ്ങളിലും ഭീതി പടർത്തിയിരുന്നു. അതിന് ആക്കം കൂട്ടുമാര് കുറച്ചു ദൂരെയായാണ് ഞങ്ങൾക്ക് കാണാനാകും വിധം അപ്പോൾ ഒരു ആക്രമണം നടന്നതും . എങ്കിലും നൂറിൽ കൂടുതൽ വരുന്ന ഞങ്ങളുടെ തൊഴിലാളികളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതിനാൽ പിന്തിരിയാതെ ഞങ്ങൾ മുന്നോട്ടു പോവുക തന്നെചെയ്തു .
.
അതിർതിക്കപ്പുറത്തുനിന്നുള്ള നിരന്തര ആക്രമണം നടക്കുന്ന അവിടെ എത്തിയ ഞങ്ങൾക്ക് അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശക്തമായ സുരക്ഷാ കവചത്തിലൂടെ ഞങ്ങളുടെ തോഴിലാളികളെയെല്ലാം പെട്ടെന്ന് തന്നെ അവിടുന്ന് സുരക്ഷിതമായി പുറത്തെത്തിക്കുവാനും സാധിച്ചു . സുരക്ഷിതമായാണ് അവിടെയും അവരെ താമസിപ്പിച്ചിരുന്നത് എങ്കിലും യുദ്ധഭൂമിയിൽ ജീവനും കയ്യിൽപിടിച്ച് ജീവിച്ചിരുന്ന ആ തോഴിലാളികളെല്ലാം രക്ഷപ്പെടാനുള്ള ആവേശത്തോടെ പെട്ടെന്ന് തന്നെ അവിടുന്ന് പോരുകയും ചെയ്തു
.
രാജ്യങ്ങളുടെ ശത്രുതയോ മതങ്ങളുടെ വേലിക്കെട്ടുകളോ ഭാഷയുടെ അതിർവരമ്പുകളോ വേർതിരിക്കാതെ , ഏതു മൃഗത്തിന്റെ മാംസമെന്നോ എവിടെ വളർന്ന പച്ചക്കറിയെന്നോ നോക്കാൻ പോലുമാകാതെ വിശപ്പടക്കാനുള്ള , ജീവൻ നിലനിർത്താനുള്ള ഒരുനേരത്തെ അന്നത്തിനും, ദൂരെ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരാലംബരായ തങ്ങളുടെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന പച്ചയായ ആ മനുഷ്യർ അവരുടെ ജീവൻ രക്ഷിക്കാനെത്തിയ ഞങ്ങളെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഒരുമയോടെ സാഹോദര്യത്തോടെ തങ്ങളുടെ വാഹനങ്ങളിലെയ്ക്ക് കയറുന്നത് ഞങ്ങളും ചാരിദാർത്യത്തോടെ നോക്കിനിന്നു .
.
അതുവരെയും തങ്ങളുടെ ജീവൻ കൊണ്ട് ഞങ്ങളുടെ ജീവിതവും ജീവനും സംരക്ഷിച്ചിരുന്ന അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഞങ്ങളുടെ കൂടെത്തന്നെ ക്ഷമയോടെ ഉണ്ടായിരുന്നു . ഒടുവിൽ എല്ലാവരും പൊയ്ക്കഴിഞ്ഞു സ്ഥാപനവും പൂട്ടി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ ഞങ്ങൾക്കുള്ള ഭക്ഷണവും വെള്ളവും കൂടി സങ്കടിപ്പിക്കുകയും ചെയ്തുതന്നു .
.
സുരക്ഷാ പാതയൊരുക്കി ഞങ്ങളെ സുരക്ഷിതമായ ഇടത്തെത്തിക്കും വരെ ആ സുരക്ഷാ ഉദ്യോഗസ്ഥരും ഞങ്ങൾക്കൊപ്പം പോന്നു . അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണപരിധി കഴിഞ്ഞ് ഞങ്ങൾ സുരക്ഷിതമായ ഇടത്തെത്തി എന്നുറപ്പുവരുത്തിയാണ് അവർ പിന്നെ തിരിച്ചുപോകാൻ തുടങ്ങിയത്. അതുവരെയും മുൾമുനയിൽ നിന്നിരുന്ന ഞങ്ങൾ, അവിടെ അവർ പോകുന്നതും നോക്കി നിന്ന് ഒരൽപം ആശ്വാസത്തോടെ അവർതന്നെ തന്ന വെള്ളവും ഭക്ഷണവും കഴിക്കാനും തുടങ്ങി .
.
ഞങ്ങൾക്കരികിൽ നിന്നും തിരിഞ്ഞ് പോകാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം അപ്പോൾ . ഭക്ഷണം കുറേശ്ശേയായി കഴിക്കാൻ ആരംഭിച്ച ഞങ്ങളുടെ കണ്ണിൽ നിന്നും അവർ മറയാൻ തുടങ്ങും മുൻപാണ് അത് സംഭവിച്ചത് . അതിർത്തികടന്നെത്തിയ ഒരു ഷെൽ , ഞങ്ങളുടെ ജീവൻ രക്ഷിച്ച ആ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തെ തകർത്തെറിഞ്ഞു കളയുന്നത് വേദനയോടെ, നടുക്കത്തോടെ ഞങ്ങൾക്ക് നോക്കി നിൽക്കേണ്ടി വന്നു ...!!!

Monday, October 5, 2015
മാതൃ ഭാവേ …!!!
മാതൃ ഭാവേ …!!!
.
നിന്റെ മടിയിൽ ഇടത്തെ തുടയിൽ കിടന്നുകൊണ്ട് എനിക്കുനിന്റെ ഇടത്തെ മുല മതിയാവോളം കുടിക്കണമെന്ന് അവൻ തെല്ലൊരു അധികാരത്തോടെ ആവശ്യപ്പെട്ടപ്പോൾ ഉറക്കെ കരയാനാണ് പെട്ടെന്ന് തോന്നിയത് . അന്നാദ്യമായി അവനോടുള്ള ഇഷ്ടത്തോടെ , പതിയെ പതിയെ തുടങ്ങി അവളുടെ അകത്തളങ്ങൾ മുഴുവൻ കിടുങ്ങുമാറുച്ചതിൽ , ഹൃദയം നുറുങ്ങുന്ന വേദനയോടെ ... പിന്നെ ശാന്തമായ ഒരു പുഴപോലെ കടലിലേയ്ക്ക് ഒഴുകിയിറങ്ങിക്കൊണ്ട് ....!
.
പരിചയപ്പെട്ട നാൾ മുതൽ അവൻ അവൾക്കൊരു വികൃതിയായ പയ്യനായിരുന്നു . പ്രായത്തെക്കാൾ കുറഞ്ഞ പക്വത മനപ്പൂർവ്വം അഭിനയിക്കുകയാണ് അവനെന്ന് അവൾക്കറിയാമായിരുന്നിട്ടു കൂടിയും . .വേണ്ടാത്തതൊക്കെ പറഞ്ഞും ഇഷ്ടമില്ലാത്തത് സംസാരിച്ചും മനപ്പൂർവ്വം അവൻ അവളെ അരിശം കൊള്ളിക്കുമായിരുന്നു . എന്നിട്ടും പലകുറി ശ്രമിച്ചിട്ടും അവൾക്ക് അവനെ ഒരിക്കലും ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ല എന്നതൊരു സത്യവും .
.
എല്ലാം നിർബന്ധപൂർവ്വം എന്നപോലെ തമാശയായി മാത്രം അവതരിപ്പിക്കുന്ന അവന്റെ സ്വഭാവം ചിലപ്പോഴെല്ലാം അവൾക്ക് അരോചകവുമായിരുന്നു . ചിലപ്പോൾ ഒരു വലിയ അഹങ്കാരിയായും മറ്റുചിലപ്പോൾ തീരെ വഷളനായും ചില സമയങ്ങളിൽ മോശമായൊരു തെമ്മാടിയായും പെരുമാറിയിരുന്ന അവനെ അവൾക്ക് പക്ഷെ വെറുക്കാനും കഴിഞ്ഞിരുന്നില്ല . ഒരിക്കൽ പോലും വ്യക്തതയോ സ്ഥിരതയോ , പക്വതയോടെയുള്ളതോ ആയ ഒരുസ്വഭാവ വിശേഷവും അവൻ കാണിച്ചിരുന്നേയില്ലെങ്കിലും .
.
എന്നിട്ടും തീർത്തും അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ , ധൈര്യത്തോടെ വായിൽ തോന്നിയതൊക്കെ അതുപോലെ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന അവന്റെ വാക്കുകൾക്കായി അവൾ കാത്തിരുന്നു . ആ വാക്കുകളിൽ അവൻ സൂക്ഷിക്കുന്ന അവന്റെ ഹൃദയം അവൾ തിരിച്ചറിഞ്ഞു . ആ അക്ഷരങ്ങളിൽ അവൻ കരുതുന്ന സത്യസന്തത അവൾ അനുഭവിച്ചറിഞ്ഞു . അവന്റെ ഓരോ വരികളും ആദ്യം വായിക്കുന്നത് താനായിരിക്കണമെന്ന് പിന്നെ പിന്നെ അവൾ സ്വയം നിർബന്ധം പിടിച്ചു . ഒരിക്കലും അവനെ അതറിയിച്ചിരുന്നില്ലെങ്കിലും അങ്ങിനെ ഭാവിച്ചിരുന്നില്ലെങ്കിലും അവനവളെ തിരിച്ചറിയുന്നുണ്ടെന്നു അവൾക്കറിയാമായിരുന്നു അപ്പോഴെല്ലാം .
.
സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് അവനെന്ന് തനിക്കെപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും മാതൃത്വം എന്ന ഭാവം അവനിൽ അപരിചിതത്വം സൃഷ്ടിക്കുന്നത് അവൾ അതിശയത്തോടെ നോക്കി നിന്നു . ഒരിക്കലെ ഒരു വാഗ്വാദത്തിൽ മാതാവ് എന്നത് പണ്ടോരോ പറഞ്ഞത് പോലെ ബീജം സൂക്ഷിക്കാനുള്ള ഒരു വയൽ മാത്രമാണെന്ന് അവൻ വേദനയോടെ പറഞ്ഞത് തന്നെ ശരിക്കും അരിശം കൊള്ളിച്ചു .
.
മാതൃഭാവത്തെ അവൻ അങ്ങിനെ അപമാനിച്ചതിലെ അമർഷം കത്തിപ്പടരവേ ആ ജ്വാലയിൽ അവനെ എരിച്ചു കളയാനുള്ള വാശിയോടെ അവനെ തേടവേ തനിക്കു മുന്നിൽ പൊട്ടിവീണു ചിതറിയ തന്റെ കണ്ണാടിയിൽ പരന്നു പടർന്ന തന്റെ തന്നെ മാതൃഭാവം അപ്പോൾ തന്നെ നിശ്ചലയാക്കിയത് നിസ്സഹായതയോടെയല്ല , പസ്ചാതാപതോടെയാണ് അനുഭവിക്കേണ്ടി വന്നതെന്ന് തിരിച്ചറിവായിരുന്നു .
.
ചാരാൻ ചുമരുകൾ പോലും അപ്രാപ്യമായിടത്ത് തളർന്നിരിക്കവേ അന്നാദ്യമായി താൻ തന്റെ കാൽതുടകൾ നഗ്നമാക്കി . മാറിടവും . എന്നിട്ട് അവൻ ആവശ്യപ്പെട്ട പോലെ തന്റെ ഇടത്തെ മുല കയ്യിലെടുത്ത് അവനുവേണ്ടി കാത്തിരിക്കവേ, അനുഭവിക്കുകയായിരുന്നു, പശ്ചാത്താപം പാപ പരിഹാരമല്ലെന്ന് ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സമർപ്പണം : മാതാക്കളാൽ തിരസ്കരിക്കപ്പെടുന്ന ഓരോ കുഞ്ഞിനും

Wednesday, September 30, 2015
കുടുംബിനി ...!!!
കുടുംബിനി ...!!!
.
എങ്ങിനെയാണ് വല്ല്യേട്ടന് എന്നെ അറിയുക എന്ന് ചോദിച്ചുകൊണ്ടാണ് അവൾ എന്റെ ഇൻ ബോക്സിൽ ആദ്യമായി കയറി വന്നത് . ഞാൻ എഴുതിയ ഒരു കഥ അവളുടെതാണെന്നും അത് ആരാണ് എന്നോട് പറഞ്ഞതെന്നും അവൾക്ക് അറിഞ്ഞേ പറ്റു എന്ന വാശിയിൽ തന്നെയായിരുന്നു അവൾ അപ്പോൾ . അവളെ ഞാൻ ആദ്യമായി അറിയുകയാണെന്നും , ആ എഴുതിയത് എനിക്ക് നേരിട്ട് അറിയാവുന്ന മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതമാണെന്നും അവളെ വിശ്വസിപ്പിക്കാൻ ഏറെ നേരമെടുക്കേണ്ടി വന്നു എനിക്ക് .
.
എപ്പോഴും അവരുടെ വീട്ടിൽ വരാറുള്ള മകളുടെ അടുത്ത കൂട്ടുകാരിയെ ആരും വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിക്കുകയും പിന്നെ, കൂട്ടുകാർക്ക് നൽകുകയും ചെയ്യുകവഴി പോലീസ് പിടിയിലായ ഭർത്താവിനെതിരെ കോടതിയിൽ മൊഴി നൽകി , പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പരിശ്രമിച്ച് തിരിച്ച് വീട്ടിലെത്തി രണ്ടു പെണ്മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന യുവതിയായ ഒരമ്മയുടെ കഥയായിരുന്നു അത് . അതുപക്ഷെ അവളുടെതിനോട് സാമ്യമുണ്ടെന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമായി തോന്നി അപ്പോൾ .
.
എപ്പോൾ വിളിച്ചാലും ഒരുപാട് വിശേഷങ്ങൾ പറയാൻ ബാക്കിവെക്കുന്ന അവളോട് സംസാരിക്കാൻ എനിക്കേറെ ഇഷ്ടമായിരുന്നു . അവൾക്ക് സംസാരിക്കാൻ സമയം തികയാതെ വരാറേ ഉള്ളൂ എപ്പോഴും എന്നുതോന്നും എനിക്ക് . ഒരു കാര്യം കുറഞ്ഞവാക്കുകളിൽ അവൾ വ്യക്തമായി വിശദീകരിക്കുന്നത് കൌതുകതോടെയാണ് ഞാൻ കേട്ടുനില്ക്കാറുള്ളത് . വിശാലമായ ഈ ലോകത്തെ കുറിച്ചോ, ഈ ഭൂമിയിലെ മറ്റുള്ളവരെ കുറിച്ചോ ഒരിക്കലും പറയാത്ത അവൾക്ക് എന്നിട്ടും ഒരിക്കലും വിഷയദാരിദ്ര്യം ഉണ്ടാകാറേയില്ല എന്നത് എനിക്ക് അത്ഭുതവും . വാചാലതയുടെ വാങ്ങ്മയ ലോകത്ത് അക്ഷരങ്ങൾ കൊണ്ട് അവൾ ചിത്രം വരയ്ക്കുകയായിരുന്നു എപ്പോഴും . അവളുടെ തന്നെ നേർചിത്രം .
.
ഒരു ശരാശരി സാധാരണ വീട്ടമ്മയുടെ പതിവ് പരിദേവനങ്ങൾ മാറ്റിവെച്ച് ഭർത്താവിന്റെ വഴിപിഴച്ച ബന്ധങ്ങളെക്കുറിച്ച് പരാതി പറയാതെ , മക്കളെ കുറിച്ചുള്ള വ്യാകുലതകൾ മറച്ചുവെക്കാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പൂഴ്തിവെക്കാതെ അവൾ പക്ഷെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് , അവളുടെ സ്വന്തം കുടുംബത്തെ കുറിച്ചായിരുന്നു , വാടകക്കാശുപോലും കൃത്യമായി കൊടുക്കാതതെങ്കിലും സ്വന്തമായി അവൾ കരുതുന്ന അവളുടെ വീടിനെ കുറിച്ചായിരുന്നു . എത്ര പറഞ്ഞാലും കൊതിതീരാതെ .
.
പിന്നെ അവൾക്കു പറയാനുണ്ടായിരുന്നത് പ്രണയത്തെ കുറിച്ചായിരുന്നു . അഞ്ചാം ക്ലാസ്സുമുതൽ അവളെ നിശബ്ദം പ്രണയിക്കുന്ന , അവളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന , എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും കരുതലോടെ നോക്കുകയും ചെയ്യുന്ന , ഒരു നോട്ടം കൊണ്ടുപോലും അവളെ അശുധിയാക്കാത്ത അവളുടെ കളിക്കൂട്ടുകാരനെക്കുറിച്ചല്ല അത് പക്ഷെ , അവളെ ഒരു സ്ത്രീയായി പോലും കാണാൻ കൂട്ടാക്കാത്ത അവളുടെ സ്വന്തം ഭർത്താവിനോടുള്ള അവളുടെ അടങ്ങാത്ത സ്നേഹത്തെക്കുറിച്ചായിരുന്നു എന്നുമാത്രം . ഹൃദയം നിറഞ്ഞു കവിയുന്നത്രയും ആവേശത്തോടെ .
.
എല്ലാ ഭാരതീയരും എന്റെ സഹോദരിമാരൊന്നുമല്ലെന്നു ഞാൻ കളിയാക്കി പറയുമ്പോഴൊക്കെ അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി . നീ വളരെ സുന്ദരിയാണെന്ന് ഞാൻ വാശി കയറ്റുമ്പോഴൊക്കെ അവളെനിക്ക് സൌന്ദര്യമുള്ള അവളുടെ ചിത്രങ്ങൾ അയച്ചുതന്നു . അവളുടെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുട്ടികളെ മാറോട് ചേർക്കും പോലെ, അവളുടെ എല്ലാമെല്ലാമായ ഭർത്താവിനെ ഹൃദയത്തിൽ അലിയിക്കുംപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് .
.
പ്രണയം പ്രേമമാകുന്നിടത് പാപം തുടങ്ങുന്നു എന്നവൾ പറഞ്ഞുവെച്ചപ്പോൾ അവൾക്കൊരു മഹതിയായ സന്ന്യാസിയുടെ ഭാവമായിരുന്നു എന്ന് തോന്നി. പ്രേമവും പ്രണയവും രണ്ടാണെന്ന് അവൾ എത്ര ലളിതവും വ്യക്തവുമായാണ് വിവരിച്ചത് എന്നത് അത്ഭുതത്തോടെയാണ് ഞാൻ കേട്ടുനിന്നത് . മാംസമോഹിതം പ്രേമം , മാനസ മോഹിതം പ്രണയം . അവൾ ജീവിക്കുന്നത് പ്രണയിക്കാൻ വേണ്ടിമാത്രവും എന്നും അവൾ കൂട്ടി ചേർത്തിരുന്നു ഒപ്പം .
.
മാംസം മണക്കുന്ന അകത്തളങ്ങളും ദീർഘ നിശ്വാസങ്ങൾ തട്ടി തകരുന്ന ചുമരുകളും ചായംതേച്ച മുഖങ്ങളും ശൂന്ന്യമായ ഹൃദയങ്ങളും കൂടുതലുള്ള ഈ ജീവിത പുസ്തകത്തിൽ ഒരു തപസ്യയോടെ, തന്നെ തന്റെ കുടുംബത്തിനു വേണ്ടി മാത്രം സമർപ്പിക്കുന്ന മറ്റൊരു പെണ്കുട്ടിയെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞു എന്നത് എന്നെ ഏറെ ചാരിതാർത്യപ്പെടുത്തി . എനിക്കുപോലും മാതൃകയാകുന്ന ആ മഹാ മനസ്സിന് പ്രണയത്തോടെ ....!!!

Saturday, September 19, 2015
പണിയെടുക്കുന്നവരുടെ സമരം.....!!!
പണിയെടുക്കുന്നവരുടെ സമരം.....!!!
.
സമരം എന്നത് ജീവിതമാണ് പലപ്പോഴും . എന്നാൽ ചിലപ്പോഴെല്ലാം അങ്ങിനെയല്ലാതെയും ഉണ്ടുതാനും . മദ്യപിച്ച് ജോലിചെയ്യാൻ സമ്മതിക്കാത്തതിന് സമരം ചെയ്യുന്നവരും , അഴിമതി നടത്താൻ സമ്മതിക്കാത്തതിന് സമരം നടത്തുന്നവരും കൃത്യവിലോപത്തിന് പിടിക്കപ്പെട്ടതിന്റെ പേരിൽ സമരം നടത്തുന്നവരും ഒക്കെയുള്ള നമ്മുടെ ഈ നാട്ടിൽ ജീവിത സമരങ്ങളും ജീവിക്കാനുള്ള സമരങ്ങളും അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും ഉള്ളതുപോലെ സമരത്തിന് വേണ്ടിയുള്ള സമരങ്ങളും ഒത്തുതീർപ്പ് സമരങ്ങളും പൊതുജനത്തെ വിഡ്ഢിയാക്കാനുള്ള സമരങ്ങളും ധാരാളം .
.
ഒരു വ്യക്തി തന്റെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാനാകാത്ത വിധം പ്രാരാബ്ദങ്ങളിൽ പെട്ട് ഉഴലുമ്പോഴാണ് സാധാരണയായി സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതനാകുന്നത് . നമ്മുടെ നാട്ടിലാണെങ്കിൽ അതിന് ശക്തമായ പിന്തുണയും വ്യക്തമായ നയങ്ങളും ചട്ടക്കൂടുകളും മുന്നിൽ നിന്ന് നയിക്കാൻ യൂണിയനുകളും നേതാക്കളും ഒക്കെയുണ്ട് താനും .
.
എന്നാൽ പലപ്പോഴും ഈ യൂണിയനുകളും നേതാക്കളും അവകാശികൾക്കൊപ്പം നിൽക്കുന്നതിനു പകരം അവകാശങ്ങൾ നിഷേധിക്കുന്നവർക്കൊപ്പമാണ് നിൽക്കാറുള്ളത് എന്നതാണ് യാഥാർത്ഥ്യം . അത് ചിലപ്പോൾ വ്യക്തി പരമോ സംഘടനാപരമോ രാഷ്ട്രീയപരമോ ഒക്കെയായ കാരണങ്ങൾ കൊണ്ടാകാം . എന്നാൽ അതിന്റെ ഫലം , യഥാർത്ഥത്തിൽ നീതി ലഭിക്കേണ്ടവർക്ക് അത് ലഭിക്കുന്നില്ല എന്നതും തത്ഫലമായി അവർക്ക് ഇവരിലൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുന്നു എന്നതുമാണ് .
.
പണിയെടുക്കുന്നവർക്ക് അവർക്കുള്ള ന്യായമായ അവകാശങ്ങൾ ലഭിക്കണം എന്നതിൽ തർക്കമില്ല . പലപ്പോഴും അത് നടപ്പിലാക്കുന്നുമുണ്ട് മിക്ക മുതലാളിമാരും എന്നതാണ് യാധാർത്യവും . എന്നാൽ ഫലത്തിൽ അത് പണിയെടുക്കുന്നവർക്ക് നേരിട്ട് എത്താറില്ല എന്നുമാത്രം . അവർക്ക് ഇടയിൽ നിൽക്കുന്ന മധ്യവർഘവും ഇടത്തട്ടുകാരും സംഘടനകളും നേതാക്കളുമാണ് ഇവരുടെ ഈ അവകാശങ്ങൾ എല്ലായ്പ്പോഴും കവർന്നെടുക്കാറുള്ളത് .
.
ചൂഷണം ചെയ്യപ്പെടുന്നതിൽ പലപ്പോഴും മുന്നിലുള്ളത് സ്ത്രീകളാണ് എന്നത് അവർ ബലഹീനരാണ് എന്നതുകൊണ്ടല്ല , മറിച്ച് അവർക്ക് ക്ഷമാ ശീലവും സഹനവും ഒക്കെ കൂടുതൽ ഉള്ളതുകൊണ്ടാണ് എന്നതാണ് പലരും തിരിച്ചറിയാതെ പോകുന്നത് . എന്നാൽ എല്ലാ ക്ഷമയ്ക്കും അതിരുകളുണ്ട് എന്നും അവർ ഓർക്കാതെ പോകുന്നു . അങ്ങിനെ എല്ലാ അതിരുകളും ലംഘിക്കുമ്പോൾ ഇവരും സമരമുഖത്തേയ്ക്കിറങ്ങാൻ നിർബന്ധിതരാകും . അപ്പോൾ പക്ഷെ അവരെ തടയുക അസാധ്യവുമാകും .
.
നേതാക്കളിലും സംഘടനകളിലും വ്യവസ്ഥിതികളിലും ഉള്ള വിശ്വാസം നഷ്ടപെടുക എന്നത് സത്യത്തിൽ സമൂഹത്തിന്റെ ഭാവിക്കുതന്നെ ദോഷമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല . താത്കാലികമായി ഒരു വിജയം ഉണ്ടാകുമെങ്കിലും അത് വ്യവസ്ഥാപിതമായ കെട്ടുറപ്പുള്ള ഒരു സമൂഹത്തിന് തീർത്തും ദോഷകരമാണ് . അതുപക്ഷെ തിരിച്ചറിയേണ്ടത് നേതാക്കളും സംഘടനകളും സർക്കാരും സമൂഹം തന്നെയുമാണ് .
.
തങ്ങളുടെ ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിക്കുന്നത് , പാവങ്ങളായ തൊഴിലാളികളെ ചൂഷണം ചെയ്തും മുതലാളിമാർക്ക് സഹായം ചെയ്തും തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് നേതാക്കൾക്കും സംഘടനകൾക്കും സഹിക്കാവുന്നതിലും അപ്പുറമാകും . അവിടെ അവർ സമരമുഖം ശിധിലമാക്കാനുള്ള എല്ലാ അടവുകളും പയറ്റും. അതോടെ തൊഴിലാളികൾ വീണ്ടും ദുരിതത്തിൽനിന്നും ദുരിതത്തിലേക്ക് നയിക്കപ്പെടും . അതുപിന്നീട് പാവങ്ങളും നിരാശരുമായ തൊഴിലാളികളെ നയിക്കുക അക്രമങ്ങളിലേക്കും അരാജകത്വത്തിലേയ്കുമായിരിക്കുകയും ചെയ്യും .
.
തൊഴിലെടുക്കുന്ന ആളുകളുടെ സമൂഹത്തിൽ എപ്പോഴും ദുരിതം കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയാണ് എന്നത് സത്യമാണ് . സാമൂഹികമായ ചെരിതിരിവോ സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതുകൊണ്ടോ ഒന്നുമല്ല അത് . സ്ത്രീകൾക്കാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടുതൽ ഉത്തരവാദിത്വവും എന്നതുകൊണ്ടാണ് ഇത് . എന്നാൽ ഇതുമാനസ്സിലാക്കാത്തത് സ്ത്രീകളും അവരുടെ സംഘടനകളും തന്നെയാണ് എന്നതാണ് ഏറ്റവും വേദനാജനകം .
.
പരസ്യമായി വ്യഭിച്ചരിക്കാനുള്ള അവകാശതിനുവേണ്ടിയും ചുംബിക്കാനുള്ള സ്വാതന്ത്ര്യതിനുവേണ്ടിയും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകാൻ വേണ്ടിയും ഒക്കെ സമരം ചെയ്യുന്ന ഇവിടുത്തെ ഒരു സ്ത്രീ സംഘനടയും വയനാട്ടിലെ പട്ടിണികിടന്നു മരിക്കരായ സ്ത്രീകൾക്കുവേണ്ടിയോ കന്നുകാലികൾക്കുള്ളതിനേക്കാൾ മോശമായ അവസ്ഥയിൽ ജീവിക്കുന്ന തോട്ടം തൊഴിലാളികൾക്കുവേണ്ടിയോ, ജോലിയും പിന്നെ ചെയ്ത ജോലിക്കുള്ള കൂലിയും കിട്ടണമെങ്കിൽ മേലാളന്മാർക്ക് തുണിയഴിച്ചുകൊടുക്കേണ്ടിവരുന്ന അരപ്പട്ടിണിക്കാർക്കുവേണ്ടിയോ ശബ്ദമുയർത്തികാണാറില്ല എന്നത് ലജ്ജാവഹം തന്നെ .
.
സമരം എന്നാൽ മാറ്റമാണ് . സ്വയം മാറാൻ തയ്യാരാകാത്തവരെ കാലം മാറ്റുകതന്നെ ചെയ്യും . ഓർക്കുക എല്ലായ്പോഴും എല്ലാവരും ....!

Monday, September 7, 2015
നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!
നഷ്ടപ്പെടുന്നവരുടെ ജീവിതങ്ങൾ ...!!!
.
നിത്യവൃത്തിക്ക് മാത്രമുള്ള വകയെ ഉള്ളുവെങ്കിലും മൂന്നോ നാലോ വർഷത്തിലൊരിക്കൽ മാത്രമേ ഒരു അവധിയെടുത്ത് നാട്ടിൽ പോകാൻ പറ്റു എന്നുറപ്പുള്ളത് കൊണ്ടാണ് അക്കുറി അയാൾ ഭാര്യയെ ഒരു വിസിറ്റിംഗ് വിസയിൽ കൊണ്ടുവരാൻ തീരുമാനിച്ചത് . കല്ല്യാണം കഴിച്ചിട്ട് തന്നെ രണ്ടു വർഷമായിട്ടും ഇതുവരെ കൂടെനിന്നത് ഇരുപതു ദിവസം മാത്രമെന്നതും അയാളെ ആ പ്രാരാബ്ദം പേറാൻ നിർബന്ധിതനുമാക്കി ..
.
ഔദ്യോഗിക വാഹനമോ വീടോ ഒന്നുമില്ലാത്തതിനാൽ ഒരു സുഹൃത്തിന്റെ പേയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു അവർ താമസിച്ചിരുന്നത് . തിരക്കൊഴിഞ്ഞ ഒരു നഗര ഭാഗത്ത് . മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ അവർ യാത്ര പലപ്പോഴും കാൽനടയാക്കി . ടാക്സിയിൽ പോകണം എന്നതിനാൽ ദൂരെ സ്ഥലങ്ങളിലെയ്ക്കൊന്നും അവർ അങ്ങിനെ പോകാറുമില്ലായിരുന്നു . കിട്ടുന്ന സമയമത്രയും തങ്ങളുടെ ലോകത്ത് അവർ സ്വർഗ്ഗം തീർത്തു .
.
ഒരുമാസം കഴിഞ്ഞത് അവർ അറിഞ്ഞതുതന്നെ അവൾക്കു വിശേഷമുണ്ട് എന്ന തിരിച്ചറിവിൽ നിന്നായിരുന്നു . കാത്തുകാത്തിരുന്ന മഹാഭാഗ്യം . അവളുടെയും അയാളുടെയും വീട്ടുകാരും ഏറെ സന്തോഷിച്ചു ആ വാർത്തയിൽ . പിന്നെ ജീവിതം സ്വപ്നങ്ങളിലായി . തങ്ങളുടെ ആ കൊച്ചു മുറിയിൽ അവർ രാജകൊട്ടാരം തീർത്തു. നടപ്പാതകളിൽ അവർ കുഞ്ഞിക്കാലടികൾ വെച്ച് കളിച്ചു . അകത്തളങ്ങളിൽ അവർ ഒച്ചയില്ലാതെ സംസാരിച്ചു ....
.
ആദ്യമായി ആശുപത്രിയിൽ പോകാനാണ് അന്നവർ അപ്പോൾ പുറത്തിറങ്ങിയത് . അയാൾ ജോലി കഴിഞ്ഞെത്തുന്നതും കാത്തിരുന്നിരുന്ന അവൾ , അവരുടെ ആ അതിവിശേഷപ്പെട്ട വിശേഷം ഔദ്യോഗികമായി അറിയാൻ അടുത്തുള്ള ഡോക്ടറുടെ അടുതെതാൻ വെമ്പൽ കൊണ്ടു . എന്നാൽ ജോലി സ്ഥലത്തെ ചില അത്യാവശ്യ കാര്യങ്ങളാൽ പതിവിലും താമസിച്ചാണ് അന്നുപക്ഷേ അയാൾക്കെത്താൻ കഴിഞ്ഞിരുന്നത് അതുകൊണ്ട് തന്നെ ഇറങ്ങാനും വൈകി .
.
വന്നപാടെ അവളെയും കൊണ്ട് പുറത്തിറങ്ങിയ അയാൾ പോകും വഴി അവളെ പുറത്തു നിർത്തി തൊട്ടടുത്ത് സാധാരണയിൽ സാധനങ്ങൾ വാങ്ങാറുള്ള കടയിൽ ഒരു ടെലിഫോണ്‍ കാർഡ് വാങ്ങാൻ കയറിയതാണ് . ആശുപത്രി വിശേഷം നാട്ടിൽ വിളിച്ചറിയിക്കാൻ . തിരിച്ചിറങ്ങി നോക്കുമ്പോൾ അവളില്ല . അപ്പുറത്തേയ്ക്ക് നടന്നു തുടങ്ങിയിരിക്കും എന്ന് കരുതി ചുറ്റും നടന്നു നോക്കിയിട്ടും കാണാതെ വന്നപ്പോൾ അയാൾക്ക് പേടിയായി .
.
ചുറ്റുമുള്ളവരും വിവരമറിഞ്ഞ് ഓടിക്കൂടി . പക്ഷെ ആരും അവളെ കണ്ടവരില്ല . ഒരുവണ്ടി തിടുക്കത്തിൽ പാഞ്ഞുപോകുന്നത് കണ്ടു എന്ന് ചിലർ പറഞ്ഞു കേട്ടിരുന്നു ഇടയ്ക്ക് . അല്ലാതെ ഒന്നിനും സ്ഥിരീകരണമില്ല . പതിയെ പതിയെ , തെരുവിൽ കാണാതാകുന്നവരുടെ അജ്ഞാത ലോകത്തിലേയ്ക്ക് അവളും യാത്രയായി എന്ന തിരിച്ചറിവിൽ അയാൾക്ക് പിന്നെ അയാളെത്തന്നെയും നഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു അപ്പോൾ .

Sunday, August 30, 2015
വാർദ്ധക്യേ ....!!!
വാർദ്ധക്യേ ....!!!
.
മേഘവിസ്പോടനങ്ങളിലൂടെയും മഞ്ഞുപാളികൾ അടർന്നു വീണും അപ്രതീക്ഷിത പ്രളയങ്ങളുണ്ടാകുന്ന ആ അതിമനോഹര ഹിമാലയൻ ഗ്രാമം എന്നും എന്റെ സ്വപ്നമായിരുന്നു . അതുകൊണ്ട് തന്നെ അവിടേക്ക് പോകാനുള്ള ഔദ്യഗികവും അല്ലാത്തതുമായ എതൊരവസരവും ഞാൻ നഷ്ടപെടുത്താറുമില്ല . എന്റെ ഒരു സുഹൃത്ത് അവളുടെ ജോലി മാറ്റത്തിലൂടെ കുടുംബ സമേതം അവിടേക്ക് താമസം മാറ്റിയപ്പോൾ പിന്നെ ഞാൻ അവിടെ ചെല്ലുമ്പോഴെല്ലാം അവളുടെ കൂടെ താമസിക്കണമെന്നത് അവർക്ക് നിർബന്ധവുമായിരുന്നു .
.
സൌകര്യങ്ങൾ കുറവുള്ള അവളുടെ വളരെ പഴയ ആ ഔദ്യോഗിക വസതി പക്ഷെ എപ്പോഴും ഹൃദ്യമായിരുന്നു . ഒരു വസന്തത്തിന്റെ അപ്പാടെ എന്നപോലെ ആഘോഷം നിറഞ്ഞതും . രണ്ടുകുട്ടികളും അവളോടൊപ്പം ജോലിചെയ്യുന്ന ഭർത്താവും അവൾക്ക് എന്നും ഉത്സവങ്ങളുടെ ആരവം നിറഞ്ഞതും ആയിരുന്നു .
.
അക്കുറിപക്ഷേ അറിയിക്കാതെയാണ് അന്ന് ഞാൻ അവിടെ ചെന്നത് . അവൾ അവിടെ ഇല്ലാതിരുന്നതിനാൽ അവളുടെ ഭർത്താവും കുട്ടികളും കൂടിയാണ് എന്നെ സ്വീകരിച്ചത് . കഴിഞ്ഞ പ്രാവശ്യം ഞാൻ ഉറപ്പുനല്കിയിരുന്ന പുസ്തകങ്ങൾക്ക് വേണ്ടി കുട്ടികൾ എന്റെ ബാഗ് വാങ്ങിയപ്പോൾ അദ്ദേഹം എന്നെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി .
.
ക്ഷീണിതനായിരുന്നതിനാൽ ഒന്ന് കുളിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പതിവിനു വിപരീതമായി അവരുടെ ബെഡ്റൂമിലെ ബാത്ത്റൂമിലേയ്ക്കാണ് എന്നെ കൊണ്ട് പോയത് . അവരുടെ ബെഡ്റൂമിൽ മറ്റാരെയും കയറ്റാറില്ലാത്ത അവർ എന്നെ അങ്ങോട്ട് കൊണ്ടുപോയത് തെല്ലൊന്ന് അതിശയിപ്പിച്ചെങ്കിലും അപ്പോഴത്തെ തിരക്കിൽ ഞാൻ ഓടിക്കയറി കുളിക്കാൻ തുടങ്ങി .
.
കുളികഴിഞ്ഞ് വന്നപ്പോഴേക്കും അദ്ദേഹം എനിക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു . ഒരു ശുദ്ധ വെജിറ്റേറിയനായ എന്നെ പോറ്റാൻ വിഷമമാണെന്ന് അവൾ എപ്പോഴും പറയുമെങ്കിലും എനിക്കെപ്പോഴും അവർ പ്രത്യേകമായും ഭക്ഷണം തയ്യാറാക്കുമായിരുന്നു . കുട്ടികളും കൂടി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം കുറച്ചു ജോലികൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് അടുക്കളയിൽ തിരിച്ചു കയറി..
.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മുറ്റത്ത് ഒരു ഓട്ടോ വന്നുനിന്നതറിഞ്ഞ് കുട്ടികൾ അമ്മ വന്നെന്നും പറഞ്ഞ് അങ്ങോട്ട് ഓടിയപ്പോൾ ഞാനും എഴുന്നേറ്റു . അപ്പോഴേക്കും അവൾ സഹായത്തിനായി അദ്ധേഹത്തെ വിളിക്കുന്നതറിഞ്ഞ് വേഗം കൈ കഴുകി ഞാൻ അവൾക്കടുത്തേയ്ക്ക് ഓടിയെത്തി . അപ്പോഴേക്കും അവൾ കുട്ടികളുടെ സഹായത്തോടെ വിവശരും അവശരുമായ ഒരു അച്ഛനെയും അമ്മയെയും ഓട്ടോയിൽ നിന്നും കൈപിടിച്ച് ഇറക്കുകയായിരുന്നു .
.
എന്നോട് പറയാതെ ചെന്നതിലുള്ള പരിഭവം ആഗ്യത്തിൽ കാണിച്ച് അവരെ കൂട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ക്ഷമ ചോദിച്ച് ഞാനും അവളെ സഹായിച്ചു . അവരെ അകത്തു കൊണ്ടുപോയി കിടത്തുമ്പോഴാണ് എന്തുകൊണ്ടാണ് ഞാൻ പതിവായി ഉപയോഗിക്കാറുള്ള ആ മുറി എനിക്ക് തരാതിരുന്നതെന്ന് മനസ്സിലായത് . എനിക്കപരിചിതരായ അവർ ആരെന്ന ചോദ്യഭാവത്തിന് പിന്നെ പറയാം മറുപടിയെന്ന് ആംഗ്യം കാണിച്ച് അവൾ ക്ഷീണിതരായ അവരെ അവിടെ കട്ടിലിൽ കിടക്കാൻ സഹായിച്ചു . പിന്നെ എന്നെയും കൂട്ടി വാതിലടച്ച് പുറത്തു കടന്നുകൊണ്ട് പറയാൻ തുടങ്ങി .
.
നാൽപത് വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവിൽ എഴുപതു കാരനും അസുഖബാധിതനുമായ ആ അച്ഛനെ ഉപേക്ഷിക്കാൻ കൊണ്ടുപോയ മക്കളുടെ കയ്യിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു പിടിച്ചു വാങ്ങി കൊണ്ടുവന്നതാണ് അറുപത്തിയഞ്ചുകാരിയായ ആ അമ്മ . എന്നിട്ട് അവളുടെ സഹായത്തോടെ അടുത്ത ഒരു കടമുറിയിൽ കച്ചവടം നടത്തി ജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇനി ആ അമ്മയെന്ന് അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്നെപ്പോലുള്ള മക്കളെയോർത്ത് എന്റെയും ശിരസ്സുകുനിഞ്ഞു പോയി ...!!!

Monday, August 24, 2015
ആഘോഷിക്കേണ്ട യുവത്വം ...!!!
ആഘോഷിക്കേണ്ട യുവത്വം ...!!!
.
യുവതയ്ക്ക് എല്ലാം ആഘോഷമാണ് . എന്നും ആഘോഷമാണ് . ജനനവും മരണവും എന്തിന് ജീവിതം തന്നെയും ആഘോഷമാക്കുന്നവരാണ് യുവത്വം എല്ലായ്പോഴും. എല്ലാ കാലത്തും അത് അങ്ങിനെതന്നെ ആയിരുന്നു താനും . അല്ലെങ്കിൽ തന്നെയും അത് അങ്ങിനെതന്നെയാണ് വേണ്ടതെന്നുമാണ് എന്റെ അഭിപ്രായവും . ആഘോഷമില്ലാതെ പിന്നെ എന്ത് ജീവിതം .
.
ആഘോഷിക്കാൻ വേണ്ടിത്തന്നെയാണ് ഓരോ ഉത്സവങ്ങളും . അത് ഓണമായാലും പെരുന്നാളായാലും പൂരമായാലും നേർച്ചയായാലും . ഓരോ ആഘോഷങ്ങളും യുവതയ്ക്കുള്ളതുമാണ് . അത് അതാതു കാലഘട്ടത്തിനനുസരിച്ചുള്ള രീതികൾക്കും പരിഷ്കാരങ്ങൾക്കും അനുസരിച്ച് തന്നെ ആവുന്നതും സ്വാഭാവികവും .
.
യുവതയുടെ ആഘോഷങ്ങളെ പലപ്പോഴും പലരും വിമർശിക്കാറുണ്ട് . ആഘോഷത്തിന്റെ ഈ യുവത്വം കഴിഞ്ഞ് ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും പേറി ജീവിതവുമായി മല്ലിടുന്ന മുതിർന്നവരുടെ ഇടയിൽനിന്നാണ് പലപ്പോഴും അതുണ്ടാകാറുള്ളത് എന്നതാണ് അതിലെ വിരോധാഭാസവും .
.
തീർച്ചയായും എല്ലാറ്റിനും അതിർവരമ്പുകളും നിയന്ത്രണങ്ങളും വേണമെന്നതിൽ സംശയമില്ല . ഇവിടെയും അതുപോലെ ഈ ആഘോഷങ്ങൾ അതിരുവിടാതെ നോക്കേണ്ടത് , നിയന്ത്രിക്കേണ്ടത് അത് ആഘോഷമാക്കുന്നവരെക്കാൾ അവിടുത്തെ മുതിർന്നവർ തന്നെയാണ് .തീർച്ചയായും അത് അവരുടെ കടമയും ഉത്തരവാദിത്വവും തന്നെയാണ് താനും.
.
എന്നാൽ , മുതിർന്നവർ തങ്ങളുടെ കടമയും ഉത്തരവാദിത്വവും ശരിയായ രീതിയിൽ നിർവ്വഹിക്കാതെ ആഘോഷിക്കുന്ന യുവതയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അടിച്ചമർത്തുന്നതും യുവത്വത്തോട് എന്നപോലെ ഈ സമൂഹത്തോടും ചെയ്യുന്ന നീതികേടും ക്രൂരതയുമാണ് .

Tuesday, August 18, 2015
ഒരുമിച്ചൊരു വാക്കിലേക്ക് ...!!!
ഒരുമിച്ചൊരു വാക്കിലേക്ക് ...!!!
.
ഒരു വാക്കിന്റെ ഇങ്ങേ അറ്റത്തു നിന്നും അടുത്ത വാക്കിന്റെ തുടക്കം വരെയുള്ള സമയമാണ് ഈ ലോകത്തിലെ ഏറ്റവും അമൂല്ല്യമായതെന്ന് അവൾ ആവേശത്തോടെ പറഞ്ഞു നിർത്തിയിട്ട് തന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിയിരുന്നപ്പോൾ താൻ തന്നിലലിഞ്ഞു ചേർന്നിരുന്ന മൌനത്തിന്റെ കറുത്ത പാടുകൾ മെല്ലെ മായ്ച്ചു കളയുകയായിരുന്നു .
.
ഇനിയുമൊരു ശിലാ കാലം . അവിടേയ്ക്കുള്ള ദൂരത്തിനു മാത്രം അടുപ്പമില്ല , അകലവും . എന്നിട്ടും അസാദ്ധ്യമാകുന്ന യാത്രയുടെ നേർ രേഖകൾ ഭാണ്ഡങ്ങൾക്ക് വേണ്ടി കരുതിവെക്കുന്നു , കാത്തിരിക്കുന്നു . അവിടെമാത്രം പക്ഷെ മൗനമില്ല , വാചാലതയും .
.
അവളുടെ നഷ്ടപ്പെട്ടുപോയ കണ്ണുകളിൽ തന്നെയായിരുന്നു അവളുടെ കാഴ്ച്ചയുടെ ബാക്കിയും എന്ന് അപ്പോഴും എപ്പോഴത്തേയും പോലെ താൻ മാത്രം അറിയാതെപോയി . എന്നിട്ടും അവൾ മാത്രം കരുതിവെച്ചു . അവൾ വരച്ച ചിത്രങ്ങളിൽ ചായങ്ങൾ ചാലിച്ച് ചേർക്കാൻ .
.
അവൾ കൊട്ടിയടച്ചുവെച്ച കാതുകൾക്കുള്ളിലായിരുന്നു അവളുടെ ശബ്ദങ്ങളത്രയും എന്നതും താൻ മാത്രം സ്വയം മറന്നുപോയി . അവളുടെ രക്തം കിനിയുന്ന ധമനികളുടെ ജീവനുള്ള ആ സ്പർശനത്തിന്റെ നഗ്നത തിരിച്ചറിയാതിരുന്നത് പോലെ .
.
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുക എന്നത് ചലനത്തിന്റെ നിയോഗമെന്നാണ് അവൾ പിന്നെ പറഞ്ഞിരുന്നത് . നിയോഗിക്കപ്പെടുന്നവർ അത് അനുസരിക്കാൻ ബാധ്യസ്ഥരെന്നും . അതുപക്ഷെ അനുസരണയില്ലാത്ത ജിവിതം അവളെ നോക്കി പരിഹസിക്കുന്നത് അറിയാതെയും .
.
ഇനി , .... ? ഒരു യാത്രയാകാം ആ ഒരു വാക്കിന്റെ ഇങ്ങേ തലയ്ക്കുനിന്നും അടുത്ത വാക്കിന്റെ തുടക്കതിനിടയിലെ സമയത്തിലൂടെ, അല്ലെങ്കിൽ അവയ്ക്കിടയിലെ ആ സമയം തേടി ...!!!

Saturday, August 15, 2015
അവളുടെ മുറി ...!!!
അവളുടെ മുറി ...!!!
.
അവളുടെ ആ വലിയ വീട്ടിൽ തനിക്ക് തൊട്ടപ്പുറത്താണ് അവളുടെ ആ മുറിയും . രണ്ട് ചുമരുകളാൽ വേർതിരിക്കപ്പെട്ട് , അല്ലെങ്കിൽ ഒരു ചുമരിനിടയിൽ വീർപ്പുമുട്ടലോടെ രണ്ടു വ്യത്യസ്ഥ മുറികൾ . ഒന്നിൽ നിന്നും വിഭിന്നമെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കും വിധം തികച്ചും ഒന്നായ രണ്ടു മുറികൾ .
.
അവളെപ്പോലെ അവളുടെ ആ മുറിയും എപ്പോഴും ചൂടുപിടിച്ചതായിരുന്നു എന്നാണ് തനിക്കെപ്പോഴും തോന്നിയിട്ടുള്ളത് . കത്തിക്കഴിഞ്ഞ് , കെടാറാകുന്നതിന് മുൻപുള്ള കനലിൽ നിന്നുള്ളതുപോലെ , അല്ലെങ്കിൽ പോക്കുവെയിലിന്റെ ഊഷ്മളതയെന്നപോലെ, ഇളം ചൂടോടെ . പിന്നെ എപ്പോഴും പുതുമ മാറാത്ത അവളുടെ ചുടുവിയർപ്പിന്റെ മോഹിപ്പിക്കുന്നതും ലയിപ്പിക്കുന്നതുമായ വശ്യസുഗന്ധം നിറഞ്ഞതും .
.
ശീതീകരണ സംവിധാനങ്ങൾ ഏറെ ഉണ്ടായിട്ടും , മുറിക്കു പുറത്തുനിന്നും ശുദ്ധ വായു സഞ്ചാരത്തിന് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ആ മുറി എപ്പോഴും അതേ ചൂടോടെ നിലനിന്നു . അവളാൽ പലതരം സുഗന്ധ ലേപനങ്ങൾ എപ്പോഴും മാറി മാറി ഉപയോഗിക്കപ്പെട്ടിട്ടും ആ മുറിയിലെന്നും നിറഞ്ഞു നിന്നത് അവളുടെ ആ വിയർപ്പുമണം മാത്രവും . നനവാർന്ന, വശ്യമായ മോഹിപ്പിക്കുന്ന അതേ മണം .
.
മനോഹരമായാണ് ആ മുറി അലങ്കരിക്കപ്പെട്ടിട്ടുള്ളത് . പുതുമയാർന്ന ജാലക വിരികളും പട്ടുമെത്തയും മുറിക്കിണങ്ങുന്ന കിടക്കവിരികളും അതിനൊക്കെ ചേരുന്ന അലങ്കാരങ്ങളും ഉപകരണങ്ങളും വസ്തുക്കളും . എന്തിന് , ആ മുറിയിലേക്ക് കടന്നു ചെല്ലുന്ന അവൾക്കു പോലും ആ മുറിയുമായി സാമ്യമുണ്ടായിരുന്നു എപ്പോഴും .
.
ചുമരുകൾക്കു നടുവിൽ ഒരുവാതിലും അതിന് രണ്ടു പുറങ്ങളും ഉണ്ടായിട്ടും അവിടെ അവളുടെ ആ വീട്ടിൽ വന്നെത്തിയ അന്നുമുതൽ താൻ ഒരിക്കലും ആ മുറിക്കകത്തേയ്ക്ക് കടന്നിട്ടില്ലെന്നത് എന്നിട്ടും തനിക്ക് അത്ഭുതമേ ആയിരുന്നില്ല . അവൾ അത്രയ്ക്ക് വ്യക്തവും കൃത്യവുമായിരുന്നു ആദ്യ നിമിഷത്തിലേ .... .
.
പുറം കാഴ്ചകളിൽ വശീകരിക്കപ്പെടുമ്പോഴൊക്കെ ഒരു സ്വയഭോഗത്തിൽ തന്നെ നിയന്ത്രിച്ചു നിർത്തിയത് അവളോടുള്ള പ്രണയത്തേക്കാൾ ഏറെ , വിധേയത്വമാണെന്ന് സ്വയം കുറ്റപ്പെടുത്തുമ്പോഴും ആ മുറിക്കപ്പുറം കടക്കാൻ കാൽ വെച്ചതേയില്ല ഒരിക്കലും . അവൾക്കു ശേഷം അവളുടെ ഗന്ധത്തെ പിന്തുടരുമ്പോഴും അവൾ അവശേഷിപ്പിച്ചു പോകുന്ന വായുവിൽ സ്വയം അലിയുംപോഴും അവളുടെ കാലടികളിൽ കാൽപാദങ്ങൾ മെല്ലെ ചേർത്ത് വെക്കുമ്പോഴും മറ്റൊന്നും ആഗ്രഹിച്ചിരുന്നുമില്ല എന്നതാണ് സത്യവും .
.
ഇന്നിപ്പോൾ അവൾ ക്ഷണിക്കാതെ , അവളെ ധിക്കരിക്കാതെ അവളുടെ മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ തനിക്കും അനുഭവപ്പെടുന്നു , തന്റെ മുറിയും ഇതുപോലെ തന്നെയെന്ന് ...!!!

Sunday, August 9, 2015
മറവി ...!!!
മറവി ...!!!
.
മറവി
പലപ്പോഴും
ഒരനുഗ്രഹം
തന്നെയാണ് ,
അതൊരിക്കലും
ഓർമ്മകൾ
നഷ്ടപ്പെടുംപോലെയല്ലെങ്കിൽ ....!
.
മറവി
ചിലപ്പോഴെങ്കിലും
ഒരാശ്വാസവുമാണ്
അത്
തന്നെത്തന്നെ കുറിച്ചാവുമ്പോൾ
പ്രത്യേകിച്ചും ...!
.
മറവി
എല്ലായ്പോഴും
പ്രതീക്ഷയുമാണ് ,
അത്
മറവിയെ
മറക്കാതിരിക്കുകയാണെങ്കിൽ
തീർച്ചയായും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
മറവി
പലപ്പോഴും
ഒരനുഗ്രഹം
തന്നെയാണ് ,
അതൊരിക്കലും
ഓർമ്മകൾ
നഷ്ടപ്പെടുംപോലെയല്ലെങ്കിൽ ....!
.
മറവി
ചിലപ്പോഴെങ്കിലും
ഒരാശ്വാസവുമാണ്
അത്
തന്നെത്തന്നെ കുറിച്ചാവുമ്പോൾ
പ്രത്യേകിച്ചും ...!
.
മറവി
എല്ലായ്പോഴും
പ്രതീക്ഷയുമാണ് ,
അത്
മറവിയെ
മറക്കാതിരിക്കുകയാണെങ്കിൽ
തീർച്ചയായും ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, August 5, 2015
രതി ....!!!
രതി ....!!!
.
രതിയെനിക്ക്
എന്നിൽ തുടങ്ങി
എന്നിലവസാനിക്കുന്ന
ഒരു സമസ്സ്യയാണ് ...!
.
അല്ലെങ്കിൽ
രതി ,
എന്നിൽ ഞാൻ
സ്വയം തേടുന്ന
മരീചികയും ...!
.
ആകാശം നിറയെ
വർണ്ണ മഴ പെയ്യിച്ച്
കണ്ണും കാതും നിറച്ച്
പൊട്ടിച്ചിതറുന്ന
ഒരമിട്ടു പോലെ ...!
.
അല്ലെങ്കിൽ
ഒരു മഹാമഴയുടെ
ശേഷിപ്പുമായി
ഇറ്റു വീഴുന്ന
അവസാന തുള്ളിയിലെ
നിശബ്ദത പോലെ ...!
.
രതി,
എനിക്കെന്റെ
ശാന്തിയും അശാന്തിയും
ജീവനും ജീവിതവും
ലഹരിയും സ്വകാര്യതയുമാകവെ
ഞാനെന്തിനത്
നിങ്ങൾക്കുമുന്നിൽ
തുറന്നു വെക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
രതിയെനിക്ക്
എന്നിൽ തുടങ്ങി
എന്നിലവസാനിക്കുന്ന
ഒരു സമസ്സ്യയാണ് ...!
.
അല്ലെങ്കിൽ
രതി ,
എന്നിൽ ഞാൻ
സ്വയം തേടുന്ന
മരീചികയും ...!
.
ആകാശം നിറയെ
വർണ്ണ മഴ പെയ്യിച്ച്
കണ്ണും കാതും നിറച്ച്
പൊട്ടിച്ചിതറുന്ന
ഒരമിട്ടു പോലെ ...!
.
അല്ലെങ്കിൽ
ഒരു മഹാമഴയുടെ
ശേഷിപ്പുമായി
ഇറ്റു വീഴുന്ന
അവസാന തുള്ളിയിലെ
നിശബ്ദത പോലെ ...!
.
രതി,
എനിക്കെന്റെ
ശാന്തിയും അശാന്തിയും
ജീവനും ജീവിതവും
ലഹരിയും സ്വകാര്യതയുമാകവെ
ഞാനെന്തിനത്
നിങ്ങൾക്കുമുന്നിൽ
തുറന്നു വെക്കണം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, July 29, 2015
പുഞ്ചിരി ...!!!
പുഞ്ചിരി ...!!!
.
അവസാനമായി
എന്റെ മുഖത്തുനിന്നും
മായ്ച്ചുകളയുവാൻ
ഇനി ബാക്കിയുള്ളത്
ചായം തേയ്ക്കാത്ത
ഈ പുഞ്ചിരി മാത്രം ...!
.
അതാകട്ടെ
എന്റെ ഉള്ളിനെ
പൊതിഞ്ഞു പിടിക്കാൻ
ഞാൻ തന്നെ
ചമയ്ച്ചു വെച്ചതും ...!
.
വേഷങ്ങൾ
അഴിക്കുമ്പോഴും
ഭൂഷണങ്ങൾ
മാറ്റുമ്പോഴും
പകർത്താതെ
പകരം വെക്കാതെ
ഞാൻ കരുതി വെച്ച
എന്റെ പുഞ്ചിരി ....!
.
ഉരുകുംപോഴും
വിയർക്കുമ്പോഴും
ഉടയുമ്പോഴും
തകരുമ്പോഴും
കുനിയുമ്പോഴും
കുമ്പിടുമ്പോഴും
മായാതെ കാത്തുവെച്ച
എന്റെ പുഞ്ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
അവസാനമായി
എന്റെ മുഖത്തുനിന്നും
മായ്ച്ചുകളയുവാൻ
ഇനി ബാക്കിയുള്ളത്
ചായം തേയ്ക്കാത്ത
ഈ പുഞ്ചിരി മാത്രം ...!
.
അതാകട്ടെ
എന്റെ ഉള്ളിനെ
പൊതിഞ്ഞു പിടിക്കാൻ
ഞാൻ തന്നെ
ചമയ്ച്ചു വെച്ചതും ...!
.
വേഷങ്ങൾ
അഴിക്കുമ്പോഴും
ഭൂഷണങ്ങൾ
മാറ്റുമ്പോഴും
പകർത്താതെ
പകരം വെക്കാതെ
ഞാൻ കരുതി വെച്ച
എന്റെ പുഞ്ചിരി ....!
.
ഉരുകുംപോഴും
വിയർക്കുമ്പോഴും
ഉടയുമ്പോഴും
തകരുമ്പോഴും
കുനിയുമ്പോഴും
കുമ്പിടുമ്പോഴും
മായാതെ കാത്തുവെച്ച
എന്റെ പുഞ്ചിരി ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, July 26, 2015
ജീവിതത്തിലേയ്ക്ക് ...!!!
ജീവിതത്തിലേയ്ക്ക് ...!!!
.
നാനൂറു കിലോമീറ്ററിൽ കൂടുതൽ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വർക്ക് സൈറ്റിൽ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തിൽ എത്താൻ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങൾ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങൾക്ക് എല്ലായ്പോഴും .
.
എപ്പോഴും മണൽക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുർഘടം പിടിച്ചതുതന്നെ . മൊബൈൽ സിഗ്നൽ പോലും ഇല്ലാത്ത ആ മരുഭൂമിയിൽ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങൾ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു . സാധാരണ റോഡ് ആണെങ്കിൽ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കിൽ ആറും ഏഴും മണിക്കൂറുകൾ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങൾ ഒഴിവാക്കാറാണുള്ളത് .
.
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയിൽ ആയ ഒരു സഹപ്രവർത്തകനെ ആശുപത്രിയിൽ എത്തിക്കാനാണ് ഞങ്ങൾ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാൽ യാത്ര തുടങ്ങാൻ ഞങ്ങൾക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാൽ പതുക്കെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നൽകിയ അയാളെ കൂടുതൽ കുഴപ്പത്തിലാക്കാതെയും എന്നാൽ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങൾ സഞ്ചരിച്ചിരുന്നത് .
.
പതിവുപോലെ അപകടത്തിൽ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയിൽ ചുരുക്കം ചില വണ്ടികൾ മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ . സിഗ്നൽ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാൽ പുറപ്പെടും മുൻപുതന്നെ രോഗിയുമായി എത്തിയാൽ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തിൽ ഞങ്ങൾ നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു . .
.
വഴിയിൽ അന്ന് പതിവിലും ശക്തമായ മണൽ കാറ്റായിരുന്നതിനാൽ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കിൽ പൊള്ളിക്കുന്നതും . അപകടത്തിൽ പെട്ട ഒരു വാഹനത്തെ സഹായിക്കാൻ വേണ്ടി ഇടയിൽ കുറച്ചു സമയം നിർത്തുകയും കൂടി ചെയ്തതിനാൽ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയിൽ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തിൽ ഞങ്ങൾ യാത്ര തുടർന്നു .
.
ഒരു വലിയ കയറ്റവും അതിനോട് ചെർന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോൾ മുന്നിൽ ഒരു വാഹനം റോഡിൽ തന്നെ നിർത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങൾ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതിൽ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയിൽ അങ്ങിനെയൊരു കുടുംബത്തെ കാണാൻ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളർച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
.
അവർ ഞങ്ങളെ കണ്ടപ്പോൾ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവർക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാൻ വണ്ടിനിർത്തി ഞങ്ങൾ അവർക്കടുത്തേയ്ക്ക് ചെന്നത് അവരിൽ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാൻ അവർ തിടുക്കപ്പെടുന്നത് ഞങ്ങളിൽ സംശയം ജനിപ്പിച്ചു .
.
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയിൽ അച്ഛനെ മാറ്റിനിർത്തി , അമ്മയോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാൻ തയ്യാറായില്ലെങ്കിലും അതിനിടയിൽ വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളിൽ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ ആ അച്ഛന്റെ ധൈര്യവും ചോർന്നുപോയിരുന്നു .
.
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത , പോറ്റാൻ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളിൽ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങൾ വണ്ടികയറുമ്പോൾ അടുത്തകാലത്തെ ഒരപകടത്തിൽ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത് അവരെ ചേർത്ത് പിടിക്കുന്നത് ഞാനും നോക്കി നിന്നു ...!!!

Thursday, July 23, 2015
മകളേ , നിനക്ക് ...!!!
മകളേ , നിനക്ക് ...!!!
.
ഔദ്യോഗിക ആവശ്യത്തിനു വേണ്ടിയാണ് ഞാൻ അന്നവിടെ ചെന്നത് . സംസ്ഥാന തലസ്ഥാനത്തെ പ്രൌഡമായ ആ ഹോട്ടലിൽ അന്നത്തെ തിരക്കെല്ലാം കഴിഞ്ഞ് റൂമിലേക്ക് ചെല്ലുമ്പോൾ നീണ്ട മനോഹരമായ വരാന്തയുടെ അറ്റത്ത് അവർ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല . സീസനൊന്നുമല്ലാത്തതിനാലാകാം അപ്പോൾ അവിടെ തിരക്കും ഉണ്ടായിരുന്നില്ല .
.
വരാന്തയുടെ നടുവിലായിട്ടായിരുന്നു എന്റെ മുറി . വാതിൽ തുറന്ന് അകതുകടക്കുമ്പോഴാണ് അവർ എന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചത് . അധികം പ്രായമില്ലാത്ത ഒരു അമ്മയും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സ് മാത്രമുള്ള ഒരു മകളും . ചുറ്റും നോക്കി , പരിഭ്രമത്തോടെ അൽപ്പം തിടുക്കപ്പെട്ട് അത്ര പരിചയമില്ലാത്ത സാഹചര്യത്തിലും അവസ്ഥയിലുമായിരുന്നു അവർ അപ്പോൾ വന്നിരുന്നത് .
.
ഞാൻ അകത്തു കടന്നതും അവരും എന്റെ കൂടെ അകത്തേക്ക് അതിക്രമിച്ച് എന്നപോലെ ഓടിക്കയറിയത് എന്നെ തെല്ലോന്നമ്പരപ്പിച്ചു . എന്നിട്ട് എനിക്കുമുൻപേ അവർ വാതിൽ അടക്കുകയും ചെയ്തു . എന്നിലേക്ക് ആരും അതിക്രമിച്ചു കടക്കുന്നത് ഒട്ടും അനുവദിക്കാൻ ഇഷ്ടമില്ലാത്ത ഞാൻ പക്ഷെ അപ്പോൾ പ്രതിക്കാതിരിക്കാനാണ് ശ്രദ്ധിച്ചത് .
.
ചോദ്യഭാവത്തിൽ നിൽക്കുന്ന എന്റെ നേരെ വന്ന് ആ അമ്മ അവരുടെ സാരി അഴിക്കാൻ തുടങ്ങിയത് എന്നെ ഭയപ്പെടുത്തി ശരിക്കും . പക്ഷെ സാരി മാറ്റി അവരുടെ വയറിന്റെ വശങ്ങൾ കാണിച്ചപ്പോൾ എനിക്കുപോലും വല്ലാതെ വേദനയുടെ നീറ്റലെടുതത്തുപോയി . കാൻസർ ബാധിച്ച് മതിയായ ചികിത്സ കിട്ടാതെ വൃണമായിരിക്കുന്നു അവിടെ . ഒരിക്കലെ എനിക്കങ്ങോട്ട് നോക്കാൻ പോലും പറ്റിയുള്ളൂ എന്നതാണ് സത്യം .
.
ചെറിയ കുട്ടിയാ സാറേ, അധികം വേദനിപ്പിക്കരുതെന്ന് പിന്നെ ആ അമ്മ എന്റെ കൈപിടിച്ചിട്ടു പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ ശരീരം തളർന്നു പോയി . ബാല്യം കൈവിടാത്ത ആ കുരുന്നു പെണ്‍കുട്ടിയെ എന്റെ മുന്നിലേക്ക് നീക്കി നിർത്തി ആ അമ്മ എന്റെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നപ്പോൾ എനിക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടമായി . തന്റെയും വയ്യാതെ കിടക്കുന്ന ഭർത്താവിന്റെയും ചികിത്സയ്ക്കും താഴെയുള്ള കുട്ടികളുടെ ജീവിതത്തിനും മറ്റു വഴിയില്ല എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞത് എനിക്കെന്തോ അപ്പോൾ അംഗീകരിക്കാനും കഴിഞ്ഞില്ല .
.
വലിയ കമ്പനിയുടെ പ്രധിനിധികൾ വരുമ്പോൾ അവര്ക്ക് പെണ്‍കുട്ടികളെ വേണമെന്നും ചെറിയ കുട്ടികളാകുമ്പോൾ നല്ല പൈസ കിട്ടുമെന്നും ആരോ പറഞ്ഞ് കേട്ട് അത് അന്വേഷിച്ചു വന്നതായിരുന്നു അവർ . അവരെ അവിടെ ഇരുത്തി പുറത്തിറങ്ങിയ ഞാൻ എന്റെ പോലീസ് സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ , അവിടെയൊക്കെ അതൊക്കെ സർവ്വ സാധാരണമാണെന്ന അവളുടെ ഒഴുക്കൻ മറുപടി കേട്ട് ഞാൻ പിന്നെയും ഞെട്ടി .
.
എന്റെ ആ പോലീസ് സുഹൃത്തിനെ വിളിച്ചു വരുത്തി ആ അമ്മയെ കാൻസർ സെന്ടരിലെക്കും കുട്ടിയെ ചൈൽഡ് ലൈനിലെയ്ക്കും അയക്കുമ്പോൾ ആ കുട്ടി എന്നെ ആദ്യമായി ഒന്ന് തിരിഞ്ഞു നോക്കി . പ്രതീക്ഷ തിളങ്ങുന്ന ആ കണ്ണുകളിൽ അപ്പോൾ ഞാൻ എന്റെ മകളുടെ / സഹോദരിയുടെ മുഖമായിരുന്നു നിറഞ്ഞു കണ്ടിരുന്നത് ...!!!

Sunday, July 5, 2015
യാത്രാ മൊഴി ...!!!
യാത്രാ മൊഴി ...!!!
.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് , തിരിഞ്ഞു നോക്കാതെ ആ മനുഷ്യൻ അയാളുടെ മുന്നിൽ നിന്നും എണീറ്റ് പോകുമ്പോൾ അയാൾ ആ മനുഷ്യനെ മടക്കി വിളിച്ചില്ല . അയാളുടെ ആ ഒരു പിൻവിളി ചിലപ്പോൾ ആ മനുഷ്യനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ട് വരുമായിരിക്കും എങ്കിലും , അപ്പോൾ അതുതന്നെയാണ് തന്റെ ശരി എന്ന ഉറച്ച വിശ്വാസത്തിൽ അയാൾ അങ്ങിനെ തന്നെയാണ് ചെയ്തത് ...!
.
അല്ലെങ്കിൽ തന്നെ ആ മനുഷ്യൻ എന്തിന് ഇനി ജീവിച്ചിരിക്കണം . എന്തിനു വേണ്ടി ...... എപ്പോഴും മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുമാറ് ഉന്നതസ്ഥാനീയനെന്നു തോന്നിപ്പിക്കുമെങ്കിലും വ്യക്തിപരമോ, സാമൂഹികമോ , കുടുംബപരമോ ആയ ജീവിതത്തിന്റെ ഏതെങ്കിലും ഒരുതുറയിലെങ്കിലും ഒരിക്കൽ പോലും വിജയിച്ചിട്ടില്ലാത്ത ഒരാൾക്ക് മരിക്കാതിരിക്കാൻ എന്തവകാശം ...!
.
മരണം ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയുന്നത് തന്നെയല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം . അതെ മരണം തന്നെയാണ് എല്ലാറ്റിനും പരിഹാരം . ശാശ്വതമായ പരിഹാരം . പക്ഷെ , ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള ദൂരം , ആ യാത്ര .. അവിടെയാണ് കാൽപിഴവുകൾ .. ഇടറലുകൾ . മോഹത്തിൽ നിന്നും മോക്ഷത്തിലേക്കുള്ള ദൂരം താണ്ടുന്നതിൽ ...!
.
എന്നിട്ടും ആ മനുഷ്യൻ ധീരമായി നടന്നകലുന്നത് അന്നാദ്യമായി അസൂയയോടെ അയാൾ നോക്കിയിരുന്നു . ആഗ്രഹിച്ചാലും തനിക്ക് ചെയ്യാൻ കഴിയാത്തത് ചെയ്യുന്നയാളോടുള്ള ആരാധനയോടെ . അടുത്ത ജന്മത്തിലെങ്കിലും ഒരു വിജയിയാകട്ടെ ആ മനുഷ്യനെന്ന് പ്രാർഥിക്കുമ്പോൾ ആ മനുഷ്യൻ നടന്നകന്ന വഴിയിൽ നിന്നും അദ്ധേഹത്തിന്റെ നിഴൽ അയാളിലെയ്ക്കും പടരുകയായിരുന്നു അപ്പോൾ പക്ഷെ ...!!!

Monday, June 22, 2015
അച്ഛൻ ...!!!
അച്ഛൻ ...!!!
.
അടുത്തറിയാത്ത
അനുഭവിച്ചു മതിയാകാത്ത
പരിഭവം പറയാത്ത
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത
പരിദേവനങ്ങളില്ലാത്ത
പ്രതീക്ഷനൽകുന്ന
കരുതലും കാവലും നൽകുന്ന
താങ്ങും വഴികാട്ടിയുമാകുന്ന
ഭാരങ്ങളേൽക്കുന്ന
മാതൃകയാകുന്ന
ആത്മാവിൽനിന്നുള്ള
നിസ്വാർത്ഥ സ്നേഹം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
അടുത്തറിയാത്ത
അനുഭവിച്ചു മതിയാകാത്ത
പരിഭവം പറയാത്ത
പ്രത്യുപകാരം പ്രതീക്ഷിക്കാത്ത
പരിദേവനങ്ങളില്ലാത്ത
പ്രതീക്ഷനൽകുന്ന
കരുതലും കാവലും നൽകുന്ന
താങ്ങും വഴികാട്ടിയുമാകുന്ന
ഭാരങ്ങളേൽക്കുന്ന
മാതൃകയാകുന്ന
ആത്മാവിൽനിന്നുള്ള
നിസ്വാർത്ഥ സ്നേഹം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, June 18, 2015
അനാഥരെ ഉപദ്രവിക്കുന്നവർ
അനാഥരെ ഉപദ്രവിക്കുന്നവർ
.
ഈ ലോകത്തിന്റെ വേദനകളും വിഷമങ്ങളും ദുരിതങ്ങളും തിന്മകളും ഒരുപോലെ കണ്ടു വളരുന്നവരാണ് , അനുഭവിക്കുന്നവരാണ് ശരിക്കും അനാഥർ . അനാഥരെന്നാൽ പേര് സൂചിപ്പിക്കും പോലെ ശരിക്കും നാഥനില്ലാത്തവർ തന്നെ . അനാഥത്വം എന്നത് ഒരിക്കലും അല്ലെങ്കിൽ പലപ്പോഴും അവർ അറിയാതെയെങ്കിലും അവരിൽ വന്നു ഭവിക്കുന്നതാണെങ്കിൽ പോലും .
.
നാഥനില്ലാത്തവരെ സംരക്ഷിക്കാൻ നാഥനുള്ളവർക്ക് തന്നെയാണ് ചുമതലയുള്ളത് . നമ്മുടെ സഹ ജീവികളോട് സ്നേഹത്തോടെയും ദയയോടെയും പെരുമാറുക എന്നത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് . ചിലപ്പോഴെല്ലാം ഇതിനെല്ലാം സ്വമനസ്സാലെ സന്നദ്ധരാകുന്നവരുണ്ട് ഭൂമിയിൽ , എന്നാൽ മറ്റു ചിലപ്പോൾ നിർബന്ധിക്കപ്പെടുന്നവരും ഉണ്ട് . സ്വയം അറിഞ്ഞു ചെയ്യുന്നതും നിർബന്ധിച്ചു ചെയ്യിക്കുന്നതും തമ്മിലെ വ്യത്യാസം വ്യക്തമാണെങ്കിലും , അതിനു വേണ്ടി ആരെയെങ്കിലും പ്രതിഫലതോടെയോ അല്ലാതെയോ നിയോഗിക്കുന്നുവെങ്കിൽ അവരുടെ ഉത്തരവാദിത്വം ഒരിക്കലും അതിൽ നിന്നും ഒഴിവാകപ്പെടുന്നില്ല തന്നെ.
.
അനാധരാണ് എന്നതിന്റെ പേരിൽ അശരണരും നിരാലംബരുമായ മനുഷ്യരോട് അവരെ നോക്കാൻ നിയോഗിക്കപ്പെട്ടവർക്ക് പലപ്പോഴും പുച്ഛവും പരിഹാസവുമാണ് ഉണ്ടാകാറുള്ളത് . ആരും ചോദിക്കാനില്ല എന്ന ധൈര്യം , എളുപ്പം ചൂഷണം ചെയ്യാം എന്ന അവസ്ഥ . പിന്നെ മുജ്ജന്മ പാപത്തിന്റെ ഫലമാണ് എന്നൊക്കെയുള്ള തരത്തിലുള്ള വികലവും വികൃതവുമായ ചിന്തകൾ തുടങ്ങി പലവിധ കാരണങ്ങൾ കൊണ്ട് മിക്കവാറും അങ്ങിനെ പെരുമാറുന്നു .
.
മറ്റൊരു ജീവിയെ , അത് മനുഷ്യനായാലും മൃഗമായാലും ഉപദ്രവിക്കുക എന്നത് മറ്റു മൃഗങ്ങളെ കൊന്നു തിന്ന് ജീവിക്കുന്ന കാട്ടുമൃഗങ്ങൾ പോലും ചെയ്യുന്ന പ്രവൃത്തിയല്ല. അതുകൊണ്ടുതന്നെ അനാധരായവരെ അത്, കുട്ടികളായാലും മുതിർന്നവരായാലും ഉപദ്രവിക്കുന്നവരെ ഈ പൊതു സമൂഹത്തിൽ നിന്നും പുറന്തള്ളേണ്ടത് അത്യാവശ്യം തന്നെ .

Sunday, June 14, 2015
ലൗ ജിഹാദ്
ലൗ ജിഹാദ്
.
ഹിന്ദു പെണ്‍കുട്ടികളെ ,ക്രിസ്ത്യാനികളും മുസ്ലീങ്ങളും പ്രണയിച്ച് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഗ്രഹങ്ങൾക്കൊപ്പം നിന്ന് കല്ല്യാണം കഴിച്ച് അവർക്കുണ്ടാകുന്ന കുട്ടികളെയും പിന്നീട് അവരെ തന്നെയും മതം മാറ്റുകയും അങ്ങിനെ ഗൂഡമായ ഒരു മതപരിവർതന സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു എന്ന് ഹിന്ദു സംഘടനകൾ .
.
തങ്ങളുടെ മത വിശ്വാസികളായ പെണ്‍കുട്ടികളെ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രണയിച്ച് വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് ക്രിസ്തീയ സഭകൾ . അതിന് സർക്കാരുകൾ ഒത്താശ ചെയ്യുന്നു എന്നും മതമേലദ്ധ്യക്ഷൻമാർ.
.
തങ്ങളുടെ പെണ്‍കുട്ടികളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രലോഭിപ്പിച്ച് പ്രണയം നടിച്ച് വശത്താക്കി കല്ല്യാണം കഴിച്ച് മതപരിവർത്തനം നടത്തുന്നു എന്ന് മുസ്ലീം സമുദായവും അവരുടെ മത നേതാക്കളും . അങ്ങിനെ തങ്ങളുടെ സാമുദായിക ശക്തി തന്നെ ക്ഷയിപ്പിക്കുന്നു എന്നും അവർ .
.
മൃഗങ്ങൾ മൃഗങ്ങളെയും , പക്ഷികൾ പക്ഷികളെയും , മത്സ്യങ്ങൾ മത്സ്യങ്ങളെയും കല്ല്യാണം കഴിക്കുന്ന ഈ ലോകത്ത് എന്നാണിനി മനുഷ്യൻ മനുഷ്യനെ കല്ല്യാണം കഴിക്കുക ...?

Friday, June 12, 2015
സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്
സുരക്ഷാപാലകരുടെ സുരക്ഷാനടത്തിപ്പിന്
.
സുരക്ഷിതത്വം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുക്കാതെ വിട്ടു വീഴ്ച്ചയില്ലാതെ നടപ്പിലാക്കേണ്ട ഒരു അടിയന്തിര വസ്തുത തന്നെ. രാജ്യത്തിനും പൊതു സമൂഹത്തിനും ഏറ്റവും അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയാണ് അത് . പൊതു സുരക്ഷയ്ക്കായി അവതരിപ്പിക്കുന്ന നിയമങ്ങളും മാർഘ നിർദ്ദേശങ്ങളും അനുസരിക്കുക എന്നത് ഏതൊരു പൌരന്റെയും കടമയുമാണ് . പ്രത്യേകിച്ചും അത് നടപ്പിലാക്കേണ്ടവരുടെ .
.
പലപ്പോഴും അപകടങ്ങൾ അല്ലെങ്കിൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ വീഴ്ചകൊണ്ട് തന്നെയാണ് അല്ലെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒത്താശയോ അനാസ്ഥയോ കൊണ്ടുകൂടിയാണ് എന്ന സത്യം എല്ലാവരും ഓർമിച്ചേ പറ്റൂ . അതുകൊണ്ട് തന്നെ അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും നിർബന്ധമായും അനുസരിക്കേണ്ടതും അത്യാവശ്യം തന്നെ.
.
നമ്മുടെ മുന്നിൽ അത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങളും ഉണ്ട് . പ്രധാന നേതാക്കൾ മുതൽ സാധാരണക്കാർ വരെ അവരവരുടെ സുരക്ഷാ ഉദ്യോഗസ്ഥരാൽ തന്നെ വധിക്കപ്പെട്ടിട്ടുള്ള ഈ നാട്ടിൽ നാം ഒരിക്കലും ആരുടേയും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിക്കൂട തന്നെ . മതപരമായ ചടങ്ങുകൾക്ക് വേണ്ടി , വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി , തൊഴിൽ ഇടത്തെ തൻപൊരിമയുടെ പേരിലൊക്കെ ഔദ്യാഗിക കാര്യങ്ങൾ മാറ്റിവെക്കുന്നതും ജോലിയിൽ ഉദാസീനത വരുത്തുന്നതും അതുകൊണ്ട് തന്നെ ഒരിക്കലും അനുവദിക്കാവുന്നതുമല്ല .
.
നിയമ പാലകർക്ക് , നിയമ നിർമ്മാതാക്കൾക്ക് , നിയമപാലനം ഉറപ്പു വരുത്തേണ്ടവർക്ക് , മേലേ തട്ടിലുള്ള ഭരണകര്താക്കൾക്ക് ..... അങ്ങിനെയുള്ള ആളുകൾക്കെല്ലാം ഉള്ള ഒരു പൊതു വികാരം നിയമങ്ങൾ തങ്ങൾക്കുള്ളതല്ല എന്നതാണ്. മതമോ ജാതിയോ, ദേശീയ , പ്രാദേശിക വികാരങ്ങളോ , ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മർധങ്ങളോ ഒന്നും സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു വിധ വിട്ടുവീഴ്ചയും ഉണ്ടാകാൻ ഇടയാക്കരുത് തന്നെ . നിയമങ്ങൾ എല്ലാവർക്കും ബാധകമാണ് എന്ന പൊതു തത്വം അന്ഗീകരിക്കാനുള്ള മാനസീകാവസ്ഥ ഉണ്ടാവുക എന്നതാണ് ഒരു പൊതു സമൂഹത്തിൽ ആദ്യമേ വേണ്ടത് .

Wednesday, June 10, 2015
പ്രവാസിജോലിക്കാരായ അമ്മമാർ
പ്രവാസിജോലിക്കാരായ അമ്മമാർ
.
കുടുംബം എന്നത് സമൂഹത്തിന്റെ നട്ടെല്ലാകവെ അത് സംരക്ഷിക്കാൻ സാമൂഹിക ജീവിയായ ഓരോ മനുഷ്യനും ധാർമികമായ അവകാശമുണ്ട് ഉത്തരവാദിത്വവും ഉണ്ട് . അതുകൊണ്ട് തന്നെ വർദ്ധിച്ച ജീവിത ചിലവുകളുടെ ഇന്നത്തെ ലോകത്ത് കുടുംബനാഥനും കുടുംബനാഥയും ഒരുപോലെ പണിയെടുത്താലെ നല്ല രീതിയിൽ ഒരു സാധാരണക്കാരന്റെ കുടുംബം മുന്നോട്ടു പോവുകയുമുള്ളൂ .
.
പുരുഷൻ പുറത്തേക്ക് ജോലിക്ക് പോകുമ്പോൾ എപ്പോഴും ഒരൽപം സമാധനതോടെയാണ് പോവുക . വീട്ടിൽ കുട്ടികളെ നോക്കാൻ, കുടുംബം നോക്കാൻ അവരുടെ അമ്മയുണ്ട് എന്ന ആശ്വാസം ചെറുതൊന്നുമല്ല അവർക്ക് . എന്നാൽ അമ്മ കൂടി ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ , കുടുംബം നോക്കാൻ ആരുണ്ട് എന്നത്, എപ്പോഴും അച്ഛനെക്കാൾ അമ്മമാരെയാണ് പൊതുവിൽ ചിന്തിപ്പിക്കുക , വിഷമിപ്പിക്കുക . കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്ന ചിന്ത , കുടുംബത്തിൽ എന്ത് നടക്കുകയായിരിക്കും എന്ന ചിന്ത , അവരെ ചെയ്യുന്ന ജോലിക്കിടയിലും ഓരോ നിമിഷത്തിലും വല്ലാതെ അലട്ടിക്കൊണ്ടിരിക്കും .
.
ഇതുപോലെ , കുട്ടികളെയും ഭർത്താവിനെയും കുടുംബത്തെയും വിട്ട് മറ്റു രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്ന അമ്മമാരുടെ അവസ്ഥ തീർച്ചയായും ഇതിനേക്കാൾ ചിന്തിക്കേണ്ടത് തന്നെ. മക്കളുടെ, ഭർത്താവിന്റെ ഒരു അത്യാവശ്യത്തിന് ഓടിയെത്താൻ പോലും കഴിയാത്ത അകലങ്ങളിൽ അവരുടെ ഓർമ്മകളിൽ ജോലി സ്ഥലത്തെ ദുരിദങ്ങളും പേറി ജീവിക്കേണ്ടി വരുന്ന ഇത്തരം അമ്മമാരെ കുറിച്ച് , അവരുടെ മാനസികവും ശാരീരികവുമായ വികാരങ്ങളെ കുറിച്ച് ഇവിടുത്തെ പ്രബുദ്ധരായ സ്ത്രീ സമൂഹം പോലും വേണ്ട വിധം ചിന്തിചിട്ടുണ്ടെന്നു തോന്നുന്നില്ല .
.
ഒന്നാമതായി പൊതു സമൂഹം അത്തരം സ്ത്രീകളെ കാണുന്നത് തന്നെ ഒരു തരം സംശയം നിറഞ്ഞ കണ്ണുകളോടെയാണ് എന്നതാണ് ഏറ്റവും ദയനീയം . പണത്തിനു വേണ്ടി കുടുംബത്തെ മറക്കുന്നവർ എന്ന ഒരു ലേബലാണ് അവർക്ക് . ഭർത്താവിനെ അകന്ന് ജീവിക്കേണ്ടി വരുന്ന ഇവരുടെ ദൈന്യത , അവിടെ എങ്ങിനെയോക്കെയാണോ ജീവിക്കുന്നത് എന്ന സംശയ ദൃഷ്ടിയോടെ കുടുംബക്കാരും നാട്ടുകാരും , അവരുടെ വാക്ക് കേട്ട് അത്തരം സംശയങ്ങൾ തങ്ങളിലെയ്ക്കും പകർത്തുന്ന ഭർത്താവിന്റെയും ചിലപ്പോഴെല്ലാം മക്കളുടെയും കുത്തുവാക്കുകളും അവരെ പലപ്പോഴും വേദനയിലും നിരാശയിലും ആഴ്തുകയും ചെയ്യുന്നു .
.
പലതരത്തിലുള്ള പീഡനങ്ങളും ചൂഷണങ്ങളും ഇവർ പലപ്പോഴും ഏൽക്കേണ്ടി വരുന്നുണ്ട് . ജോലി സ്ഥലത്തെ ചൂഷണങ്ങൾ , ശാരീരികവും മാനസികവുമായ ചൂഷണങ്ങളും ഉപദ്രവങ്ങളും , സാമ്പത്തിക ചൂഷണങ്ങൾ .. അങ്ങിനെ പലതും . എന്നാൽ പലരും പുറത്തു പറയാത്ത ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനോ നേരായ പഠനം നടത്തി പരിഹാരം കാണാനോ ആരും ശ്രമിച്ചിട്ടുമില്ല ഇതുവരെയും .
.
തങ്ങളുടെ മാനുഷികവും ശാരീരികവും മാനസികവുമായ വികാരങ്ങളെയും വിചാരങ്ങളെയും ഒക്കെ അടക്കിപ്പിടിച്ച് അടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന ഇവർ പലപ്പോഴും തീരാ രോഗികളായി മാറുന്നു . ഒടുവിൽ കുടുംബം ഒരു കരയ്ക്കടുപ്പിച്ച് തിരിച്ചെത്തുമ്പോഴെക്കും ഭർത്താവും മക്കളുമൊക്കെ അവരിൽ നിന്നും മിക്കവാറും ഒരുപാട് അകന്നു പോയിട്ടുമുണ്ടാകും എന്നതാണ് ഭീകരമായ യാഥാർത്ഥ്യം .
.
വേണ്ടതിനും വേണ്ടാത്തതിനും മറ്റുള്ളവരെ കുറ്റം പറയുന്ന, അനാവശ്യ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് സമയം കളയുന്ന ഉത്ബുദ്ധരായ ഇവിടുത്തെ സ്ത്രീ സമൂഹം, ഇത്തരം സാമൂഹികപ്രസക്തിയുള്ള കാര്യങ്ങളിൽ ഇടപെടാനും സ്ത്രീ സമൂഹത്തിന്റെ ഇത്തരം കാതലായ പല പ്രശ്നങ്ങളിൽ ഒന്നിനെങ്കിലും ശാശ്വത പരിഹാരം കാണാനും ശ്രമിക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നന്മയ്ക്കു അത്യന്താപേക്ഷിതം തന്നെ .

Monday, June 8, 2015
അന്നം വിഷമാക്കുന്നവർ
അന്നം വിഷമാക്കുന്നവർ
.
ഓരോ ജീവിയുടെയും പരമ പ്രധാനമായ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് അന്നം . ജീവന്റെയും നിലനിൽപ്പിന്റെയും തന്നെയും . സ്വയം ഉണ്ടാക്കിയും, മറ്റുള്ളവരെ ആശ്രയിച്ചും ജീവികൾ അവരവർക്കുള്ള അന്നം എന്നത്തേയ്ക്കും കണ്ടെത്തുന്നു . ജീവൻ നിലനിർത്താൻ തന്നെയാണ് എല്ലാവരും നിശ്ചയമായും അന്നം കഴിക്കുന്നതും . മനുഷ്യൻ എന്ന ജീവി മാത്രം അതിൽ ഒരൽപം വ്യത്യാസം വരുത്തി, കഴിക്കുന്ന ഭക്ഷണത്തിൽ ഒരൽപം രുചി കൂടി കൂട്ടുന്നു, ആസ്വാദനത്തിനു വേണ്ടി .
.
മറ്റെല്ലാറ്റിലും എന്ന പോലെ ഭക്ഷണ കാര്യത്തിലും ഭൂരിഭാഗം മനുഷ്യരും പലപ്പോഴും ഒരു നല്ല സംസ്കാരം രൂപപ്പെടുതുന്നില്ല എന്നത് തീർത്തും കഷ്ടമാണ് . എന്ത് ഉണ്ടാക്കണം എന്നും എങ്ങിനെ ഉണ്ടാക്കണം എന്നും അത് എങ്ങിനെ കഴിക്കണം എന്നും , എങ്ങിനെയെല്ലാം അത് ദുരുപയോഗം ചെയ്യാതെ മാന്ന്യമായി ഉപയോഗിക്കണം എന്നും പലപ്പോഴും പലരും ചിന്തിക്കുന്നെ ഇല്ല . നമ്മുടെ ഈ ലോകത്തിൽ , വേണ്ടതിൽ കൂടുതൽ ഭക്ഷണം കഴിച്ചു മരിക്കുന്നവരും വേണ്ടത്ര ഭക്ഷണം കിട്ടാതെ മരിക്കുന്നവരും ധാരാളമുണ്ട് എന്നതും വിരോധാഭാസം തന്നെ .
.
ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമം തന്നെയാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ ഒരു നിർണ്ണായക വസ്തു . സമയം, ശരീരപ്രകൃതി , കാലാവസ്ഥ , വൃത്തി , കൃത്യമായ അളവുകൾ അങ്ങിനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഭക്ഷണ ക്രമത്തിൽ. നിർബന്ധമായും സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും ഉണ്ട് ഭക്ഷണത്തിൽ . ഇതൊക്കെ കൃത്യമായി പാലിച്ചില്ലെങ്കിലും നിർബന്ധമായും ഒഴിവാക്കെണ്ടവയെല്ലാം ഒഴിവാക്കുകയെങ്കിലും മനുഷ്യന് തീർച്ചയായും ചെയ്യാവുന്നതെയുള്ളു .
.
കച്ചവടം മനുഷ്യൻ തന്റെ അഭിവൃധിയ്ക്ക് വേണ്ടി കണ്ടു പിടിച്ച പല വഴികളിൽ ഒന്നാണ് . കൊടുക്കുന്നതിനു തുല്ല്യമായി വാങ്ങിയും വാങ്ങുന്നതിന് തുല്ല്യമായി കൊടുത്തും തുടങ്ങിയ ബന്ധം , പക്ഷെ പിന്നീട് പതിവുപോലെ മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് കീഴടങ്ങുകയും ചെയ്തു . അതിന്റെ ഫലമായി ലാഭം എന്ന ഒറ്റ കാര്യത്തിനു വേണ്ടി മാത്രം എന്തും ചെയ്യാൻ മനുഷ്യൻ തയ്യാറാവുകയും ചെയ്യുന്നു .
.
ആധുനികതയുടെ പേരിൽ , സംസ്കാരത്തിന്റെ പേരിൽ , മനുഷ്യന്റെ സാഹചര്യങ്ങളും അവസ്ഥകളും മുതലാക്കി അവരെ കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്യുന്നു ഇവിടെ പലപ്പോഴും . മുലപ്പാൽ മാത്രം കുടിക്കുന്ന കൊച്ചു കുഞ്ഞിനുള്ള അത്യാവശ്യ ഭക്ഷണത്തിൽ തൊട്ട് ആഘോഷത്തിനും ആർഭാടത്തിനുമുള്ള ഭക്ഷണത്തിൽ വരെ അവർ രുചിയുടെയും വൈവിധ്യതിന്റെയും പേരും പറഞ്ഞ് വെറും ലാഭം മാത്രം നോക്കി കൊടും വിഷങ്ങൾ വരെ ചേർക്കുന്നു .
.
നേരിട്ട് ഭക്ഷണത്തിൽ മാത്രമല്ല , ഭക്ഷണം ഉണ്ടാക്കാനുള്ള മിക്കവാറും എല്ലാ വസ്തുക്കളിലും പറ്റാവുന്ന വിധത്തിലൊക്കെ മായം ചേർക്കാൻ കച്ചവടക്കാർ തയ്യാറാകുന്നു . ഉണ്ടാക്കുന്ന വസ്തുക്കളിൽ നേരിട്ട് തന്നെയോ, അതിന്റെ ഉത്പാദന വഴികളിലോ അല്ലെങ്കിൽ എന്തിന് മണ്ണിലും വെള്ളത്തിലും വായുവിലും വരെ അവർ മായം അല്ലെങ്കിൽ വിഷം ചേർക്കാൻ ധൈര്യം കാണിക്കുന്നു .
.
ഇതൊക്കെ നോക്കിയാൽ, അങ്ങിനെയൊക്കെ ചിന്തിച്ചാൽ എങ്ങിനെ ജീവിക്കാൻ പറ്റും എന്ന പൊതു ചോദ്യമാണ് പലപ്പോഴും ഇതിനെയെല്ലാം എതിർക്കാതിരിക്കാനുള്ള നമ്മുടെയൊക്കെ സ്വയം ന്യായീകരണം . എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലല്ലോ എന്ന തുരുപ്പു ചീട്ടും . അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നമ്മൾ ഈ വിഷം കഴിക്കുകയും ചെയ്യുന്നു . അങ്ങിനെ നമ്മൾ ഇതിനെല്ലാം വളം വെച്ച് കൊടുക്കുകയും ചെയ്യുന്നു .
.
എന്നാൽ ഒരു ചെറിയ കാര്യം മാത്രം നമ്മൾ ചിന്തിച്ചാൽ, പ്രവർത്തിച്ചാൽ ഇത്തരം ദുഷ്പ്രവണതകൾ ഈ ലോകത്തിൽ നിന്നുതന്നെ പാടെ തുടച്ചു നീക്കാം . ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഉത്പാദകരും ഇല്ല എന്ന സത്യം .

Wednesday, June 3, 2015
ബന്ധങ്ങളുടെ പ്രതീകങ്ങൾ
ബന്ധങ്ങളുടെ പ്രതീകങ്ങൾ
.
ബന്ധങ്ങൾ ഒരു പ്രതീകത്തിലോ ബന്ധനങ്ങളിലോ തളച്ചിടപ്പെടേണ്ടതല്ല ഒരിക്കലും തന്നെ . പ്രതീകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നുമില്ല . എന്നാൽ , ചില ജീവിത രീതികളിൽ ചില സാമൂഹിക ചുറ്റുപാടുകളിൽ ചില ആചാരങ്ങളിൽ മറ്റു ചില അനുഷ്ട്ടാനങ്ങളിൽ അങ്ങിനെയൊക്കെ ചിലപ്പോഴെങ്കിലും പ്രതീകങ്ങൾക്ക് ബന്ധങ്ങളിൽ കുറചെങ്കിലുമൊക്കെ പ്രാധാന്ന്യമുണ്ടുതാനും .
.
നിലനില്ക്കുന്ന ഒരു ബന്ധത്തിൽ നിന്നും അതിനെ ഉപേക്ഷിക്കാതെ, അതറിയാതെ മറ്റൊന്നിലേക്ക് പടർന്നുകയറുമ്പോഴും , ഉള്ള ബന്ധത്തെ ഓർമ്മിക്കാതിരിക്കുംപോഴും , വഴികൾ തെറ്റി നടന്നു തുടങ്ങേണ്ടി വരുമ്പോഴും ചിലപ്പോഴെങ്കിലും പ്രതീകങ്ങൾ ഓർമ്മപ്പെടുത്തലുകളുമായി മുൻപേ നടക്കാറുമുണ്ട് .
.
എന്നിരുന്നാലും തിരുത്തലുകളുമായി മുന്നിട്ടിറങ്ങുന്ന എക്കാലത്തെയും പുതു തലമുറകൾ ബിംബങ്ങളെയും പ്രതീകങ്ങളെയും ഒക്കെ തച്ചുടയ്ക്കാനും മാറ്റി മറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കും എന്നതും കാലത്തിന്റെ വികൃതികൾ തന്നെ . തച്ചുടയ്ക്കുന്നതിനെ ചിലപ്പോഴെല്ലാം അവർതന്നെ പിന്നീട് ഒട്ടിച്ചു ചേർത്ത് ജീവിതത്തോട് പറ്റിച്ചു വെക്കാറുണ്ട് എന്നത് വിരോധാഭാസവും .
.
എന്നാൽ ചിലപ്പോഴെല്ലാം തത്പര കക്ഷികൾ തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം മറ്റുള്ളവർക്കു മുന്നിൽ ഇവയെ തള്ളി പറയുകയും എതിർക്കുകയും ചെയ്യാറുണ്ട് . ചിലപ്പോഴെല്ലാം അതുപക്ഷെ മാറ്റത്തിന് വേണ്ടിയുള്ള അല്ലെങ്കിൽ പരിവർത്തനത്തിന് വേണ്ടിയുള്ള ആധുനികതയുടെ ത്വര മാത്രമല്ലാതെ തങ്ങളുടെ ഉള്ളിലെ അഴിഞ്ഞാടാനുള്ള ദുഷ് ചിന്തകൾക്കുള്ള കുടചൂടൽ കൂടിയാകുന്നു എന്നത് തീർച്ചയായും അഭിലഷണീയമല്ല , അനുവദനീയവും .

Thursday, May 28, 2015
എനിക്കുള്ള ശബ്ദം ...!!!
എനിക്കുള്ള ശബ്ദം ...!!!
.
ഉറക്കെയൊന്ന്
കരയാൻ പോലും
അവകാശ മില്ലെങ്കിൽ
പിന്നെന്തിനാണ്
എനിക്കീ ശബ്ദം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഉറക്കെയൊന്ന്
കരയാൻ പോലും
അവകാശ മില്ലെങ്കിൽ
പിന്നെന്തിനാണ്
എനിക്കീ ശബ്ദം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, May 27, 2015
ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ
ജനങ്ങൾ നിയമം കയ്യിലെടുക്കുമ്പോൾ
.
നിയമങ്ങൾ അനുസരിക്കേണ്ടതും പരിപാലിക്കപ്പെടെണ്ടതും അതാത് സാമൂഹിക
വ്യവസ്ഥിതികളുടെ നിലനില്പ്പിനു തന്നെ അത്യാവശ്യമാണ് എപ്പോഴും . എന്നാൽ
അത് നടപ്പിലാക്കേണ്ടവർ പരിപാലിക്കെണ്ടവർ അത് നേരാം വണ്ണം
ചെയ്യുന്നില്ലെങ്കിൽ പലപ്പോഴും പൊതു ജനം അത് ഏറ്റെടുക്കാൻ
നിർബന്ധിതരാവുകയും അങ്ങിനെ ചെയ്യുകയും ചെയ്തെന്നുവരും . അങ്ങിനെ ഒരു
അവസ്ഥ ഒരിക്കലും ഒരു രാജ്യത്തിനും ഒരു സമൂഹത്തിനും ഭൂഷണമല്ല തന്നെ . അത്
അവരുടെ തന്നെയും ആ ദേശത്തിന്റെ അല്ലെങ്കിൽ രാജ്യത്തിൻറെ തന്നെയും
നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും സർവ്വനാശത്തിലേക്ക് തള്ളിവിടുകയും
ചെയ്യും .
.
പൊതു ജനം ഏറെ സഹിഷ്ണുതയുള്ളവരും പാവങ്ങളുമാണ് എന്ന മിഥ്യാ ധാരണയാണ്
പൊതുവെ ഭരണാധികാരികളെ എന്തും ചെയ്യാൻ പലപ്പോഴും പ്രേരിപ്പിക്കുന്നത് .
തങ്ങൾ കാട്ടിക്കൂട്ടുന്ന കൊമാളിതരങ്ങളിൽ അവർ മയങ്ങുമെന്നും കണ്ണിൽ
പൊടിയിടാൻ നടത്തുന്ന നാടകങ്ങളിൽ അവർ തൃപ്തരായിക്കൊള്ളുമെന്നും അവർ
ധരിക്കുന്നു . എന്നാൽ പൊതു ജനം , പൊതുവിൽ തങ്ങളെ കുറിച്ചും തങ്ങളുടെ
കുടുംബത്തെ കുറിച്ചും പിന്നെ സമൂഹത്തെ കുറിച്ചും ഉത്തമ
ബോധ്യമുള്ളവരായതുകൊണ്ട് മാത്രമാണ് ഇതൊക്കെ ക്ഷമിക്കുകയും പൊറുക്കുകയും
ചെയ്യുന്നതെന്ന് ഭരണാധികാരികൾ തിരിച്ചറിയുന്നതേയില്ല എന്നതാണ് സത്യം .
.
ഉദ്യോഗസ്ഥരും ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ് പലപ്പോഴും ജനങ്ങളുടെ
ക്ഷമ പരീക്ഷിക്കുന്നതിൽ മുൻപന്തിയിൽ . അധികാരത്തിന്റെ ധാർഷ്ട്യത്തിൽ
തങ്ങൾക്കു എന്തും ചെയ്യാമെന്ന് അവർ ധരിച്ചു വെക്കുന്നു . അധികാരം എന്നത്
തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന്
അവർ വീമ്പു പറയുന്നു . തങ്ങൾ ചെയ്യുന്നതെല്ലാം ജനങ്ങൾക്കറിയാമെന്നും
ജനങ്ങളുടെ സമ്മതത്തോടെയാണെന്നും പുലമ്പുന്നു . എന്നിട്ട് എന്ത്
തോന്ന്യവാസവും ചെയ്തു കൂട്ടുന്നു .
.
ഒരുനേരത്തെ ആഹാരത്തിനു വേണ്ടി അല്ലെങ്കിൽ ജീവിക്കാൻ വേണ്ടി മാത്രമുള്ള
നീതിക്ക് വേണ്ടി അവരുടെ മുന്നിൽ യാചിക്കുന്നവനെ അവഗണിക്കുകയും
പുഛിക്കുകയും മാത്രമല്ല ഉപദ്രവിക്കുക കൂടി ചെയ്യുമ്പോൾ ജനം
പ്രതികരിക്കാനും സ്വയം പ്രതിരോധിക്കാനും നിർബന്ധിതരാകുന്നു . അത്
ജനത്തിന്റെ നിയന്ത്രണങ്ങൾക്ക് അതീതമാവുകയും കൂടി ചെയ്യുമ്പോൾ
സർവ്വനാശത്തിലേക്ക് തന്നെ നീങ്ങുന്നു . നമ്മുടേത് ഒരു ജനാതിപധ്യ
രാഷ്ട്രമാനെന്നും ജനങ്ങൾ പ്രബുധരാണെന്നും കരുതി എന്തും ആകാം എന്ന്
വെക്കുന്നത് ഒരിക്കലും നാടിന് ഭൂഷണമല്ല . നമുക്ക് മുന്നിലെ ലോകം
കാണിച്ചു തരുന്ന ഉദാഹരണങ്ങളിൽ നിന്നും പാഠം പഠിക്കാൻ നമ്മൾ
തയ്യാറാകുന്നില്ലെങ്കിൽ അതിന് നമ്മളും ഒരിക്കൽ വലിയ വില കൊടുക്കേണ്ടി
വരും .

Monday, May 25, 2015
ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ
ദുരന്തങ്ങളിൽ കച്ചവടം ചെയ്യുന്നവർ
.
മാനുഷികവും അല്ലാത്തതുമായ ഓരോ ദുരന്തങ്ങളും മാനവികതയുടെ അളവുകോൽ കൂടിയാകുന്നുണ്ട് പലപ്പോഴും എന്നതാണ് സത്യം . ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും മറ്റു മനുഷ്യർ എങ്ങിനെയാണ് ദുരന്തങ്ങളിൽ അകപ്പെടുന്നവരോട് പെരുമാറുന്നത് എന്നത് ലോകം എപ്പോഴും നോക്കി കാണുക തന്നെ ചെയ്യുന്നുണ്ട് .
.
ഓരോ ജനതയും ഓരോ വിഭാഗവും ദുരിത ഭാധിതരോട് പെരുമാറുന്നത് വ്യത്യസ്ത രീതിയിലാണ് . ഒരു ദുരിതമുണ്ടാകുമ്പോൾ അവിടെ തക്ക സമയത്ത് ഇടപെടുക വഴി അവരുടെ മേൽ അധീശത്വം ഉറപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട് , നിഷ്കാമമായി കർമ്മം ചെയ്ത് അവരെ സഹായിക്കുന്നവരുണ്ട് , തങ്ങളുടെ സഹായമനസ്കത ലോകത്തെ കാണിക്കാൻ ക്യാമറയ്ക്കുമുന്നിൽ മാത്രം സഹായം ചെയ്യുന്നവരും ഉണ്ട് .
.
എന്നാൽ ഇത്തരം ദുരിതങ്ങളെ ചൂഷണം ചെയ്യുന്നവരും ഉണ്ട് . ദുരിതത്തിൽ നിരാലംബരായവരെ കൊള്ളയടിക്കുന്നവർ , അവരുടെ വസ്തുവകകളും സ്വത്തും തട്ടിയെടുക്കുന്നവർ അവർ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ കയ്യേറ്റം നടത്തുന്നവർ അങ്ങിനെ അങ്ങിനെ .
.
എന്നാൽ ഇതിനെക്കാളൊക്കെ ഭീകരമായി ദുരിധബാധിതരെ വെച്ച് കച്ചവടം നടത്തുന്നവരാണ് ഏറ്റവും നികൃഷ്ടർ . ദുരിതത്തിൽ പെട്ട് സർവ്വവും നശിച്ചവരെതന്നെ വിൽപ്പനചരക്കാക്കുന്നവർ . അവയവകച്ചവടത്തിന് , വ്യഭിചാരത്തിന് കൂലിവേലയ്ക്ക് ഭീകരപ്രർവർത്തനങ്ങൾക്ക് .... അങ്ങിനെ അങ്ങിനെ . ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇപ്പോൾ ദുരിതങ്ങളിൽ ഏറ്റവും സജീവമാകുന്നത് എന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതും തടയപ്പെടേണ്ടതും തന്നെ .

Tuesday, May 19, 2015
കേൾക്കാതെ പോകുന്ന രോദനങ്ങൾ
കേൾക്കാതെ പോകുന്ന രോദനങ്ങൾ
.
ആയിരക്കണക്കിന് നിരാലംബരും നിരാശ്രയരുമായ മനുഷ്യ ജീവനുകൾ നടുക്കടലിൽ തങ്ങളുടെയും തങ്ങളുടെ കുഞ്ഞുമക്കളുടെയും വൃദ്ധ മാതാപിതാക്കളുടെയും ജീവനും ജീവിതവും ഉള്ളം കയ്യിൽ ഉയർത്തിപ്പിടിച്ച് , കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ , ആത്മഹത്യ ചെയ്യാൻ പോലും കഴിവില്ലാതെ ഒരിറ്റു കരുണയ്ക്കായി , ഒരൽപം ദയയ്ക്കായി കരൾപൊട്ടുമാറുച്ചത്തിൽ യാചിക്കുന്നത് കേൾക്കാൻ ഈ ലോകത്തിന് കാതുകൾ ഇല്ലാതെ പോയത് എന്തുകൊണ്ടാണ് .. ???

Saturday, April 25, 2015
യെമനിലെ സമാധാനം , മേഖലയിലെയും .
യെമനിലെ സമാധാനം , മേഖലയിലെയും .
.
അറബ് രാജ്യങ്ങളിൽ എന്നല്ല ലോകത്തിലെ എല്ലാ നാഗരികതകളിലും യുദ്ധവും അസ്വസ്ഥതകളും ഒക്കെ സാധാരണമായിരുന്നു പലപ്പോഴും . ഗോത്രങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഉള്ള സ്പർദ്ധയാണ് പിന്നെ രാജ്യങ്ങളിലേയ്ക്കും മേഖലയിലേയ്ക്കും വ്യാപിക്കാറുമുള്ളത് പലപ്പോഴും . ചിലപ്പോഴൊക്കെ അത് മഹാ യുദ്ധങ്ങളിലെയ്ക്കും അസ്വസ്തതകളിലേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു .
.
ലോകത്തിൽ എല്ലായിടത്തും മിക്കവാറും എല്ലാ യുദ്ധങ്ങളും തുടങ്ങുന്നത് സമാധാനത്തിന് വേണ്ടിയാണ് എന്നതാണ് തീർത്തും അതിശയകരമായ കാര്യം . സമാധാനത്തിന്റെ പേരിൽ അല്ലെങ്കിൽ സ്ഥിരതയുടെ പേരിൽ തുടങ്ങുന്ന യുദ്ധം പക്ഷെ എല്ലായ്പ്പോഴും എത്തിനിൽക്കുന്നത് അശാന്തിയിലേയ്ക്കും ശിധിലീകരണത്തിലേയ്ക്കും അസ്വസ്തതകളിലേയ്ക്കും മാത്രവും എന്നത് വിരോധാഭാസവും .
.
അധിനിവേശത്തിന്റെ ഇരകളായിരുന്നു പലപ്പോഴും അറബ് ജനതയും . അതിനു വേണ്ടിത്തന്നെ തങ്ങളുടെ പതിവ് തന്ത്രത്തിന്റെ ഭാഗമായി അറബ് ജനതയെ ഭിന്നിപ്പിച്ചു നിർത്താൻ എല്ലായ്പ്പോഴും അധിനിവേശ ശക്തികൾ ശ്രമിക്കുകയും ചെയ്തു പോന്നിരുന്നു . പൊതുവെ സമാധാന പ്രിയരെങ്കിലും വംശീതയുടെയും ഗോത്രങ്ങളുടെയും പേരിൽ അവരിൽ സ്പർധയുണ്ടാക്കാനും പരസ്പരം ഭയം വളർത്താനും അധിനിവേശ ശക്തികൾ എല്ലായ്പോഴും ശ്രമിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു പോന്നു .
.
ഏറ്റവും പുതിയതായി മേഖലയിൽ അരക്ഷിതാവസ്ഥ സംജാതമായത് യെമനിലാണ് . പതിവുപോലെ ചെറുതായി തുടങ്ങിയ അസ്വസ്ഥതകൾ യെമനിലും പതിയെ വ്യാപിക്കുകയായിരുന്നു . രണ്ടു വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ അവസരം മുതലെടുത്ത് ഉപയോഗിക്കാൻ അധിനിവേശ ശക്തികൾക്ക് കഴിഞ്ഞിടത്താണ് അവിടവും ഒരു യുദ്ധഭൂമിയായി മാറിയത്.
.
പതിവുപോലെ , യെമനിൽ സംഘർഷത്തിൽ ഏർപ്പെടുന്ന രണ്ടു വിഭാഗങ്ങളെയും ഒരേ സമയം പരോക്ഷമായി സഹായിക്കുകയും അവർക്കൊപ്പമാണ് തങ്ങളെന്ന് രണ്ടുകൂട്ടരോടും പ്രത്യേകം പ്രത്യേകമായി സ്ഥാപിക്കുകയും ചെയ്യുകയും, എന്നിട്ട് പുറകിലൂടെ അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് അവിടെയും അധിനിവേശ ശക്തികൾ പയറ്റുന്നത് . അത് തിരിച്ചറിയുകയും , എന്നിട്ട് വ്യത്യസ്ത ആശയങ്ങളിലുള്ള രണ്ടു വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോവുകയും ചെയ്യുക എന്നത് എന്നാൽ ശ്രമകരമെങ്കിലും അസാദ്ധ്യമല്ല തന്നെ .
.
സമാധാനത്തിനു വേണ്ടി ഇവിടെയും പതിവുപോലെ യുദ്ധമാണ് തുടങ്ങിയത് . എന്നാൽ ഇപ്പോൾ ഒരു നിശ്ചിത സമയത്തിന് ശേഷം , യുദ്ധം അവസാനിപ്പിച്ച് സമാധാനം വരുത്താനുള്ള സഖ്യ കക്ഷികളുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും നല്ലതുതന്നെ . എല്ലാവരെയും ഒരുമിച്ചു നിർത്തി സമാധാനത്തിന്റെ മാർഘതിൽ മുന്നോട്ടു പോകുന്നത് തന്നെയാണ് എല്ലായ്പോഴും നല്ലതും . അതിനുവേണ്ടി എടുക്കുന്ന നടപടികൾ ദീർഘവീക്ഷണത്തോടെയുള്ളതായാൽ ഭാവിയിലേയ്ക്കും മേഖലയ്ക്കും അത് തീർത്തും നല്ലത് തന്നെ.
.
സമാധാനത്തിന്റെയും പരിശുദ്ധിയുടെയും ഇടമായ ഈ അറബ് പുണ്ണ്യഭൂമിയിൽ സമാധാനം പുനസ്ഥാപിക്കപ്പെടേണ്ടത് മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് എല്ലായ്പോഴും അത്യാവശ്യമാണ് . അധിനിവേശ ശക്തികളുടെ കുടില തന്ത്രങ്ങളിൽ വീഴാതെ മഹത്തായ ഈ മേഖലയിലെ മഹത്തായ മതം പഠിപ്പിക്കുന്ന ശാന്തിയും സമാധാനവും സ്നേഹവും കാരുണ്യവും മുറുകെ പിടിച്ച് സമാധാനത്തിനായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാവുക തന്നെ വേണം ഇപ്പോഴും എപ്പോഴും .

Wednesday, April 22, 2015
പരീക്ഷണമാകുന്ന പരീക്ഷകൾ .
പരീക്ഷണമാകുന്ന പരീക്ഷകൾ .
.
ഓരോ പരീക്ഷകളും അതാത് വിദ്യാർഥികളുടെ പഠന നിലവാരം തിരിച്ചറിയുന്നതിനും അവരിലെ തെറ്റുകൾ തിരുത്തുന്നതിനും ഉള്ള ഒരു ഉപാധിയാണ് . അടുത്ത ഘട്ടത്തിലേക്കുള്ള അവരുടെ ജീവിത യാത്രയുടെ അളവുകോൽ കൂടിയുമാണ് . അത് കൃത്യമായും വ്യക്തമായും ചെയ്യുക വഴി, ആ വിദ്യാർഥിയോടും അതുവഴി പൊതു സമൂഹത്തോടും ഉള്ള കർത്തവ്യം കൂടിയാണ് അദ്ധ്യാപകരും അതോടനുബന്ധിച്ച അധികാരികളും നിറവേറ്റുന്നതും .
.
കാലാകാലങ്ങളിൽ ഭരണാധികാരികളുടെ താത്പര്യതിനനുസരിച്ച് പഠനകാര്യങ്ങളിലും വിഷയങ്ങളിലും നടപടി ക്രമങ്ങളിലും ഒക്കെ വ്യത്യാസങ്ങൾ വരുന്നത് സ്വാഭാവികം. എന്നാൽ, അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം വരുത്തുന്ന മാറ്റങ്ങൾ ആ ഒരു സമ്പ്രദായത്തെ തന്നെ നശിപ്പിക്കുമെങ്കിൽ അത് തീർച്ചയായും തടയപ്പെടേണ്ടത് തന്നെ.
.
ഒരു പരീക്ഷയിൽ എല്ലാവരും ജയിക്കുക എന്നത് അസാധ്യമായ കാര്യമൊന്നുമല്ല . എന്നാൽ അതിനനുസരിച്ച് അനുബന്ധ ഘടകങ്ങളിലും ആ ഉയർച്ചയും നിലവാരവും ഉണ്ടായിരിക്കേണ്ടതാണ്. അങ്ങിനെയൊന്നില്ലാതെ പേരിനു വേണ്ടിമാത്രം എല്ലാവരെയും ജയിപ്പിക്കുമ്പോൾ അത് അർഹതയുള്ളവരോടും ഇല്ലാത്തവരോടും ഒരുപോലെ ചെയ്യുന്ന കൊടും പാപവും കൂടിയാണ് എന്നോർക്കേണ്ടതാണ് .
.
വിദ്യാഭ്യാസം എന്നത് സമൂഹത്തിന്റെയും ജനതയുടെയും ഭാവിയാണ് എന്നത് ഓരോ ഉത്തരവാദിത്വപെട്ടവരും എല്ലായ്പ്പോഴും ഓർക്കുക തന്നെ വേണം . എല്ലാം കച്ചവടം മാത്രമാകുന്ന ഈ ലോകത്ത് വിദ്യാഭ്യാസവും അങ്ങിനെയാകുന്നത് സ്വാഭാവികമാണെങ്കിലും കച്ചവടത്തിലും അൽപമെങ്കിലും സത്യസന്തത പുലർത്തിയില്ലെങ്കിൽ അതും പരാജയമാകുമെന്നും ഒരു തലമുറയോട് തന്നെ ചെയ്യുന്ന കൊടും പാപമായിരിക്കുമെന്നും തീർച്ചയായും ഓർക്കേണ്ടത് തന്നെ.

Tuesday, February 10, 2015
പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!
പ്രതിപക്ഷം വിജയിക്കുമ്പോൾ ....!!!
.
ഏതൊരു യുദ്ധത്തിലും, ഏതൊരു പരീക്ഷണത്തിലും , ഏതൊരു തിരഞ്ഞെടുപ്പിലും പങ്കെടുക്കുന്നവന്റെ അല്ലെങ്കിൽ നേതാവിന്റെ വിജയത്തിന്റെ തീവ്രത അളക്കുന്നത് മിക്കപ്പോഴും ശത്രുവിന്റെ വലിപ്പം കൂടി നോക്കിയാണ് , ശത്രുവിന്റെ ശക്തിയും നോക്കിയാണ് . വിജയിക്കുന്നവന്റെ കഴിവിനേക്കാൾ എല്ലാവരും പുകഴ്ത്തുക ശത്രുവിന്റെ കഴിവിനെയാണ് ചിലപ്പോഴെങ്കിലും . വ്യക്തിപരമായും സാമൂഹികമായും , രാഷ്ട്രീയപരമായും രാജ്യാന്തരതലത്തിലും ഇത് വളരെയധികം നിർണ്ണായകവുമാണ് ....!
.
ഏതൊരാളും ഏതൊരു പ്രവർത്തി ചെയ്യുമ്പോഴും അത് അയാളുടെ ശരി എന്നതിനേക്കാൾ മറുപുറത്തെ മറ്റു ചിലർക്കെങ്കിലും തെറ്റുമാകാം . തെറ്റായാലും ശരിയായാലും ചിലർ ഏവരുടെയും ഏതൊരു പ്രവർത്തിയേയും നിശിതമായി വിമർശിച്ചുകൊണ്ടേയിരിക്കും നിരന്തരം എങ്കിലും ഭൂരിപക്ഷവും ക്രിയാത്മകവും സത്യസന്തവുമായ വിമർശനങ്ങൾ നടത്തുന്നവർ തന്നെയാണ് താനും . എന്നാൽ , നല്ലൊരു നേതാവ് എല്ലായ്പോഴും വിമർശനങ്ങളെ സ്വാഗതം ചെയ്യുകയും , വിമർശകരെ പ്രോത്സാഹിപ്പിക്കുകയും ആ വിമർശനങ്ങളെ തന്റെ മുന്നോട്ടുള്ള യാത്രയിലേക്കുള്ള ഊർജ്ജമാക്കി മാറ്റുകയുമാണ് ചെയ്യുക ....!
.
എന്നാൽ താൻ പോരിമയിൽ നിൽക്കുന്ന ചില നേതാക്കളെങ്കിലും അങ്ങിനെ വിമർശിക്കാൻ ഒരാളില്ലാത്തതിനെ സന്തോഷമായി എടുക്കുകയും മുൻപിൻ നോക്കാതെ തന്റെയോ തന്റെ കൂടെ നിൽക്കുന്നവരുടെയോ മാത്രം താത്പര്യം നോക്കി മുന്നോട്ടു പോകാനുള്ള ഉപായമായി സ്വീകരിക്കുകയും ചെയ്യും . അങ്ങിനെ സംഭവിക്കുമ്പോൾ ആത്യന്തികമായി അത് എത്തിച്ചേരുക ആ നേതാവിന്റെ തന്നെയും ആ നേതാവിന്റെ സംരംഭത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ തന്നെ നാശത്തിലേക്കും ആയിരിക്കുകയും ചെയ്യും ...!.
.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതൊരു നേതാവിനെയും അല്ലെങ്കിൽ സംരംഭത്തെയും മുന്നോട്ട് നയിക്കുന്നതിൽ പ്രതിപക്ഷത്തിന് നിർണ്ണായക സ്വാധീനമുണ്ട് , ശക്തിയുണ്ട് . രാഷ്ട്രീയമായി അല്ലെങ്കിൽ ഭരണപരമായി പറഞ്ഞാൽ ഇത് കുറേക്കൂടി പ്രാധാന്ന്യമുള്ളതുമാകുന്നു എല്ലായ്പോഴും . ചോദ്യം ചെയ്യാൻ ശക്തമായ ഒരു പ്രതിപക്ഷമില്ലെങ്കിൽ മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ഒരു നേതാവ് അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടി എല്ലായ്പോഴും ജനഹിതമായ , രാജ്യ താത്പര്യപ്രദമായ കാര്യങ്ങൾ മാത്രം ചെയ്യുന്നതിനേക്കാൾ അവരവരുടെ സ്വാർത്ഥ താത്പര്യം കൂടി നടപ്പിലാക്കാനും ശ്രമിക്കും ....!
.
ഭാരതത്തെ പോലെയുള്ള ശക്തമായ ജനാതിപത്യ രാജ്യത്ത് പ്രത്യേകിച്ചും ഭരണകക്ഷിയെക്കാൾ നിർണ്ണായകം പലപ്പോഴും ശക്തമായ പ്രതിപക്ഷതിനാണ് എന്ന് പറയാതെ വയ്യ . പലപ്പോഴും ജനദ്രോഹപരമായ പല തീരുമാനങ്ങളിൽ നിന്നും ഭരണകർത്താക്കളെ പിന്തിരിപ്പിക്കാരുള്ളത് പ്രതിപക്ഷത്തിന്റെ ശക്തമായ സ്വാധീനം തന്നെയെന്ന് എല്ലായ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതുമാണ് . എപ്പോഴൊക്കെ പ്രതിപക്ഷം നിഷ്ക്രിയമാകുന്നുവോ അപ്പോഴൊക്കെ അഴിമതിയും ദൂർത്തും കെടുകാര്യസ്ഥതയും നടമാടിയിട്ടുമുണ്ട് ഇവിടെ ....!
.
അതുകൊണ്ട് തന്നെ തീർച്ചയായും നമ്മുടെ ഭരണത്തിൽ പ്രതിപക്ഷത്തിന്റെ വിജയം ശക്തവും സുതാര്യവും നീതിപൂർവ്വവും ആയ ഒരു നല്ല ഭരണത്തിന് ഭരണ കർത്താക്കളെ പ്രേരിപ്പിക്കുകയും നിർബന്ധിതരാക്കുകയും ചെയ്യും എന്നത് രാജ്യനന്മയ്ക്കും ജനാധിപത്യത്തിന്റെ വളർച്ചക്കും ശക്തിപ്പെടലിനും കാരണമാവുകയും ചെയ്യുകതന്നെ ചെയ്യും . വ്യക്തമായ ഭൂരിപക്ഷമുള്ള ഭരണം പോലെ തന്നെ ശക്തമായ പ്രതിപക്ഷത്തെയും ഉണ്ടാക്കാൻ നാം എല്ലായ്പോഴും ശ്രദ്ധിക്കേണ്ടത് രാജ്യ നന്മയ്ക്ക് തീർച്ചയായും അത്യാവശ്യം തന്നെ ...!!!

Thursday, February 5, 2015
മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ ...!!!
മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ ...!!!
.
പൊതുവിൽ ലോകത്തിലെ മിക്കവാറും എല്ലാ അച്ഛനമ്മമാരും മക്കൾക്ക് വേണ്ടിയാണ് പണിയെടുക്കുന്നത് . മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നതും . തങ്ങളുടെ മക്കളെ പൊന്നുപോലെ നോക്കാനും അവരുടെ ഏതൊരാവശ്യവും നിറവേറ്റി കൊടുക്കാനും എല്ലാ അച്ഛനമ്മ മാരും എല്ലായ്പോഴും ശുഷ്കാന്തി കാണിക്കുകയും തങ്ങൾക്കു പറ്റാവുന്ന വിധത്തിലൊക്കെ അതിനു ശ്രമിക്കുകയും ചെയ്യും ....!
.
മക്കൾക്ക് വേണ്ടി സമ്പാതിക്കാൻ വേണ്ടി പലപ്പോഴും പലരും തങ്ങളുടെ ജീവിതം പോലും മറന്നു പോകാറുമുണ്ട് . ഒരാളുടെ മാത്രം വരുമാനം കൊണ്ട് എല്ലാം നടത്താൻ പാടുപെടുമ്പോൾ രണ്ടു പേരും പണിയെടുക്കാൻ തുടങ്ങുകയും ചെയ്യും . അവർക്കുവേണ്ടി ചെയ്യുന്നത് പോര എന്ന തോന്നൽ. അവരെ മറ്റുള്ളവരിൽ നിന്നും മുന്നിലെത്തിക്കാനുള്ള തത്രപ്പാട് . ഇതൊക്കെയും ഈ കഷ്ടപ്പാടിനു പുറകിലുണ്ട് ...!
.
ഇന്നത്തെ ആധുനിക സാമൂഹിക സാഹചര്യത്തിൽ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന ഒരു ചെറിയ കുടുംബത്തിൽ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോൾ മക്കളുടെ കാര്യം ശരിയായ രീതിയിൽ എങ്ങിനെ മുന്നോട്ടു പോകുന്നു എന്നത് പലരും വേണ്ടവിധം ചിന്തിക്കുന്നുണ്ട് എന്ന് തോന്നാറില്ല പലപ്പോഴും . കാലത്ത് നേരത്തെ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് വീട്ടുപണിയൊക്കെ ദൃതിയിൽ ചെയ്ത് കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്ത് അവരെ സ്കൂളിൽ പറഞ്ഞയച്ച് തങ്ങളും ജോലിക്ക് പോകുന്നതോടെ തുടങ്ങുന്ന ദിവസത്തിൽ ഓടിപാച്ചിലിനല്ലാതെ മറ്റൊന്നിനും ഇവർക്ക് സമയമില്ല ...!
.
ചെറിയ കുട്ടികളെ ഉറക്കിക്കിടത്തി ബേബി സിറ്ററുടെ അടുത്തേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവിടെ തീരുന്നു ഇവരുടെ ഉത്തരവാദിത്വം . അവിടെ മരുന്ന് കൊടുത്ത് മയക്കിയും പീഡനങ്ങൾ ഏറ്റു വാങ്ങിയും കുട്ടി കഴിയുമ്പോൾ മാതാപിതാക്കൾ സമാധാനിക്കുക ഇതൊക്കെ അവരുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് . ഇതിനിടയിൽ ഏറ്റവും പ്രാഥമിക കാര്യങ്ങളിൽ ഒന്നായ ,സ്കൂളിൽ പോകുന്ന ഒരു കുട്ടിക്ക് വയ്യായ്ക വന്നാൽ ഉണ്ടാകുന്ന പ്രശ്നം തന്നെ ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് . കുട്ടിയെ മരുന്നും കൊടുത്ത് സ്കൂളിലേയ്ക്ക് തന്നെ തള്ളിവിടേണ്ടി വരുന്നു അവർക്ക് . ...!
.
പഠിക്കാൻ പോയി വരുന്ന കുട്ടികൾ അല്ലെങ്കിൽ പുറത്തുപോയി വരുന്ന കുട്ടികൾ എന്ത് ചെയ്യുന്നു വീട്ടിൽ തനിച്ച് എന്നതുപോലും ചിന്തിക്കാൻ തന്നെ ഇവർക്ക് സമയമില്ല . അല്ലെങ്കിൽ ധൈര്യമില്ല എന്നതാണ് സത്യം .അവർ എവിടെപോകുന്നു എന്നോ ആരോടൊക്കെ കൂട്ടുകൂടുന്നു എന്നോ എന്തൊക്കെ ചെയ്യുന്നു എന്നോ ആര് നോക്കാൻ മിനക്കെടുന്നു . വൈകീട്ട് വീട്ടിൽ എത്തുമ്പോഴാകട്ടെ സ്വന്തം കാര്യം തന്നെ നോക്കാനും മാതാപിതാക്കൾക്ക് സൌകര്യവുമുണ്ടാകില്ല . കുട്ടികളെയും ഭർത്താവിനെയും / ഭാര്യയേയും നോക്കി വീട്ടിലിരുന്നാൽ നല്ല രീതിയിൽ ജീവിക്കാനുള്ള പൈസ ആരുകൊണ്ടുവന്നു തരും എന്ന് സ്വയവും മറ്റുള്ളവരോടും ഉറക്കെ ചോദിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവും സ്വയം കണ്ടെത്തുന്നു ഇവർ ...!
.
ആവശ്യമുള്ള സമയത്ത് ലഭിക്കേണ്ട സ്നേഹവും കരുണയും വാത്സല്യവും ലഭിക്കാതെ വരുന്ന ഇണയും കുട്ടികളും അതിനു വേണ്ടി മറ്റു വഴികൾ തേടാൻ തുടങ്ങുന്നതും ഇവിടെ തന്നെ . പരസ്പരം മനസ്സിലാക്കാനോ മനസ്സിലാക്കിക്കാനോ കഴിയാത്ത നിസ്സഹായാവസ്തയിലുമാണ് ഇവരെല്ലാം എല്ലായ്പ്പോഴും എന്നതാണ് ഏറ്റവും ദൗർഭാഗ്ഗ്യകരമായ വസ്തുത . ഭാഗ്യ നിർഭാഗ്യങ്ങൾ , സാമൂഹിക അവസ്ഥകൾ സംസർഗ്ഗ സാഹചര്യങ്ങൾ തുടങ്ങി പല കാര്യങ്ങളും ഇവിടെ ഇവരെ സ്വാധീനിക്കുന്നു . നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാതെ ഇവർ കുഴങ്ങുകയും , ചൂഷകർക്കുമുന്നിൽ ഇതിൽ ഭൂരിഭാഗത്തിനും വഴങ്ങേണ്ടിയും വരുന്നു അതുകൊണ്ട് തന്നെ പലപ്പോഴും . ...!
.
ഇനി അങ്ങിനെയല്ലെങ്കിൽ തന്നെയും ഇവരിൽ പലർക്കും ഒറ്റപ്പെടലിന്റെ, അവഗണനയുടെ , അപഹർഷതാബോധത്തിന്റെ ഒക്കെ തീവ്രമായ അവസ്ഥ സംജാതമാകുന്നു . ഇത് ഇവരെ ബന്ധങ്ങളിൽ നിന്നും സാമൂഹിക / ജീവിത മൂല്യങ്ങളിൽ നിന്നും അകറ്റുകയും തങ്ങളിൽ തന്നെ ജീവിതം തളച്ചിടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു . അതോടെ ഇവർ കുടുംബത്തിൽ നിന്നും മാത്രമല്ല സമൂഹത്തിൽ നിന്നുതന്നെയും ഒറ്റപ്പെടുകയും കുടുംബത്തിനോ സമൂഹത്തിനോ ചിലപ്പോഴെങ്കിലും ബാധ്യതയാവുകയും ചെയ്യുന്നു . ഒടുവിൽ മക്കൾക്ക് മാതാപിതാക്കളും മാതാപിതാക്കൾക്ക് മക്കളും അന്ന്യരാവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു . മക്കൾക്ക് വേണ്ടി ജീവിക്കുന്ന മാതാപിതാക്കളും ആ മാതാപിതാക്കളുടെ മക്കളും ഇത് കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു എല്ലായ്പോഴും ...!!!

Monday, February 2, 2015
എനിക്കിഷ്ടം ...!!!
എനിക്കിഷ്ടം ...!!!
.
നിങ്ങളുടെ
വാക്കുകളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ അക്ഷരങ്ങളാകുന്നതാണ് ...!
.
നിങ്ങളുടെ
ശക്തിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ശക്തിയെ ബന്ധിക്കുന്ന
ചങ്ങലയാകുന്നതാണ് ...!
.
നിങ്ങളുടെ
ശബ്ദമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ മൌനമാകുന്നതാണ് ...!
.
നിങ്ങളുടെ
സന്തോഷമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ ദുഃഖമാകുന്നതാണ്...!
.
നിങ്ങളുടെ
പ്രതീക്ഷയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ നിരാശയാകുന്നതാണ് ...!
.
നിങ്ങളുടെ
നന്മയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ തിന്മയാകുന്നതാണ് ...!
.
നല്ലവരായ
നിങ്ങളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ചീത്തയായ ഞാനാകുന്നതാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
നിങ്ങളുടെ
വാക്കുകളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ അക്ഷരങ്ങളാകുന്നതാണ് ...!
.
നിങ്ങളുടെ
ശക്തിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ശക്തിയെ ബന്ധിക്കുന്ന
ചങ്ങലയാകുന്നതാണ് ...!
.
നിങ്ങളുടെ
ശബ്ദമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ മൌനമാകുന്നതാണ് ...!
.
നിങ്ങളുടെ
സന്തോഷമാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ ദുഃഖമാകുന്നതാണ്...!
.
നിങ്ങളുടെ
പ്രതീക്ഷയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ നിരാശയാകുന്നതാണ് ...!
.
നിങ്ങളുടെ
നന്മയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
എന്റെ തിന്മയാകുന്നതാണ് ...!
.
നല്ലവരായ
നിങ്ങളാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ചീത്തയായ ഞാനാകുന്നതാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, January 29, 2015
എനിക്കായോരിടം ...!!!
എനിക്കായോരിടം ...!!!
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, January 25, 2015
പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
പുഛിക്കപ്പെടുന്ന പൈതൃകങ്ങൾ ...!!!
.
പഴമയെ പുഛിക്കുക എന്നതും പൈതൃകങ്ങളെ തള്ളി പറയുക എന്നതും കാലാകാലങ്ങളായുള്ള പല പുതു തലമുറക്കാരുടെയും ഒരു രീതിയാണ് . പുരാതനമായതെല്ലാം വിഡ്ഢിത്തരങ്ങൾ ആണെന്നും അവരൊക്കെ അന്തവിശ്വാസികളോ അപരിഷ്കൃതരോ ആണെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു പലപ്പോഴും . പൌരാണികമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും , കൂടാതെ ചരിത്ര സ്മാരകങ്ങളെയും എന്തിന് മഹത് വ്യക്തികളുടെ പ്രതിമകളെ പോലും പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പഴയ തലമുറയിലെ മഹാന്മാരായ വ്യക്തിത്വങ്ങളെ പോലും അംഗീകരിക്കാനും ആദരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ് എന്നതാണ് സത്യം ...!
.
താൻ ഒരു പരിഷ്കാരിയാണെന്ന് വരുത്തി തീർക്കാനും ആധുനികതയുടെ വക്താക്കളെന്ന് അവതരിപ്പിക്കാനും കൂടി വേണ്ടിയാണ് ചിലരെങ്കിലും അങ്ങിനെ ചെയ്യുന്നതും. പൌരാണികമായതിനെ , പൈതൃകങ്ങളെ തിരസ്കരിക്കുന്നതിലൂടെ തന്റെ വ്യക്തിത്വം വികസിപ്പിക്കാനും അവതരിപ്പിക്കാനും കഴിയും എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു . ദൈവങ്ങളെ, മഹത്വ്യതിത്വങ്ങളെ , മതവിശ്വാസങ്ങളെ , മഹത്ഗ്രന്ഥങ്ങളെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഒക്കെ എന്തിനും ഏതിനും കണ്ണടച്ച് ഇക്കൂട്ടർ വിമർശിച്ചുകൊണ്ടേയിരിക്കും എപ്പോഴും . ചിലപ്പോഴെല്ലാം പുഛിക്കുകയും പരിഹസിക്കുകയും കൂടിയും . മതപരമായോ സാമൂഹികമായോ നിലനിൽക്കുന്ന അന്തവിസ്വാസങ്ങളെയും അനാചാരങ്ങളെയും തിന്മകളെയും എതിർക്കപ്പെടെണ്ടതും നിർമ്മാർജ്ജനം ചെയ്യപ്പെടേണ്ടതും അനിവാര്യമാണെങ്കിലും അതിന്റെ പേരിൽ മഹത്തായവയെ നിരാകരിക്കുകയും പുഛിക്കുകയും ചെയ്യുന്നത് അപലപനീയം തന്നെ ....!
.
പുതുമയെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും ഇത്തരക്കാർ കൂട്ടുപിടിക്കുന്നത് ശാസ്ത്രത്തെയാണ് . ശാസ്ത്രീയ മായിതെളിയിക്കപ്പെട്ടത് എന്ന ലേബലിൽ ആണ് ഇത്തരക്കാർ പലപ്പോഴും തങ്ങളുടെ ആശയങ്ങളെ അവതരിപ്പിക്കാരും ഉള്ളത് . ആധുനികതയുടെ വക്താക്കളായ ഇവർ തങ്ങൾ മാത്രമാണ് ശരിയെന്ന് കഠിനമായി വാദിക്കുകയും അതിനുവേണ്ടി മാത്രം നിലനിൽക്കുകയും ചെയ്യുന്നു . പൌരാണികമായ എല്ലാം അങ്ങിനെ അടച്ചാക്ഷേപിക്കപ്പെടേണ്ട വസ്തുതകളാണോ എന്ന് ഒരിക്കലും ഇവർ ചിന്തിക്കുന്നേയില്ല . ശരിയായാലും തെറ്റായാലും അന്നത്തെ സാഹചര്യങ്ങളിൽ നന്മയെ മാത്രം ലക്ഷ്യമാക്കി ഏറെ യാതനകളും ത്യാഗങ്ങളും സഹിച്ച് സംഭവിപ്പിച്ച അത്തരം വസ്തുതകളുടെ / വ്യക്തികളുടെ പ്രയത്നവും മനസ്സും കണ്ടില്ലെന്നു നടിക്കുന്നത് ഏറെ വേദനാജനകമാണ് . നീണ്ട കാലങ്ങളുടെ കാത്തിരിപ്പിന്റെയും കഠിന പ്രയത്നങ്ങളുടെയും ഫലമായി രൂപപ്പെട്ട പലതും നിഷ്കരുണം ചവിട്ടിമെതിക്കുമ്പോൾ അതിന്റെ പുറകിലെ നന്മയുടെ അംശം അവഗണിക്കപ്പെടുന്നത് നീതീകരിക്കാൻ കഴിയാത്തത് തന്നെ ....!
.
ചരിത്രം നന്മ മാത്രമാണ് ചെയ്യുക എന്നല്ല ഇതിനർത്ഥം . ചരിത്രം തിരുതപ്പെടെണ്ടതല്ല എന്നോ , പൌരാണികമായതെല്ലാം നല്ലതുമാത്രമെന്നുമല്ല . പക്ഷെ എന്തും നശിപ്പിക്കും മുൻപ് , എന്തിനെയും എതിർക്കുകയും പുഛിച്ച് പരിഹസിച്ച് തള്ളും മുൻപ് ഒരു പുനർവിചിന്തനം അത്യാവശ്യമേന്നെ പറയുന്നുള്ളൂ . നശിപ്പിക്കാൻ എന്തും എളുപ്പമാണ്. പക്ഷെ നിർമ്മാണം ഒരു തപസ്യയാണ് . മനസ്സിന്റെയും ശരീരത്തിന്റെയും അർപ്പണതോടെയുള്ള തപസ്യ . മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് എങ്ങിനെയാണ് അവനവനെ തന്നെ ബഹുമാനിക്കാൻ കഴിയുക ...???

Thursday, January 22, 2015
സ്വത്വം തേടുന്നവർ ...!!!
സ്വത്വം തേടുന്നവർ ...!!!
.
നരച്ച രോമങ്ങൾ കനം തൂങ്ങുന്ന അയാളുടെ നെഞ്ചിൽ തലചായ്ച്ച്, പ്രാരാബ്ധങ്ങളുടെ ചുളിവുകൾ വീണ് കുഴിഞ്ഞു തുടങ്ങിയ അയാളുടെ ഹൃദയത്തിൽ തടവിക്കൊണ്ട് കിടക്കുകയായിരുന്ന അവളോട് അയാൾ അപ്പോഴും ചോദിച്ചത് നീ എന്തിനെന്നെ വിട്ടു പോകുന്നു എന്നാണ് . പതിവ് പോലെ നിസ്സംഗതയിൽ പൊതിഞ്ഞ മൌനത്തിൽ ഒളിപ്പിച്ച് അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് കയറിക്കിടന്നുകൊണ്ട് അപ്പോഴും ആറാത്ത അയാളുടെ നെഞ്ചിന്റെ കിതപ്പിൽ തന്റെ ശ്വാസം കുതിർത്ത് അവൾ അയാളുടെ കാതിൽ മെല്ലെയൊന്ന് കടിക്കുക മാത്രം ചെയ്തു അപ്പോൾ . അയാളെ വേദനിപ്പിക്കുന്ന കനമുള്ള ഒരു കടി .....!
.
പൊള്ളുന്ന തീയിൽ ഉരുകിയൊലിച്ച് , അടച്ചിട്ട അഴികൾക്കുള്ളിൽ തളർന്നവശയായ അവളുടെ നേരെ നീട്ടിയ അയാളുടെ കൈകൾ മാത്രമായിരുന്നു അന്നവൾ ആദ്യമായി കണ്ടത് . ആ കൈകൾ ചേർത്തുപിടിച്ച് കരയാൻ പോലും കെൽപ്പില്ലാതെ തളർന്നു തൂങ്ങിയ അവളുടെ കാൽപാദങ്ങൾ തഴുകിയുണർത്തി, വിജനമായ തരിശു ഭൂമിയിലൂടെ അവളെ അയാൾ നടക്കാൻ പഠിപ്പിക്കുമ്പോൾ അയാളുടെ ആ മെലിഞ്ഞ കൈകൾ അവൾ ഇറുകെ പിടിച്ചിരുന്നു , ചുവടുകൾ ഇടറാതിരിക്കാൻ, പിന്നെ ആത്മ ധൈര്യത്തിന്റെ കടും കരുത്തുള്ള ആ കൈപ്പിടി വിട്ടുപോകാതിരിക്കാനും ...!
.
സ്വപ്നങ്ങളിൽ നിന്നും ഒരു നല്ല ഫ്രെയിം നോക്കി തിരഞ്ഞെടുത്ത് അവളത് ചില്ലിട്ടു വെക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കിയതായിരുന്നു പണ്ടേ . പക്ഷെ അവൾ പറഞ്ഞത് തന്റേതു കൂടി കൂട്ടി ചേർത്തു ചേർത്ത് താനതിനു ജീവൻ കൊടുത്തുകൊള്ളാമെന്നാണ് . ഏറ്റവും സുന്ദരമെന്ന് , ഒരിക്കലും മറക്കാൻ പറ്റാത്തതെന്ന് അവൾ കരുതുന്ന രൂപം പക്ഷെ എന്റെ ആകൃതിയിലും പ്രകൃതിയിലും ആയത് വിരോധാഭാസം മാത്രം . എങ്കിലും ചിത്രത്തിലെ രൂപത്തിന് ജീവൻ കൊടുക്കാൻ മാത്രം വിഡ്ഢിയായിരുന്നോ അവൾ ...!
.
ഇരുട്ടായിരുന്നു അവൾക്കു ചുറ്റും എപ്പോഴും . കാഴ്ച്ചയുടെ അവസാനം തീർക്കുന്ന ഇരുട്ട് . എന്നിട്ടും വിവസ്ത്രയായ അവൾക്കയാൾ തന്റെ മേൽവസ്ത്രം അഴിച്ചു നൽകി നാണംമറപ്പിച്ചു . അവളുടെ ശരീരത്തിന് നനവിന്റെ ഈറൻ മണമായിരുന്നു . കണ്ണീരുണങ്ങിയ പാടുകളോടെ . അവളിൽ നീര് നിറച്ച് പുതു മണം നിറച്ച് പട്ടുടുപ്പിച്ച് ചമയ്ച്ചൊരുക്കിയെടുക്കുമ്പോൾ അവളുടെ നിറഞ്ഞു നിന്നിരുന്ന മുലക്കണ്ണുകൾ മാത്രം തൊടാതെ വിട്ടു . വലം തുടയും ....!
.
അക്ഷരങ്ങളിൽ ഓരോ ശ്വാസവും ഒളിപ്പിച്ചു വെക്കാൻ അവളെ പഠിപ്പിക്കാൻ ഒരുപാട് മിനക്കെടേണ്ടി വന്നിരുന്നു തനിക്കെന്ന് അവൾ ഓർമ്മിപ്പിക്കാറുണ്ട് എപ്പോഴും . അക്ഷരങ്ങൾ കൂട്ടി വാക്കുകളാക്കുമ്പോൾ അവയുടെ വക്കുകൾ പൊട്ടിപ്പോകാതെയും വളവുകൾ ചുളിയാതെയും നോക്കാൻ പ്രത്യേകം മനനം ചെയ്യിച്ചിരുന്നു . വാക്കുകളുടെ നീളം കൂടുമ്പോൾ ഇടയിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള അക്ഷരങ്ങളെ കുറിച്ചും പറഞ്ഞു കൊടുത്തു എപ്പോഴും ...!
.
ഒടുവിൽ ഇപ്പോൾ അവൾ പറയുന്നു അവൾക്ക് എന്നെ വിട്ടുപോകണമെന്ന് . അതിനു ഞാനവളെ ഒരിക്കലും തടവിലാക്കിയിരുന്നില്ലല്ലോ എന്നവൾ ചിന്തിച്ചതേയില്ല . ഓർക്കുകയും .. ബാക്കിവെക്കാൻ ഒന്നും കരുതിയിട്ടുണ്ടായിരുന്നില്ല എന്നതിനാൽ ഒരുക്കങ്ങൾ പോലും വേണ്ടെന്നിരിക്കെ പിന്നെ എന്തിനൊരു ഔപചാരികത . ഹൃദയത്തിന്റെ മിടിപ്പിനപ്പുറം വസ്ത്രങ്ങൾ പൊതിഞ്ഞ അവളുടെ ശരീരം ഒരിക്കലും എന്റെ കാഴ്ചയിൽ ഉണ്ടായിരുന്നില്ല എന്നിരിക്കെ ഇനിയെന്താണ് ശേഷം ...!!!

Monday, January 19, 2015
പൂരിപ്പിക്കപ്പെടാൻ ...!!!
പൂരിപ്പിക്കപ്പെടാൻ ...!!!
.
വിട്ടുപോയത് പൂരിപ്പിക്കുക
ശ്രമകരമായ ജോലിതന്നെ ...!
.
പൂരിപ്പിക്കപ്പെടാൻ
വിട്ടു കൊടുക്കുന്നവന്റെയും
പൂരിപ്പിക്കുന്നവന്റെയും
പൂരിപ്പിക്കപ്പെടുന്നവന്റെയും
പൂരിപ്പിക്കുന്നത് കാത്തിരിക്കുന്നവന്റെയും
മനസ്സെങ്ങിനെയാണ്
ഒന്നാവുക ...???
.
എങ്കിലും പൂരിപ്പിക്കപ്പെടേണ്ടത്
എപ്പോഴും വിട്ടുപോകുന്നവമാത്രവും ..???

Saturday, January 17, 2015
വണ്ടിയും കാത്ത് ....!!!
വണ്ടിയും കാത്ത് ....!!!
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തേഞ്ഞുണങ്ങിയ ലാടം
പൊഴിഞ്ഞ കണ്‍പീലികൾ
കൂനിയ മുതുകും
രോമങ്ങളില്ലാത്ത വാലും ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
വലിച്ചിരുന്ന വലിയ വണ്ടി
അലങ്കാരങ്ങളില്ലാതെ
നുകവും ചക്രങ്ങളുമില്ലാതെ
വഴിയോരത്ത് അനാഥം,
കാളയ്ക്കും വണ്ടിക്കാരനും വേണ്ടാതെ ...!
.
വഴിവിളക്കുകൾ പോയ വഴിയും
തെളിയ്ച്ചിരുന്ന വണ്ടിക്കാരനും
നിറഞ്ഞ ഭാരവും വിസ്മൃതിയിൽ ...!
.
എന്നിട്ടും കാളകൾ മാത്രം
കാത്തിരിക്കുന്നു
തങ്ങൾക്ക് വലിക്കാനുള്ള
ഭാരം കയറ്റിയ
പുതിയ വണ്ടിക്കു വേണ്ടി ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, January 13, 2015
യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
യോഗ്യതയുടെ മാനദണ്ഡങ്ങൾ ....!!!
.
യോഗ്യയ്ക്ക് ഒരു മാനദണ്ഡം വെക്കുക എന്നത് സാർവത്രികമാണ് . ഒരു ജോലിയ്ക്ക് ഇന്നയിന്ന യോഗ്യതകൾ . ഒരു പരീക്ഷയ്ക്ക് ഇന്നത് , ഒരു യാത്രയ്ക്ക് ഇന്നത് , ഒരു പ്രവർത്തിക്ക് ഇന്നത് ..... അങ്ങിനെ പോകുന്നു അത് . എന്തിനേറെ പറയുന്നു , ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കിടക്കാനും ഇരിക്കാനും നടക്കാനും ഉറങ്ങാനും , എന്നുവേണ്ട എല്ലാറ്റിനുമുണ്ട് മാനദണ്ഡങ്ങൾ . ചിലതൊന്നും ആരും നിർബന്ധിക്കാൻ ഇല്ലെങ്കിലും അവ അടിസ്ഥാനമാക്കുന്നത് നല്ലതുതന്നെ . അങ്ങിനെ നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്ക് പോലും ഒരു മാനദണ്ഡം വെക്കുന്നതിൽ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല . മാനദണ്ഡങ്ങൾ ഇല്ലാതെയും യോഗ്യതകൾ അകാമെങ്കിലും യോഗ്യതയ്ക്ക് ഒരു മാനദണ്ഡമുണ്ടാകുന്നത് പലപ്പോഴും നല്ലതുമാണ് ....!
.
യോഗ്യതയുടെ മാനദണ്ഡങ്ങൾ പലപ്പോഴും ശ്രദ്ധിക്കപെടുന്നത് പൊതു പരീക്ഷകൾക്കും ഉന്നത പദവികൾക്കുമാണ് . സ്വാഭാവികമായും, അത്തരം ഉത്തരവാദപ്പെട്ട സ്ഥലങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ്താനും . സാധാരണയായി അത്തരം സാഹചര്യങ്ങളുടെ സാധ്യതകൾ മനസ്സിലാക്കി അതിനനുസരിച്ചാണ് ഓരോ പദവികൾക്കും അല്ലെങ്കിൽ സംഭവങ്ങൾക്കും , സ്ഥാപനങ്ങൾക്കും ഒക്കെ അതിന് ഉത്തരവാദപ്പെട്ടവർ വേണ്ട മാനദണ്ഡങ്ങൾ നിശ്ചയിക്കാറുള്ളത് . ശരിയായ പഠനത്തിന്റെയും പരിചയതിന്റെയും ഒക്കെ അടിസ്ഥാനത്തിലുമാണ് അതൊക്കെയും ചെയ്യുന്നതും ആ മാനദണ്ഡങ്ങൾ അതാത് സ്ഥാനങ്ങൾക്ക് നിശ്ചയമായും പ്രാധാന്യമുള്ളതും പാലിക്കപ്പെടേണ്ടതും ആണുതാനും ...!
.
യോഗ്യതകളും അതിന്റെ മാനദണ്ഡങ്ങളും എല്ലാറ്റിനും ഒരുപോലെയും ഏറെയും പ്രാധാന്ന്യമുള്ളതെങ്കിലും ഞാൻ ഇപ്പോൾ ഇവിടെ പരാമർശിക്കുന്നത് വിദ്യാഭ്യാസത്തെകുറിച്ചാണ്. ലോകത്തിൽ ആകമാനവും പ്രത്യേകിച്ച് ഭാരതത്തിലും പ്രൊഫഷണൽ വിധ്യാഭ്യാസത്തിന് അർഹത നേടുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. അതനുസരിച്ചുള്ള യോഗ്യതാ പരീക്ഷകൾ ഉണ്ട് . അതിനനുസരിച്ച് യോഗ്യത നേടുന്നവരെ മാത്രമേ അത്തരം കോഴ്സുകളിലേയ്ക്ക് തിരഞ്ഞെടുക്കാറുള്ളൂ . അതിലും കുറ്റങ്ങളും കുറവുകളും ഉണ്ടാകുമെങ്കിലും അങ്ങിനെയൊരു മാനദണ്ഡത്തിന്റെ ആവശ്യകത വളരെ പ്രാധാന്യ മുള്ളതുമാണ് ....!
.
വളരെ തന്ത്രപ്രധാന മേഖലകളിലേയ്ക്കും ജോലികൾക്കും വേണ്ടിയായാതുകൊണ്ടാണ് അവിടെയ്ക്കൊക്കെ പൊതു പരീക്ഷകൾ നടത്താറുള്ളതും , അതിൽ നേടുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താറുള്ളതും . അത് ആ സ്ഥാനങ്ങളുടെ പ്രാധാന്യത്തെയും അതിൽ പങ്കെടുക്കുന്നവരുടെ പ്രാധാന്യത്തെയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു . ആ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ അതിൽ പങ്കെടുക്കുന്നവർക്ക് ആ ജോലികൾ കൃത്യതയോടെ ചെയ്യാൻ സാധിക്കുകയില്ല എന്നത് തന്നെയാണ് മിക്കവാറുമുള്ള യാഥാർത്ഥ്യം . ഈ കടമ്പകൾ ഒന്നുമില്ലാതെയും കിട്ടുന്ന ജോലി ഭംഗിയായി ചെയ്യുന്നവരില്ല എന്നല്ല. അതുപക്ഷെ പ്രതീക്ഷയ്ക്കും അപ്പുറവും ...!
.
കാലാ കാലങ്ങളിൽ ഭരണകൂടവും അധികാരികളും തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തി ജനങ്ങളുടെയും ഇഷ്ടക്കാരുടെയും പ്രീതി സമ്പാതിക്കാൻ ശ്രമിക്കാറുണ്ട് . മതപരവും സാമ്പത്തിക പരവും രാഷ്ട്രീയപരവും ആയ ഒരുപാട് ഘടകങ്ങൾ ഇതിന് സ്വാധീനം ചെലുതാറുമുണ്ട് . അത് അവരുടെയൊക്കെ താത്കാലിക നിലനില്പ്പിനു വേണ്ടി മാത്രമുള്ള അടവുകൾ തന്നെയും ആകുകയും ചെയ്യുന്നു എപ്പോഴും. ഇങ്ങിനെ നിലവാരത്തിൽ വരുത്തുന്ന കുറവുകൊണ്ട് കടന്നുകൂടുന്ന വ്യക്തികൾ മൂലം ഉണ്ടാകുന്ന സാമൂഹിക വിപത്തിനെ പറ്റി, താത്കാലിക ലാഭം മാത്രം നോക്കുന്ന ഇത്തരക്കാർ ഒരിക്കലും ചിന്തിക്കുക കൂടി ചെയ്യുന്നില്ല എന്നതാണ് സത്യം ....!
.
സാമൂഹികമായി താഴെ നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ തീർച്ചയായും ഭരണകൂടത്തിനും അധികാരികൾക്കും ബാധ്യതയുണ്ട് . അതിനു പക്ഷെ ദീർഘ കാല പദ്ധതികൾ ആവിഷ്കരിച്ച് അത്തരക്കാരെ കണ്ടെത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകി പഠിപ്പിചെടുത്ത് ഉന്നതിയിൽ എത്തിക്കുകയാണ് വേണ്ടത് . എന്നാൽ അതിനു മിനക്കെടാതെ പെട്ടെന്ന് കാര്യം സാധിക്കാൻ വേണ്ടി അതിന്റെ പേരിൽ മാനദണ്ഡങ്ങളിൽ ഇളവുവരുതുകയും എന്നിട്ട് അവരുടെ പേരിൽ ഇഷ്ടക്കാരെ കൂടി തിരുകികയറ്റുകയും ആണ് പലപ്പോഴും നടക്കുന്നത് . അങ്ങിനെ വരുമ്പോൾ ആവശ്യമുള്ളവരും അർഹിക്കുന്നവരും പുറം തള്ളപ്പെടുകയും ചെയ്യുന്നു . ....!
.
ചിലർക്കൊക്കെ അതുകൊണ്ട് നേട്ടമുണ്ടാകുമെങ്കിലും പലർക്കും അത്തരം പൊസിഷനുകൾ സ്റ്റാറ്റസ് സിംബലും കുടുംബ മഹിമ ഉയർത്താനുള്ള മാർഘവും മാത്രവുമാണ് . ഇങ്ങിനെയുള്ള ആളുകൾ യഥാർത്ഥത്തിൽ അർഹരായവർക്ക് പകരം കയറി പറ്റുമ്പോൾ നഷ്ടപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയും അർപ്പണവുമാണ് . അത് അതാതു തസ്തികകളുടെ മാന്യതയും ഗുണവും നശിപ്പിക്കുകതന്നെ ചെയ്യും. അർഹതയില്ലാത്ത ഒരാൾ ഒരു സ്ഥലത്ത് കയറുന്നത് രണ്ടുപേരുടെ നഷ്ടമാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുന്നത് . യഥാർത്ഥത്തിൽ കയറേണ്ട ആളുടെയും, അതേ വ്യക്തിയുടെ തന്നെയും . കൂടാതെ സമൂഹത്തിന്റെ അവകാശവും . ഇത്തരക്കാർ സമൂഹത്തിനു സാമ്പത്തികവും സാമൂഹികവുമായ ബാധ്യതയും ആയിത്തീരുന്നു പിന്നീട് .. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്ന ഭരണാ ധികാരികൾ തീർച്ചയായും ഇവകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!

Wednesday, January 7, 2015
പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത് മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത് മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക് പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക് അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!

Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...