എലിയെ കൊല്ലാൻ ...!!!
.
എലികൾ
ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന
എന്റെ വിളവുകൾ
മുഴുവനായും തിന്നുതീർക്കുന്നു ...!
.
അവയ്ക്കും വിശപ്പുണ്ടെങ്കിലും
എന്റെ വിളവുകൾ
ഞാൻ എന്റെ നാളേയ്ക്കായി
തയ്യാറാക്കുന്നവയാണ് ...!
.
എന്റെ വയലിൽ വന്നാണ്
എലികൾ എന്റെ വിളവുകൾ തിന്നുന്നതെങ്കിലും
അവ വസിക്കുന്നത് എന്റെ ഇല്ലത്തും ...!
.
അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കേണ്ടത്
എന്റെ ആവശ്യമായി വന്നിരിക്കുന്നു ഇപ്പോൾ ..!
.
എലിയെ കൊല്ലാൻ
ഒരു പൂച്ചയെ വളർത്താമെന്ന വെച്ചാൽ
അതൊരു അധിക ചിലവുമാകും
വിഷം വെച്ച് കൊള്ളാമെന്നു വെച്ചാൽ
എന്റെ മറ്റു മൃഗങ്ങളും ചാകാനും മതി .....!
.
ഇല്ലം ചുടുമ്പോൾ എലികളും ചാകും
എന്നതുകൊണ്ട് തന്നെയാണ്
ഇല്ലത്തിന് ഞാൻ തീയിടാൻ ഒടുവിൽ തീരുമാനിച്ചത്...!
.
പക്ഷെ
കത്തിക്കാൻ ചൂട്ടും
ചൂട്ടുപിടിക്കാൻ കൈകളും തയ്യാറെങ്കിലും
തീ എവിടെനിന്നും കിട്ടും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, October 15, 2014
Tuesday, October 14, 2014
കണ്ണിൽനിന്നും കാഴ്ചയിലേയ്ക്കുള്ള യാത്ര ...!!!

ഞാൻ അവന്റെ കണ്ണാകുന്നതിനേക്കാൾ എനിക്കവന്റെ കാഴ്ചയാകണമെന്നായിരുന്നു അവൻ എപ്പോഴും ആഗ്രഹിച്ചിരുന്നത്. ഞാൻ അവന്റെ കണ്ണാകുമ്പോഴെല്ലാം അവൻ കണ്ടത് നിലാവിന്റെ കുളിരുള്ള സുഗന്ധലേപനങ്ങളുടെ മണമുള്ള , മധുരത്തിന്റെ രുചിയുള്ള പൂക്കളുടെ നിറമുള്ള കാഴ്ചകൾ മാത്രവും . ഞാൻ അത് മാത്രമായിരുന്നല്ലോ എന്നും അവനുവേണ്ടി ആഗ്രഹിച്ചിരുന്നിരുന്നതും ...!
.
അതുതന്നെയായിരിക്കാം അവനെ അസ്വസ്ഥനാക്കിയിരുന്നതും ... അല്ലെങ്കിൽ എഴുപത്തിരണ്ട് പടികളുള്ള കടൽക്കരയിലെ ആ വീട്ടിൽ എന്തിനാണ് അവൻ അവളോട് മാത്രം വരാൻ പറഞ്ഞത് .... നൂലിഴകളുടെ അരികുകളിലൂടെ ഒഴിഞ്ഞകലുന്ന ഇടവപ്പാതി പോലെ താൻ എപ്പോഴും അവനുവേണ്ടി മാത്രം നിർവസ്ത്രയായിരുന്നിട്ടും ....!
.
കാഴ്ചയുടെ മറുകരയിൽ ഇടത്താവളം തിരയാൻ അവനെന്നെ നിയമിച്ചത് അതിനുവേണ്ടിയാണോ .. അല്ലെങ്കിൽ തന്നെ കരയ്ക്കും കടലിനുമിടയിലെ വെറും ജലകുമിളകളുടെ ഭ്രമം മാത്രമാകാനല്ലേ തനിക്കിതുവരെയും ആയിട്ടുമുള്ളൂ .. പിന്നെയെന്തുകൊണ്ട് ... ചോദ്യങ്ങൾ ഉത്തരങ്ങളെ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് അവൻ എപ്പോഴും പറയാറുള്ളത് വെറുതെയല്ല ...!
.
ചോദ്യങ്ങൾക്കൊന്നും അവൻ ഉത്തരം തന്നില്ലെങ്കിലും എന്തിനാണ് എഴുപത്തിരണ്ട് പടികൾ ആ വീടിന് വേണ്ടിയിരുന്നതെന്ന് താൻ അതിശയപ്പെട്ടപ്പോഴൊക്കെ അവൻ നീട്ടി തന്നത് അവന്റെ ചൂണ്ടാണി വിരലാണ് മൂന്നു വിരലുകൾ അവനിലെയ്ക്ക് മടക്കിയും തള്ളവിരൽ ആകാശത്തേക്ക് നീട്ടിയും എന്നിലേക്ക് ചൂണ്ടി പിടിച്ച അവന്റെ ചൂണ്ടു വിരലിൽ അവനെ താൻ അപ്പോഴൊക്കെയും തൊട്ടറിഞ്ഞു ....!
.
അതുപോലെതന്നെയായിരുന്നു ആ വീട് കടൽക്കരയിലായിരുന്നു എന്നതും . ചെകുത്താനും കടലിനുമിടയിൽ എന്നാ പഴമൊഴി പറഞ്ഞ് താൻ അവനെ കളിയാക്കാറുള്ളപ്പോഴൊക്കെയും അവൻ തീരെ അസ്വസ്ഥ നായിരുന്നത് താൻ ഇപ്പോഴുമോർക്കുന്നു . ചെന്നികളിൽ വിയർപ്പുപൊടിയുന്നതും ഹൃദയം ക്രമരഹിതമായി വേഗത്തിൽ മിടിക്കുന്നതും അവനെനിക്ക് തൊട്ടുകാണിച്ചു തന്നിരുന്നു അപ്പോഴെല്ലാം ...!
.
അവശതയോടെ അവനെ താൻ കണ്ടതെല്ലാം കടൽ ശാന്തമായിരിക്കുംപോൾ മാത്രമായിരുന്നു . നനുത്ത തിരകൾ അവനിൽ വേദനയാണ് തഴുകിയെത്തിയിരുന്നതെന്ന് താൻ എപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു . പ്രണയത്തോടെ കടൽ കരയെ തോടുമ്പോഴോക്കെയും അവൻ തീർത്തും ഭ്രാന്തമായ അസ്വസ്ഥതയോടെയായി . സന്ധ്യകളും പ്രഭാതങ്ങളും അവനിലേയ്ക്ക് കടുത്ത ചുവപ്പിന്റെ താളമാണ് എത്തിച്ചിരുന്നതെന്നും ...!
.
യാത്ര തുടങ്ങേണ്ടിയിരിക്കുന്നു .. ഇപ്പോൾ എന്തായാലും ആശ്വസിക്കാം . ചുവപ്പും കറുപ്പും മാത്രം ചായങ്ങൾ തേച്ച , വെളിച്ചം വീഴാത്ത കോണി ചുവടുകൾ കടന്ന് എഴുപത്തിരണ്ട് പടികളും കയറിച്ചെല്ലുമ്പോൾ അവന്റെ കൈപിടിക്കാനെങ്കിലും അവളുണ്ടല്ലോ അടുത്ത് . ഇനി അവനുവേണ്ട കാഴ്ച്ചയുടെ ഒരു തുണ്ടെങ്കിലും കണ്ടെത്താൻ തനിക്ക് യാത്ര തുടങ്ങാം ...!!!

Saturday, October 11, 2014
പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുമ്പോൾ ...!!!

ഓരോ പുരസ്കാരങ്ങളും അംഗീകാരങ്ങളും പ്രതീക്ഷകളും പ്രചോദനങ്ങളുമാണ് മിക്കപ്പോഴും . ആഗ്രഹമില്ലെങ്കിലും അത് നൽകുന്നതിലെ ആനന്ദവും ആത്മ വിശ്വാസവും അംഗീകാരവും മിക്കവരും ഇഷ്ടപ്പെടുന്നു എന്നതും സത്യം തന്നെ . ഓരോ പുരസ്കാരങ്ങളും വ്യത്യസ്ഥ മാനദണ്ഡങ്ങളിലും സാഹചര്യങ്ങളിലും ആണെങ്കിലും അവയുടെ പൊതു വികാരം എല്ലായ്പോഴും ഒന്നുതന്നെയുമാണ് ...!
.
സമിതികൾ സമൂഹങ്ങൾ വ്യക്തികൾ പ്രസ്ഥാനങ്ങൾ സർക്കാരുകൾ തുടങ്ങി പുരസ്കാരം നൽകുന്നവർ നിരവധിയാണ് . ചിലർ അതിന് എല്ലാ അർത്ഥത്തിലും അവകാശപ്പെട്ടവർക്ക് തന്നെ പുരസ്കാരങ്ങൾ നൽകാൻ കഠിന പ്രയത്നം നൽകുമ്പോൾ ചിലരെങ്കിലും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പുരസ്കാരങ്ങൾ ഏർപ്പെടുത്തുകയും അതിനു സമാനരായവർക്ക് ദാനം നൽകുകയും ചെയ്യുന്നു ...!
.
പുരസ്കാരങ്ങൾ അംഗീകാരങ്ങളേക്കാൾ ചിലപ്പോഴെങ്കിലും പ്രശസ്തിക്ക് വേണ്ടി മാത്രവും ആയിത്തീരുന്നു . പ്രതീക്ഷിച്ചോ അല്ലാതെയോ ചിലരെങ്കിലും പുരസ്കാരങ്ങൾ കൊണ്ട് മാത്രം അറിയപ്പെടുകയും ചെയ്യുന്നു, ഒരുപക്ഷെ അവർ അത് ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും . അറിയപ്പെടാൻ മാത്രം വേണ്ടി ചിലരെങ്കിലും പുരസ്കാരങ്ങൾ സ്വാധീനിച്ച് കൈക്കലാക്കുകയും ചെയ്യുന്നു ....!
.
പുരസ്കാര ജേതാക്കൾ ചിലപ്പോഴെല്ലാം തങ്ങളുടെ പുരസ്കാരങ്ങളെ ലോകത്തോട്, അല്ലെങ്കിൽ സമൂഹത്തോട് , അതിന്റെ തെറ്റായ കാഴ്ചപ്പാടുകളോട് ഉള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള മാധ്യമമായും ഉപയോഗിക്കാറുണ്ട് . പുരസ്കാരങ്ങൾ നിരസിച്ചുകൊണ്ട് അല്ലെങ്കിൽ ഉപേക്ഷിച്ചുകൊണ്ട് അവർ വേറിട്ട് നിൽക്കുകയും ചെയ്യുന്നു പലപ്പോഴും . ...പുരസ്കാരനിർണ്ണയ സമിതികളും ചിലപ്പോഴെല്ലാം അർഹത പ്പെട്ടവർക്ക് അത് മനപ്പൂർവ്വം നൽകാതെയും നീതികേട് കാണിക്കാറുമുണ്ട്....!
.
പുരസ്കാരങ്ങൾ ചിലർക്ക് പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും ആയിരിക്കുമെങ്കിലും മറ്റുചിലർക്ക് അത് അപ്രതീക്ഷിതവുമായിരിക്കും . ചിലർ പുരസ്കാരങ്ങൾ മുൻകൂട്ടി കണ്ട് അതിനുവേണ്ടി കഠിനപ്രയത്നം ചെയ്ത് കൈക്കലാക്കുമ്പോൾ മറ്റു ചിലർ അങ്ങിനെയൊന്ന് ആഗ്രഹിക്കുക കൂടി ചെയ്യാതെ തന്റെ നിസ്വാർത്ഥ കർമ്മങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു . ചിലരിൽ പുരസ്കാരങ്ങൾ സമൂല മാറ്റം വരുത്തുമ്പോൾ മറ്റുചിലരിൽ അത് ഒരു സാധാരണ സംഭവം മാത്രവുമാകുന്നു . മറ്റു ചിലർക്കെങ്കിലും ആഗ്രഹിക്കുന്ന പുരസ്കാരങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശയും വിഷമവും കോപവും ഉണ്ടാവുകയും ചെയ്യുന്നു ....!
.
മിക്കവാറും എല്ലാ പുരസ്കാരങ്ങൾക്കും അതിന്റെതായ നിലയും വിലയുമുണ്ട് ചിലത് പാരമ്പര്യം കൊണ്ടും ചിലത് തുകകൊണ്ടും മറ്റു ചിലത് പ്രശസ്തികൊണ്ടും ഇനി ചിലത് അതിന്റെ സത്യസന്ധത കൊണ്ടും വേറിട്ട് നിൽക്കുകയും ചെയ്യുന്നു . പുരസ്കാരങ്ങൾ അർഹതയ്ക്കുള്ള അംഗീകാര മാകുമ്പോൾ അത് നല്ല കർമ്മങ്ങൾ ചെയ്യാൻ സമൂഹത്തിനും വ്യക്തികൾക്കും പ്രോത്സാഹനവും മാർഗ്ഗ ദർശിയുമാകുന്നു ...!
.
ചില പൊതു മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പലപ്പോഴും പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള സമിതികൾ അവ കൽപ്പിക്കാറുള്ളത് . ആത്മാർതമായും സത്യസന്തമായും അവർ അത് നിർവ്വഹിക്കുന്നു എന്ന് തന്നെയാണ് പൊതുധാരണയും വിശ്വാസവും . മഹാഭൂരിപക്ഷവും അങ്ങിനെതന്നെ വിശ്വസിക്കുകയും ചെയ്യുന്നു എങ്കിലും ചിലപ്പോഴെങ്കിലും അത് അങ്ങിനെയല്ലാതെയും ആകുന്നു എന്നതും സത്യമാണ് . ആ സമിതികളുടെ കഴിവുകളിലും അവരുടെ വിധിനിർണ്ണയത്തിലും പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പുരസ്കാര ജേതാവ് ഒരളവുവരെയെങ്കിലും അതിന് അർഹാനാനെങ്കിൽ പൊതുവായി അത് അന്ഗീകരിക്കപ്പെടുക തന്നെയാണ് പതിവ് ...!
.
ഓരോ പുരസ്കാരങ്ങളും അതെത്ര ചെറുതായാലും വലുതായാലും സത്യസന്തമായിരിക്കണം എന്നുതന്നെയാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത് എന്നാൽ അതിനു വിപരീതമായി പുരസ്കാരങ്ങൾ നിർണ്ണയിക്കാനുള്ള ആ സമിതികളുടെ വ്യക്തി താപ്തര്യങ്ങളും രാഷ്ട്രീയ, മത, വര്ഗ്ഗ, സാമൂഹിക, രാജ്യ താത്പര്യങ്ങളും ഇവയിൽ പലപ്പോഴും ഇടം പിടിക്കുന്നു എന്നതാണ് സത്യം . അങ്ങിനെവരുമ്പോഴാണ് പുരസ്കാരങ്ങൾ പങ്കുവെക്കപ്പെടുന്നത് . ...!
.
പങ്കുവെക്കപ്പെടുന്ന പുരസ്കാരങ്ങളും അത് അർഹരായവർക്ക് തന്നെയാണ് ചിലപ്പോഴെല്ലാം നൽകുന്നത് എങ്കിലും അത് നഷ്ട്ടപ്പെടുതുന്നത് ആ പുരസ്കാരങ്ങളുടെ സത്യസന്തതയെയാണ് എന്നതാണ് സത്യം . അത് ആ പുരസ്കാരങ്ങളുടെ അന്തസ്സിനേയും ആഭിജാതിത്യതെയും നേരിട്ട് തന്നെ ബാധിക്കുന്നു എന്ന് അത് നൽകുന്നവർ മനസ്സിലാക്കിയാൽ അതിന്റെ അന്തസ്സ് എല്ലാകാലത്തും ഒരുപോലെതന്നെ നിലനിൽക്കുക തന്നെചെയ്യും ..!!!

Thursday, October 9, 2014
രൂപങ്ങൾ .....!!!
രൂപങ്ങൾ .....!!!
.
നിശ്ചലതയാണ് ... ബാക്കി എങ്ങിനെ തുടരണം എന്നറിയാത്ത നിശ്ചലത.... അല്ലെങ്കിൽ എങ്ങിനെയാണ് നിശ്ചലത എന്ന് പറയുക ... ഇതുവരെ എത്തിച്ചത് താൻ തന്നെയെങ്കിൽ തുടരേണ്ടതും താൻ തന്നെയല്ലേ ..., അതെ തീർച്ചയായും തുടർച്ച തന്റെ തന്നെ അവകാശവുമാകുന്നു .... അപ്പോൾ നിശ്ചലത എന്നതിന് പകരം നിരുത്തരവാദപരം എന്നാക്കേണ്ടിയിരിക്കുന്നു ...!
.
മുഖമാണ് എന്നത്തേയും പോലെ അപ്പോഴും എഴുതി തുടങ്ങിയത് ... എല്ലാം പതിവുകൾക്ക് വിപരീതമെന്നതിനാൽ അതിലെനിക്കൊരു പുതുമയും തോന്നിയതുമില്ല .. ഉടൽ കൈകാലുകൾ അങ്ങിനെ ശരീരം മൊത്തമായും പൂർണ്ണമാകുമ്പോൾ പക്ഷേ മുഖം ... മുഖം മാത്രം ശരീരത്തിന് ചേരാത്തതാകുന്നു ....!
.
കണ്ണുകളുടെ സ്ഥാനത്തിനു ഒരുപാട് പ്രാധാന്ന്യമുണ്ടെന്ന് ഞാൻ പണ്ടേ മനസ്സിലാക്കി വെച്ചിട്ടുണ്ട് . മൂക്കിനും വായ്ക്കുമൊപ്പം പുരികത്തിനുവരെ . കവിളുകളിൽ ശോണിമ വരുത്താനും നെറ്റിയിൽ പ്രൌഡി വരുത്താനും ശ്രദ്ധിക്കണമെന്നും . ചെവികൾ കൂർത്തിരിക്കണമെന്ന് ആരാണ് പറഞ്ഞു തന്നതെന്ന് ഓർമ്മയില്ലെങ്കിലും ...!
.
പട്ടിണിക്കാരനെങ്കിലും ശരീരത്തിൽ അത് കാണിച്ചു കൊല്ലണമെന്നില്ലെന്നാണ് എന്റെ സുഹൃത്തെന്നോട് പറഞ്ഞത് . ചിത്രത്തിന് ഒരു ആഡ്യത്വം ഉണ്ടാകില്ലത്രേ . ശരിയായിരിക്കാം . കടഞ്ഞെടുത്ത ശരീരവും മിഴിവൊത്ത കൈകാലുകളും രൂപപ്പെടുത്തുമ്പോൾ അത് ഞാൻ ഒർക്കാതെയുമിരുന്നില്ല ...!
.
എന്നിട്ടും ...... അതെ , അല്ലെങ്കിലും അതങ്ങിനെയാണെന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നിയിട്ടുമുണ്ട് ... ശരീരത്തിനും മുഖത്തിനുമിടയിൽ ഒരു ശൂന്ന്യത . അത് ചിലപ്പോൾ ചേരാതെ ചേരുന്ന മനസ്സ് എന്നൊരു വസ്തു എവിടെ സ്ഥാപിക്കണം എന്ന് എനിക്ക് നിശ്ചയമില്ലാത്തത് കൊണ്ടാണെന്നാണ് ഞാൻ ഇതുവരെയും കരുതി പോന്നിരുന്നതും ....!
.
ഇനി വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നു .. ശരീരത്തിന് ചേരുന്ന മുഖമോ , അതോ മുഖത്തിന് ചേരുന്ന ശരീരമോ എന്നുമാത്രം ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും .....!!!

Wednesday, October 8, 2014
ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!
ബന്ധങ്ങൾ സത്യസന്ധമല്ലാതാകുമ്പോൾ ...!!!
.
ബന്ധങ്ങൾ എന്നത് പവിത്രമാണ് ദൈവീകവും . ദൈവവും മനുഷ്യനും തമ്മിൽ , മനുഷ്യനും മനുഷ്യനും തമ്മിൽ , മനുഷ്യനും മൃഗങ്ങളും തമ്മിൽ , മനുഷ്യനും പ്രകൃതിയും തമ്മിൽ ....! സുദൃഡവും സത്യസന്ധവുമായ ബന്ധങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ജീവിതത്തിൽ . എല്ലാറ്റിലും എന്നപോലെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇതിൽ പ്രത്യേകവുമാകുന്നു പലപ്പോഴും ....!
.
ഓരോ ബന്ധങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യേകതയുള്ളതാണ് . ഓരോ ബന്ധങ്ങളും പവിത്രവുമാണ് , അതുപോലെതന്നെ തികച്ചും വ്യത്യസ്തവും . പരസ്പര പൂരകങ്ങളാണെങ്കിലും ഒരു അമ്മയ്ക്ക് മക്കളോടുള്ള ബന്ധം പോലെയല്ല തിരിച്ച് മക്കൾക്ക് അമ്മയോടുള്ളത് എന്നതുപോലെ തന്നെ ബന്ധങ്ങൾ സങ്കീർണ്ണവുമാണ് എല്ലായ്പോഴും ...!
.
ജീവിതത്തിന്റെ നിലനിൽപ്പുപൊലെ പരമപ്രധാനം തന്നെയാണ് ഓരോ ബന്ധങ്ങളുടെ നിലനിൽപ്പും . കാരണം അത് രണ്ട് വ്യക്തികൾ തമ്മിൽ എന്നതിനേക്കാൾ രണ്ട് ജീവിതങ്ങൾ തമ്മിൽ എന്ന വലിയ അർത്ഥ തലത്തിൽ നിലനിൽക്കുന്ന ഒരു അവസ്ഥാ വിശേഷമാണ് എന്നത് തന്നെ . അതുകൊണ്ട് തന്നെ , ഓരോ ബന്ധങ്ങളും അത് എത്രത്തോളം സത്യസന്ധവും ദൃഡവുമാണ് എന്നത് ആശ്രയിച്ചാണ് ആ ബന്ധങ്ങൽക്കുള്ളിലെ ജീവിതവും നിലനില്ക്കുന്നത് ...!
.
സത്യസന്ധതകഴിഞ്ഞാൽ പിന്നെ ഓരോ ബന്ധങ്ങളിലും ഏറ്റവും പ്രധാനമായത് വിശ്വാസമാണ് . വിശ്വാസത്തിന്റെ പ്രസക്തി സാഹചര്യങ്ങളുമായി സംവദിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ പൊരുത്തപെടുത്തേണ്ടി വരുമ്പോൾ അതിന്റെ സത്യസന്ധതയ്ക്ക് ഭംഗം വരുന്നു , അത് ബന്ധങ്ങളെയും അവയുടെ നിലനിൽപ്പിനേയും നേരിട്ട് തന്നെ ബാധിക്കുകയും ചെയ്യുന്നു . പ്രത്യേകിച്ചും ചില ബന്ധങ്ങൾ നിലനില്ക്കുന്നത് തന്നെ വിശ്വാസത്തിൽ അധിഷ്ടിതമായി മാത്രവുമാണ് എന്ന സാഹചര്യങ്ങളിൽ ...!
.
ബന്ധങ്ങൾ നിലനിൽക്കുന്നതിൽ മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും വലുതായ പങ്ക് വഹിക്കുന്നുണ്ട് എപ്പോഴും . മനുഷ്യൻ ഒരു സമൂഹ ജീവിയാണ് എന്നത് തന്നെ അതിലെ പ്രാധാന്യം . അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളെയും സമൂഹം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതും പ്രധാനം തന്നെ . ബന്ധങ്ങൾ അതിന്റെ യഥാർത്ഥ തലത്തിൽ എങ്ങിനെയാണ് അല്ലെങ്കിൽ എന്താണ് എന്നതുപോലെ ഇതും അതുകൊണ്ട് തന്നെ പ്രാധാന്യം അർഹിക്കുന്നു പലപ്പോഴും ...!
.
ഓരോ ബന്ധങ്ങൾക്കും ഓരോ വ്യാഖ്യാനങ്ങളുണ്ട് സത്യത്തിൽ . അമ്മയും മക്കളും തമ്മിൽ , അച്ഛനും അമ്മയും തമ്മിൽ സഹോദരനും സഹോദരിയും തമ്മിൽ , സുഹൃത്തുക്കൾ തമ്മിൽ അങ്ങിനെ അങ്ങിനെ. ഓരോ ബന്ധങ്ങൾക്കും അതിന്റേതായ ചട്ടക്കൂടുകളും അലിഖിതമെങ്കിലും ഒരു നിയമാവലിയുമുണ്ട് . അതിരുകളും അർത്ഥങ്ങളും ഉണ്ട് . അവയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ആ ബന്ധങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു. നല്ല ബന്ധങ്ങൾ ചീത്തവയായി മാറുന്നു . പലപ്പോഴും അത് മഹാദുരന്തങ്ങളും ആയി തീരുന്നു ...!
.
ഒരു അമ്മ മകനെ തഴുകുന്നത് വാത്സല്യത്തോടെയാണെങ്കിൽ, അകമഴിഞ്ഞ സ്നേഹത്തോടെയാണെങ്കിൽ അത് കണ്ടു നിൽക്കുന്നവർക്കും അത് അങ്ങിനെതന്നെ അനുഭവമാകണം എന്നില്ല പലപ്പോഴും . അത് ചിലപ്പോഴെല്ലാം കാണുന്നവരുടെ കാഴ്ച്ചയുടെ പ്രശ്നവുമാകാം . എന്നിരുന്നാലും സത്യസന്ധതയ്ക്കപ്പുറം അവരുടെ കഴ്ചക്കനുസരിച്ചുള്ള ഒരു വ്യാഖ്യാനം അതിന് വന്നു കഴിഞ്ഞാൽ പിന്നെ ആ ബന്ധത്തിന്റെ പവിത്രത തന്നെ നഷ്ട്ടമാവുകയായി അവിടെ ...!
.
ലൈഗികതയാണ് പല ബന്ധങ്ങളിലെയും പവിത്രതയ്ക്കു കോട്ടം വരുത്തുന്നതിൽ പലപ്പോഴും വില്ലനാകുന്നത് . ലൈഗികത എന്നതും ദൈവീകമാണെന്നും അത് എല്ലാ ബന്ധങ്ങളിലും എന്നപോലെ അനുവദനീയമായ സാഹചര്യങ്ങളിൽ മാത്രം ആകാം എന്നതിനും അപ്പുറം ബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് വ്യതിചലിക്കുമ്പോൾ ചിലപ്പോഴെല്ലാം സമൂഹത്തിലും തെറ്റായ ഒരു സന്ദേശം എത്തിക്കാനും കഴിയുന്നു അതിന് . എല്ലാ ബന്ധങ്ങളെയും നശിപ്പിക്കുന്ന വിഷമാകുന്ന സംശയം ഇവിടെയും അങ്ങിനെതന്നെ അവതരികുകയും അതിന് ശക്തി പകരുകയും ചെയ്യുകയും ചെയ്യുന്നു ...!
.
അതിന് ബലം നൽകാൻ ചില ബന്ധങ്ങൾ യാഥാർത്യതിലും അങ്ങിനെയുള്ളതായി ഉണ്ട് എന്നാകുമ്പോഴാണ് . സൌഹൃദങ്ങൾക്കപ്പുറം രക്ത ബന്ധങ്ങൾ വരെ ചിലപ്പോഴെല്ലാം വഴിമാറി സഞ്ചരിക്കുന്നത് സമൂഹത്തെ കൂടുതൽ പ്രകോപിതരാക്കുന്നു . പിന്നെ കാണുന്നതിലെല്ലാം കാഴ്ച്ചയ്ക്കപ്പുറതേയ്ക്കു പോകാൻ തയ്യാറാകാൻ കൂട്ടാക്കാതെ ഒരു സാധാരണ മനുഷ്യന്റെ സാധാരണ കഴ്ചമാത്രമാകുന്നു ബന്ധങ്ങളിലും . ....!
.
അതുകൊണ്ട് തന്നെ ഓരോ ബന്ധങ്ങളിലും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ആ ബന്ധങ്ങളിൽ നിലനിൽക്കുന്ന ഓരോ വ്യക്തിയുടെയും അനിവാര്യതയായി മാറുന്നു. നിലവിലെ ബന്ധത്തിൽ വിശ്വാസമോ ആത്മാര്തതയോ ഇല്ലെങ്കിൽ ആ ബന്ധത്തിൽ തുടർന്നുകൊണ്ട് തന്റെ പങ്കാളിയോട് ചതി പ്രവർത്തിച്ച് മറ്റുള്ളവരുമായി അവിഹിത ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് പകരം, ആ ബന്ധം അവസാനിപ്പിച്ച ശേഷം പുതിയ ബന്ധം തുടങ്ങുന്നത് അനിവാര്യവുമാകുന്നു ...!!!

Thursday, October 2, 2014
അധ്യാപനം ഒരു തൊഴിൽ മാത്രമാകുമ്പോൾ ...!!!

പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് . ഒരുപാട് പ്രയത്നവും ആത്മാർഥതയും ത്യാഗവും സത്യസന്തതയും ഒക്കെ ആവശ്യമുള്ള ഒരു തരം സമർപ്പണ സ്വഭാവമുള്ള ഒരു വലിയ ജോലി . വിദ്യാർഥിയുടെ മാനസീകാവസ്ഥ മനസ്സിലാക്കി അതിനനുസരിച്ച് തന്റെ സ്വഭാവം പോലും നിയന്ത്രിച്ച് കാലത്തിനും സമൂഹത്തിനും കൂടി വേണ്ടി ചെയ്യുന്ന ഒരു സത്കർമ്മം കൂടിയാകുന്നു പഠിപ്പിക്കൽ . ഭാവിയെ, ഒരു സമൂഹത്തെ തന്നെയാണ് ഓരോ അധ്യാപകരും വാർത്തെടുക്കുന്നത് . അതുകൊണ്ട് തന്നെയാണ് ഈ പ്രവർത്തി മഹത്തരം ആകുന്നതും . ....!
.
ഭാരതത്തിന് അതിന്റെതായ ഒരു വിദ്യാഭ്യാസ സംസ്കാരവും ഉണ്ട് . ഗുരുക്കൾ ഒരു തപസ്സുപോലെ അവരുടെ അടുത്ത് പഠനത്തിന് എത്തുന്ന വിദ്യാർഥികളെ അവരവരുടെ താത്പര്യത്തിന് , അഭിരുചികൾക്ക് , അവരവരുടെ കഴിവുകൾക്ക് അനുസരിച്ച് തരം തിരിച്ച് പഠിപ്പിച്ചെടുക്കുന്ന ശ്രമകരമായ ഒരു വലിയ ദൌത്യമാണ് ഗുരുക്കന്മാർ ചെയ്തു പോന്നിരുന്നത്. ഭാരതത്തിൽ മാത്രമല്ല ലോകത്തിന്റെ നാനാ ഭാഗങ്ങളിലും മത, വർഗ്ഗ, സാമൂഹിക വ്യത്യാസമില്ലാതെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു എപ്പോഴും നിലനിന്നിരുന്നത് ...!
.
സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ കലാലയങ്ങളും വളരുക തന്നെ ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പാഠശാലയും , മാതൃകാപരമായ അല്ലെങ്കിൽ ചരിത്രപരമായ അധ്യാപക വിദ്യാർഥി സമൂഹവും നിലനിന്നിരുന്ന ഒരു രാജ്യമാണ് ഭാരതം . മികച്ച അധ്യാപകരാണ് സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്തുക്കളിൽ ഒന്നെന്ന് നാം എപ്പോഴെ തിരിച്ചറിഞ്ഞിരുന്നു . അതുകൊണ്ടുതന്നെ കൃത്യമായ പരിശീലന പ്രക്രിയകളിലൂടെ മികച്ച അധ്യാപകരെ വാർത്തെടുക്കാനുള്ള പദ്ധതികളും ഇവിടെ നിലനിന്നിരുന്നു. ഒരു ആരാധനാലയത്തിന്റെ പരിശുദ്ധിയോടെയാണ് ഭാരതത്തിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കലാലയങ്ങൾ രൂപീകരിച്ചിരുന്നതും നിലനിന്നിരുന്നതും ...!
.
പഠിപ്പിക്കുക എന്നതിന് ആദ്യം വേണ്ടത് അത് ചെയ്യുന്ന ആൾ അതിന് യോഗ്യനാവുക എന്നതാണ്. കഴിവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും അയാൾ തീർച്ചയായും അതിന് യോഗ്യനാവുക തന്നെ വേണം . ഏതൊരു പ്രവർത്തിയെയും പോലെ പഠിപ്പിക്കലും ഒരു തൊഴിൽ തന്നെയാണെങ്കിലും അതിനെ വ്യത്യസ്തമാക്കുന്ന മറ്റു പല ഘടകങ്ങളും കൂടിയുണ്ട് . ഒന്നാമതായി ഇതൊരു വ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തൊഴിൽ അല്ല എന്നത് തന്നെയാണ് പഠിപ്പിക്കുന്ന വ്യക്തിക്കൊപ്പം പഠിക്കുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും പിന്നെ ഈ സമൂഹത്തിനും ഇതിൽ വ്യക്തവും തുല്ല്യവുമായ പങ്കുണ്ട് . അതിൽ പരമ പ്രധാനമായ ഒന്നാണ് പരസ്പരമുള്ള ( അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള ) സ്നേഹവും വിശ്വാസവും ആത്മാർഥതയും കടമയും ..!
.
ഒരു വിദ്യാർഥി ക്ക് അവന്റെ രണ്ടാമത്തെ വീടാണ് വിദ്യാലയം . അമ്മയെപോലെ കാണപ്പെട്ട ദൈവമാണ് അവന്റെ ഗുരു . പലപ്പോഴും അമ്മയോട് പോലും പറയാത്ത പലതും കുട്ടികൾ അവരവർക്കിഷ്ട്ടപ്പെട്ട അധ്യാപകരോട് മനസ്സുതുറന്ന് പറയാറുണ്ട് , സ്നേഹിച്ച് അടുത്തിടപഴകാറുണ്ട് . ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർഥിയെ ( തിരിച്ചും ) തന്റെ ക്ലാസ്സ് സമയം അല്ലെങ്കിൽ ആ അധ്യയന വർഷം കഴിഞ്ഞാൽ ഒഴിവാക്കാറുമില്ല . ജീവിതകാലതെയ്ക്ക് മുഴുവൻ അവർ ഓരോരുത്തരെയും മനസ്സിലാണ് കൊണ്ട് നടക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് ഈ തൊഴിലും ഈ തൊഴിലിടവും മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാകുന്നതും ....!
.
പഠിപ്പിക്കൽ ഒരു തൊഴിൽ എന്നതിനേക്കാൾ ഒരു കച്ചവടമായി മാറുന്നിടത്ത് നിന്നാണ് കൂടുതലായും ഇതിലെ പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് . കലാലയങ്ങളുടെ ഉത്തരവാദിത്വം പൊതു സമൂഹത്തിൽ നിന്നും വ്യക്തികളിലെയ്ക്ക് കേന്ദ്രീകരിക്കുമ്പോൾ സ്വാഭാവികമായും അവരതിനെ കച്ചവടപ്പെടുത്തും . അങ്ങിനെ വരുമ്പോൾ ആ സ്വാർത്ഥതയ്ക്ക് മുന്നിൽ പവിത്രമായ ഈ കർമ്മം ഒരു തൊഴിൽ എന്നതിലെയ്ക്ക് മാത്രം തരംതാഴ്തപ്പെടുകയും ചെയ്യും എന്ന് നിസ്സംശയം പറയാം ...!
.
അപവാദങ്ങൾ എല്ലായിടത്തുമുണ്ട് എല്ലാറ്റിനും . ശിഷ്യന്റെ പെരുവിരൽ അറുത്തുവാങ്ങിയ ദ്രോണരിൽ നിന്ന് തുടങ്ങുന്നു ആ കഥ. എങ്കിലും ആ ദ്രോണരും മഹാനായ ഒരു ഗുരുതന്നെയായിരുന്നു എന്ന് മറന്നുകൂടാ . ഒന്നോ രണ്ടോ അപവാദങ്ങൾ ഉണ്ടായി എന്നുവെച്ച് ആ സമൂഹത്തെ ഒന്നാകെ അക്ഷേപിക്കുന്നതിൽ കാര്യമില്ല . ഒരോ വിദ്യാർത്തിയും അവന്റെ അധ്യാപകനിൽ നിന്നും ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളും ഉണ്ട് . വീട്ടിൽ ഭാര്യയോടോ ഭർത്താവിനോടോ വഴക്കിട്ട് ആ ദേഷ്യവുമായി ക്ലാസ്സിലെത്തി ആ ദേഷ്യം മുഴുവൻ കുട്ടികളോട് തീർക്കുന്ന അധ്യാപകരും ഇഷ്ട്ടമില്ലാത്ത ജോലി നിവൃത്തികേടുകൊണ്ട് ചെയ്യുന്ന അധ്യാപകരും ആളെ തികയ്ക്കാൻ സ്കൂൾ മുതലാളി വഴിയിൽ നിന്നെന്ന പോലെ പിടിച്ചുകൊണ്ടു വരുന്ന അധ്യാപകരും ഒക്കെ ഇതിലെ കരടുകൾ തന്നെയാണ് ...!
.
എങ്കിലും ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വവും ആദരവും ഉണ്ട്. അതിന്റെ ഉത്തരവാദിത്വം തീർച്ചയായും ആ തൊഴിലാളിയുടെ കയ്യിൽ തന്നെയാണ് താനും . താൻ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അത് കൃത്യമായും ആത്മാർത്ഥമായും ചെയ്യാനും ഓരോ തൊഴിലാളിയും തയ്യാറാവുകതന്നെ വേണം വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് ഇത് മറ്റുള്ളവരുടെകൂടി കാര്യമാണ്, വേണമെങ്കിൽ അവർ ചെയ്യട്ടെ എന്ന മനോഭാവം മാറ്റിവെച്ച് പഠിപ്പിക്കൽ എന്നത് ഒരു വ്യക്തിക്കുവേണ്ടി മാത്രമല്ല ഈ സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വവും കടമയും ആണെന്ന് കൂടി കണക്കിലെടുത്ത് ഓരോ അധ്യാപകനും മുന്നോട്ടുപോകാൻ തയ്യാറാവുകതെന്നെ വേണം. അതിനാകട്ടെ ഇനിയെങ്കിലുമുള്ള ശ്രമം ...!!!

Wednesday, October 1, 2014
പ്രത്യുപകാരം ...!!!
പ്രത്യുപകാരം ...!!!
.
ആരും
തിരിച്ചൊന്നും
ചെയ്യുമെന്ന് കരുതിയല്ല
ആരെയും
സഹായിക്കുന്നതെന്ന്
മറ്റുള്ളവരോട്
പരിഭവം പറയുമ്പോൾ തന്നെ
തിരിച്ചുള്ള സഹായമോ
നന്ദിയോ
മനസ്സുകൊണ്ടെങ്കിലും
പ്രതീക്ഷിച്ചിരുന്നു എന്ന്
വ്യക്തമല്ലേ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ആരും
തിരിച്ചൊന്നും
ചെയ്യുമെന്ന് കരുതിയല്ല
ആരെയും
സഹായിക്കുന്നതെന്ന്
മറ്റുള്ളവരോട്
പരിഭവം പറയുമ്പോൾ തന്നെ
തിരിച്ചുള്ള സഹായമോ
നന്ദിയോ
മനസ്സുകൊണ്ടെങ്കിലും
പ്രതീക്ഷിച്ചിരുന്നു എന്ന്
വ്യക്തമല്ലേ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, September 28, 2014
മഹാവ്യാധികൾ ദുരിതം വിതയ്ക്കുമ്പോൾ ...!!!

പ്രപഞ്ചം അതിന്റെ സന്തുലനാവസ്ഥ നടപ്പാക്കുന്നതിന് പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . പേമാരി പോലെ കൊടുങ്കാറ്റു പോലെ ഭൂകമ്പങ്ങൾ പോലെ യുദ്ധങ്ങൾ പോലെ അതിൽ ഒന്ന് തന്നെയാണ് പല കാലങ്ങളിലായി പടർന്നു പിടിക്കാറുള്ള മഹാ വ്യാധികളും . ...!
.
ഭൂമിയിൽ ചൂട് കൂടുമ്പോൾ , തണുപ്പ് കൂടുമ്പോൾ , മരങ്ങൾ നശിക്കുമ്പോൾ , മഴ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അങ്ങിനെ കാലാവസ്ഥയിലും ആവാസ വ്യവസ്ഥയിലും വരുന്ന വ്യതിയാനങ്ങൾക്കനുസരിച്ച് പ്രപഞ്ചവും അതിന്റെ നിലനിൽപ്പിനു വേണ്ടി വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വരുത്തി ക്കൊണ്ടേയിരിക്കും . അത് പ്രകൃതിയുടെയും ജീവന്റെയും നിലനിൽപ്പിന് വേണ്ടി തന്നെയാണ് താനും . എങ്കിലും പലപ്പോഴും ഇതെല്ലം മറ്റൊരു കണക്കിൽ ചിലയിടങ്ങളിലെ മാനവരാശിയുടെ നാശത്തിലേയ്ക്കും വഴിവെക്കുന്നു ...!
.
എന്നാൽ ഇത്തരത്തിലുള്ള എല്ലാ ദുരിതങ്ങളും മനവരാശിക്കുമേലെ പ്രപഞ്ചം സ്വയം സമ്മാനിക്കുന്നതുമല്ല . ഇതിൽ ചിലതെല്ലാം തീർച്ചയായും സ്വയം കൃതാനർത്ഥങ്ങളുമാണ് . മിക്കവാറും എല്ലായ്പോഴും പ്രകൃതി അതിന്റെ സന്തുലനം കാത്തു സൂക്ഷിക്കാൻ സ്വയം തയ്യാറാവുകയും നടപ്പിലാക്കുകയും ചെയ്യാറുണ്ട് . എന്നാൽ പ്രകൃതിയെ അനധികൃത മായി ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും വഴി പ്രകൃതിക്ക് സ്വയം അതിന്റെ സന്തുലനം നടപ്പിലാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയിൽ അത്തരം ദുരിതങ്ങളെ മനുഷ്യൻ നേരിട്ട് അനുഭവിക്കേണ്ടിയും വരുന്നു....!
.
പ്രകൃതി ദുരന്തങ്ങളാണ് പലപ്പോഴും സർവ്വ സാധാരണയായി അത്തരത്തിൽ നാം നേരിടേണ്ടി വരുന്ന പ്രത്യക്ഷ ഭാവങ്ങൾ . എന്നാൽ അതിനൊപ്പം തന്നെയാണ് മഹാ വ്യാധികളും . നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നത് നമ്മൾ തന്നെയാണ് എല്ലായ്പോഴും . എന്നാൽ അതിൽ വലിയൊരു ജന വിഭാഗത്തിനും നേരിട്ട് പങ്കില്ല എന്നൊരു ന്യായം പറച്ചിലും സർവ്വ സാധാരണമായി ഉള്ളതാണ് . ചിലർ ചെയ്യുന്ന തെറ്റിന് എല്ലാവരും ശിക്ഷ അനുഭവിക്കുന്നു എന്നും പറയാം ...!
.
എന്നാൽ നമ്മുടെ നാടിനെ മലിനമാക്കുന്നതിൽ നമുക്കോരോരുത്തർക്കും വ്യക്തമായ പങ്കു തന്നെയുണ്ട് . അതിലൂടെയാണ് വലിയ ഒരളവിൽ ദുരിതങ്ങൾ പകരുന്നത് . ഓരോരുത്തരും കരുതുന്നത് താനിപ്പോൾ രണ്ടു കവർ അവശിഷ്ട്ടങ്ങൾ പുറംതള്ളുന്നതാണോ ഇത്രവലിയ കാര്യം എന്നാകും . എന്നാൽ പലതുള്ളി പെരുവെള്ളം എന്നല്ലേ . ഓരോരുത്തരും അവരവരുടെ അവശിഷ്ട്ടങ്ങൽക്കും ഉത്തരവാദികൾ തന്നെയാണെന്നും അത് ശരിയായ രീതിയിൽ നിര്മാര്ജ്ജനം ചെയ്യേണ്ടത് അവരവരുടെ ഉത്തരവാദിത്വമാണെന്നും ശപഥം ചെയ്യേണ്ടിയിരിക്കുന്നു ...!
.
പലപ്പോഴും മഹാ വ്യാധികൾ പകരുന്നത് മലിനമായ പരിതസ്ഥിതിയിൽ നിന്ന് തന്നെയാണ് . അത്തരം സാഹചര്യം ഒഴിവാക്കിയാൽ നമുക്ക് തീര്ച്ചയായും അത് തടയാൻ സാധിക്കും. ഓരോ മഴയ്ക്ക് ശേഷവും ഓരോ പ്രളയത്തിനു ശേഷവും പടരുന്ന വ്യാധികളെങ്കിലും നമുക്ക് അങ്ങിനെ തടയാൻ നിശ്ചയമായും പറ്റും . തോടുകളും പുഴകളും കുന്നുകളും നഷ്ട്ടപെടുന്നു എന്ന് പരിതപിക്കുമ്പോഴും നമുക്ക് മുന്നിലൂടെ പോകുന്ന കുഞ്ഞുകൈത്തോട്‌നിറയെ ചപ്പു ചവറുകൾ നിറഞ്ഞിരിക്കുമ്പോൾ അതൊന്നു വൃത്തിയാക്കാൻ നമുക്കെത്ര സമയം വേണം ...?
.
അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ . ഓരോ കാര്യത്തിനും മുൻകരുതൽ എടുക്കാൻ നാം ചിലവാക്കേണ്ട സമയത്തിനും പണത്തിനും എത്രയോ മടങ്ങ് ഇരട്ടിയാകും അസുഖങ്ങൾ വന്ന് അതിന് ചികിത്സിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്നത് എന്ന് നാം ഒരിക്കലും ഓർക്കാറില്ല . മലയാളിയുടെ സ്ഥിരം മനോഭാവമായ , വരുമ്പോൾ കാണാം എന്ന രീതി ഇതിലും പിന്തുടരുന്നത് തന്നെയാണ് ഇവിടെയും ഗുരുതരമായ പ്രശ്നം എന്ന് നാം എപ്പോഴെ തിരിച്ചറിയേണ്ടിയിരിക്കുന്നു ......!!!!

Saturday, September 27, 2014
വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!
വെറുതേയീ വ്യർത്ഥ മോഹങ്ങൾ ...!!!
********** *********** ********
.
ഒരുപാട് തിരക്കുകളുള്ള ഒരു ദിവസത്തിന്റെ പുലർകാലത്ത്
ഒരുമിനുട്ട് കൂടി പുതപ്പിനടിയിൽ ചുരുണ്ടു കൂടാൻ ...!
.
പുലരിയിൽ തീവണ്ടിയിൽ തണുത്ത കാറ്റുമേറ്റ്
ജനാലയ്ക്കരികിലിരുന്നു യാത്ര ചെയ്യാൻ ...!
.
കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി തുടിക്കാൻ ...!
.
കുളികഴിഞ്ഞ് തല തുവർതാതെ വീട്ടിൽ വന്ന്
അമ്മയെക്കൊണ്ട് ചീത്തയും പറയിച്ച് തലതുവർത്തിക്കാൻ ....!
.
അമ്മ ഉണ്ടാക്കിവെച്ചിട്ടും പ്രഭാത ഭക്ഷണം കഴിക്കാതെ അമ്മയുടെ
കയ്യിൽനിന്നും പൈസയും വാങ്ങി കൂട്ടുകാരോടൊത് പുറത്തുപോകാൻ ...!
.
നേരം നന്നേ വൈകിയിട്ടും പ്രണയിനിയെ കാത്ത്
പ്രതീക്ഷയോടെ വഴിയരുകിൽ ഒളിച്ചു നിൽക്കാൻ ...!
.
ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങി നടക്കാൻ ...!
.
ഇഷ്ടമില്ലാത്ത വിഷയങ്ങളുടെ / അദ്ധ്യാപകരുടെ ക്ലാസ്സിലിരുന്ന്
കൂട്ടുകാരെ ശല്യപ്പെടുത്താൻ ...!
.
സമരത്തിനിടയ്ക്ക് എതിരാളിക്ക് നേരെ ഒളിച്ചിരുന്ന് കല്ലെറിയാൻ ...!
.
ക്ലാസ്സ് ചുമരിൽ ആരും കാണാതെ തന്റെയും പ്രനയിനിയുടെയും
പെരെഴുതിവെച്ചു അതിലേക്ക് നോക്കിയിരിക്കാൻ ....!
.
അച്ഛൻ പോകുന്നതും നോക്കി പുറത്തു ചാടാൻ അടുക്കളയിൽ
അമ്മയ്ക്കരികിൽ കാത്തിരിക്കാൻ ...!
.
ആവശ്യങ്ങൾ നേടിയെടുക്കാൻ അനിയതിയെക്കൊണ്ട്
അച്ഛനെ ശുപാർശ ചെയ്യിക്കാൻ ...!
.
അനിയത്തിയുടെ പൈസ മോഷ്ട്ടിക്കാൻ ...!
.
അനിയത്തിയുടെകൂടെ അവളുടെ ഹോസ്റ്റലിൽ പോയി
അവളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ ...!
.
പ്രണയിനിയെയും ബൈകിൽ കയറ്റി കൂട്ടുകാർക്ക് മുന്നിലൂടെ
ചെത്തി നടക്കാൻ ...!
.
കല്ലുവെട്ടാങ്കുഴിയിലോ മോട്ടോർ പുരയിലോ ഒളിച്ചിരുന്ന്
സിഗരറ്റ് വലിക്കാൻ ...!
.
പൂരത്തിനും പെരുന്നാളിനും കൂട്ടുകാർക്കൊപ്പം അൽപ്പം
മദ്യപിച്ച് അർമാദിച്ചു ആനപ്പുറത്തേറാൻ ...!
.
സ്റ്റാർ സിനിമകൾക്ക് റിലീസ് ദിവസം തന്നെ തിക്കിത്തിരക്കി
പോലീസിന്റെ ലാത്തിയടിയും കൊണ്ട് ആദ്യ ഷോ കാണാൻ ...!
.
നട്ടുച്ചയ്ക്ക് മൈദാനത്ത് സൈക്കിൾ ചവിട്ടാൻ ...!
.
ചാറ്റൽ മഴയിൽ തോട്ടുവക്കത്തിരുന്ന് ചൂണ്ടയിട്ടു മീൻ പിടിക്കാൻ ...!
.
മതില് ചാടി രാത്രി പാതിരയ്ക്ക് കാമുകിയുടെ വീട്ടിൽ പോകാൻ ...!
.
പനിച്ചു വിറച്ച് പുതച്ചു മൂടി കിടക്കാൻ ...!
.
കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ചുകൊണ്ട്
തിരയെണ്ണിക്കൊണ്ടിരിക്കാൻ ...!
.
മട്ടുപ്പാവിൽ പാതിരാത്രിയിൽ പൂർണ്ണ ചന്ദ്രനേയും നോക്കി
മലര്ന്നു കിടന്നു സ്വപ്നം കാണാൻ ...!
.
മരംകോച്ചുന്ന തണുപ്പിൽ ഐസ് ക്രീം തിന്നാൻ ...!
.
പെരുമഴയത്ത് ചൂട് ചായയും കുടിച്ച് കുടയുംചൂടി നടക്കാൻ ....!
.
പുതിയ പുസ്തകത്തിന്റെ നടുവിലെ പേജ് മറിച്ചു വെച്ച്
അതിന്റെ പുതുമണം ആസ്വദിക്കാൻ ...!
.
ആഘോഷങ്ങൾക്ക് പുത്തനുടുപ്പിടാൻ ....!
.
കല്യാണത്തിന് ചെറുക്കന്റെ / പെണ്ണിന്റെ കൂടെ നടക്കാൻ ...!
.
അച്ഛന്റെ കുപ്പായമിട്ട് നടക്കാൻ ...!
.
മുത്തശിയുടെ മടിയിൽ കിടന്നുറങ്ങാൻ ....!
.
( ഒടുങ്ങാത്ത ശേഷം മോഹങ്ങൾ ബാക്കിവേക്കാനും ...!!! )

Wednesday, September 24, 2014
മംഗളയാനം ...!!!
മംഗളയാനം ...!!!
.
രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിൽ കഷ്ടപെടുന്ന ഒരു രാജ്യം അതിന്റെ സമ്പത്ത് പൊതു ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്രദമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോൾ തീർച്ചയായും അസ്വാരസ്യങ്ങൾ ഉയരുക സ്വാഭാവികം . ഒരുകണക്കിൽ സാധാരണ ഗതിയിൽ ചിന്തിച്ചാൽ അത് ന്യായമെന്നും തോന്നാം ...!
.
എന്നിട്ടും എന്തുകൊണ്ട് നമ്മൾ ചൊവ്വാ ദൌത്യം ഏറ്റെടുത്തു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ. ലോകത്തിലെ വൻ ശക്തികൾ പോലും ഏറ്റെടുക്കാൻ മടിക്കുന്ന ഇത്തരമൊരു ദൌത്യം ഏറ്റെടുക്കുന്നതിലൂടെ അവർക്കുമുന്നിൽ ആളാവുക എന്ന ഒരു സ്വകാര്യ അഹങ്കാരം തീർച്ചയായും ഉണ്ടെങ്കിലും അതിനേക്കാൾ വലിയ കാര്യങ്ങൾ നാം കാണാതെ പോകുന്നു ...!
.
ഏതൊരു വൻ ശക്തി രാജ്യവും അവർ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യ മറ്റുള്ളവർക്ക് എളുപ്പത്തിൽ തന്നെ വിൽക്കാൻ എപ്പോഴും ശ്രദ്ധിക്കും . അങ്ങിനെ ചെയ്യുന്നതിലെ താത്കാലിക സാമ്പത്തിക ലാഭം മാത്രമല്ല അവർ ലക്‌ഷ്യം വെക്കുന്നത്, മറിച്ച് അത്തരം ഒരു ഉദ്യമം മറ്റുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന ദീർഘകാല ലക്‌ഷ്യം കൂടിയാണ് . അങ്ങിനെ അത്തരം കാര്യങ്ങളിലെ തങ്ങളുടെ മേൽക്കോയ്മ എപ്പോഴും നിലനിർത്താൻ കഴിയും എന്നതും അവർ കണക്കു കൂട്ടുന്നു ...!
.
പുരോഗതിയിലേയ്ക്ക് കുതിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും നേരിടേണ്ടി വരുന്ന വലിയ കടമ്പ ശാസ്ത്ര സാങ്കേതിക രംഗത്തെ അനുഭവവും ലഭ്യതയും തന്നെയാണ് . ഇതിനു വേണ്ടി അവർ മറ്റു രാജ്യങ്ങളെ ആശ്രയിക്കുമ്പോൾ അവർക്ക് എളുപ്പത്തിൽ വലിയ മുതൽ മുടക്കില്ലാതെ അത് ലഭ്യമാകുമെങ്കിലും അതിലൂടെ ഒരു വലിയ നഷ്ടം അവരെ എപ്പോഴും കാത്തിരിക്കുന്നുണ്ട് . സ്വയം പര്യാപ്തത ...!
.
ഒരു രാജ്യത്തിൻറെ വളർച്ചയിൽ ഏറ്റവും അത്യാവശ്യമായ വസ്തുതയാണ് സ്വയം പര്യാപ്തത . ഏതൊരു രാജ്യത്തിനാണോ തന്റെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുക ആ രാജ്യം മാത്രമായിരിക്കും ഭാവിയിൽ പുരോഗതിയിൽ എത്തുക എന്നതാണ് സത്യം . അല്ലെങ്കിൽ എല്ലായ്പോഴും അവർക്ക് മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടി വരും . അത് ഒരിക്കലും അവരെ വളർത്തുകയെ ഇല്ല....!
.
അടിസ്ഥാന സൌകര്യങ്ങളുടെ വളർച്ചയാണ് പ്രധാനമായും ഒരു രാജ്യത്തിന്റെ നട്ടെല്ല് . അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ ഒരിക്കലും ഒരു രാജ്യത്തിനും നിലനിൽപ്പുമില്ല . വലിയ ഫാക്ടരികളുണ്ടാക്കിയിട്ട് അതിന് ആവശ്യമായ വെള്ളവും വൈദ്യുതിയും ഇല്ലെങ്കിൽ അതെങ്ങിനെ പ്രവർത്തിക്കും . അങ്ങോട്ടുള്ള യാത്രയ്ക്ക് നല്ല റോഡില്ലെങ്കിൽ പിന്നെ എന്ത് പ്രയോചനം ...!
.
അടിസ്ഥാന സൗകര്യ വികസനത്തിന് തീർച്ചയായും സാങ്കേതിക വിദ്യയുടെ ലഭ്യതയും അത്യാവശ്യമാണ് . ലളിതമായ മാർഘങ്ങൾ കണ്ടെത്തുന്നത് പ്രവർത്തനങ്ങളെ വേഗത്തിലും എളുപ്പത്തിലും ആക്കാൻ വളരെ സഹായിക്കും . ഒരു രംഗത്ത് കൈവരിക്കുന്ന നേട്ടം അങ്ങിനെ സത്യത്തിൽ അതിൽ മാത്രം ഒതുങ്ങാതെ മറ്റുള്ള നേട്ടങ്ങൾക്ക് മാർഗ്ഗവും ശക്തിയും പ്രചോദനവും ആയി തീരുന്നു ...!
.
എല്ലാറ്റിനെയും നെഗറ്റീവ് ആയി കാണുന്നതിന് പകരം ഈ ചരിത്ര നേട്ടം നല്ലതിലേയ്ക്കും പുരോഗതിയിലേയ്ക്കും ഉള്ള കാൽവെയ്പ്പായി കാണുവാനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ പിന്തുണയ്ക്കാനും ഈ അവസരം നമ്മൾ പ്രയോചനപ്പെടുത്തണം ഇപ്പോൾ . ഈ നേട്ടം ഇതിൽ മാത്രം ഒതുങ്ങാതെ ഇതൊരു ശക്തിയായി കരുതി ആത്മ വിശ്വാസത്തോടെ മുന്നേറാൻ നമുക്കൊരൊരുത്തർക്കും കഴിയുകയും വേണം . അതിലെയ്ക്കാകട്ടെ നമ്മുടെ ശ്രദ്ധ ...!!!

Wednesday, September 17, 2014
പാഞ്ചാലി ...!!!
പാഞ്ചാലി ...!!!
.
പാഞ്ചാലി ... അങ്ങിനെ അവൾ ആ കുട്ടിയെ അഭിസംഭോധന ചെയ്തതിൽ ഞാൻ സംതൃപ്തനല്ലായിരുന്നു ഒരിക്കലും . പക്ഷെ എന്നെ കൂട്ടാക്കാതെ അവൾ അങ്ങിനെ തന്നെയാണ് തുടർന്ന സംഭാഷണത്തിൽ ആ കുട്ടിയെ പ്രദിപാദിച്ചുകൊണ്ടേയിരുന്നത്. എന്നിലത്ത് ആലോസരമോന്നും ഉണ്ടാക്കാൻ മാത്രം ആ കുട്ടി എനിക്കാരും അല്ലാതിരുന്നതിനാൽ ഞാൻ മൌനം പൂണ്ട് സംസാരം ശ്രദ്ധിച്ചു ...!
.
എന്തിനാണ് അവൾ ആ കുട്ടിയെക്കുറിച്ച് അങ്ങിനെ പറഞ്ഞു തുടങ്ങിയത് എന്നെനിക്കറിയില്ല . അവൾക്കും ആ കുട്ടി അവളുടെ ആരെങ്കിലുമായിരുന്നു എന്നെനിക്കറിയില്ല. അവളുടെ ഏതോ സുഹൃത്ത് പറഞ്ഞ അറിവുമാത്രമാണ് അവൾക്കും ആ കുട്ടിയെക്കുറിച്ച് ഉണ്ടായിരുന്നത് . എന്നിട്ടും അവൾ ആ കുട്ടിയെക്കുറിച്ച് വല്ലാതെ വാചാലയായി . അവൾ വെറുതേ എന്തെങ്കിലും പറയുന്നതിലല്ല, മറിച്ച് അൽപം അകാരണമായും ആ കുട്ടിയെ രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നിരുന്നതിൽ ഞാൻ അസ്വസ്ഥനാകാൻ തുടങ്ങിയിരുന്നു അപ്പോൾ ...!
.
ആ കുട്ടിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവൾ എപ്പോഴും ആഹ്ലാദത്തോടെയും ആഡംബരത്തോടെയുമാണ് ജീവിക്കുന്നതെന്നും അവൾ അസൂയയോടെ പറഞ്ഞപ്പോൾ ഞാൻ അതിശയപ്പെട്ടില്ല തന്നെ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആ കുട്ടി സമൂഹത്തിലെ ഉന്നതനായ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചത് . സ്നേഹിക്കാനും പ്രണയിക്കാനും കഴിവുള്ള അയാളുമായി നല്ല ബന്ധത്തിൽ തന്നെയാണ് ആ കുട്ടി അപ്പോഴും . അയാളോടൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ തന്നെ ആ കുട്ടി മറ്റു പലരുമായും കിടക്ക പങ്കിടുന്നു എന്നാണ് അവളുടെ ആരോപണം ...!
.
അത് മാത്രമല്ലാതെ ആ കുട്ടി എസ്കോർട്ട് പോകാറുണ്ടെന്നും കൂടാതെ ആ കുട്ടിയുടെ കൂട്ടുകാരികളെ ആ കുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും ഏർപ്പാടാക്കി കൊടുക്കാറുണ്ടെന്നും പാർട്ടികളിൽ ആ കുട്ടി മയക്കുമരുന്നുകൾ പോലും ഉപയോഗിക്കാറുണ്ടെന്നും അവൾ പറഞ്ഞു . ...!
.
എങ്കിലും മോശമായി പെരുമാറുന്നവരെ പൊതുവെ നാട്ടിൽ വേശ്യയെന്നാണ് വിളിക്കാറുള്ളത് . ഇവിടെയാകട്ടെ അവൾ അങ്ങിനെ പറയുന്നതിന് പകരം പാഞ്ചാലി എന്ന് വിളിച്ചത് എന്തുകൊണ്ടാകാം എന്ന് എനിക്ക് മനസ്സിലായെ ഇല്ല . പാഞ്ചാലിക്ക് ഒരേ സമയം അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നതിനാലാകാം എന്ന് കരുതുമ്പോഴും പക്ഷെ പാഞ്ചാലി ഒരിക്കലും ഒരേ സമയം അവരോടൊത്ത് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം . പിന്നെ എങ്ങിനെ എന്നത് എന്നെ കുഴക്കുക തന്നെ ചെയ്തു ....!
.
പിന്നെയും ആ കുട്ടിയെ അവൾ പാഞ്ചാലി എന്ന് തന്നെ സംഭോധന ചെയ്തപ്പോൾ ഞാൻ എന്റെ എതിർപ്പ് പ്രകടിപ്പിക്കുക തന്നെ ചെയ്തു . എന്റെ നീരസം തിരിച്ചറിഞ്ഞ അവൾ എന്റെ മുഖത്തടിച്ചു ചോദിച്ചത് ഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി കിടക്ക പങ്കിടുന്ന അവളെ പിന്നെ എന്ത് വിളിക്കണമെന്നാണ് . ആ വാക്കുകളിൽ ഞാൻ അത്ഭുത പ്പെടുകയാണ് ആദ്യം ചെയ്തത് കാരണം ആ കുട്ടിയെ അവൾ അങ്ങിനെ വിളിക്കുമ്പോൾ എനിക്ക് വേണമങ്കിൽ ഞാനുമായി പോലും കിടക്ക പങ്കിടാൻ തയ്യാറുള്ള ഇവളെ ഞാൻ എന്ത് വിളിക്കണം ...???

Monday, September 15, 2014
ഉത്രാട രാത്രിയിൽ .....!!!
ഉത്രാട രാത്രിയിൽ .....!!!
.
ഓണം എല്ലാ മലയാളികളെയും പോലെ എന്റെയും ഗൃഹാതുരമായ ഓർമ്മകൾ തന്നെ . ഒരു സാദാ മലയാളി എന്ന നിലയ്ക്ക് , പഴഞ്ചനും നിലവാരമില്ലാതതുമായ ഇത്തരം ഓർമ്മകളെ ഞാനും മുറുകെ പിടിക്കുന്നു . ചന്ദ്രനിൽ പോയി ജീവിക്കാൻ തുടങ്ങിയാലും ഞാൻ ഒരു മലയാളി തന്നെയാണല്ലോ എന്നും . അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു ...!
.
തിരുവോണത്തേക്കാൾ എനിക്കേറെ ഇഷ്ടം എന്നും ഉത്രാടമായിരുന്നു . അത്തം മുതൽ തുടങ്ങുന്ന ഒരുക്കങ്ങൾക്ക് ശേഷം എല്ലാം ഒത്തു തികഞ്ഞ ഒരേ ഒരു ദിവസം . അതാണ് ഉത്രാടം എനിക്കെന്നും . പുതിയ വസ്ത്രങ്ങൾ പുതിയ വസ്തുക്കൾ പുതുമയോടെ വീട് , വീട്ടിൽ നിറയെ സാധനങ്ങൾ ...!
.
വഴക്കു കേൾക്കാതെ ഇഷ്ടം പോലെ കളിക്കാൻ അവധിയുമായി കൂട്ടുകാർ . അകലങ്ങളിൽ നിന്നും നിറയെ സമ്മാനങ്ങളുമായി എത്തുന്ന ബന്ധുക്കൾ . പുതിയ കളികളും കലാപരിപാടികളുമായി നാട്ടിലെ ക്ലബ്ബുകൾ . പുതിയ അവസരങ്ങളുമായി നാടും വീടും ...!
.
ഉത്രാടത്തിനാണ് എല്ലാം ഒന്നായി തീരുന്നത് . പ്രത്യേകിച്ചും ഉത്രാട രാത്രിയിൽ . അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരിക്കും . എല്ലാം നിറഞ്ഞു കവിഞ്ഞിരിക്കും . എല്ലാവരും എത്തിയിരിക്കും . സമൃദ്ധിയുടെ സന്തോഷത്തിന്റെ പൂർണ്ണതയുടെ ദിനം ...!
.
അന്നത്തെ ദിവസം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. തിരുവോണത്തിന് ഊണ് കഴിഞ്ഞാൽ എല്ലാവരും യാത്രയാവുകയായി . എല്ലാം ഒഴിയുകയുമായി . ഇനി അടുത്ത ഓണത്തിന് കാണാമെന്ന വാഗ്ദാനത്തോടെ . പിന്നെ നിഷബ്ധദ . അതിനു ശേഷം സ്മരണകളിൽ മുഴുകി പിന്നെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ് . അതുകൊണ്ട് തന്നെ ഐശ്വര്യപ്രദമായ തിരുവോണത്തേക്കാൾ പൂർണ്ണതയുടെ ഉത്രാടത്തെ ഞാൻ എന്നും സ്നേഹിക്കുന്നു , ആദരിക്കുന്നു ...!!!

Thursday, September 11, 2014
കുട്ടികളുടെ വരുമാന ശാസ്ത്രം ....!!!
കുട്ടികളുടെ വരുമാന ശാസ്ത്രം ....!!!
.
ധനം എന്നതിനേക്കാൾ പണം എന്നത് വ്യക്തി ജീവിതത്തിലെയും സാമൂഹിക ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും ഏറ്റവും അത്യാവശ്യ വസ്തു തന്നെയാണ് . മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പണമില്ലെങ്കിൽ ജീവിതം തന്നെയില്ല എന്ന അവസ്തയിലെക്കുമാണ് ഇന്ന് ലോകം മുന്നേറുന്നതും . അതുകൊണ്ട് തന്നെ ഏതൊരു മനുഷ്യനും പണമുണ്ടാക്കാനുള്ള വ്യഗ്രതയിലും അതിനുള്ള മരണപ്പാച്ചിലിലും തന്നെയാണ് ഇന്നത്തെ ലോകത്തിൽ .മൂല്യങ്ങളും ആദർശങ്ങളും മാറ്റിവെച്ച് എങ്ങിനെയും പണമുണ്ടാക്കുക എന്നത് മാത്രമാകുന്നു ഇന്ന് പലരുടെയും ലക്‌ഷ്യം ....!
.
പണത്തിന്റെ ആവശ്യം എല്ലാവർക്കുമുണ്ട് . കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം എല്ലാം . കുട്ടികളുടെ ആവശ്യം ചെറുതാകുമ്പോൾ വലിയവരുടെതിന് അതിരുകളില്ലാതാകുന്നു .ചെറുതാണെങ്കിലും കുട്ടികളുടെ ആവശ്യങ്ങളും മുതിർന്നവർ ഏറ്റെടുത്ത് നടത്തിക്കൊടുക്കുക തന്നെയാണ് സാധാരണയിൽ നടന്നു വരുന്നത് ...!
.
എന്നാൽ ചിലപ്പോഴൊക്കെ കുട്ടികളുടെ ആവശ്യങ്ങൾ അതിരുവിടുകയും മുതിർന്നവർക്ക് അത് നടത്തിക്കൊടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നിടത്ത് പ്രശ്നങ്ങൾ ആരംഭിക്കുന്നു. ആവശ്യങ്ങൾ ന്യായമെന്ന് മുതിർന്നവരോട് അവതരിപ്പിക്കാനുള്ള സങ്കോചം . അല്ലെങ്കിൽ അത് ന്യായമല്ലെന്ന് സ്വയം തിരിച്ചറിയാനുള്ള പക്വതയില്ലായ്മ തുടങ്ങിയവയൊക്കെ കുട്ടികളെ അത്തരം ആവശ്യങ്ങൾ സ്വയം നടത്തിയെടുക്കാൻ പലപ്പോഴും തയ്യാറെടുപ്പിക്കുന്നു ....!
.
ഇവിടെ തീർച്ചയായും കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിക്കേണ്ടിയും വരുന്നു . പൊതുവിൽ ആണ്‍കുട്ടികൾക്കാണ് പൈസയ്ക്ക് ആവശ്യം കൂടുതലെന്നാണ് ധാരണ . അത് ഒരളവു വരെ ശരിയാണെങ്കിലും ആണ്‍കുട്ടികൾ പൊതുവെ ഒരളവുവരെ പരിമിതികൾക്കുള്ളിൽ നിൽക്കാൻ തയ്യാരുളളവരാണ് . അല്ലെങ്കിൽ അവർക്കുള്ള ആവശ്യങ്ങൾ ഒരു പരിധിവരെ അവരുടെ സുഹൃത്തുക്കൾ മുഖേനയോ മറ്റ് നിരുപദ്രവമായ മാർഘങ്ങളിലൂടെയോ നടത്തിയെടുക്കാനും സാധിക്കും ...!
.
എന്നാൽ പെണ്‍കുട്ടികൾ പലപ്പോഴും അങ്ങിനെയല്ല. പ്രത്യേകിച്ചും ഈ പുതിയ കാലഘട്ടത്തിൽ . അവരുടെ ആവശ്യങ്ങൾക്ക് മുൻപിൽ ഒരു വിധ പരിമിതപ്പെടുതലുകൾക്കും അവർ തയ്യാറല്ല . ആവശ്യങ്ങള അനുവദിച്ചു കിട്ടുന്നില്ലെങ്കിൽ അത് നടത്തിയെടുക്കാൻ പറ്റുന്ന മാർഗ്ഗങ്ങൾ തേടാൻ വരെ അവർ ഇപ്പോൾ തയ്യാറാകുന്നു . അതിലെ വരും വരായ്കകളെ കുറിച്ചോ അതിന്റെ പ്രശ്നങ്ങളെ കുറിച്ചോ അവർക്ക് ചിന്തിക്കുവാൻ കൂടി താത്പര്യമില്ല എന്നതാണ് വേദനാജനകമായ സത്യം ...!
.
കൂട്ടുകാർക്കൊപ്പമെത്താൻ അവരെ പോലെയാകാൻ അല്ലെങ്കിൽ സമൂഹത്തിലെ ഇന്നത്തെ ലോകത്തിനൊപ്പം മുന്നേറാൻ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് സ്വാഭാവികം . എന്നാൽ അത് നടത്തിക്കൊടുക്കാൻ നിത്യ ജോലിക്കാരോ ഇടത്തരക്കാരോ ആയ മാതാപിതാക്കൾക്ക് കഴിയില്ലെങ്കിൽ ആ ആഗ്രഹങ്ങൾ ഉപേക്ഷിക്കാനല്ല മറിച്ച് എങ്ങിനെയും അവ നടത്തിയെടുക്കാനാണ് ഇന്നത്തെ കുട്ടികൾ ശ്രമിക്കുന്നത് ...!
.
ഇത്തരം അവസ്ഥകൾ കൂടുതലായും കാണപ്പെടുന്നത് പ്രൊഫെഷണൽ കോഴസുകൾ ചെയ്യുന്ന സാധാരണയോ അതിൽ താഴെയോ വരുമാനമുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളിലാണ് . മറ്റുള്ളവരെ അനുകരിക്കാനുള്ള ആഗ്രഹം . സ്വന്തം മോഹങ്ങൾ നഷ്ട്ടപെടുതാതിരിക്കാനുള്ള വാശി . പെണ്‍കുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹത്തേക്കാൾ ഇതൊക്കെയും കൂടിയാകുമ്പോൾ മറ്റുള്ളതൊന്നും അവർക്ക് പ്രശ്നമാല്ലാതാകുന്നു . എന്തിന്, ബന്ധങ്ങൾ പോലും ....!
.
പെണ്‍കുട്ടികൾക്ക് പണമുണ്ടാക്കാനുള്ള എളുപ്പമാർഗ്ഗങ്ങളിലേക്ക് അവർ കടന്നെത്തുന്നത് യാദൃശ്ചിക മായിട്ടൊന്നുമല്ല. ചതിക്കപെടുന്നവർ , മറ്റുള്ളവരുടെ പ്രേരണയോ നിർബന്ധമോ കൊണ്ട് വരുന്നവർ ഒക്കെ ഉണ്ടാകാമെങ്കിലും ഒട്ടുമിക്കവരും പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നത് അറിഞ്ഞുകൊണ്ട് തന്നെയാണ് . സിനിമ, ടിവി , മോഡെലിംഗ് തുടങ്ങി ഗ്ലാമർ ലോകമടക്കം വ്യഭിചാരവും കൂട്ടിക്കൊടുപ്പും കൂട്ടുപോകലും രഹസ്യങ്ങൾ ചോർത്തലും കള്ളക്കടത്തിനു കൂട്ടുനിൽക്കൽവരെ എന്തെല്ലാം മാർഗ്ഗങ്ങൾ ....!
.
അവനവന്റെ സാഹചര്യങ്ങളിൽ നിന്നും മാറ്റി അവനവന്റെ സൌകര്യങ്ങളിൽ നിൽപ്പിക്കാതെ വലിയ വലിയ മോഹങ്ങളിലെക്കും പ്രതീക്ഷകളിലെക്കും മക്കളെ കൈപിടിച്ചാനയിക്കുമ്പോഴും ഓരോ മാതാപിതാക്കളും ഓർക്കുക , തനിക്കതിന് കഴിയുമോ എന്ന് . അല്ലെങ്കിൽ മൊഹങ്ങൾക്കൊപ്പം നഷ്ട്ടപ്പെടുന്നത് മക്കളുടെയും തങ്ങളുടെ തന്നെയും ജീവിതവുമായിരിക്കും ....!!!

Wednesday, September 10, 2014
ഉറങ്ങുന്ന അമ്മമാർ ....!!!
ഉറങ്ങുന്ന അമ്മമാർ ....!!!
.
ഔദ്യോഗിക യാത്രയിലായിരുന്നതിനാൽ അക്കുറി റിസൾട്ട്ഡേയുടെ അന്ന് കുട്ടികളുടെ കൂടെ അവരുടെ വിദ്ധ്യാലയത്തിൽ പോകാൻ കഴിയാത്തതിനാൽ യാത്ര മറ്റൊരു ദിവസമാക്കി . ഭാര്യ അവിടെത്തന്നെ അദ്ധ്യാപികയാണെങ്കിലും അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് ഞാൻ തന്നെ അവരുടെ കൂടെ പോകണമെന്ന് നിർബന്ധമാണ് . അഭിമാനത്തോടെ അച്ഛന്റെ കൂടെ പൊകാമെന്നതിനേക്കാൾ അമ്മയുടെ വിലക്കുകളില്ലാതെ അച്ഛനെക്കൊണ്ട് ഇഷ്ട്ടമുള്ളതെല്ലാം വാങ്ങിപ്പിക്കാൻ കിട്ടുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നുമാണല്ലോ അത് ...!
.
ഞാൻ വിദ്ധ്യാലയത്തിൽ എത്തി കുട്ടികളെ കണ്ട് അവരുടെ അദ്ധ്യാപകർക്കുവേണ്ടി പ്രധാനാദ്ധ്യാപകന്റെ മുറിക്ക് പുറത്ത് കാത്തിരിക്കെ അവിടെയ്ക്ക് രണ്ടു മൂന്ന് കുട്ടികളെയും ഉറക്കെ ശകാരിച്ചുകൊണ്ട് ഒരു അദ്ധ്യാപിക കടന്നെത്തി . അവരെ ഉറക്കെ ശകാരിക്കുമ്പോഴും അവരുടെ മുഖത്ത് ദേഷ്യത്തേക്കാൾ എന്തുകൊണ്ടോ ഞാൻ അപ്പോൾ കണ്ടത് സങ്കടവും സഹതാപവും ആയിരുന്നു ...!
.
ഉറക്കെയുള്ള അവരുടെ സംസാരം എനിക്ക് പുറത്തുനിന്നു പോലും വ്യക്തമായി കേൾക്കാമായിരുന്നു . കുട്ടികളിൽ ഒരാൾ മറ്റൊരു കുട്ടിയുടെ പൈസ മോഷ്ടിച്ചു എന്നതാണ് പ്രശ്നം . എടുത്ത കുട്ടി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു . കേട്ടപ്പോൾ ഒരു സാധാരണ സംഭവമായി എനിക്ക് തോന്നിയെങ്കിലും തുടർന്നുള്ള ആ അദ്ധ്യാപികയുടെ വിശദീകരണം എന്നെ സ്ഥബ്ധനാക്കിക്കളഞ്ഞു ....!
.
ആ കുട്ടി വിശപ്പ് സഹിക്കാതെ ഭക്ഷണം വാങ്ങാൻ വേണ്ടിയാണ് ആ പൈസ മോഷ്ടിച്ചതത്രേ . നാല് മക്കളിൽ ഇളയവനായ അവന്റെ അമ്മ എന്നും അവർ സ്കൂളിൽ വരുമ്പോൾ ഉറങ്ങുകയായിരിക്കുമെന്നും അവർക്ക് ഭക്ഷണം ഒന്നും എടുത്തു കൊടുക്കാറില്ലെന്നും ആണ് ആ കുട്ടി പറഞ്ഞതത്രേ. എന്നും മൂത്ത കുട്ടികളാണ് അവന്റെയും ആഹാരം എടുത്തു കൊടുക്കാറുള്ളത് . എന്നാൽ അന്ന് അവർ നേരത്തെ പോയതിനാൽ ഈ കുട്ടിക്ക് ഒന്നും കിട്ടിയില്ല . കാലത്തും ഒന്നും കഴിക്കാതതിനാൽ വിശപ്പ് സഹിക്കാനാകാതെ ഒടുവിൽ ആ കുട്ടി കണ്ട എളുപ്പ മാർഗ്ഗമാണ് അത് ... !
.
ആ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിക്കുക തന്നെ ചെയ്തു . അപ്പോൾ തന്നെ എനിക്കെന്റെ മക്കളെ കാണണമെന്നാണ് തോന്നിയത് . അവിടെ നിന്നും എഴുന്നേറ്റ് അവരുടെ ക്ലാസ്സിലേയ്ക്ക് നടക്കുമ്പോൾ മറ്റൊരു കുട്ടിയുമായി ഒരു അദ്ധ്യാപിക വരുന്നത് കണ്ടു . ആ കുട്ടി അതിന്റെ രണ്ടു ചെവികളും പൊത്തിപ്പിടിച്ചുകൊണ്ട് ഉറക്കെ കരയുന്നുമുണ്ടായിരുന്നു ....!
.
വരുന്നതിനിടയിൽ വഴിയിൽ കണ്ട ഒരു അദ്ധ്യാപിക അവരോട് കാരണം തിരക്കിയപ്പോൾ അവർ പറയാൻ തുടങ്ങിയത് എനിക്ക് സഹിക്കാനെ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്നു ദിവസമായി ആ കുട്ടി ഭയങ്കര മായ ചെവി വേദനയുമായി കരയുകയാണ് . സ്കൂളിൽ നിന്നും കൊടുക്കുന്ന പ്രാഥമിക വൈദ്യ സഹായമല്ലാതെ ആ കുട്ടിയെ അതുവരെയും വിദഗ്ദ പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോകാൻ അതിന്റെ അച്ഛനോ അമ്മയോ തയ്യാറായിട്ടില്ല . ....!
.
വീട്ടിലെത്തിയാൽ കരഞ്ഞ് തളർന്നുറങ്ങുന്ന ആ കുട്ടിയോട് അതിന്റെ അമ്മ പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് . സ്കൂൾ അധികൃധർ വിളിക്കുമ്പോൾ അവന്റെ അച്ഛനും പറയുമത്രേ നാളെ ആശുപത്രിയിൽ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് . ഇതുവരെയും ആ നാളെ ആയിട്ടില്ലെന്ന് മാത്രം. എന്നാൽ വയ്യെങ്കിൽ ക്ലാസ്സിലേക്ക് വരാതിരുന്നുകൂടെ എന്ന് ചോദിച്ചപ്പോൾ ആ കുട്ടി പറയുകയാണത്രേ , വീട്ടിലിരുന്നാൽ അത് അമ്മയ്ക്ക് ശല്ല്യമാണെന്ന് ....!

Sunday, September 7, 2014
ഉത്സവങ്ങളുടെ ആഘോഷം ...!!!
ഉത്സവങ്ങളുടെ ആഘോഷം ...!!!
.
ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമാണ് എല്ലായ്പോഴും . അത് നിത്യ ജീവിതത്തിലെ കുഞ്ഞുസംഭവങ്ങളായാലും വലിയ ഉത്സവങ്ങൾ അയാലും ഒരുപോലെ തന്നെ . ആഘോഷങ്ങൾ സാമൂഹികമായ ഒത്തു ചേരലുകൾക്കുള്ള അസുലഭമായ പൊതുവേദിയാണ് എന്നതുപോലെതന്നെ തന്റെയും തന്നോട് കൂടെയുള്ളവരുടെയും സന്തോഷത്തിന് വേണ്ടി കൂടിയുമാണ് എല്ലായ്പോഴും ...!
.
ഏതൊരു സംഭവവും വലുതാക്കി കാണിക്കുകയും അതിനെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് ഏതൊരു മലയാളിയുടെയും പതിവ് രീതി തന്നെ. അവനവന്റെ കയ്യിലില്ലെങ്കിലും കടം വാങ്ങിയും പണയം വെച്ചും പൊങ്ങച്ചം കാണിക്കാനുള്ള ത്വര എന്റെയും കൂടെയുള്ളത് തന്നെ. ചിലപ്പോഴെല്ലാം ആഘോഷങ്ങളും നമ്മിൽ ചിലർക്ക് അങ്ങിനെയുമാണ് എന്നതാണ് യാഥാർത്ഥ്യവും ....!
.
വീട്ടിലെ നിത്യ സംഭവങ്ങൾ തൊട്ട് വലിയ വലിയ കാര്യങ്ങൾ വരെ ആഘോഷമാക്കി മാറ്റുമ്പോൾ നാം അറിയാതെ പോകുന്ന ചിലതുണ്ട് . ഇത്തരം ആഘോഷങ്ങളൊക്കെ നന്മയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ചവിട്ടു പടികൾ കൂടിയാണ് എന്ന് . എന്തിലും ഏതിലും കുറ്റവും കുറവും കണ്ടു പിടിക്കുന്ന നമ്മൾ മലയാളികൾ എല്ലാ ആഘോഷങ്ങളേയും നിശിതമായി വിമർശിക്കുമെങ്കിലും ഇതൊക്കെയും ജീവിതത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതം തന്നെ ...!
.
ഓരോ ആഘോഷങ്ങളും അതുവരെയുള്ള നമ്മുടെ മനസ്സിലെ തിന്മകളെ നശിപ്പിക്കുവാൻ വേണ്ടിയും സ്നേഹവും സന്തോഷവും പ്രദാനം ചെയ്യുവാൻ വേണ്ടി കൂടിയും തന്നെയാണ് അവതരിക്കപ്പെട്ടിട്ടുള്ളത് . സ്വന്തം മനസ്സിലും മറ്റുള്ളവരിലും പോസിറ്റീവ് ഊര്ജ്ജം സമാഹരിക്കപ്പെടാൻ ഇത് ഇടയാക്കുകയും ചെയ്യുന്നു ....!
.
സമൂഹത്തിലെ നന്മകളെ പോലെ തന്നെ തിന്മകളും ഇവിടെ ഉള്ളത് തന്നെ. എല്ലാറ്റിലും എന്നപോലെ ആഘോഷങ്ങളെയും അവരവരുടെ വ്യക്തി താത്പര്യങ്ങൾക്കും പ്രതികാരത്തിനും ഒക്കെ ഉപയോഗിക്കുന്ന ഒരു ചെറിയ വിഭാഗം നമുക്കിടയിലും ഉണ്ട് . അങ്ങിനെ വരുമ്പോൾ ആഘോഷങ്ങളും അവയുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വിരുദ്ധമായ ഫലം പ്രദാനം ചെയ്യപ്പെടും . അങ്ങിനെയുള്ളവരെ തിരിച്ചറിയാനും മാറ്റി നിർത്താനും കഴിയുന്നിടത്താണ് സാമൂഹികമായി നമ്മളും വിജയിക്കുന്നത് ...!
.
വലിയ ആഘോഷങ്ങളുടെ ഭാഗമാകുമ്പോഴും നമ്മൾ നമ്മളെ മറക്കാതിരിക്കുകയും നമ്മുടെ സാമ്പത്തിക സ്ഥിതി ഓർക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രാധാന്ന്യമുള്ള വസ്തുത . കൊച്ചു കൊച്ചു കാര്യങ്ങൾക്കു കൂടി ആഘോഷങ്ങൾ സഘടിപ്പിക്കുമ്പോഴും അത് അവനവന് സാധ്യമാകുന്ന തരത്തിൽ മാത്രമാകുവാൻ സാധിച്ചാൽ ആ ആഘോഷവും അതുകൊണ്ട് ഉദ്ദേശിക്കുന്ന നന്മയും സന്തോഷവും എല്ലാ കാലത്തേയ്ക്കും നിലനിൽക്കുകതന്നെ ചെയ്യും ....!!!

Monday, September 1, 2014
അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!
അനുഭവിപ്പിക്കുന്ന അയൽപ്പക്കങ്ങൾ ...!!!
.
മനുഷ്യൻ സമൂഹ ജീവിയായി ജീവിക്കുന്നിടത്തോളം കാലം അവനവനെ പോലെ തന്നെ പ്രധാനമാണ് ഓരോരുത്തർക്കും അവരുടെ അയൽപക്കങ്ങളും . അവനവന്റെ സ്ഥിരത സ്വസ്ഥത സമാധാനം തുടങ്ങി നിത്യ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പലതും നമ്മൾ അറിയാതെ തന്നെ നമ്മുടെ അയൽപ്പക്കങ്ങളുമായി ശക്തമായ തുടർ ബന്ധം പുലർത്തി പോരുന്നുണ്ട് എല്ലായ്പ്പോഴും ...!
.
കൊടുക്കുകയും വാങ്ങുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നത് ഓരോ സമൂഹ ജീവിയുടെയും ധർമ്മമാണ് . സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യുക എന്നത് നിത്യ സംഭവങ്ങളും . അകലെയുള്ള ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രുവാണ് നല്ലതെന്ന് പഴമൊഴി പോലും പ്രസക്തമാണ് കൊടുക്കൽ വാങ്ങലുകൾ ഒന്നും നടക്കുന്നില്ലെങ്കിലും നല്ലൊരു അയൽക്കാർ ഉണ്ടാകുന്നത് തന്നെ സന്തോഷ പ്രദവുമാണ് ...!
.
സ്നേഹിക്കാനും കൂട്ടുകൂടാനും പരസ്പരം സന്തോഷവും ദുഖവും പങ്കുവെക്കാനും നമുക്ക് നല്ല അയൽക്കാർ കൂടിയേ തീരു . വീട്ടിൽ ഒരത്യാവശ്യം വന്നാൽ ആദ്യം ഓടിയെത്താൻ അയൽക്കാർ തന്നെയേ ഉണ്ടാകൂ എന്നത് ഒരു യാഥാർത്ഥ്യം മാത്രം . വിശ്വസിച്ച് മക്കളെയോ വൃദ്ധരായ മാതാപിതാക്കളെയോ കുറച്ചു സമയത്തേക്ക് ഏൽപ്പിച്ച് അത്യാവശ്യത്തിന് പുറത്തുപോകേണ്ടി വരണമെങ്കിൽ അങ്ങിനെ ഒരു അയൽപ്പക്കം ഉണ്ടായേ പറ്റു ....!
.
അഭിമാനിക്കാനും മേനി പറയാനും കൂടിയാണ് പലപ്പോഴും നമുക്ക് അയൽക്കാർ . നമ്മെ കുറിച്ച് പറയാനും അവരെ കുറിച്ച് മറ്റുള്ളവരോട് പറയാനും നമുക്ക് നല്ലൊരു അയൽക്കാർ കൂടിയേ തീരു. പുറത്തിറങ്ങുമ്പോൾ പുഞ്ചിരിയോടെ എതിരേൽക്കാൻ , തിരിച്ചു വരുമ്പോൾ കുശലം തിരക്കാൻ അത്യാവശ്യത്തിനു ഓടിപ്പോകുമ്പോൾ വീട്ടിലേയ്ക്കൊന്നു നോക്കണേ എന്ന് വിളിച്ചു പറയാൻ ഒക്കെയും നല്ല അയൽപ്പക്കങ്ങൽ അത്യന്താപേക്ഷിതംതന്നെ....!
.
ഒരു സാധാരണ മനുഷ്യന്റെ കുഞ്ഞു വീടായാലും ഗ്രാമങ്ങളായാലും എന്തിന് , രാജ്യങ്ങൾ തന്നെയായാലും ഇതൊക്കെയും സാമാന്യം തന്നെ . ഒരു വ്യക്തിയെക്കാളും കുഞ്ഞു സമൂഹങ്ങളെക്കാളും ഇത് വളരെയധികം പ്രാധാന്യമർഹിക്കുന്നത് രജ്യങ്ങൾക്കാണെന്ന് മാത്രം. ....!
.
ഒരു രാജ്യമാകുമ്പോൾ അതിന്റെ സ്ഥിരത, സമ്പത്ത് വ്യവസ്ഥ , സമാധാനം , സാമൂഹിക വളർച്ച തുടങ്ങിയവയൊക്കെയും അയൽപ്പക്കങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആക്രമിക്കാൻ വരുന്ന അയൽക്കാരനെ ഭീതിയോടെ നേരിടാൻ ആയുധങ്ങൾ കുന്നുകൂട്ടുംപോഴും , ദുരിതത്തിൽ പെട്ടുഴലുന്ന അവർക്ക് സഹായമെത്തിച്ചു കൊടുക്കേണ്ടി വരുമ്പോഴും നമുക്ക് നഷ്ട്ടങ്ങൾ തന്നെയാണ് സംഭവിക്കുന്നത് . അസ്വസ്ഥത പുകയുന്ന അവിടങ്ങളിൽ നിന്നുള്ള അഭയാർഥി പ്രവാഹം കൂടിയാകുമ്പോൾ തീർച്ചയായും അത് നമ്മുടെ സമ്പത് വ്യവസ്ഥയെ താറുമാറാക്കുക തന്നെ ചെയ്യും ...!
.
നമുക്ക് നമ്മളെ ശ്രദ്ധിക്കേണ്ടതിനേക്കാൾ മറ്റുള്ളവരെ ശ്രദ്ധിക്കേണ്ടിവരുമ്പോൾ നമ്മുടെ കുറച്ച്സമയം മാത്രമല്ല നഷ്ടമാകുന്നത് . വലിയ ഒരളവിൽ സമ്പത്തും, നമ്മുടെ തന്നെ വളർച്ചയെയുമാണ് അത് സാരമായി ബാധിക്കുന്നത് . സാമൂഹികമായ അസ്ഥിരതയ്ക്കും അത് കാരണമാകും . അവരുടെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും തലയൂരാൻ അവരുടെ അയൽക്കാർക്കെതിരെ തിരിയുന്നതും അയൽക്കാരെ ശത്രുവായി പ്രഖ്യാപിക്കുന്നതും പൊതുവിൽ സാധാരണമാണ് . അങ്ങിനെ വരുമ്പോൾ അത് ഭാവിയിലേക്ക് കൂടി ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നമുക്ക് വരുത്തി വെക്കുക ...!
.
പുകയുന്ന അയൽപ്പക്കങ്ങൾ തീർച്ചയായും നമ്മുടെയും ഉറക്കം കെടുത്തുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ അസ്വസ്ഥത പടരുന്ന അയൽപ്പക്കങ്ങളെ സാന്ത്വനപെടുതേണ്ടതും സഹായിക്കേണ്ടതും അവരുടെ അയൽപ്പക്കങ്ങളുടെയും കടമ തന്നെയാണ് ....!

Thursday, August 28, 2014
കാവൽക്കാരൻ ...!!!
കാവൽക്കാരൻ ...!!!
.
വഴിയോരത്തെ
വലിയ വീടിനുമുന്നിൽ
ഒരു വലിയ പട്ടി .
കറുത്ത നിറവും
വലിയ ശരീരവും
നിറഞ്ഞ ശൌര്യവുമുള്ള
ഭീകരൻ പട്ടി ...!
.
അതിക്രമിച്ചു കടക്കുന്നവരെ
കടിച്ചുകുടയാൻ
യാതൊരു മടിയുമില്ലാത്ത
കാവൽക്കാരൻ പട്ടി ....!
.
സ്നേഹവും
കൂറും
ആത്മാർത്ഥതയുമുള്ള
നാടൻ പട്ടി ...!
.
വഴിയോരത്തെ
വലിയവീടിനുമുന്നിൽ
തടിച്ച ചങ്ങലയിൽ
സ്ഥിരമായി തളയ്ക്കപ്പെട്ട് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വഴിയോരത്തെ
വലിയ വീടിനുമുന്നിൽ
ഒരു വലിയ പട്ടി .
കറുത്ത നിറവും
വലിയ ശരീരവും
നിറഞ്ഞ ശൌര്യവുമുള്ള
ഭീകരൻ പട്ടി ...!
.
അതിക്രമിച്ചു കടക്കുന്നവരെ
കടിച്ചുകുടയാൻ
യാതൊരു മടിയുമില്ലാത്ത
കാവൽക്കാരൻ പട്ടി ....!
.
സ്നേഹവും
കൂറും
ആത്മാർത്ഥതയുമുള്ള
നാടൻ പട്ടി ...!
.
വഴിയോരത്തെ
വലിയവീടിനുമുന്നിൽ
തടിച്ച ചങ്ങലയിൽ
സ്ഥിരമായി തളയ്ക്കപ്പെട്ട് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, August 27, 2014
തുരുത്തുകൾ ...!!!
തുരുത്തുകൾ ...!!!
.
കടൽ കടക്കുമ്പോൾ
കാലുനനയരുത്
കാലിലെതണുപ്പ്
തലയിലുമെത്തരുത് ....!
.
എന്റെ ക്രോധത്തെ
രണ്ടായി പകുത്ത്
ഒരു പകുതി
എന്റെ തന്നെ ചുണ്ടിലെ
പുഞ്ചിരിയിലും
മറ്റേ പകുതി
എന്റെ
വലത്തേ കൈവെള്ളയിലും
പകർന്നു വെക്കുക....
അവയെനിക്ക്
ഉപയോഗിക്കാനുള്ളതാണ് ...!
.
തുരുത്തുകൾ
ഒളിത്താവളങ്ങളുമാണ് ....
ജീവിക്കാൻ
ആഗ്രഹിക്കുന്നവരുടെ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കടൽ കടക്കുമ്പോൾ
കാലുനനയരുത്
കാലിലെതണുപ്പ്
തലയിലുമെത്തരുത് ....!
.
എന്റെ ക്രോധത്തെ
രണ്ടായി പകുത്ത്
ഒരു പകുതി
എന്റെ തന്നെ ചുണ്ടിലെ
പുഞ്ചിരിയിലും
മറ്റേ പകുതി
എന്റെ
വലത്തേ കൈവെള്ളയിലും
പകർന്നു വെക്കുക....
അവയെനിക്ക്
ഉപയോഗിക്കാനുള്ളതാണ് ...!
.
തുരുത്തുകൾ
ഒളിത്താവളങ്ങളുമാണ് ....
ജീവിക്കാൻ
ആഗ്രഹിക്കുന്നവരുടെ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, August 23, 2014
ആകാശം ശൂന്ന്യമാണ് ...!!!
ആകാശം ശൂന്ന്യമാണ് ...!!!
.
പകലുപോലെ വ്യക്തമായിരുന്നു അയാളുടെ ഉദ്ദേശ്യം . എന്നിട്ടും അവൾ എതിർത്തില്ല . അയാളെ അനുസരിച്ചുമില്ല . മൌനം സമ്മതം എന്നാണല്ലോ പഴമൊഴി . പ്രതിഷേധിക്കാൻ തനിക്കുള്ള സാധ്യത മൌനമാണെന്ന് അവൾ തിരഞ്ഞെടുത്തത് എന്ന് അയാൾ അറിഞ്ഞിരിക്കണമെന്നുമില്ലല്ലൊ . ...!
.
അയാളുടെ ആവേശം പക്ഷെ ഏറ്റു വാങ്ങാതിരിക്കാൻ അവൾ ശ്രമിച്ചതേയില്ല എന്നത് അയാളെ അത്ഭുത പ്പെടുത്തിയില്ല . എന്നിട്ടും അയാൾ ശ്രദ്ധിച്ചത് അവളെ തൃപ്തിപ്പെടുത്താനായിരുന്നു എന്നത് പക്ഷെ അവളെ ചിന്തനീയയാക്കി . ഇതൊരു പക്ഷെ ജീവിതത്തിലെ ആദ്യത്തെ അനുഭവം . ചിലപ്പോൾ അവസാനത്തേതും ... ?
.
കണക്കെടുക്കാൻ മാത്രം അങ്ങിനെ പലരുമൊന്നും കടന്നെതിയിട്ടില്ലാതിരുന്നതിനാൽ അയാൾ അവളുടെ ഓർമ്മകളിൽ നിലനിന്നു . തന്റെ അവകാശിക്കൊപ്പം . അവകാശം എന്നത് കണക്കെടുപ്പിന്റെ അറ്റത്തുള്ള കൂട്ടലിനും കുറക്കലിനും ശേഷം ലഭിക്കുന്ന അവസ്ഥതന്നെ എന്നത് അവൾക്കപ്പോൾ നിശ്ചയമുണ്ടായിരുന്നല്ലോ ...!
.
യാത്രയിൽ കണ്ടുമുട്ടുന്ന ചില ദൃശ്യങ്ങൾ പോലെ വ്യക്തതയോടെ നിലനിൽക്കുന്ന ചില രൂപങ്ങൾക്കൊപ്പം താനും . പകലുപോലെ അല്ലെങ്കിൽ കറുത്ത രാത്രി പോലെ . മഴയും വെയിലും മാറി മാറി വരുന്നത് എത്രയോ വട്ടം അറിഞ്ഞിരിക്കുന്നു അനുഭവിച്ചിരിക്കുന്നു . അപ്പോഴൊക്കെയും പക്ഷെ തനിക്കു മേലെ എന്തേ ഒരു ആകാശത്തിന്റെ ആവരണം ഇല്ലാതിരുന്നു എന്ന് അവൾ ഓർത്തുവെച്ചു ...!
.
ഭൂതകാലത്തിൽ നിന്നും ഭാവിയില്ലാത്ത ഒരു വർത്തമാനത്തിലേയ്ക്ക് കാലെടുത്തു വെച്ചത് തന്നെ നിർബന്ധ പൂർവ്വമായിരുന്നല്ലൊ . ബന്ധനങ്ങളുടെ നൂലിഴകൾ കഴുത്തിലൂടെ ചിന്തകളിലേയ്ക്കും ആത്മാവിലെയ്ക്കും തിരിച്ചിറങ്ങുമ്പോൾ മുതൽ താൻ തന്നെയും സർവ്വഥാ സമർപ്പിച്ചു കഴിഞ്ഞിരുന്നു ....!
.
പുണ്ണ്യത്തിന്റെ , പാരമ്പര്യത്തിന്റെ ..... തുടരേണ്ട ആചാരങ്ങളുടെ ഒരുക്കങ്ങളെല്ലാം എപ്പോഴും കണക്കോടെ കരുതി വെച്ചു . ഒന്നിനും എവിടെയും ഒരു കുറവുമില്ലാതെ . എന്നിട്ടും അവൾ മാത്രം അവസ്ഥാന്തരങ്ങളിൽ മാറി നിൽക്കപ്പെട്ടത് അവസരങ്ങളുടെ സ്വാർഥത ....!
.
വിൽക്കപെടാൻ ഒരുക്കി നിർത്തുമ്പോഴും വാങ്ങുന്നവന്റെ അവകാശത്തേക്കാൾ വലുതായി വിൽപ്പനച്ചരക്കിന്
കാഴ്ച്ചകളില്ല . ആവരണങ്ങളും ആമുഖങ്ങളും ...! അവകാശികൾ ഏറുന്നതല്ലാതെ അവകാശങ്ങൾക്ക് പരിഗണനപൊലുമില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും ...!
.
എപ്പോഴുമെന്നപോലെ അവൾ അപ്പോഴും പുറത്തേയ്ക്കൊന്നു നോക്കി നെടുവീർപ്പിടാൻ ഒരുങ്ങി . പുറത്തെ പകലുകളും രാത്രികളും ആകാശവും ഭൂമിയും കാണ്‍കെ . നക്ഷത്രങ്ങളും സൂര്യനും കാണ്‍കെ . അപ്പോഴും അവൾക്കു മേലെ ആകാശം ശൂന്ന്യം തന്നെയായിരുന്നു എന്നത് ശ്രദ്ധിക്കാതെ ...!!!

Wednesday, August 20, 2014
ഇനി , എന്ന ചോദ്യം ...!!!
ഇനി , എന്ന ചോദ്യം ...!!!
.
ഇനി ...! പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ആ ചോദ്യത്തിന്റെ പ്രതിഫലനം അന്തരീക്ഷത്തിൽ അവസാനിക്കും മുൻപേ അവൾ അവിടെ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയിരുന്നു. ജീവിതത്തിന്റെ പങ്കിടപ്പെടാത്ത മറ്റേ പകുതിയിലെ നേർ രേഖയിൽ അന്തരീക്ഷവായുവിൽ നിശ്ചലമായ ആ വാക്കുകളുടെ ആരംഭത്തെ മെല്ലെയൊന്ന് ചുംബിച്ചെടുക്കാൻ അവൾ പക്ഷെ അപ്പോഴും മറന്നില്ല ...!
.
ചോദ്യത്തിന് ഇവിടെ സമയമില്ല .. ഉത്തരത്തിനും .. ലക്ഷ്യത്തിനു മുൻപേ ദൂരം അളക്കാൻ പോലും സാധ്യമല്ലാത്തപ്പോൾ പിന്നെ എന്താണ് ചിന്തിക്കാനുള്ളത് . കരുതാൻ വലിയ ബാണ്ഡങ്ങൾ ഇല്ലാത്തത് ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിക്കും എന്ന ഒരാശ്വാസം മാത്രം ബാക്കി ...! എങ്കിലും ചിറകുകളില്ലാത്തത് , കാലുകൾ ബന്ധനസ്ഥമാണെന്നത് .. എല്ലാം ചിന്തനീയം തന്നെ ...!
.
കുട്ടികളുടെ കയ്യും പിടിച്ച് ഓടാൻ തുടങ്ങുമ്പോൾ അവർ തിരിഞ്ഞു നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ഒരു മാത്ര നിന്ന് പോയാൽ .. ഒരു വട്ടം ചിന്തിച്ചു പോയാൽ പിന്നെ കൈവിടുന്നത് അവരുടെ തന്നെ ജീവിതമാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുള്ളതിനാൽ ശ്രദ്ധിച്ചു . പരമാവധി ...!
.
അനാഥത്വത്തിന്റെ തീക്ഷ്ണത ഇത്രത്തോളം വരുമെന്ന് ആദ്യമായി ഇപ്പോൾ തിരിച്ചറിയുന്നു ... അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും വയ്യാത്ത അത്രയും തീവ്രതയോടെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എങ്ങിനെയാണ് പിന്തിരിഞ്ഞു നിൽക്കാനാവുക ...!
.
അവസാനിപ്പിക്കാൻ എല്ലാം എളുപ്പമാണ് , പക്ഷെ തുടങ്ങാനാണ് തന്റേടം വേണ്ടതെന്ന് അവൻ എപ്പോഴും പറയാറുള്ളത് മാത്രം അപ്പോൾ ഓർത്തുവെച്ചു . അല്ലെങ്കിൽ തന്നെ ഇപ്പോഴല്ലെ ശരിക്കും തുടങ്ങുന്നത് . ഇതുവരേയ്ക്കും കാൽപ്പാടുകൾക്ക് മേലെ കാലടികൾ ചേർത്ത് വെച്ച് പിന്തുടരുക മാത്രമല്ലേ ആയിരുന്നുള്ളൂ ...!
.
വയ്യ ... പിന്നിടാനുള്ള ദൂരതിലെയ്ക്ക് തളർച്ചയുടെ വിയർപ്പുതുള്ളികളെ ഹോമിക്കെണ്ടിയിരിക്കുന്നു എങ്കിലും വയ്യ ... ആശുപത്രിക്കിടക്കയിൽ വിറങ്ങലിച്ച അവന്റെ ശരീരം ഭാരിച്ച ചികിത്സാ ബില്ലുകൽക്കൊപ്പം ഉപേക്ഷിച്ചു പോരേണ്ടി വരുമ്പോൾ തുടങ്ങിയ വേദനയ്ക്കൊപ്പം ഇനി എന്ന ചോദ്യത്തിന്റെ ഭാരവും താങ്ങിയുള്ള ഈ ഓട്ടം തുടര്ന്നല്ലേ പറ്റു . കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അവന്റെ ഈ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും ...!!!

Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...