Tuesday, December 22, 2015

ഭയമാണെനിക്ക് ...!!!

ഭയമാണെനിക്ക് ...!!!
.
ഭയമാണെനിക്ക്,
മരിക്കുവാനല്ല
ജീവിക്കുവാനും
പക്ഷെ
ശ്രമിച്ചിട്ടും
മരണത്തിനും
ജീവിതത്തിനുമിടയിൽ
അകപ്പെടുമോയെന്ന് ...!
.
ഭയമാണെനിക്ക്,
വഴികൾ
തുടങ്ങുകയോ
അവസാനിക്കുകയോ
ചെയ്യാതിടത്ത്
എന്നെ
തിരയേണ്ടിവരുമോയെന്ന് ...!
.
ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

kunji thavala said...

ഭയം ഒരു കണക്കിന് നല്ലതല്ലേ. തവള വീണ്ടും വരും.

Cv Thankappan said...

തിരിച്ചറിഞ്ഞാല്‍ ഭയപ്പെടാനില്ല!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഭയമാണെനിക്ക്,
തിരിച്ചറിയും മുൻപ്
എനിക്കെന്നെ
നഷ്ടപ്പെടുമോയെന്ന് ...!

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...