Monday, June 10, 2013

ഭയം ...!!!

ഭയം ...!!!    
ഉറങ്ങാൻ  
എനിക്കിപ്പോൾ  
പേടിയാണ് ...! 
ഒരു താങ്ങ്പോലും  ഇല്ലാതെ  
എന്റെ  
തലയ്ക്കു മുകളിൽ  
നിറഞ്ഞു നിൽക്കുന്ന   
ആകാശമെങ്ങാനും  
പൊട്ടിയെന്റെ  
ദേഹത്ത് വീണാലോ ...??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, June 8, 2013

പകരം ...!!!

പകരം ...!!!  
പകരത്തിന്  
പകരമായാൽ  
പകരമാകുമോ ...??? 
സുരേഷ്കുമാർ  പുഞ്ചയിൽ  

താഴ്ചകൾ ...!!!

താഴ്ചകൾ ...!!!  
.
പടികൾ  
കയറിപോകുന്നത്  
ഉയരത്തിലേക്ക്  
എന്നപോലെ  
ഇറങ്ങിപോകാൻ  
ആഴങ്ങളിലേക്കും  
പടികൾ ഉണ്ടെന്നും  
ഉയരങ്ങളിലെയ്ക്കെന്ന പോലെ  
ആഴങ്ങളിലെയ്ക്കും  
ഉന്നതികൾ ഉണ്ടെന്നും  
ഞാൻ  
അറിയാതെ പോകുന്നതെന്തേ ....!!!
.
 സുരേഷ്കുമാർ പുഞ്ചയിൽ  

Tuesday, June 4, 2013

നിഴൽ ....!!!

നിഴൽ ....!!!    
.  
പിന്നിൽ വെളിച്ചം വരുമ്പോൾ    
എന്റെ നിഴൽ എനിക്ക് മുന്നിൽ    
മുന്നിൽ  വെളിച്ചം വരുമ്പോൾ    
നിഴൽ എനിക്ക് പിന്നിൽ    
.  
പിന്നിലും മുന്നിലും    
മാറി മാറി  നില്ക്കുന്ന നിഴൽ    
എന്നിൽ വെളിച്ചം വീഴുമ്പോൾ    
എന്നിൽ തന്നെയുമാകുന്നു ....!  
.  
 സുരേഷ്കുമാർ  പുഞ്ചയിൽ    

Monday, June 3, 2013

ജീവിതം...!!!

ജീവിതം...!!!    
.
നീയില്ലെങ്കിലും  
ഞാൻ ജീവിക്കുമെന്ന്
നിന്നോട് ഞാൻ ...!
.
ഞാനില്ലെങ്കിലും  
നീ ജീവിക്കുമെന്ന്  
എന്നോട് നീയും ...!
.
ഞാനും നീയുമില്ലെങ്കിൽ  
പിന്നെന്തു ജീവിതം ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ  

Sunday, June 2, 2013

നില നിൽപ് ...!

നില നിൽപ്  ...!  
.
നില്ക്കാൻ കാലുണ്ടെങ്കിലും 
ചവിട്ടാൻ മണ്ണില്ലെങ്കിൽ
പിന്നെന്ത് പ്രയോജനം ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ

പുലിയും മനുഷ്യനും തമ്മിൽ ...!!!

പുലിയും മനുഷ്യനും തമ്മിൽ ...!!!      
രാത്രി കുറച്ചു വൈകിയാണ് അന്ന് ഞങ്ങൾ ഉറങ്ങാൻ കിടന്നത് .  അവധി ദിവസങ്ങളുടെ ആരംഭ നാളുകളിൽ എല്ലായ്പോഴും അങ്ങിനെയായിരുന്നു താനും.  വൈകീട്ട് എലാവരും കൂടി പുറത്തു പോയി, പറ്റിയാൽ പുറത്തു നിന്നും ഭക്ഷണവും കഴിഞ്ഞു തിരിച്ചെത്തി കുറച്ചു സമയം ഒന്നിച്ചിരുന്നു ടിവിയും കണ്ട് പിന്നെ  പലപ്പോഴും നന്നേ വൈകിയിട്ടുണ്ടാകും . 
അന്നും അങ്ങിന കിടന്ന് , ഞാൻ പതിയെ ഉറക്കത്തിലേക്ക്‌ കടക്കുമ്പോഴാണ് മോൻ എന്നെ മെല്ലെ തോണ്ടി  വിളിക്കുന്നത്‌. .  ഈ പാതിരാത്രിയിൽ അവനെന്തു പട്ടി എന്നാ ഉത്കണ്ടയോടെ ഞാൻ എഴുന്നെല്ക്കവേ അവൻ പതിയെ എന്റെ കാതിൽ പറഞ്ഞു, അവനൊരു സംശയം ഉണ്ട് എന്ന്. 
പാതി രാത്രിയിൽ ഉറക്കം കണ്ണുകളെ മൂടുമ്പോൾ ഇവനെന്ത് ആനക്കാര്യമാണ് സംശയിക്കാനുള്ളത് എന്ന  ആശ്ചര്യത്തോടെ ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവനോട് ചോദിക്കാൻ പറഞ്ഞു . 
വളരെ താത്പര്യത്തോടെ അവൻ ചോദിക്കാൻ തുടങ്ങി. ചീറ്റകൾ  എന്ന പുലി വർഗ്ഗം ഈ ഭൂമുഖത്ത്  നിന്നും തുടച്ചു നീക്കപെടാൻ പോകുന്നു എന്ന് അവൻ എവിടെയോ വായിച്ചത്രേ .അങ്ങിനെ ഓരോ  ജീവി വര്ഗ്ഗങ്ങളായി  തുടച്ചു നീക്കപ്പെട്ടാൽ പിന്നെ മനുഷ്യൻ എങ്ങിനെ ഈ ഭൂമിയില ജീവിക്കും . 
അവന്റെ സംശയം ന്യായമാണെന്നും അതിന്  ഞാൻ മറുപടി പറയേണ്ടിയിരിക്കുന്നു എന്നും എനിക്കറിയാം .  പക്ഷെ എന്ത് പറയും.  ഞാൻ ഒന്ന് ആലോചിക്കവേ അവന്റെ ചോദ്യം കേട്ട് അപ്പോഴും ഉറങ്ങാതെ കിടക്കുന്ന മോളും അവളുടെ സംശയവും കൊണ്ട് എഴുന്നേറ്റു.  
അവൾക്ക് അറിയേണ്ടത് പക്ഷെ ചീറ്റകൾ നശിച്ചു പോകുന്നത് എങ്ങിനെയാണ് മനുഷ്യനെ ബാധിക്കുക എന്നാണ് .  അവയും നമ്മളും തമ്മിൽ എന്ത് ബന്ധം എന്നാണു അവൾ ചോദിച്ചത് .  അവ കാട്ടിൽ  താമസിക്കുന്നു നമ്മൾ നാട്ടിലും.  രണ്ടു കൂട്ടരും പരസ്പരം കാണുന്നു പോലും ഇല്ല പിന്നെ എന്താണ് പ്രശ്നം . 
ചോദ്യങ്ങളും സംശയങ്ങളും എല്ലാം ശരിയാണ് .  പക്ഷെ  ഞാൻ എന്ത് മറുപടി പറയും.  ...??? 
.  
സുരേഷ്കുമാർ  പുഞ്ചയിൽ  

Saturday, June 1, 2013

പിതൃക്കൾ ....!!!

പിതൃക്കൾ ....!!!
.
എന്റെ പിതൃക്കളെ 
ഞാൻ തള്ളിയാൽ  
നാളെയൊരിക്കൽ
എന്നെ
എന്റെ മക്കളും
തള്ളുമെന്ന്
ഞാനെന്തേ
കാണാതെ പോകുന്നു ....!
.
എനിക്കും
വയസ്സാകുമെന്നും
എനിക്കും
എന്റെ മക്കളുടെ
സഹായം
തേടേണ്ടി വരുമെന്നും
ഞാനെന്തേ
ഓര്ക്കാതെ പോകുന്നു ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ    

Wednesday, May 29, 2013

നിനക്ക് ...!!!

നിനക്ക് ...!!!    
.  
എന്റെ അരഞ്ഞാണം   
അഴിച്ചെടുത്തു   
നിനക്ക് ചാർത്താം ...!  
.  
അതിലെ   
ഓരോ നൂലിഴകളും   
പിരിച്ചെടുത്ത്‌   
ഞാൻ നിന്റെ   
നാണം മറയ്ക്കാം ...!  
.  
അതിനു ശേഷം   
നിനക്ക് ഞാനെന്റെ   
ഗന്ധം തരാം ...!  
.  
നുരയുന്ന   
മസ്തിഷ്ക്കത്തിൽ   
നിറച്ചു വെച്ച്   
തീകായാൻ ....!  
.  
നിനക്ക് നിന്നെ   
നഷ്ട്ടപെടുമ്പോൾ   
നിനക്ക് തന്നെ   
ഉപയോഗിക്കാൻ ....!  
.  
പിന്നെ നീ   
കാത്തിരിക്കുക .....!!!  
.  
സുരേഷ്കുമാർ പുഞ്ചയിൽ   

Tuesday, May 28, 2013

വായന ...!!!

വായന ...!!!  
.
വാക്കുകൾ കൊണ്ട് 
അക്ഷരങ്ങൾ
കൂട്ടി ചേർക്കുമ്പോൾ
വാചകങ്ങളിൽ
അക്കങ്ങൾക്കെന്തു   സ്ഥാനം ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ 

Thursday, May 16, 2013

പിഴ ...!!!


പിഴ ...!!!    
.  
പിഴ    
എനിക്കും    
നിങ്ങൾക്കും ...!  
.  
പിഴയ്ക്കപെടുന്നവരുടെയും    
പിഴപ്പിക്കുന്നവരുടെയും    
മദ്ധ്യത്തിൽ    
പിഴ ....!  
.  
പിഴ    
അവർക്കും    
നിങ്ങൾക്കും  കൂടിയും ....!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Wednesday, May 15, 2013

യാത്ര ...!!!


യാത്ര ...!!!      
.  
തുഴ പുറകിലേക്ക് എറിയുമ്പോൾ    
വള്ളം മുന്നോട്ട്‌ , മുന്നോട്ട് ....!  
.  
തുഴയാതെ നിന്നാലും    
തുഴയില്ലാതെ നിന്നാലും    
വള്ളം പിന്നെയും മുന്നോട്ട്  ...!!!  
.  
സുരേഷ്കുമാർ  പുഞ്ചയിൽ    

Tuesday, May 14, 2013

മരം ...!!!


മരം ...!!!    
.  
മുള  പൊട്ടുമ്പോൾ   
താഴേയ്ക്ക് വേര് ..!  
.  
അതൊരു  
തായ് വേരായും   
പാഴ് വേരായും ...!!  
.  
പടർന്നു  കയറുമ്പോൾ   
താഴേക്ക് ഒരു ചില്ല   
അതൊരു വേരായും   
വരമ്പായും   
ചിലപ്പോളൊരു   
താങ്ങ് തടിയായും ....!!!  
.  
 സുരേഷ്കുമാർ പുഞ്ചയിൽ   

Monday, May 13, 2013

ഞാൻ ....!!!


ഞാൻ ....!!!    
.
മുന്നിലും   പിന്നിലും   
ഞാൻ മാത്രമായാൽ   
പിന്നെ എന്തിനു   
മറ്റൊരാളെ  തിരയണം ...???  
.  
സുരേഷ്കുമാർ പുഞ്ചയിൽ   

Sunday, May 12, 2013

ദൂരം ...!!!


ദൂരം ...!!!  
.  
വട്ടത്തിൽ നടന്നാലും  
നീളത്തിൽ നടന്നാലും  
ചുറ്റി നടന്നാലും  
നേരെ നടന്നാലും  
എത്തേണ്ട ദൂരം  
ഒന്ന് തന്നെ.  
.  
അപ്പോൾ പിന്നെ  
വേഗത്തിൽ .നടന്നാലോ ..???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ  

Wednesday, May 8, 2013

കണക്ക് .....!!!


കണക്ക്  .....!!!    
.  
ഒരു കുടം  കൊണ്ട്   
എനിക്ക് മുന്നിലെ   
ഈ കടലുമുഴുവനും   
ഞാൻ   
അളന്നെടുക്കാൻ തുടങ്ങുന്നു !  
.  
അളക്കുമ്പോൾ   
കുടത്തിന്റെ കണക്ക്‌   
കൈവിരളിലും   
പോരാത്തത്   
കാൽ വിരലിലും   
ഞാൻ എണ്ണം പിടിക്കാം ...!  
.  
പക്ഷെ അതും കഴിഞ്ഞാൽ ...???  
.  
സുരേഷ്കുമാർ  പുഞ്ചയിൽ   

Tuesday, May 7, 2013

കവാടം ...!!!


കവാടം ...!!!  
.
പുറത്തു നിന്നും 
കടക്കുന്നത്‌
അകത്തേയ്ക്കോ
പുറത്തേയ്ക്ക് തന്നെയോ
അല്ലെങ്കിൽ
പിന്നെ എങ്ങോട്ട് ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Monday, May 6, 2013

മുഖം മൂടികൾ ...!!!


മുഖം മൂടികൾ ...!!!  
.
രൂപമില്ലാതെ 
ചായമില്ലാതെ
ഛായില്ലാതെ    
മുഖം തന്നെയില്ലാതെ
എന്തിനു മുഖം മൂടികൾ ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ

Saturday, May 4, 2013

പീഡനം ...!!!


പീഡനം ...!!!  
.
ഞാൻ എന്റെ അമ്മയെ 
കെട്ടിപ്പിടിച്ചു കിടന്നുറങ്ങാറുണ്ട്
എന്റെ മകളെ നെഞ്ചിൽ കിടത്തി
താരാട്ട് പാടി ഉറക്കാറുണ്ട് ...!
.
എന്റെ പെങ്ങന്മാരുടെ കൂടെ
 ഞാൻ കളിച്ചുല്ലസിക്കാറുണ്ട്
എന്റെ കൂട്ടുകാരികളുടെ കൂടെ
ഞാൻ കറങ്ങി നടക്കാറുണ്ട് ...!
.
എന്നിട്ടും ഇതുവരെയും
 ഇവരെ ആരെയും
ഞാൻ പീഡിപ്പിച്ചിട്ടില്ല എന്നാണു 
എന്റെയും അവരുടെയും വിശ്വാസം ......!
.
ഇനിയൊരുപക്ഷേ 
ഞാൻ ഒരു മനുഷ്യനല്ലായിരിക്കുമോ 
അങ്ങിനെ സംഭവിക്കാൻ ...??? 
.
സുരേഷ്കുമാർ പുഞ്ചയിൽ 

Thursday, April 25, 2013

ഞാനും നിങ്ങളും ...!!!


ഞാനും നിങ്ങളും ...!!!  
.
ഞാൻ നന്നായാൽ 
നിങ്ങളും നന്നാകും
ഞാൻ ചീത്തയായാൽ
നിങ്ങളും ചീത്തയാകും
.
അപ്പോൾ പിന്നെ
നിങ്ങളെ നന്നാക്കാൻ
ഞാനങ്ങു നന്നായാൽ പോരെ ..???
.
സുരേഷ്കുമാർ  പുഞ്ചയിൽ

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...