Thursday, August 28, 2014

കാവൽക്കാരൻ ...!!!

കാവൽക്കാരൻ ...!!!
.
വഴിയോരത്തെ
വലിയ വീടിനുമുന്നിൽ
ഒരു വലിയ പട്ടി .
കറുത്ത നിറവും
വലിയ ശരീരവും
നിറഞ്ഞ ശൌര്യവുമുള്ള
ഭീകരൻ പട്ടി ...!
.
അതിക്രമിച്ചു കടക്കുന്നവരെ
കടിച്ചുകുടയാൻ
യാതൊരു മടിയുമില്ലാത്ത
കാവൽക്കാരൻ പട്ടി ....!
.
സ്നേഹവും
കൂറും
ആത്മാർത്ഥതയുമുള്ള
നാടൻ പട്ടി ...!
.
വഴിയോരത്തെ
വലിയവീടിനുമുന്നിൽ
തടിച്ച ചങ്ങലയിൽ
സ്ഥിരമായി തളയ്ക്കപ്പെട്ട് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

സ്നേഹവും കൂറും ആത്മാര്‍ത്ഥതയുമുള്ള ഭീകരന്‍!

Cv Thankappan said...

'തീറ്റ' കിട്ടിയാല്‍............
ആശംസകള്‍

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...