Wednesday, August 27, 2014

തുരുത്തുകൾ ...!!!

തുരുത്തുകൾ ...!!!
.
കടൽ കടക്കുമ്പോൾ
കാലുനനയരുത്
കാലിലെതണുപ്പ്
തലയിലുമെത്തരുത് ....!
.
എന്റെ ക്രോധത്തെ
രണ്ടായി പകുത്ത്
ഒരു പകുതി
എന്റെ തന്നെ ചുണ്ടിലെ
പുഞ്ചിരിയിലും
മറ്റേ പകുതി
എന്റെ
വലത്തേ കൈവെള്ളയിലും
പകർന്നു വെക്കുക....
അവയെനിക്ക്
ഉപയോഗിക്കാനുള്ളതാണ് ...!
.
തുരുത്തുകൾ
ഒളിത്താവളങ്ങളുമാണ്‌ ....
ജീവിക്കാൻ
ആഗ്രഹിക്കുന്നവരുടെ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

ajith said...

തുരുത്തുകള്‍ രക്ഷാസങ്കേതവുമാണ്

Cv Thankappan said...

ജീവിക്കാനും,മറ്റുള്ളവരെ ജീവിപ്പിക്കാനും...
ആശംസകള്‍

ബഷീർ said...

തുരുത്തുകൾ ഇല്ല്ലാതാവുകയാണ്.. ജീവിക്കാനുള്ള വഴികൾ വേറെ തുറക്കപ്പെടുകയും..

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...