Monday, March 28, 2016

രൂപക്കാഴ്ചകൾ ...!!!

രൂപക്കാഴ്ചകൾ ...!!!
.
കാണുന്നവയിൽ
ചില മുഖങ്ങൾക്കെല്ലാം
ഒരേ രൂപമായത്‌
യാദൃശ്ചികം മാത്രമല്ല
അത്
രാത്രിയിൽ നിന്നാണ്
പകലുകൾ ഉണ്ടാകുന്നത്
എന്ന് പറയുംപോലെയോ
അല്ലെങ്കിൽ
മറവിക്ക് ശേഷമാണ്
ഓർമ്മകൾ ഉണ്ടാകുന്നത്
എന്ന് പറയും പോലെയോ
ആയിരിക്കാം ...!
.
എങ്കിലും
ഞാനിപ്പോൾ തിരയുന്നത്
ചില രൂപങ്ങളെ തന്നെ
തെരുവിൽ അലയുന്ന അനാഥരുടെ ,
വിശപ്പ്‌ ഒട്ടിച്ച വയറുള്ളവരുടെ
രോഗപീഡയാൽ ഉഴലുന്നവരുടെ ...!
.
എന്നിട്ടുവേണം
മുഖപുസ്തകത്തിൽ,
പൊതു ചുമരുകളിൽ ,
വിഡ്ഢിപ്പെട്ടിയിൽ ,
പത്രത്താളുകളിൽ ....
ഒക്കെയും എനിക്കവർക്കൊപ്പം
ചേർന്നുനിൽക്കുന്ന രൂപങ്ങളാകാൻ ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

ajith said...

ന്യൂ ജെൻ ആക്റ്റിവിസ്റ്റ് ആകാൻ

Cv Thankappan said...

എന്നിട്ടുവേണം പാവങ്ങളുടെ ദൈവംച്ചാര്‍ത്തി
തെരഞ്ഞടുപ്പില്‍ ജയിക്കാന്‍......
ആശംസകള്‍

പ്രകാശ് ചിറക്കൽ said...

Nice

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...