Thursday, February 16, 2012

എന്റെ നായിക ...!!!

എന്റെ നായിക ...!!!

ഇപ്രാവശ്യമെങ്കിലും സമയത്തിന് ജോലി തീര്‍ത്തു നാട്ടിലെത്തണം എന്ന വാശിയോടെയായിരുന്നു അന്ന് ആ ജോലി ഏറ്റെടുത്തത്. എല്ലാം കൃത്യമായ പ്ലാനിങ്ങോടെ തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്തു. പേപ്പര്‍ ജോലികളും ആര്ടിസ്ടുകളുടെ കാര്യങ്ങളും ടെക്നീഷ്യന്‍മാരുടെ കാര്യങ്ങളും ഒക്കെ തയ്യാറാക്കി ഷൂട്ട്‌ തുടങ്ങാന്‍ പോകുമ്പോഴാണ് ആദ്യത്തെ ഇടി വെട്ടിയത്. ലോകേഷനിലേക്ക് വരും വഴി നായിക അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയി.

റോമിന് അടുത്തുള്ള തുറമുഖ നഗരമായ സാന്റ മരിനെല്ല യിലെ ഒരു കൊച്ചു സ്ഥലമാണ് ഞങ്ങളുടെ ലൊക്കെഷന്‍ . ചിലവ് ചുരുക്കലിന്റെ ഭാഗമായി അവിടെയുള്ള മിലേന എന്ന എന്റെ ഒരു കൊളംബിയന്‍ സുഹൃത്തിന്റെ കൂടെയാണ് ഞങ്ങളെല്ലാം ഇടിച്ചു കയറി താമസം. അവളെ പരമാവധി ബുദ്ധിമുട്ടിച്ചു കൊണ്ട് തന്നെയാണ് എല്ലാം സാധിചെടുക്കുന്നതും. ഭക്ഷണവും താമസവും പിന്നെ യാത്രകള്‍ വരെയും അവളുടെ കൂടെ ആയിരുന്നു. എന്നോടുള്ള സൌഹൃദത്തിന്റെ പേരില്‍ മാത്രം എല്ലാ സഹിക്കുന്ന അവള്‍ പക്ഷെ ശരിക്കും ഞങ്ങളെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നുണ്ടായിരുന്നു.

നായികക്ക് ഇനി എന്ത് ചെയ്യും എന്നത് ഒരു വലിയ ചോദ്യ ചിഹ്ന്നമായി . അവിടുന്ന് ഒരു പുതിയ നായികയെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. പഴയ റോമ സാമ്രാജ്യത്തിന്റെ അവശിഷ്ട്ടങ്ങളില്‍ ആ രീതിയില്‍ ചിത്രീകരിക്കേണ്ട ഒരു പരസ്യ ചിത്രമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ക്ക് വേണ്ടത് രാജകുമാരിക്ക് ചേര്‍ന്ന ഒരു പെണ്‍കുട്ടിയെയും. യവന രാജകുമാരിയുടെ ഊര്‍ജ്ജവും ഓജസ്സും ഉള്ള ഒരു പെണ്‍ കുട്ടി. . അറിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു നാട്ടില്‍ നിന്നും കൊണ്ട് വരിക എന്നത് താമസം വരുന്ന കാര്യമായിരുന്നു . അതുവരെ അവിടെ താമസിക്കേണ്ട ചിലവും മറ്റും ഓര്‍ത്തതും തല കറങ്ങാന്‍ തുടങ്ങി. ഇനി എന്ത് ചെയ്യും എന്നത് വലിയ ഒരു സംഭവം തന്നെയായി അവശേഷിച്ചു. അറിയാവുന്ന വഴികളൊക്കെ ആലോചിച്ചു ഞങ്ങള്‍ തല പുകക്കുമ്പോള്‍ മിലേന തന്നെ വീണ്ടും സഹായവുമായി എത്തി.

അവളുടെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട് അവളെ നായികയാക്കാം എന്നാണു അവള്‍ പറഞ്ഞത്. . ആ കുട്ടിയെ അവള്‍ക്കു വളരെ നന്നായി അറിയാമെന്നും അഭിനയിച്ചു പരിചയം ഉള്ളതാണെന്നും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത വിധം ഒരു യവന രാജകുമാരിയെ പോലെ സുന്ദരിയാണെന്നും പൈസ കൊടുക്കാതിരിക്കാന്‍ കൂടി സഹായിക്കാമെന്നും അവള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫോട്ടോസ് ഒന്നും ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ആളിനോട്‌ നേരിട്ട് വരാന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ആ കുട്ടി എത്താമെന്ന് ഉറപ്പും പറഞ്ഞതോടെ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ജോലിക്കുള്ള മിനുക്ക്‌ പണികളില്‍ മുഴുകി.

അങ്ങിനെ പറഞ്ഞ ദിവസം അവള്‍ വരുന്നതും കാത്തു ഞാന്‍ തയ്യാറായി ഇരിക്കാന്‍ തുടങ്ങി. വരേണ്ട സമയമെല്ലാം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ ഞങ്ങളുടെ ഉള്ളു കാളാന്‍ തുടങ്ങി. ഇനി ഇതും പ്രശ്നമാകുമോ എന്ന പേടി ഞങ്ങളെ വല്ലാതെ അലട്ടി. ഇപ്പോള്‍ തന്നെ ഈ ജോലി ചെയ്താല്‍ മാത്രമേ എന്തെങ്കിലും ഞങ്ങള്‍ക്ക് ഉപകാരമുണ്ടാകൂ. ഇനിയും വൈകിയാല്‍ കയ്യില്‍ നിന്നും അങ്ങോട്ട്‌ പണം ഇറക്കേണ്ട അവസ്ഥയാകും. അതാലോചിക്കുമ്പോള്‍ പിന്നെയും വിഷമം കൂടാന്‍ തുടങ്ങി.

എന്നാല്‍ ഒട്ടും പേടിക്കേണ്ട എന്ന മട്ടില്‍ മിലേന ഞങ്ങള്‍ക്കുള്ള ഭക്ഷണമൊക്കെ ഓടി നടന്നു തയ്യാര്‍ ആക്കുന്നുണ്ടായിരുന്നു. എന്നെക്കൊണ്ട് മാത്രമായിരുന്നു അപ്പോഴും അവള്‍ക്കു പ്രശ്നം. പച്ചക്കറി മാത്രം കഴിക്കുന്ന എന്നെ പോറ്റാന്‍ അവള്‍ ശരിക്കും കഷ്ട്ടപെടുന്നുണ്ടായിരുന്നു. പാചകം ചെയ്യലും കഴിക്കലും പിന്നെ വിശക്കാനും തുടങ്ങിയിട്ടും ഞങ്ങളുടെ നായിക മാത്രം വന്നില്ല. മിലെനക്കായിരുന്നു ഏറ്റവും വിഷമം. അവള്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു അതിനിടയില്‍.

ഒടുവില്‍ വളരെ വൈകി അവര്‍ എത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ആര്‍ത്തിയോടെ ഓടിച്ചെന്നു. ഒരു പഴയ കാറിലായിരുന്നു അവര്‍ വന്നത്. കാര്‍ നിര്‍ത്തി ആദ്യം പുറത്തിറങ്ങിയത് ഒരു കുട്ടിയാണ്. പിന്നെ ഒരു വയസ്സനും. അതിനുശേഷം ഞങ്ങളുടെ നായികയും. ആകാക്ഷയോടെ കണ്ണ് തുറിച്ചു നോക്കിയിരിക്കെ, ഞങ്ങളുടെ മുന്നിലേക്ക്‌ ഇറങ്ങിവന്ന നായികയെ കണ്ടു ഞാന്‍ ബോധം കെട്ടു വീണു ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍.
.

Monday, February 13, 2012

സമ്മാനം …!!!

സമ്മാനം …!!!.
..
നിനക്ക് തരാന്‍ ഞാന്‍ ബാക്കി വെച്ചത് .
എന്റെ മാത്രം മരണമാണ് .
മരണം തരാന്‍ .
എനിക്കാരുടെയും ഔദാര്യം വേണ്ടല്ലോ ..
അതിനു മാത്രമാണെങ്കില്‍ .
പിന്നെയുള്ള ചിന്തക്ക് ശേഷം .
സ്വീകരിക്കാന്‍ നിനക്കും .
മറ്റൊരു ആലോചന വേണ്ട താനും ..
..
ഞാന്‍ കരുതി വെച്ചതൊന്നും അല്ലെങ്കിലും .
ആഗ്രഹിക്കുന്നതല്ലെങ്കിലും .
എനിക്ക് വിസ്വസിക്കാവുന്നത് .
അത് മാത്രമാകവേ ,.
വിശ്വസിച്ച് , ഉറപ്പിച്ച് ,.
നിനക്ക് തരാന്‍ എന്‍റെ കയ്യില്‍ .
അത് മാത്രമേ ഉള്ളു …!.
..
തൃപ്തിപ്പെടുക .
അല്ലെങ്കില്‍ തൃപ്തിപ്പെടുത്തുക എന്നത് .
എന്റെ കര്‍മ്മത്തില്‍ ഇല്ലാതിരിക്കെ ,.
എനിക്കും നിനക്കും ഇടയില്‍ .
മറ്റൊന്നും വേണ്ട താനും ….!!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..
.

Friday, February 3, 2012

പിന്നിലുള്ള വഴികള്‍ക്ക് മുന്‍പേ ...!!!

പിന്നിലുള്ള വഴികള്‍ക്ക് മുന്‍പേ ...!!! .
..
പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ഞാന്‍ കടന്നു വന്ന വഴി എന്നെന്നേക്കുമായി അവസാനിച്ചു കഴിഞ്ഞിരുന്നു. ഇനി പുറകിലേക്കുള്ള യാത്ര തീര്‍ത്തും അസാധ്യം. അങ്ങിനെ പറയുകയേ അപ്പോള്‍ തരമുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യവും. ഇനി തുടങ്ങാന്‍ മുന്നില്‍ വീണ്ടും വഴി നീണ്ടു നിവര്‍ന്നു കിടക്കവേ, പിന്നെ കരുതിയത്‌ പുറകിലേക്ക് ഇനി എന്തിനു എന്ന് തന്നെയാണ്. എങ്കിലും, പുറകിലേക്ക് പോകാതെ എങ്ങിനെയാണ് എനിക്ക് മുന്നോട്ടു യാത്ര തുടരാന്‍ കഴിയുക..
..
യാത്ര തുടരാന്‍ ഇനി അവശേഷിക്കുന്നതൊക്കെയും പുതു വഴികള്‍ മാത്രമാണ് എന്നത് എന്നെ അപ്പോള്‍ അത്ഭുതപ്പെടുതിയതെ ഇല്ല. . അറിയാത്ത പാതയോരങ്ങള്‍. അനുഭവിക്കാത്ത ഗ്രാമ, നഗര വീഥികള്‍. നിശ്ചലമായ കാറ്റുപോലെ ഒഴുകി അവസാനിക്കാന്‍ മാത്രം കഴിയാത്ത അത്രയും ശൂന്യമായതും, ഇട തൂര്‍ന്നു നിറഞ്ഞതുമായ പാതയോരങ്ങള്‍ അപ്പോള്‍ എനിക്ക് വേണ്ടി നിര്‍വികാരതയോടെ കാത്തു കാത്ത് കിടക്കുക തന്നെയായിരുന്നു..
..
യാത്രകളില്‍ പൊതി ചോറ് കരുതുന്ന ശീലം പണ്ടേ ഇല്ലാത്തതിനാല്‍, വിശപ്പ്‌ മനസ്സില്‍ തന്നെ ഉപേക്ഷിക്കാം എന്ന് ഉറപ്പിച്ചു തീരുമാനിച്ചു. ദാഹം കൂടി തൊണ്ടയില്‍ അവശേഷിപ്പിക്കാനായാല്‍ പിന്നെ ദൈര്യമായി ഈ യാത്ര തുടരാം. ഇടവഴികള്‍ തിരിയുന്നിടതെക്ക് കണ്ണുകള്‍ കൊട്ടിയടക്കണമെന്നും, പിന്‍ വിളികള്‍ക്ക് കാതുകള്‍ ശൂന്ന്യമാക്കണമെന്നും ഞാന്‍ എന്റെ തന്നെ ബുദ്ധിയെ ഉപദേശിക്കാന്‍ അപ്പോഴേക്കും മറന്നു പോയിരുന്നു..
..
ഇനി, തുടരുക തന്നെ എന്ന് തീരുമാനിക്കാന്‍ സമയമില്ല. പുറകിലൂടെ പാതയോരങ്ങള്‍ കുറേശ്ശെയായി എന്നിലേക്ക്‌ തന്നെ തിരിച്ചു വന്ന് അവസാനിച്ചുകൊണ്ട് ഇപ്പോളത് എന്നിലെ പുറകിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. ഇനിയും നടന്നു തുടങ്ങിയില്ലെങ്കില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഓടി തുടങ്ങുക തന്നെ ചെയ്തില്ലെങ്കില്‍ ആ വഴികള്‍ എനിക്ക് മേലെകൂടി കടന്നു പോകുന്നത് എന്നെ ഭീതിപ്പെടുതുമെന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ യാത്ര തുടരാം.. ഇനി ....???.
..
സുരേഷ് കുമാര്‍ പുഞ്ചയില്‍..
..
.

കാമുകനെ പ്രണയിക്കുന്ന പെണ്‍കുട്ടി ...!!!

 കാമുകനെ പ്രണയിക്കുന്ന പെണ്‍കുട്ടി ...!!!.
..
മഴ ഒരു ഹരമാണ് പലപ്പോഴും. അല്ലെങ്കില്‍ ലഹരിയാണ്. സിരകളിലൂടെ മെല്ലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന ലഹരി. കൂടുമ്പോള്‍ ജീവന്‍ തന്നെയെടുതും, ആവശ്യതിനാകുംപോള്‍ ജീവന്‍ തന്നെ കൊടുത്തും മനസ്സിനെ അവെഷപ്പെടുതുന്ന ലഹരി. ഓരോ തുള്ളികളും ആഴ്ന്നിരങ്ങുന്നത് മനസ്സിലെക്കല്ല ആത്മാവിലെക്കനെന്നു വരുത്തി തോന്നുകയായിരിക്കില്ല പലപ്പോഴും ...!!!.
..
നന്നേ തിരക്ക് കൂടുതലായതിനാല്‍ അന്ന് ഞങ്ങള്‍ കിട്ടുന്ന വണ്ടിക്കു പോകാന്‍ തീരുമാനിച്ചു. സുഹൃത്ത്‌ അപകടത്തില്‍ പെട്ടെന്നും അവന്‍ ആശുപത്രിയില്‍ ആണെന്നും മാത്രമേ അതുവരെ വിവരം കിട്ടിയിരുന്നുള്ളു. അതുകൊണ്ട് തന്നെ അവന്റെ വീട്ടില്‍ പോലും പറയാതെ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനോട്‌ വഴിയില്‍ നിന്നും കയറാന്‍ പറഞ്ഞാണ് ഞങ്ങള്‍ യാത്രക്ക് ഇറങ്ങിയത്‌..
..
നേരത്തെ എത്തിയത് ബസ് സ്റ്റാന്‍ഡില്‍ ആയതിനാല്‍ ബസ്സില്‍ തന്നെ പോകാം എന്ന് വെച്ച് നോക്കുമ്പോള്‍ അപ്പോള്‍ പോകുന്ന ഒരു ബസ്സും ഇല്ല. എന്നാല്‍ ട്രെയിനില്‍ ആകാം എന്ന് വെച്ച് അന്വേഷിച്ചപ്പോള്‍ ട്രെയിനും ഇല്ല. അങ്ങിനെ കൂട്ടുകാരനേ വിളിച്ചു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ബസ്സില്‍ തന്നെ വന്നാല്‍ മതി അതായിരിക്കും നല്ലത് എന്നാണു. അത് കേട്ട് അടുത്ത ബസ്സും കാത്തു ഞങ്ങള്‍ അവിടെ ഇരിക്കാന്‍ തുടങ്ങി..
..
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാനും പിന്നെ ഒരു പുസ്തകം വാങ്ങി വായിക്കാനും തുടങ്ങിയ ഞങ്ങള്‍ പിന്നെ കണ്ണ് എടുത്തത്‌ ഒരു കുഞ്ഞു ആള്‍ക്കൂട്ടം കണ്ടാണ്‌. എപ്പോഴും എല്ലായിടത്തും ഉണ്ടാകുന്നത് എന്നപോലെയല്ലാതെ യാത്രിശ്ചികത ഒന്നും ഇല്ലാത്തതിനാല്‍ അങ്ങോട്ട്‌ ശ്രധിചില്ലെങ്കിലും അവിടെ നിന്നും പോകുന്ന ഒരു സ്ത്രീയുടെ അഭിപ്രായ് പ്രകടനം എന്നെ അങ്ങോട്ട്‌ നയിച്ചു. സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ഇല്ലെന്നു പറഞ്ഞു അവിടെ തന്നെ ഇരുന്നു..
..
അവിടെ എത്തി ഞാന്‍ ആ ആള്‍ക്കൂട്ടത്തിലേക്കു നോക്കിയപ്പോള്‍ കണ്ടത് ഒരു കൂസലും ഇല്ലാതെ അവിടെ ഒരു ബാഗിന് മുകളില്‍ ഇരിക്കുന്ന ഒരു ഇരുപതു വയസ്സോളം പ്രായമുള്ള പെണ്‍കുട്ടിയെ ആണ്. മറ്റൊന്നും അവിടെ കാണാഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം കൂടി. ഇതെന്താണ് കാര്യം എന്ന് എന്നെ വല്ലാതെ കുഴക്കി. ഒരു പെണ്‍കുട്ടി അവിടെ ഇരിക്കുന്നതില്‍ എന്താണ് ഇത്ര ആള് കൂടാനുള്ളത്..
..
മാന്യമായി വസ്ത്രം ധരിച്ച, സാമാന്യം സമ്പന്നമായ ചുറ്റുപാടുകളില്‍ നിന്ന് വരുന്ന ഒരു നല്ല പെണ്‍കുട്ടി യാണ് എനിക്കവളെ തോന്നിയത്. പ്രത്യേകിച്ച് മോശമായി ഒന്നും തോന്നാത്തതിനാല്‍ അവള്‍ എന്നില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. കൂടി നില്‍ക്കുന്ന ആളുകളെ തെല്ലും വകവെക്കാതെ, ആരെയോ കാത്തിരിക്കുന്ന പോലെ, ഇടയ്ക്കിടെ ചുറ്റിലും നോക്കി, പിന്നെ തന്റെ കയ്യിലെ പുസ്തകം ആര്‍ത്തിയോടെ വായിക്കുകയാണ് അവള്‍. ഇടയ്ക്കിടെ കയ്യിലെ കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്നും ഉണ്ടായിരുന്നു..
..
ചുറ്റിലും നോക്കുന്നത് കൂടാതെ മൊബൈലിലേക്കും അവള്‍ പ്രത്യാശയോടെ നോക്കുന്നത് കാണാമായിരുന്നു. വിളിക്കാന്‍ ആരുമില്ലെങ്കിലും ഇനിയെങ്ങാനും വിളിച്ചാലോ എന്നാ മട്ടിലായിരുന്നു അവളുടെ ആ നോട്ടം. കണ്ണുകളില്‍ കുസൃതിയോ, മുഖത്ത് മോഹിപ്പിക്കുന്ന വശ്യതയോ അവള്‍ക്കില്ലായിരുന്നു. ആര്‍ക്കും ആവശ്യത്തിനു കൊത്തി വലിക്കാന്‍ കൊടുക്കും പോലെ വികൃതമായ ഒരു ശരീരവും അവള്‍ക്കില്ലായിരുന്നു..
..
അവളെ നിരീക്ഷിക്കവേ എന്നില്‍ അവള്‍ ഒരു അതിശയമാവുകയായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്തായാലും കാര്യം തിരക്കാന്‍ തന്നെ തീരുമാനിച്ചു. കൂടി നില്‍ക്കുന്നതില്‍ കൂടുതല്‍ സമയമായി അവിടെത്തന്നെ ചുറ്റി കറങ്ങുന്നവന്‍ എന്ന് തോന്നിച്ച ഒരു പയ്യനെ നോക്കി ഞാന്‍ കാര്യം തിരക്കി. അവന്‍ ഒരു പരിഹാസ ചിരിയോടെ മെല്ലെ പറയാന്‍ തുടങ്ങി..
..
ആ പെണ്‍കുട്ടി ഇന്റര്‍ നെറ്റിലൂടെ ഒരു ആളുമായി പ്രണയത്തിലാണെന്നും, ഒരിക്കല്‍ പോലും കാണുകയോ, വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അയാളെ തിരക്കി യാണ് അവള്‍ അവിടെ വന്നിരിക്കുന്നതെന്നും. അയാള്‍ എപ്പോഴോ എഴുതിയിരുന്നത്രേ എന്നും അയാള്‍ ആ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നാണ് വണ്ടി കയറുന്നത് എന്ന്. അത് കൊണ്ട് മാത്രമാണ് അവള്‍ അവിടെയെത്തി അയാളെ കാത്തിരിക്കുന്നത് എന്നും..
..
അപ്പോഴേക്കും എന്നെ തിരക്കി വണ്ടി വരാറായി എന്ന് പറഞ്ഞു കൊണ്ട് എന്റെ സുഹൃത്തും അവിടെയെത്തിയിരുന്നു. തിരക്കിനിടയില്‍ കാര്യം അന്വേഷിച്ച അവനോടു അവനോടു ആ പെണ്‍കുട്ടിയെ ഒന്ന് നോക്കാന്‍ പറഞ്ഞു കാണിച്ചു കൊടുത്തതും അവന്റെ മുഖം വിളറി വെളുക്കുന്നത്‌ ഞാന്‍ കണ്ടു. പിന്നെ എന്നെ പോലും ഗൌനിക്കാതെ ഞങ്ങളുടെ വണ്ടിയിലേക്ക് അവന്‍ ഓടി കയറുന്നത് കണ്ട് ആ പെണ്‍കുട്ടിയെ ഞാന്‍ സഹതാപത്തോടെ നോക്കി നിന്നു ....!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..
.

Thursday, February 2, 2012

അവനവന്‍റെ അന്നം ...!!!

അവനവന്‍റെ അന്നം ...!!!..
..
രാത്രികളെ നമുക്ക് പ്രണയിക്കാന്‍ എളുപ്പമല്ല .. രാത്രികള്‍ ഒരുപാട് ദുരൂഹതകള്‍ ഉള്ളിലൊളിപ്പിക്കുന്ന മനുഷ്യരെ പോലെയാണ് ... നിഗൂഡമായ ദുരൂഹതകള്‍ ...! കണ്ണുകളില്‍ കത്തുന്ന കാമവും മനസ്സില്‍ നുരയുന്ന ചാതിയും ഒളിപ്പിചിരിക്കുന്നത് നമുക്ക് കാണാനാകില്ല തന്നെ. എനിക്കിഷ്ട്ടം പകലുകളെ മാത്രമാണ് .. എല്ലാം കാണുന്ന , എല്ലാം അറിയുന്ന , ചുട്ടുപൊള്ളുന്ന പച്ച പകലുകള്‍ ....!.
..
തലേന്ന് തന്നെ പറഞ്ഞു ഉറപ്പിച്ചതിനു അനുസരിച്ചാണ് ഞങ്ങള്‍ അന്നവിടെ ഒത്തു കൂടിയത്. വെറുതേ അല്ല, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരുപാട് കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി തന്നെ ഉള്ള ഒരു ഒത്തു കൂടല്‍. എല്ലാവരും തനിച്ചു മാത്രമാണ് വന്നിരുന്നത് അപ്പോള്‍. അതുകൊണ്ട് തന്നെ എന്നി തിട്ടപ്പെടുത്തിയ കണക്കുകാലും കണക്കു കൂട്ടിയുള്ള കാര്യാങ്ങളും മാത്രം..
..
തലയ്ക്കു ചൂട് കൂടുമ്പോള്‍ പ്രകൃതി ഒന്ന് തണുപ്പിചോട്ടെ എന്ന് കരുതി തന്നെയാണ് ആ കടല്‍ തീരം ഞാന്‍ തിരഞ്ഞെടുത്തത്. അത് മറ്റുള്ളവര്‍ക്കും ഇഷ്ട്ടമായപ്പോള്‍ പിന്നെ ആ തീരത്തിന്‍റെ ഒരു ഒഴിഞ്ഞ മൂല നോക്കി ഞാന്‍ സ്ഥലം പിടിച്ചു. അല്ലെങ്കിലും അന്നൊരു ഒഴിവു ദിവസമല്ലാതിരുന്നതിനാല്‍ തീരെ തിരക്ക് കുറവായിരുന്നു അവിടെ. അതുകൊണ്ട് തന്നെ ഉള്ള്വരെയെല്ലാം പ്രത്യേകം കണ്ടു പിടിക്കാന്‍ കഴിയുമായിരുന്നു..
..
വളരെ അത്യാവശ്യവും, വളരെ ഗൌരവം ഏറിയതും ആയ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു തീരുമാനിക്കുന്നതിനിടയില്‍ സത്യത്തില്‍ ഞങ്ങള്‍ സമയമോ ചുറ്റുപാടുകളോ അറിഞ്ഞതെ ഇല്ലായിരുന്നു. സംസാരത്തിന് ഇടയില്‍ നേരം വൈകും എന്നറിഞ്ഞതോടെ ഞങ്ങള്‍ ആളെണ്ണി തന്നെ ഓരോരുത്തര്‍ക്കുമായി ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, വീട്ടില്‍ ഉണ്ടായ ഒരു അത്യാവശ്യതെ തുടര്‍ന്ന് ഒരുത്തന് അതിനിടയില്‍ നേരത്തെ വീട്ടില്‍ പോകേണ്ടി വന്നു. ചര്ച്ചകാല്‍ക്കൊടുവില്‍ ഭക്ഷണം വന്നത് പോലും ഞങ്ങള്‍ മറന്നും പോയി..
..
ഞങ്ങള്‍ ഇരിക്കുന്നതിനു അടുത്ത് കുറച്ചു മാറി ഒരു പഴയ വള്ളം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. ഗാതകാല സ്മരണകള്‍ അയവിറക്കി അതവിടെ ജീര്‍ണിക്കവേ ഞങ്ങള്‍ക്ക് തോന്നിയത് അതൊരു സ്മാരക ശിലയെന്നാണ്. അല്ലെങ്കില്‍ ഞങ്ങള്‍ അങ്ങിനീയാണ് ആതിനെ കണ്ടത്. സംസാരം ഒരല്‍പം ആരിയപ്പോഴാണ് ഭക്ഷണം ചൂടാരുന്നു എന്നാ സത്യം ഞങ്ങള്‍ മനസ്സിലാക്കിയാത്. എന്നാല്‍ പിന്നെ ഇനി ഭക്ഷണം കഴിഞ്ഞാകാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങി..
..
ഭക്ഷണത്തിന് മുന്‍പ് കൈകഴുകുന്നാ ശീലമുല്ലാവരെല്ലാം കൈകാഴുകാന്‍ ഇരാങ്ങിയപ്പോള്‍ മാത്രമാണ് ഞാന്‍ അപ്പുരാതെ ആ പഴയ വള്ളത്തിന്റെ തണലില്‍ ഒരു മുത്തശ്ശി കടലിലേക്കും നോക്കി ഇരിക്കുന്നാത് കാണ്ടത്. കുലീനയായ ആ മുത്തശ്ശി അവരുടെ മക്കളെയോ മരുമക്കളെയോ കാത്തിരിക്കും പോലെ അലസമായി അവിടെ ഇരിക്കുകയാണ് എന്നാണു എനിക്കും തോന്നിയത്. കൈകഴുകവേ അവരുടെ മുഖത്തേക്ക് നോക്കിയ എന്നെ നോക്കി അവര്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് എന്തുകൊണ്ടോ എന്‍റെ മനസ്സിലായിരുന്നു കയറിയത്..
..
ഭക്ഷണം കഴിക്കവേ ഞാന്‍ ഇടയ്ക്കിടെ അവരെ നോക്കുമ്പോഴെല്ലാം അവര്‍ എന്നെ തന്നെ അല്ലെങ്കില്‍ ഞങ്ങളെ തന്നെ നോക്കുകയാണെന്നും, ഞാനോ അല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലുമോ അങ്ങോട്ട്‌ നോക്കുമ്പോള്‍ അവര്‍ നോട്ടം പിന്‍വലിക്കുകയാണെന്നതും എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി. പിന്നെ ശരിക്കും ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ഒരുവിധം ഉള്ളത് അവസാനിപ്പിച്ചു ശേഷിക്കുന്നതും മറ്റും കൊണ്ട് പോയി കളഞ്ഞു കൈകഴുകി തിരിച്ചു വരുമ്പോഴും ആ മുത്തശ്ശി അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു..
.
കൂട്ടത്തില്‍ നേരത്തെ പോയവന്‍റെ ഭക്ഷണം മാറ്റി വെച്ച് ഞങ്ങള്‍ വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നു. അതിനിടയില്‍ എപ്പോഴോ ഒന്ന് തിരിഞ്ഞു നോക്കവേ ആ മുത്തശ്ശി പെട്ടെന്ന് അവിടെനിന്നും അപ്രത്യക്ഷയായി പോയിരുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നെ ഒന്നും ആലോചിക്കാതെ അവര്‍ എവിടെ പോയെന്നു അന്വേഷിച്ചു ഞാന്‍ ചാടി ഇറങ്ങുകയായിരുന്നു. ചുറ്റും പരത്തി ഒടുവില്‍ ആ വള്ളത്തിനു പുറകില്‍ ഞാന്‍ നോക്കി എത്തുമ്പോള്‍ അവിടെ ഞങ്ങള്‍ കളഞ്ഞ എച്ചിലില്‍ അവരുടെ അന്നത്തെ അന്നം തിരയുകയായിരുന്നു ആ മുത്തശ്ശി ....!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.

Tuesday, January 31, 2012

വേശ്യയുടെ ചാരിത്ര്യം ...!!!

വേശ്യയുടെ ചാരിത്ര്യം ...!!!

കാഴ്ചക്ക് ശേഷം
പിന്നെയും അവസാനിക്കാത്ത
കേള്‍വിയുടെ രോദനങ്ങള്‍
അവശേഷിപ്പിക്കുന്ന
മുറിവുകള്‍ക്ക് മേലെ
ചിനുങ്ങുന്ന ചോരത്തുള്ളികള്‍
മാറ്റൊലി കൊള്ളിക്കുന്ന
മനസ്സിലേക്ക് മാത്രം
നീ കടന്നു കയറവേ
എന്തിനാണ് നീ
കള്ളങ്ങള്‍ കൊണ്ടെന്നെ
വീര്‍പ്പു മുട്ടിക്കുന്നത്‌.

നിനക്ക് പറയാന്‍ ഉള്ളത്
അസത്യങ്ങള്‍ എന്ന് നിനക്ക് തന്നെ
ബോധ്യമുണ്ടായിരിക്കെ
എന്തിനു നീ വൃഥാ സ്വയം ഇല്ലാതാകുന്നു.

നിന്റെ വാക്കുകള്‍
എനിക്കെന്നല്ല,
നിനക്ക് പോലും
വിശ്വസിക്കാനാകില്ലെന്നു
നിനക്ക് തന്നെ നന്നായി അറിയാമായിരുന്നിട്ടും
നീ പിന്നെയും പിന്നെയും
കള്ളങ്ങള്‍ കൊണ്ട് മുഖം മറച്ചു.

ഒടുവിലീ മുഖപടം ആര്‍ക്കു വേണ്ടി
നിന്നെ നിനക്ക് വിശ്വാസമില്ലെങ്കില്‍
വേറെ ആരാണ് നിന്നെ വിശ്വസിക്കുക.

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Saturday, January 21, 2012

നിശബ്ദതക്കു ശേഷം ...!!!

നിശബ്ദതക്കു ശേഷം ...!!!
.
എനിക്ക് പുറകില്‍ മണല്‍ തരികള്
‍ ഒന്നൊന്നായി ഊര്‍ന്നു വീഴുന്നതും
ഊര്‍ന്നു വീഴുന്ന മണല്‍ തരികള്‍ക്ക് മേല്
‍ നാഴിക മണികള്‍ ആഞ്ഞടിക്കുന്നതും
ആ മണി ഒച്ചയില്‍ കാതടയുന്നതും
ഇപ്പോഴും ഞാന്‍ സ്വപ്നം കാണുന്നു ..!
,
കാണുന്ന സ്വപ്‌നങ്ങള്
‍ ഒന്നൊന്നായി സംബവിക്കുമ്പോഴും
കാണാത്ത സ്വപ്നങ്ങള്‍ക്ക് പുറകെ
ഞാന്‍ മാത്രം പിന്നെയും അലയുന്നു ..!
.
നാഴിക മണികള്‍ പിന്നെയും ഒച്ചയുണ്ടാക്കുമ്പോള്
‍ മണല്‍ തരികള്‍ക്ക് താഴെ വീഴാന്‍ ഭയമാകുന്നു
ആ ഭയത്തില്‍ നിന്നും ഉയിര്‍കൊള്ളുന്ന ധീരത
മണല്‍ തരികളെയും നാഴിക മണിയെയും
വീണ്ടും കടന്നു പോകാന്‍ പ്രേരിപ്പിക്കുന്നു ...!

മണിയൊച്ചക്ക് ശേഷം നീണ്ട് < br> നിശ്ചലമാകുന്ന മണികള്
‍ പിന്നെയും മണല്‍ തരികളെ മാത്രം
കാത്തിരിക്കുന്നു ...!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്

Friday, January 20, 2012

ജീവിതം ...!!!

ജീവിതം ...!!!
.
കടല്‍ കടന്നെത്തുന്ന കാറ്റിനു
ഉപ്പിന്റെ ഗന്ധമാനെന്നു
അവള്‍ക്കു അറിയില്ലായിരുന്നു .
.
ഉപ്പല്ലാതെ മറ്റൊന്നും
കടലില്‍ ഇല്ലെന്നു
അവള്‍ക്കു
വിശ്വസിക്കാനും
കഴിയില്ലായിരുന്നു.
.
ഉപ്പും കടലും
അവളുടെ ജീവിതവും,
കടലുപോലെയും
ഉപ്പു പോലെയും
വിശാലവും ആയിരുന്നു.
.
കടല്‍ കടന്നു
കാറ്റ് വരുന്നതും
കാറ്റില്‍ ഉപ്പു നിറയുന്നതും
അവളുടെ ജീവിതം പോലെ
അവള്‍ നോക്കി നിന്നു.
.
കടലില്ലാത്ത ഉപ്പും
ഉപ്പില്ലാത്ത കടലും
അവള്‍ക്കെങ്ങിനെ
തരം തിരിക്കാന്‍ പറ്റും. ...??
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
.

Sunday, January 15, 2012

ഒന്ന് ...!!!

ഒന്ന് ...!!!
.
ഒന്ന് പകുത്ത്
രണ്ടാക്കുമ്പോള്‍
രണ്ടു പകുതികള്‍ക്ക് പകരം
വീണ്ടും രണ്ടു വലിയ ഒന്നുകള്‍
.
ആ ഒന്നുകള്‍
വീണ്ടും മുറിക്കുമ്പോള്‍
പിന്നെയും
പകുതികള്‍ക്ക് പകരം
മറ്റു ഒന്നുകള്‍ ...!
.
ഒന്നുകള്‍ അങ്ങിനെ
പലകുറി ഒന്നായിരിക്കെ
മുറിച്ചു മാറ്റപെടുന്ന
പകുതികള്‍ എവിടെ
മുറിക്കപ്പെടാത്ത ഒന്നുകളും ....???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
.

Friday, January 13, 2012

കാതറുകുട്ടിയുടെ കച്ചവടം ...!!!

കാതറുകുട്ടിയുടെ കച്ചവടം ...!!!
.
കാദരുകുട്ടി എന്റെ അയല്‍ക്കാരനാണ് . അവനെക്കാള്‍ പരോപകാരിയും , മനുഷ്യ സ്നേഹിയുമായ ഒരാളെ ഞാന്‍ അടുത്തൊന്നും കണ്ടിട്ടില്ല . മനുഷ്യത്വമുള്ള ആളുകളെല്ലാം വട്ടന്മാര്‍ ആണെന്നല്ലേ ലോകം പറയുക .അങ്ങിനെ കാദര് കുട്ടിയും അരവട്ടനായാണ് നാട്ടില്‍ അറിയപ്പെടുന്നത് .
.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും പാപമാണെന്ന് വരെ വിശ്വസിക്കുന്നവരുടെ ഈ ലോകത്ത് കാദര് കുട്ടി എപ്പോഴും ഒറ്റയാനായി . എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരെയും സഹായിക്കുകയും മാത്രം ചെയ്യുന്ന അയാളെയും മറ്റുള്ളവര്‍ ഇഷ്ട്ടപ്പെട്ടിരുന്നു .
.
ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്തിയാണ് അയാള്‍ ജീവിച്ചിരുന്നത് . പ്രധാനമായും ഉന്തു വണ്ടിയില്‍ ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കല്‍ , കപ്പലണ്ടി വറുത്തു വില്‍ക്കല്‍ , കട്ടന്‍ കാപ്പി വില്‍ക്കല്‍ , അങ്ങിനെ പൂരത്തിനും പെരുന്നാളിനും ഒക്കെ കുഞ്ഞു കുഞ്ഞു കച്ചവടങ്ങള്‍ ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത് .
.
വീട്ടില്‍ വേണ്ടപ്പെട്ടവര്‍ ഒക്കെ ഉണ്ടെങ്കിലും കാദര് കുട്ടിയുടേത് എന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ അയാള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴും അയാള്‍ക്ക് വേണ്ടി മാത്രം പണിയെടുത്തു .
.
ചെറിയ ചെറിയ കച്ചവടങ്ങളില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം അയാള്‍ക്ക്‌ ഒന്നിനും തികയില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒരിക്കല്‍ വലിയ പെരുന്നാളിന് കോഴിക്കോട്ടു പോയി കച്ചവടം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചു . ആരൊക്കെയോ പറഞ്ഞിരുന്നു അയാളോട് , കോഴിക്കോട് പോയാല്‍ നല്ല വരുമാനം ആണെന്നും , നല്ല കച്ചവടം നടത്താമെന്നും . കോഴിക്കോട് അയാള്‍ ആദ്യമായാണ്‌ അയാള്‍ പോകുന്നതെങ്കിലും , കച്ചവടത്തിന് പോകാന്‍ തന്നെ ഉറപ്പിച്ചു .
.
ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കാന്‍ തന്നെയാണ് അക്കുറിയും അയാള്‍ തീരുമാനിച്ചത് . മുടക്കുമുതല്‍ ഒന്നും കയ്യില്‍ ഇല്ലാത്തതിനാല്‍ , കച്ചവടത്തിനുള്ള സാധനങ്ങള്‍ വാങ്ങല്‍ ഒരു വലിയ കടംബയായി .അയാളുടേത് എന്ന് പറയാന്‍ ആകെ ഉണ്ടായിരുന്നത് ഒരു പഴയ ഉന്ത് വണ്ടി മാത്രം ആയിരുന്നു . പരിചയക്കാരോട് പൈസ കടം വാങ്ങല്‍ അയാള്‍ക്ക് വലിയ കുറച്ചിലായിരുന്നു .
.
എന്നാലും വിവരമറിഞ്ഞ് അയാളെ സഹായിക്കാന്‍ പലരും തയ്യാറായി . അങ്ങാടിയില്‍ കച്ചവടം ചെയ്യുന്ന ഒരു മുതലാളി അയാള്‍ക്ക്‌ കോഴിമുട്ട കടം കൊടുക്കാം എന്ന് സംമാടിച്ചു . കച്ചവടം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ പൈസ കൊടുക്കാമെന്ന കരാറില്‍ . കയ്യിലുണ്ടായിരുന്ന കുറച്ചു പൈസക്ക് മറ്റു ചില്ലറ സാധനങ്ങള്‍ ഒക്കെയും അയാള്‍ ഒരുക്കിയെടുത്തു .
.
അപ്പോഴാണ് ഗ്യാസിന്റെ കാര്യം ഓര്‍മ്മവന്നത് . ഗ്യാസ് വാങ്ങാനൊന്നും അയാള്‍ക്ക്‌ പാകവുമില്ല . അതിനും അടുത്ത വീടുകാര്‍ സഹായവുമായി എത്തി . ഒരു വീട്ടുകാര്‍ ഗ്യാസ് കൊടുത്തപ്പോള്‍ , മാറ്റൊരു വീട്ടുകാര്‍ റെഗുലേറ്റര്‍ കടം കൊടുത്തു . സാധനങ്ങള്‍ എല്ലാം ഒത്താപ്പോള്‍ കടരുകുട്ടി ആകാശത്തും ഭൂമിയിലും അല്ലാത്ത അവസ്ഥയിലായി .
.
അപ്പോഴണ് തനിച്ചു പോകാന്‍ പറ്റില്ലെന്ന് ഓര്‍ത്തപ്പോഴാണ് ഇത്ര ദൂരതെക്കായത് കൊണ്ടും , രണ്ടു മൂന്നു ദിവസത്തെ പണി ആയതുകൊണ്ട്ടും , ആരും കൂടെ ചെല്ലാന്‍ തയ്യാറായില്ല . അങ്ങിനെ പൈസ കൊടുത്തു ഒരു പണിക്കാരനെ കൂടെ കൂറ്റന്‍ കാദര് കുട്ടി നിര്‍ബന്ധിതനായി .
.
അങ്ങിനെ കാദര് കുട്ടി വലിയ പെരുന്നാളിന് രണ്ടു ദിവസം മുന്‍പേ , ആഘോഷപൂര്‍വ്വം യാത്ര തുടങ്ങി . കാണുന്നവരോടെല്ലാം വലിയ സന്തോഷത്തോടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാണ് കാദര്കുട്ടി പോയിരുന്നത് . വഴിയിലെ കാഴ്ചകളില്‍ മനം മടുപ്പിക്കാതെ അയാളും പണിക്കാരനും വേഗത്തില്‍ നടത്തം തുടര്‍ന്നു .
.
അങ്ങിനെ വൈകുന്നേരത്തോടെ അവര്‍ കോഴിക്കോട് എത്തിച്ചേര്‍ന്നു . കോഴിക്കോട് അയാളെ ശരിക്കും അത്ബുതപ്പെടുത്തി . വലിയ കെട്ടിടങ്ങളും , നിറയെ വാഹനങ്ങളുമായി കോഴിക്കോട് അയാള്‍ക്ക് ഒരു ചെറിയ ദുബായ് തന്നെ ആയി തോന്നി . ആളുകള്‍ ധാരാളം കൂടുന്ന വലിയ പള്ളിയുടെ അടുത്ത് തന്നെ ദൈവ കൃപയാല്‍ അയാള്‍ക്ക്‌ വണ്ടി വെക്കാന്‍ ഇടവും കിട്ടി .
..
സുബി നിസ്ക്കാരത്തിന് തന്നെ എഴുന്നേറ്റു രണ്ടു പേരും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു കച്ചവടം തുടങ്ങാന്‍ ഒരുങ്ങി . സാധനങ്ങളൊക്കെ ഒരുക്കി വെച്ച് , സന്തോഷത്തോടെ അവര്‍ ഗ്യാസ് കണക്ട് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് അറിയുന്നത് , ഗ്യാസ് ഒരു കമ്പനിയുടെയും റെഗുലേറ്റര്‍ മറ്റൊരു കമ്പനിയുടെതും ആണെന്ന് . ......!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
.

നിശാഗന്ധിയുടെ കാമുകന്‍ ...!

നിശാഗന്ധിയുടെ കാമുകന്‍ ...!
.
നിശാഗന്ധി . അവള്‍ക്കവളെ അങ്ങിനെ വിളിക്കപ്പെടാന്‍ ആയിരുന്നു എപ്പോഴും ഇഷ്ട്ടം . എല്ലാവരും അവളെ അങ്ങിനെ തന്നെ ആയിരുന്നു താനും വിളിച്ചിരുന്നതും . അവളുടെ പേര് നിശാഗന്ധി എന്നല്ലെന്നു അവള്‍ പോലും പലപ്പോഴും മറന്നു പോയിരുന്നു . എന്നിട്ടും അവന്‍ മാത്രം അവളെ അങ്ങിനെ വിളിച്ചില്ല . ഒരിക്കലും . അത് മാത്രം അവള്‍ പക്ഷെ അവനോട് ആവശ്യപ്പെട്ടതുമില്ല .
.
രാത്രികളിലും പകലുകളിലും അവനോടൊപ്പം ലോകം മുഴുവന്‍ കയറി ഇറങ്ങുമ്പോഴും അവളുടെ മനസ്സ് ചഞ്ചലമായിരുന്നു എന്ന് അവന്‍ നിരീക്ഷിക്കാരുണ്ടായിരുന്നത്രേ. . അവന്‍ തന്നെ അതവളോട്‌ പറയും വരെ അവള്‍ അതറിഞ്ഞിരുന്നില്ല . പക്ഷെ അവളുടെ മനസ്സ് അവനോടൊപ്പം മാത്രമായിരുന്നെന്ന് അവള്‍ക്കു മാത്രം ഉറപ്പിക്കാനായത് അവനെ വിശ്വസിപ്പിക്കാനും ആയില്ല .
.
അത് മാത്രമായിരുന്നുവോ കാരണം എന്നവള്‍ പലകുറി ആലോചിച്ചിരുന്നു . എന്നാല്‍ വ്യക്തമായ ഒരു ഉത്തരം അപ്പോഴൊന്നും അവള്‍ക്കുമുന്നില്‍ തെളിഞ്ഞുമില്ലായിരുന്നു . അതിനു ശേഷവും അതിനു മുന്‍പും അവള്‍ അങ്ങിനെ ആയിരുന്നു എന്ന് അവള്മാത്രം അറിഞ്ഞു .
.
എപ്പോഴാണ് അവനെ അവള്‍ കണ്ടു മുട്ടിയതെന്നു അവള്‍ക്കോ അവനോ ഓര്‍മ്മയില്ലായിരുന്നു .എപ്പോള്‍ പരിചയപ്പെട്ടെന്നും അവര്‍ രണ്ടു പേരും ഓര്‍ത്തില്ല . ആദ്യത്തെ കാഴ്ച . ആദ്യത്തെ ചുംബനം . ആദ്യത്തെ ഉപഹാരം . അങ്ങിനെ യാതൊന്നും അവള്‍ക്കു ഓര്‍ക്കാന്‍ കൂടി ഉണ്ടായിരുന്നുമില്ല .അങ്ങിനെ ഒന്ന് ഇല്ലായിരുന്നു എന്നതല്ല കാരണം , അങ്ങിനെ എപ്പോഴെങ്കിലും പരിചയപ്പെടാനല്ലാതെ ,എന്നേക്കും ഒരുമിക്കാനായി ഒരുമിച്ചു ജനിച്ചവര്‍ ആയിരുന്നു അവരെന്ന് ആയിരുന്നു അവര്‍ കരുതിയിരുന്നത് .
.
അറിയാത്ത അറിവുകളും , കേള്‍ക്കാത്ത കേള്വികളും കാണാത്ത കാഴ്ചകളും അവള്‍ അവനു പകര്‍ന്നു നല്‍കി . അവനില്‍നിന്നു അവള്‍ കൊതിച്ചത് സ്നേഹം മാത്രം ആയിരുന്നിട്ടും അവന്‍ അവളെ സ്നേഹിക്കുക മാത്രമല്ല , അവള്‍ക്കു ആവുന്നതെല്ലാം നല്‍കി . സ്വയം തൃപ്തനാകുന്നതിനെക്കാള്‍ ,അവനു വേണ്ടിയിരുന്നത് അവളുടെ സംതൃപ്തി മാത്രമായിരുന്നു . ഒരു പൂവ് മാത്രം മോഹിച്ച അവള്‍ക്കു ഒരു പൂന്തോട്ടം തന്നെ അവനില്‍ നിന്ന് കിട്ടിയിരുന്നു .
.
യാത്രകളും , കാഴ്ചകളും നിമിഷങ്ങളും പകലുകളും രാത്രികളും എന്ന് വേണ്ട ഓരോ നിമിഷവും അവര്‍ അവരുടേത് മാത്രമാക്കി . ജനനവും മരണവും തൊട്ടു ജീവിതം വരെ അവര്‍ സ്വന്തവുമാക്കി . അനുഭൂതികളും , നിര്‍വൃതികളും അവര്‍ക്ക് മാത്രമായി . കണ്ണുനീരും വേദനകളും അവര്‍ തിരിച്ചു കൊടുക്കാതെ അവരവരുടെത് മാത്രമാക്കി .
.
അവനു ശേഷം പ്രളയമെന്നു അവള്‍ തമാശയായി പറയാരുള്ളതല്ലായിരുന്നു . അവളുടെ ജീവിതത്തിന്റെ അവസാനം അവന്‍ മാത്രമായിരുന്നു എന്ന് അവളെക്കാള്‍ ചിലപ്പോള്‍ അവനും അറിയാമായിരുന്നു .എന്നിട്ടും അവരുടെ ആ യാത്ര അവസാനിക്കാന്‍ നേരം അവള്‍ക്കൊപ്പം അവന്‍ മാത്രം ഉണ്ടായില്ല .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, January 8, 2012

പെട്ടിയിലെ ഭൂതം ....!!!

പെട്ടിയിലെ ഭൂതം ....!!!
.
രണ്ടു കിളികള്‍ ആയിരുന്നു അത്. ഇണക്കിളികള്‍. അതിലൊന്ന് പറന്നു പോയിട്ടും മറ്റേതു അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മടങ്ങിയെത്തുന്ന തന്‍റെ ഇണയെ കാത്ത്. നേരമെരെയായിട്ടും ഒട്ടും വെവലാതിയില്ലാതെഅത് അവിടെ തന്നെ കാത്തിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും അതിശയം തോന്നി. ഇനി അതിന്റെ ഇണയെങ്ങാനും വരില്ലേ എന്ന്. എന്നാല്‍ അത്ര പോലും സംശയം അതിന്റെ മുഖത്ത് ഇല്ലായിരുന്നു. . ജീവിതം ചിലപ്പോഴൊക്കെ അങ്ങിനെയാകുന്നത് നോക്കി നില്‍ക്കേണ്ടി വരുന്നത് അതിശയവുമാണ്. അങ്ങിനെ ഒരു നാളിലാണ് എനിക്ക് അങ്ങോട്ട്‌ പോകേണ്ടി വരുന്നത്. ഞാന്‍ അവിടെ എത്തി പിറ്റേന്ന് തന്നെ പണി തുടങ്ങേണ്ടതിനാല്‍ എന്‍റെ ആളുകളെയെല്ലാം ഞാന്‍ അന്ന് തന്നെ അങ്ങോട്ടയച്ചിരുന്നു. അവിടെ എത്തി അവര്‍ എനിക്കും കൂടിയുള്ള താമസ സ്ഥലം കൂടി ശരിയാകുംപോഴെക്കും ഞാനും അങ്ങ് എത്തിക്കഴിഞ്ഞു . . അവിടുത്തെ ചുറ്റുപാടുകള്‍ എന്തോ എനിക്കത്ര പന്തിയായി തോന്നിയില്ല. അസാധാരണമായ ചില പെരുമാറ്റങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്ന അന്തരീക്ഷം ....ചില സ്ഥലങ്ങള്‍ അങ്ങിനെ ആണല്ലോ. നമുക്ക് എത്ര വേണ്ടപ്പെട്ട തായാലും ഒരു അടുപ്പം തോന്നില്ല. അങ്ങിനെ വിചാരിച്ചു ഞാനും സമാധാനിച്ചു, ഞാന്‍ എന്‍റെ പണി തുടങ്ങി. . രണ്ടു ദിവസം ആയപ്പോഴേക്കും അവിടെ ഞങ്ങള്‍ക്ക് പരിചിതമായി. പണിത്തിരക്കിനിടയില്‍ എനിക്ക് പലപ്പോഴുംകൂടെയുള്ളവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവരുടെ പ്രായം അങ്ങിനെ ആയതിനാല്‍ തന്നെ ചെല്ലുന്നിടതുനിന്നു ഒരു പേരുദോഷം ഉണ്ടാക്കാതെ തിരിച്ചു കൊണ്ട് വരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എല്ലാവരെയും എപ്പോഴും. . കൂട്ടത്തില്‍ സുന്ദരനായ എന്‍റെ സഹായിയെ മാത്രം എനിക്ക് കുറച്ചു വിശ്വാസമായിരുന്നു. അവന്‍ അനാവശ്യമായ കാര്യങ്ങള്‍ക്കൊന്നും പോകില്ലെന്ന ഒരു ഉറപ്പു എന്നില്‍ ഉണ്ടായിരുന്നുഎപ്പോഴും. അവന്റെ വിനയവും, ഭവ്യതയും, ചുറു churukkum ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. . അവന്റെ റൂമിലായിരുന്നു ഞങ്ങള്‍ സാധനങ്ങളൊക്കെ വലിയ പെട്ടികളിലാക്കിയാണ് വെച്ചിരിക്കുന്നത് . ക്യാമറകളും വലിയ ലൈറ്റുകളും ഒക്കെ ഉണ്ടായിരുന്നു അതില്‍ അതിനിടയില്‍ തങ്ങി ഞെരുങ്ങി കിടക്കാന്‍ ആദ്യത്തെ രണ്ടു ദിവസം അവനു വലിയ പ്രയാസമായിരുന്നു. പിന്നെ നേരം കിട്ടുമ്പോഴൊക്കെ അവന്‍ ആ റൂമില്‍ തന്നെയായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. അവന്‍ അങ്ങിനെ ഒരു പ്രശ്നക്കാരനല്ലാതതിനാല്‍ ഞങ്ങള്‍ അതുകാര്യമാക്കിയുമില്ല. . അങ്ങിനെ പണിയൊക്കെ കഴിഞ്ഞു അന്ന് ഞാങ്ങള്‍ നേരത്തെ പോരുകയായിരുന്നു. വീട്ടില്‍ എത്തിയിട്ട് എനിക്ക് അത്യാവശ്യവും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ തന്നെ തിടുക്കവും കൂട്ടി. വലിയ പെട്ടികള്‍ രണ്ടു മൂന്നു പേര്‍ പിടിച്ചാണ് എപ്പോഴും വണ്ടികളില്‍ കയറ്റാരുള്ളത്. സാധനങ്ങളൊക്കെ എടുത്തു വണ്ടികളില്‍ കയറ്റി ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ പോലീസുമായി അവിടെ എത്തി ഞങ്ങളെ തടഞ്ഞത്. അതില്‍ ഒരാളുടെ മകളെ രാണ്ടു ദിവസമായി കാണാനില്ലെന്ന്. . അയാള്‍ക്ക്‌ സംശയം എന്‍റെ ആ വിസ്വസ്തനെയാനെന്നു പറഞ്ഞപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ ആയില്ല. എങ്കിലും വരുടെ മുന്നിലും എനിക്ക് സ്വയവും സത്യം തെളിയിക്കേണ്ടത് കൊണ്ട് ഞാന്‍ അവരെ വെല്ലുവിളിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ ആരും അവന്‍ ആ പെണ്‍കുട്ടിയുമായി സംസാരിക്കുന്ന്ടു പോയിട്ട് പണി കഴിഞ്ഞാല്‍ അവന്‍ അവന്റെ റൂമില്‍ നിന്ന് പുറത്തു പോലും ഇറങ്ങാറില്ലായിരുന്നല്ലോ . ആ ധൈര്യത്തില്‍ തന്നെ ആയിരുന്നു ഞങ്ങളും. . ഞങ്ങളിങ്ങനെ മസിലും പിടിച്ചു നില്‍ക്കവേ അവന്‍റെ മാത്രം കാലിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എങ്കിലും വിശ്വാസം തകര്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പോരാത്തതിന് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി ഞങ്ങള്‍ അല്ലാതെ ഞങ്ങളുടെ കൂടെ വേറെ ആരും ഇല്ലായിരുന്നു എന്നതാണ്. പിന്നെ എങ്ങിനെ അയാളുടെ മകള്‍ ഉണ്ടാകും. ആ ധയ്ര്യത്തില്‍ നെഞ്ചും വിരിച്ചു നില്‍ക്കവേ അയാള്‍ ഞങ്ങളെ ഒരു പരിഹാസ രൂപത്തില്‍ നോക്കി ചിരിച്ചുകൊണ്ട് പോലീസുകാരനേയും കൂട്ടി ഞങ്ങളുടെ ഒരു വലിയ പെട്ടി തുറന്നു. അതിലതാ ആ പെണ്‍കുട്ടി ഒളിച്ചിരിക്കുന്നു ....!!! . സുരേഷ്കുമാര്‍ പുഞ്ചയില്‍

Thursday, January 5, 2012

പ്രണയം ....!!!

പ്രണയം ....!!! പൂക്കള്‍ക്ക് മേലെ സുഗന്ധം വിരിയിക്കുന്നത് ശലഭങ്ങള്‍ ആണെന്ന് ഞാന്‍ വെറുതേ പറയുമായിരുന്നു . അത് പക്ഷെ ശലഭങ്ങള്‍ അല്ല , പകരം ആ പൂക്കളിലെ തേന്‍ കുടിക്കാന്‍ എത്തുന്ന വണ്ടുകള്‍ ആണെന്നത് ആയിരുന്നു സത്യം . വണ്ടുകള്‍ തങ്ങളുടെ സൌന്ദര്യം മുഴുവനും , തങ്ങളുടെ സൌരഭ്യം മുഴുവനും ആ പൂക്കള്‍ക്ക് നല്‍കി പൂക്കളുടെ കറുപ്പ് ആവാഹിച്ചു എടുത്തതാണെന്നു പക്ഷെ ഈ ലോകം അറിഞ്ഞതേയില്ല . ലോകത്തില്‍ ഉള്ളവരും അറിഞ്ഞില്ല . അറിയുമായിരുന്ന പൂക്കളാകട്ടെ അത് അറിഞ്ഞില്ലെന്നു നടിക്കുകയും ചെയ്തു . . ഇനിയും വിടരാത്ത ഒരു പൂ . അങ്ങിനെ ആയിരുന്നു അവളെക്കുറിച്ച് അവന്‍ എപ്പോഴും പറയാറുള്ളത് . അകലെ മാത്രം നിന്നെ അവന്‍ അവളെ അപ്പോഴും നോക്കി കാനാരുണ്ടാ യിരുന്നുള്ളൂ . എന്റെ കൂടെ അവിടെ വരുമ്പോഴെല്ലാം അവന്‍ മാത്രം പുറത്തിറങ്ങാതെ എന്റെ വണ്ടിയിലിരിക്കും . ഞങ്ങള്‍ ചെല്ലുന്നത് കാലത്തായിരിക്കും മിക്കവാറും . ആ സമയം അവള്‍ തോട്ടത്തില്‍ പൂക്കളെ പരിപാലിക്കുകയാവും . . അവളെക്കാള്‍ ഭംഗി കുറവായതിനാലാകും പൂക്കള്‍ ആവേശത്തോടെ ആയിരുന്നു അവിടെ വളര്‍ന്നിരുന്നത് .നിറച്ചു പൂക്കളുമായി ശിഖരങ്ങള്‍ നിറച്ചു , തഴച്ചു വളരാന്‍ അവര്‍ വ്യഗ്രത കാട്ടി . എപ്പോഴെങ്കിലും അവളെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് വാശി അവരുടെ വളര്‍ച്ചയില്‍ എപ്പോഴും കാണാമായിരുന്നു . . അവളുടെ സ്നേഹം മുഴുവനും ആ പൂക്കള്‍ക്ക് മാത്രമായി കൊടുക്കുന്നതില്‍ അവന്‍ ഏറെ വിഷമിച്ചിരുന്നു . അതുപക്ഷേ അവന്‍ ആ പൂകളോട് മാത്രം പറഞ്ഞു പരിഭവം ഭാവിച്ചു . അവള്‍ പോയിക്കഴിയും വരെ എന്റെ കാറില്‍ തന്നെ കാത്തിരുന്ന ശേഷം പിന്നെ പുറത്തിറങ്ങി അവളുടെ കൈകളുടെ തലോടല്‍ ഏറ്റ ആ പൂക്കളിലൂടെ അവന്‍ കൊതിയോടെ മുഖം ചേര്‍ത്ത് നടക്കും . ആ പൂക്കള്‍ക്ക് ചുറ്റും പടര്‍ന്നിരിക്കുന്ന അവയെക്കാള്‍ വശ്യമായ അവളുടെ സുഗന്ധം അവന്‍ ആവോളം ആസ്വദിക്കും . . മറ്റുള്ളവര്‍ കണ്ടാല്‍ വട്ടാണെന്ന് പറയുമെന്ന് കരുതി അപ്പോഴേക്കും ഞാന്‍ അവനെ പിടിച്ചു കൊണ്ട് വരികയായിരുന്നു എന്നും പതിവ് . എന്നിട്ടും അവന്‍ അവളോട്‌ മാത്രം അവന്റെ സ്നേഹം പറഞ്ഞില്ല .അല്ലെങ്കില്‍ അവന്‍ പറയുക , മാലാഖയെ പോലെ പരിശുദ്ധയായ അവളുടെ സ്നേഹം കിട്ടാന്‍ മാത്രം താന്‍ ഭാഗ്യവാനല്ല എന്നായിരുന്നു . . ജോലി കാര്യങ്ങളുമായി എനിക്കും അവനും കുറച്ചു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനു ശേഷം അവന്റെ നിര്‍ബന്ധാല്‍ മാത്രമാണ് ഞങ്ങള്‍ അന്ന് തിരിച്ചു വരും വഴിക്ക്‌ അവിടെ കയറിയത് . കടന്നു ചെല്ലുമ്പോള്‍ പതിവുപോലെ അവിടെ ആരെയും കണ്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി .വാതിലുകള്‍ തുറന്നിട്ടുണ്ടെങ്കിലും നിറയെ ആളുകളുള്ള ആ അനാഥാലയത്തിലെ ആരെയും അവിടെ കാണാത്തത് എന്നെയും അവനെയും ഒരുപോലെ പരിഭ്രമിപ്പിച്ചു . . അന്നാദ്യമായി എന്റെയൊപ്പം അകത്തേക്ക് വന്ന അവനും ഞാനും ആകതെല്ലാം നടന്നു നോക്കവേ ഒരു ജീവനക്കാരിയെ കണ്ടെത്തി . അവരോടു കാര്യം തിരക്കിയപ്പോഴാണ്‌ അറിയുന്നത് ആ പെണ്‍കുട്ടി ഒരു അപകടത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ ആണെന്ന്. അവളുടെ സുഖത്തിനായി പ്രാര്‍ത്ഥിക്കാന്‍ പോയിരിക്കുകയാണ് എല്ലാവരും എന്നും . പൂംതോട്ടത്തില്‍ ജോലി നോക്കവേ കാല്‍ തട്ടി അവള്‍ താഴെ വീണത്‌ ഒരു കമ്പിയുടെ മുകളിലേക്ക് ആയിരുന്നത്രെ . അതവളുടെ വയറ്റില്‍ തന്നെ തുളച്ചു കയറുകയും ചെയ്തു . . .അവളോട്‌ അസൂയ പൂണ്ട പൂക്കള്‍ അവളെ തള്ളിയിട്ടതാനെന്നു അവന്‍ അന്നാദ്യമായി പ്രതികരിക്കുന്നത് തിരിച്ചുള്ള ഒട്ടതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു. പിന്നെ എങ്ങിനെയാണ് അവളെ അഡ്മിറ്റ്‌ ചെയ്തിട്ടുള്ള ആശുപത്രിയില്‍ ഞങ്ങള്‍ എത്തിയതെന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല . അവിടെയെത്തി ഡോക്ടറെ കണ്ടു കാര്യം തിരക്കുംപോഴാണ് അറിയുന്നത് അവള്‍ക്കു ഗുരുതരമായ അപകടമാണെന്നും , ഒരു കിഡ്നിയും കരളിന്റെ ഭാഗങ്ങളും പൂര്‍ണ്ണമായും നശിച്ചുപോയെന്നും . അവ ഉടനെ മാറ്റി വെക്കണം എന്നും . അത് കേട്ടതും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ അവന്‍ ചാടി വീഴുകയായിരുന്നു ഡോക്ടറുടെ അടുത്തേക്ക് അപ്പോള്‍ . തന്റെതെല്ലാം എടുത്തു എങ്ങിനെയും അവളെ രക്ഷിക്കാന്‍ അലറിക്കരഞ്ഞു കൊണ്ട് അവന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മിണ്ടാന്‍ പോലും ആയിരുന്നില്ല . . ദൈവം കണ്ടറിയുന്നത്‌ ചിലപ്പോള്‍ നമ്മള്‍ കാണാതെ പോകുന്നു . ഒരു സംശയവുമില്ലാതെ തന്റെ അവയവങ്ങള്‍ അവള്‍ക്കു പറ്റുമെന്ന് അവന്‍ കൃത്യമായി പറഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല . എങ്കിലും ഡോക്ടര്‍ അത് ടെസ്റ്റ് ചെയ്യാന്‍ എടുത്തപ്പോള്‍ അവരും വിസ്മയിച്ചു പോയി .രണ്ടും ഏറ്റവും നന്നായി യോജിക്കുന്നതായിരുന്നു . ആശുപത്രിക്കിടക്കയില്‍ അവള്‍ക്കടുത്ത മുറയില്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവന്‍ കിടക്കുമ്പോള്‍ , ഞാന്‍ പ്രാര്‍ത്തിച്ചിരുന്നത് അവള്‍ക്കു വേണ്ടി മാത്രമായിരുന്നു . അവളെ അവനു ജീവനോടെ തിരിച്ചു കിട്ടാന്‍ വേണ്ടി .......!!! . സുരേഷ് കുമാര്‍ പുഞ്ചയില്‍ . .

Wednesday, January 4, 2012

മക്കളുടെ അച്ഛന്‍ ...!!!

മക്കളുടെ അച്ഛന്‍ ...!!! . പകല്‍ അറിയാതെയാണ് രാത്രി അന്ന് മാത്രം കടന്നെത്തിയത് . ഒരുപക്ഷെ അന്നത്തെ രാത്രിക്ക് പതിവിലേറെ തിരക്കുമായിരുന്നു എന്ന് തോന്നുന്നു . എങ്ങിനെയും വേഗമെത്തി തിരിച്ചുപോകാനുള്ള വ്യഗ്രത . അതെന്നെ പക്ഷെ ഒട്ടും അലോസരപ്പെടുത്തിയില്ല എന്നതാണ് സത്യം . ഞാന്‍ അല്ലെങ്കില്‍ തന്നെ അപ്പോഴേക്കും പകലിനെക്കാള്‍ രാത്രികളെയാണ് സ്നേഹിക്കാന്‍ തുടങ്ങിയിരുന്നത് . . ഞാന്‍ അവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിരുന്നില്ല . അടുത്ത വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നേ ഉള്ളു എങ്കിലും അടുത്ത വീട്ടിലെ ഒരു ആണ്‍കുട്ടി എന്റെ അടുത്ത സുഹൃത്തായി മാറിയത് വളരെ പെട്ടെന്നാണ് . അവന്റെ അച്ഛനെ എനിക്കറിയില്ലെങ്കിലും അമ്മയെ അവന്‍ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു . അവര്‍ എന്നോട് പലപ്പോഴും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു . . നാല് ആണ്‍കുട്ടികള്‍ ആയിരുന്നു അവര്‍ . അവനാണ് ഏറ്റവും മുതിര്‍ന്നത് . അവനു താഴെയുള്ള കുട്ടികളെയും അവന്‍ വളരെ ഉത്തരവാദിത്വതോടെ നോക്കുന്നത് ഞാന്‍ അസൂയയോടെയാണ് നോക്കി നിന്നിരുന്നത് . അവന്റെ പക്വതയും ധൈര്യവും എനിക്ക് അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു . . അവന്റെ കുഞ്ഞു ആവശ്യങ്ങള്‍ക്ക് പോലും അവന്‍ ഒരിക്കലും മറ്റുള്ളവരെ ശല്ല്യപ്പെടുതിയിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി . അവന്റെ സ്വകാര്യമായ ഒരു കാര്യങ്ങളും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല . എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിക്കാ റണ്ടായിരുന്നു. ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ എന്റെ ഗുരുവാണോ എന്ന് . അത്രയും ലോക പരിചയതോടെയാണ്‌ അവന്‍ എന്നോട് സംസാരിക്കാരുണ്ടായിരുന്നത്. . അവന്റെ അമ്മയെ ഞാന്‍ ഇടയ്ക്കിടെ കാണാരുണ്ടായിരുന്നെങ്കിലും അവന്റെ അച്ഛനെ ഞാന്‍ ഒന്നോ രണ്ടോ പ്രാവശ്യം അകലെ വെച്ച് മാത്രമേ കണ്ടിരുന്നുള്ളൂ . പലകുറി ചോദിച്ചെങ്കിലും അവന്‍ എപ്പോഴും ആ ചോദ്യങ്ങളില്‍ നിന്ന് മാത്രം വിദഗ്ദമായി തെന്നിമാരുകയാണ് ചെയ്യാറുള്ളത് . മറ്റെല്ലാതിനെ പറ്റിയും വാതോരാതെ പറയാറുള്ള അവന്‍ പക്ഷെ ഇതില്‍ നിന്ന് മാത്രം തന്ത്ര പരമായി ഒഴിഞ്ഞു മാറുന്നത് വ്യക്തമായും എനിക്ക് കാണാമായിരുന്നു . . കുട്ടികളുടെതായ ഒരു കാര്യങ്ങളും ആ കുട്ടികള്‍ക്കുള്ളതായി ഞാന്‍ കണ്ടിട്ടില്ല . കളിപ്പാട്ടങ്ങളോ , നല്ല ഉടുപ്പുകളോ നല്ല സാധങ്ങള്‍ തന്നെയോ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല . എങ്കിലും ഞാന്‍ ചിലപ്പോഴൊക്കെ എന്തെങ്കിലും സമ്മാനങ്ങള്‍ കൊടുത്താല്‍ പോലും അത് വാങ്ങാന്‍ അവനോ അവന്റെ അനിയന്മാരോ തയ്യാറായിരുന്നില്ല എന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുതാരുള്ളത് . . അങ്ങിനെയുള്ള ഒരു ദിവസം പതിവിനു വിപരീതമായി അവന്‍ എന്നെ സമീപിച്ചത് ഒരു ആവശ്യവുമായിട്ടായിരുന്നു .അവനു ഒരു സീഡി കാണണം . അത് പക്ഷെ ഞാന്‍ നോക്കാനും പാടില്ല . വിചിത്രമായിരുന്നെങ്കിലും അവന്റെ ആവശ്യം ഞാന്‍ അംഗീകരിച്ചു . തെറ്റായതൊന്നും അവന്‍ ചെയ്യില്ലെന്ന ഉറച്ച വിശ്വാസം എന്നില്‍ സംശയം വളര്‍ത്തുകയാണ് പക്ഷെ ചെയ്തത് . . അവനു കാണാന്‍ വേണ്ടി ഞാന്‍ കമ്പ്യൂട്ടര്‍ ശരിയാക്കി കൊടുത്തു ഞാന്‍ പുറത്തിറങ്ങി വാതില്‍ അടച്ചു കുറ്റിയിട്ടു .ആകാംക്ഷയുണ്ടെങ്കിലും ഞാന്‍ ഒന്നും പറയാതെ അടുക്കളയില്‍ എന്റെ പണികള്‍ക്കായി പോയി . കുറച്ചു കഴിഞ്ഞു അവന്‍ എന്റെ അടുതെത്തി , പോവുകയാണെന്ന് പറഞ്ഞു . എന്റെ മുഖത്ത് നോക്കാതെ അവന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ പിടിച്ചു നിര്‍ത്തി കാര്യം തിരക്കി . അന്നാദ്യമായി കരഞ്ഞു കലങ്ങിയ അവന്റെ മുഖം കണ്ട എനിക്ക് അവനെ നോക്കാന്‍ തന്നെ വലിയ വിഷമമായി . . ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ചു കാര്യം തിരക്കിയപ്പോള്‍ അവന്‍ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു . അച്ഛന്‍ അവന്റെ അമ്മയെ പുറത്തു കൊണ്ട് പോകാരുണ്ടായിരുന്നത് അമ്മയെ വില്കാനാനെന്നു . അതിനെക്കാള്‍ വലുതായി അവന്‍ പറഞ്ഞ കാര്യം എന്നെ ഇരുട്ടിലാക്കി . അവന്റെ അമ്മയെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ഷൂട്ട്‌ ചെയ്തെടുത് ആ സീഡി അവന്‍ കാണാന്‍ വേണ്ടി മാത്രം അവന്റെ മേശപ്പുരതാണ് അയാള്‍ വെച്ചിരുന്നതെന്ന് .....!!! . സുരേഷ് കുമാര്‍ പുഞ്ചയില്‍ .

കൂട്ടിരിപ്പുകാരന് കൂട്ടിരിക്കേണ്ടവര്‍ ....!!! .

കൂട്ടിരിപ്പുകാരന് കൂട്ടിരിക്കേണ്ടവര്‍ ....!!!.
.
എനിക്ക് വയ്യെന്ന് പറഞ്ഞപ്പോള്‍ എന്നെക്കാള്‍ സത്യത്തില്‍ വയ്യാതായത് എന്റെ കൂട്ടുകാര്‍ക്കാണ്. അവര്‍ എന്നെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള തിടുക്കതിലായി . അങ്ങിനെ പെട്ടെന്ന് ആശുപത്രിയില്‍ പോകേണ്ട അസുഖമൊന്നും ഇല്ലായിരുന്നെങ്കിലും ജോലി തിരക്കിനിടയില്‍ ഇനി ഇതൊരു വിഷമം ആകേണ്ട എന്ന് കരുതി ഞാന്‍ എന്തായാലും അവരുടെ ഒപ്പം ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു.
.
എനിക്ക് അടുത്തറിയാവുന്ന ഒരു ആശുപത്രിയില്‍, എനിക്കറിയാവുന്ന ഒരു ഡോക്ടറുടെ അടുത്ത് പോകാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. ഒരു വണ്ടിയില്‍ കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളുമായി അവര്‍ എന്നെ ആശുപത്രിയിലേക്ക് ആനയിച്ചു.
.
അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ലാതതിനാല്‍ അവര്‍ വരുന്നതുവരെ ഞങ്ങള്‍ പുറത്തു കടയില്‍ നിന്നും ഒരു ചായയും കുടിച്ചു ഇരുന്നു. പിന്നെ അവര്‍ വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി അകത്തേക്ക് കയറി. എല്ലാവരും കൂടി കയറി ചെല്ലുന്നത് കണ്ട് എന്തോ അത്യാഹിതമാണെന്ന് കരുതി അവിടുത്തെ അറ്റന്‍ടര്‍മാര്‍ ഓടിവന് പറഞ്ഞു ഇവിടെ അത്യാഹിതങ്ങളൊന്നും എടുക്കില്ല എന്ന്. അതിനു വലിയ ആശുപത്രിയില്‍ പോകണമെന്ന്. അത് കേട്ട് കൂടെയുള്ളവരില്‍ ചിലര്‍ നാണത്തോടെ പുറത്തു വണ്ടിയില്‍ ചെന്നിരുന്നു.
.
എന്നെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയത് എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അങ്ങിനെ അവനും ഞാനും മാത്രം അകത്തു കയറി. ഡോക്ടര്‍ എന്നെ വിശദമായി പരിശോദിച്ചു. ചില ടെസ്റ്റുകള്‍ക്കു എഴുതി. അടുത്ത് പരിചയമുള്ള ആളായതിനാല്‍ ഡോക്ടര്‍ തന്നെ കൂടെ വന്നു എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. എല്ലാം നോര്‍മല്‍ ആണെന്ന് കണ്ടു ഞങ്ങളെല്ലാം സന്തോഷിച്ചു.
.
ക്ഷീണത്തിനും മറ്റുമുള്ള ഒരു മരുന്ന് മാത്രം അവര്‍ എഴുതി തന്നതും കൊണ്ട് ഞങ്ങള്‍ തിരിച്ചു പോരാന്‍ നേരം എന്റെ കൂടെ വന്ന കൂട്ടുകാരന് ഒരു മോഹം. മൂപ്പരുടെ പ്രഷറും ഷുഗറും ഒക്കെ ഒന്ന് നോക്കണം. കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ സന്തോഷത്തോടെ നോക്കി കൊടുക്കാമെന്നു പറഞ്ഞു. അങ്ങിന ടെസ്റ്റ് ചെയ്തതും ഉടനെ ഡോക്ടര്‍ മറ്റൊന്നും പറയാതെ എമെര്‍ജെന്‍സിയിലേക്ക് വിളിച്ച് എനിക്ക് കൂട്ട് വന്ന ആ കൂട്ടുകാരനെ അവിടെ അട്മിട്റ്റ് ചെയ്യാന്‍ പറഞ്ഞു . അയാള്‍ക്കായിരുന്നു അപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അസുഖം ....!!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ ....!!!.
.

Sunday, January 1, 2012

പരിഷ്ക്കാരിയുടെ പര്‍ച്ചേസിംഗ് ....!!!

പരിഷ്ക്കാരിയുടെ പര്‍ച്ചേസിംഗ് ....!!!

പച്ചയും മഞ്ഞയും മാത്രമാണ് നിറങ്ങള്‍ എന്ന് ഞാനും സ്വപ്നം കാണുമായിരുന്നു പണ്ട് . പിന്നെ ലോകത്തിന്റെ വിശാലതയില്‍ മാറി മറയുന്ന നിറങ്ങള്‍ക്ക് കണക്കില്ലെന്നു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും കണ്ണില്‍ നിന്നും നിറങ്ങള്‍ തന്നെ ഒന്നൊന്നായി മറയാന്‍ തുടങ്ങിയിരുന്നു .

അയാളും പുതിയതായാണ് ഓഫീസിലേക്ക് വന്നത് . ഗ്രാമീണതയുടെ വശ്യതയുമായി കടന്നെത്തിയ അയാള്‍ പക്ഷെ ഒരു പച്ച പരിഷ്ക്കാരിയെന്നു ഭാവിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു . ആദ്യമായി ലോകം കാണുന്ന കുഞ്ഞിന്റെ ഭാവം അയാളുടെ മുഖത്ത് തിരിച്ചറിഞ്ഞ ഞങ്ങള്‍ പക്ഷെ അയാളെ നിരാശപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചു .

അറിയില്ലെന്നത് ഒരിക്കലും ഒരു തെറ്റല്ല എന്ന് ഞങ്ങള്‍ അയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അയാള്‍ ഞങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി ചിരിച്ചു കാണിച്ചു . ഞങ്ങളെ വിഡ്ഢികള്‍ ആക്കാനും അങ്ങിനെ ഞങ്ങളെക്കാള്‍ വിവരമുള്ളവനാനെന്നു സ്വയം അഭിനയിക്കാനും അയാള്‍ എപ്പോഴും ശ്രമിച്ചു പോന്നു

. എങ്കിലും പുറത്തു പോകുമ്പോള്‍ ഒപ്പം കൂട്ടാനും , ഒന്നിച്ചു കാര്യങ്ങള്‍ ചെയ്യാനും ഞങ്ങള്‍ ഒട്ടും മടികാണിച്ചിരുന്നില്ല .എല്ലയിടതെക്കും വരാനും , എല്ലാം ചെയ്യാനും അയാള്‍ക്കും വലിയ ഉത്സാഹമായിരുന്നു താനും . വരുന്നതിനേക്കാള്‍ ,അതെല്ലാം തനിക്കറിയാമെന്ന് കാണിക്കാനുള്ള അയാളുടെ വ്യഗ്രതയാണ് ഞങ്ങളെ എപ്പോഴും ചോടിപ്പിചിരുന്നത് .

എല്ലാവരും കൂടി പുറത്തു പോയ ഒരു സമയത്ത് , എനിക്ക് ഡ്രസ്സ്‌ വാങ്ങാന്‍ വേണ്ടി ഞങ്ങള്‍ ഒരു ഷോപ്പില്‍ കയറി . ഞാന്‍ എന്റെ സാധങ്ങള്‍ തിരയുന്നതിനിടയില്‍ അയാളും കടയില്‍ അയാള്‍ക്കുള്ള സാധനങ്ങള്‍ തിരയാന്‍ തുടങ്ങി .അയാള്‍ക്ക്‌ പാന്റ്സും ഷര്‍ട്ടും അടി വസ്ത്രങ്ങളും വേണം എന്ന് പറഞ്ഞു ഓരോന്നായി അയാള്‍ തിരയാന്‍ തുടങ്ങിയിരുന്നു . എനിക്കുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ , മറ്റുള്ളവര്‍ അവരവര്‍ക്കുള്ള സാധനങ്ങളും തിരഞ്ഞെടുത്തു .

അതിനിടക്ക് എന്റെ മറ്റൊരു സുഹൃത്ത്‌ ആവശ്യപ്പെട്ട സാധനം സ്റ്റോറില്‍ നിന്നും എടുത്തു കൊണ്ട് വരാനായി അവിടെയുള്ളവര്‍ പോയപ്പോള്‍ ഞങ്ങള്‍ ഒരു ചായ കുടിക്കാനായി പുറത്തു തൊട്ടടുത്തുള്ള കടയില്‍ കയറി . അപ്പോഴാണ് അയാള്‍ കൂടെയില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് . തിരിച്ചു കടയിലെതിയപ്പോള്‍ അയാള്‍ അപ്പോഴും അവിടെ സാധനങ്ങള്‍ തിരയുകയായിരുന്നു .

വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് പറഞ്ഞു അയാള്‍ വീണ്ടും സാധനങ്ങള്‍ തിരയുന്നത് തുടര്‍ന്ന് . ഞങ്ങള്‍ പോയി ചായകുടിച്ചു തിരിച്ചു എത്തിയപ്പോഴേക്കും കടക്കാരന്‍ സാധനങ്ങളുമായി എത്തിയിരുന്നു . അപ്പോഴേക്കും അയാളും അയാള്‍ക്കുള്ള സാധനങ്ങളുമായി പൈസ കൊടുക്കുന്നിടതെതി .

ഞങ്ങള്‍ പൈസ കൊടുക്കുന്നതിനിടയില്‍ അപ്പുറത്തെ കൌണ്ടറില്‍ നിന്നും ബഹളം കേട്ട് ഞങ്ങള്‍ നോക്കുമ്പോള്‍ , അയാള്‍ കടക്കാരനുമായി തര്‍ക്കിക്കുകയാണ് അയാള്‍ എടുത്ത സാധനങ്ങളുടെ പേരില്‍ . ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ , അയാള്‍ അത്രയും നേരം അയാള്‍ക്ക്‌ വേണ്ടി തിരഞ്ഞു എടുതതെല്ലാം പെണ്ണുങ്ങള്‍ക്കുള്ള സാധനങ്ങള്‍ ആയിരുന്നു .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍

Saturday, December 31, 2011

ദുബൈയിലെ തൊപ്പി ....!

ദുബൈയിലെ തൊപ്പി ....!

എന്റെ സ്ഥാപനത്തിലേക്ക് കുറച്ചധികം തൊഴിലാളികളെ നേപാളില്‍ നിന്നും കൊണ്ടുവന്നിരുന്നു ഒരു സമയത്ത്. കുറഞ്ഞ വേതനം തന്നെയായിരുന്നു, ലോക പരിചയം തീരെയില്ലാത്ത നേപാളികളെ കൊണ്ട് വരാന്‍ സ്ഥാപനത്തെ പ്രേരിപ്പിച്ചപ്രധാന ഘടകം. തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ തന്നെ അറിയാമായിരുന്നു ഇവരൊന്നും നേപാള്‍ വിട്ട് പുറത്തു പോയിട്ടേ ഇല്ല എന്ന്. എന്നാലും കമ്പനിക്കു അത്യാവശ്യമായതിനാല്‍ അവരെ തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

അവിടെയുള്ള ഒരു എജെന്റ് വഴിയാണ് തിരഞ്ഞെടുപ്പൊക്കെ ഏര്‍പ്പാടാക്കിയിരുന്നത്. അവര്‍ തന്നെയാണ് ഇവരുടെയൊക്കെ യാത്രാ കാര്യങ്ങളും ശരിയാക്കിയിരുന്നത് . . ആദ്യമായി വരുന്നതായതിനാല്‍ ഞാന്‍ അവര്‍ക്ക് ഇവിടെ എത്തിയാല്‍ വിളിക്കേണ്ട നമ്പറും ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തിരുന്നു. അത് അവരുടെ എജെന്റ്നോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറഞ്ഞിരുന്നു.

എജെന്റ് കുറച്ചു കൂടി കടന്നു ചിന്തിച്ചു. ഇവര്‍ ആദ്യമായി പോകുന്നവര്‍ ആയതിനാല്‍ ഒന്നും അറിയില്ലെന്നും അതുകൊണ്ട് ഇനി കുഴപ്പത്തിലൊന്നും ചെന്ന് ചാടേണ്ട എന്നും കരുതി അയാള്‍ അവര്‍ക്ക് ഒരു ഉപായം പറഞ്ഞു കൊടുത്തു. എല്ലാവര്ക്കും അയാള്‍ ഒരേ തരത്തിലുള്ള തൊപ്പി വാങ്ങി കൊടുത്തു. എന്നിട്ട് പറഞ്ഞു, വിമാനത്താവളത്തില്‍ നിങ്ങള്‍ പുറത്തിറങ്ങിയാല്‍, ഒന്നിച്ചു നിന്ന് തലയിലെ തൊപ്പി ഊരി വട്ടത്തില്‍ വീശുക. അപ്പോള്‍ അത് കണ്ട് നിങ്ങളെ കൊണ്ടുപോകാനുള്ള കമ്പനിയുടെ ആള്‍ വന്നു നിങ്ങളെ കൊണ്ട് പൊയ്ക്കോളും.

കേട്ടപ്പോള്‍ നല്ലതായി എല്ലാവര്‍ക്കും ഇത് തോന്നി. അവര്‍ അങ്ങിനെ ചെയ്യാനും തീരുമാനിച്ചു. അങ്ങിനെ അവര്‍ ഒരേ നിറത്തിലുള്ള തൊപ്പിയും ധരിച്ച് വിമാനത്തില്‍ കയറി. വിമാനത്താവളത്തില്‍ എല്ലാവരും അവരെ നോക്കി ചിരിച്ചെങ്കിലും അവര്‍ അതൊന്നും കാര്യമാക്കിയില്ല. വിമാനം പുറപ്പെട്ടിട്ടും അവര്‍ അങ്ങിനെതന്നെ ഇരുന്നു.

കുറച്ചു കഴിഞ്ഞ് വിമാനം വിമാനത്താവളത്തില്‍ ഇറങ്ങി. എല്ലാവരും അവിടെ ഇറങ്ങി. വിമാനത്തില്‍ നിന്നും ഇവരും എല്ലാവരും ഇറങ്ങി, വിമാനത്താവളത്തില്‍ എത്തിയതും ഇവര്‍ നിരന്നു നിന്ന് തൊപ്പി ഊരി വട്ടത്തില്‍ വീശാന്‍ തുടങ്ങി ....!

ഒരേ താളത്തില്‍ ഒരേ പോലെ കുറെ പേര്‍ തൊപ്പി ഊരി വീശുന്നത് കണ്ട് വിമാന താവളത്തില്‍ ഉള്ളവരെല്ലാം അതിശയപ്പെട്ടു ചുറ്റും കൂടി. ഒരുപാട് സമയം വീശിയിട്ടും, ആളുകള്‍ കൂടി നിന്ന് നോക്കുന്നതല്ലാതെ ആരും തങ്ങളെ കൊണ്ട് പോകാന്‍ വരുന്നില്ല എന്നത് അവരെ പേടിപ്പെടുത്തി. അപ്പോഴേക്കും വിവരം അറിഞ്ഞ് എത്തിയ സെക്യുരിറ്റിക്കാര്‍ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യം തിരക്കി. വിവരം ചോദിച്ചറിഞ്ഞ് അവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തപ്പോഴാണ്‌ അവര്‍ തങ്ങള്‍ക്കു പറ്റിയ അമളി മനസിലാക്കിയത്.

അവര്‍ ഇറങ്ങിയിരിക്കുന്നത് ദുബൈയില്‍ ആണെന്നും, ഇവിടെ വിമാനം മാറി കയറാന്‍ വേണ്ടിയാണ് ഇറങ്ങിയിരിക്കുന്നതെന്നും , ഇവിടെയല്ല തങ്ങളുടെ കമ്പനിയുടെ ആളുകള്‍ കാത്തിരിക്കുന്നതെന്നും അപ്പോഴാണ് അവര്‍ തിരിച്ചറിയുന്നത്‌. അടുത്ത വിമാനത്തില്‍ തങ്ങളുടെ സ്ഥലത്തേയ്ക്ക് വീണ്ടും യാത്ര തിരിക്കുമ്പോള്‍ തൊപ്പി ഊരി അവര്‍ എല്ലാവരും ബാഗില്‍ വെച്ചിരുന്നു അപ്പോഴേക്കും ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Tuesday, December 27, 2011

പ്രേതബാധയുള്ള വീട് ....!!!

പ്രേതബാധയുള്ള വീട് ....!!!

അക്ഷരങ്ങള്‍ കത്തിച്ചാല്‍ വാക്കുകള്‍ വരുമെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാനായേനെ. കൂട്ടത്തില്‍ ഒന്നാകെ കത്തിച്ചിട്ടും, കറുത്ത കനത്ത പുക മാത്രം ബാക്കി പിന്നെയും കത്തിക്കുമ്പോള്‍ അഗ്നിയുടെ വിശപ്പകലുന്നതല്ലാതെ വാക്കുകള്‍ പോയിട്ട് വാ പോലും തുറക്കപ്പെടുന്നില്ല താനും പലപ്പോഴും.

മുകളിലേക്കുള്ള വാതില്‍ തുറന്നു തന്നു അവര്‍ നടന്നകന്നത്‌ അല്‍പ്പം തിടുക്കപ്പെട്ടല്ലേ എന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ഇത്രയും വലിയ വീട്, ഇത്രയും നിസ്സാര വാടകയ്ക്ക് ഇത്രയും വേഗം ശരിയായത്തില്‍ ഞാന്‍ എന്റെ കാര്യസ്ഥനു മനസ്സാ നന്ദി പറഞ്ഞു. സാധനങ്ങള്‍ എടുക്കാനും, വീട് കാട്ടി തരാനും സഹായത്തിനുമായി അയാള്‍ തന്നെ ഒരാളെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തപ്പോള്‍ ഏറെ ആശ്വാസവുമായി.

ആദ്യമായാണ്‌ ഒറ്റക്കുള്ള ഈ താമാസം. അതിന്റെ ഒരു വിഷമം പിന്നാലെയുണ്ടായിരുന്നു അപ്പോഴും. തനിച്ചു താമസിക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടിയുമാണ്. എന്നാലും ഇപ്പോള്‍ അങ്ങിനെയൊന്നും ആലോചിക്കാന്‍ സമയവും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഈ പണി തീര്‍ത്തു പോവുക എന്ന് മാത്രമായിരുന്നു അപ്പോഴത്തെ ലക്‌ഷ്യം.

അകത്തുകടന്നു ഞാന്‍ ഒന്ന് ചുറ്റി വരാന്‍ തന്നെ ഒരുപാട് സമയമെടുത്തു. പിന്നെ സാധനങ്ങളൊക്കെ അടുക്കി വെച്ച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. ഒന്ന് മയങ്ങി, പിന്നെ അന്നത്തെ പനികളിലേക്ക് കടക്കാന്‍ തുടങ്ങവേ മെല്ലെ വാതിലില്‍ ഒരുമുട്ടു കേട്ട്. പരിചയമില്ലാത്ത ഈ സ്ഥലത്ത് തന്നെ കാണാന്‍ ആരുമില്ലെന്നത് ആ മുട്ടിന്റെ ആളെ കാണാന്‍ തിടുക്ക മുണ്ടാക്കി. ചെന്ന്, വാതില്‍ തുറന്നപ്പോള്‍ ആരുമില്ലായിരുന്നു അവിടെയൊന്നും.

അകത്തു കടന്നതും എന്റെ മേശമേല്‍ വന്നിരുന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ തുടങ്ങിയ എന്നെ ആരോ നോക്കി നില്‍ക്കുന്നതായി എനിക്ക് തോന്നി. അതെന്റെ തോന്നലാകാംഎന്നു ഞാന്‍ തന്നെ സമാധാനിചെങ്കിലും ആരോ അവിടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് എനിക്കപ്പോഴും ശരിക്കും അനുഭവപ്പെട്ടു. ആ കണ്ണുകളിലെ വൈകാരികത എന്നെ മൂടുന്നതായും എനിക്ക് തോന്നാന്‍ തുടങ്ങി.

ഞാന്‍ എണീറ്റ്‌ നോക്കിയപോള്‍ പെട്ടെന്നാരോ ജനലിനു പുറത്തേക്കു മാറിയത് പോലെ. ജനല്‍ തുറക്കുന്നത് പക്ഷെ പുരതെക്കാനെന്നത് എന്നെ അതിശയിപ്പിച്ചു. ആ ജനലിനു പുറത്തു അങ്ങിനെ ആര്‍ക്കും നില്‍ക്കാന്‍ പറ്റില്ലായിരുന്നു. രണ്ടാം നിലയിലെ ജനലിനു പുറത്തു വായുവില്‍ ആര് നില്‍ക്കാന്‍.

ചിലപ്പോള്‍ തോന്നലാകാമെന്ന ചിന്തയില്‍ വന്നിരുന്ന് എന്റെ ജോലികളിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ആരോ വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അടുത്ത് വന്നിരുന്നപ്പോഴാണ് അത് എന്റെ കാര്യസ്ഥന്‍ ഏര്‍പ്പെടുത്തിയ ആളാണെന്നു തിരിച്ചറിഞ്ഞത്. ആ സമയത്ത് അയാലെന്തിനു ഓടിക്കിതചെത്തി എന്നത് എന്നെ തികച്ചും അത്ഭുതപ്പെടുത്തി . ഞാന്‍ അയാളെ അത്ഭുത തോടെ നോക്കവേ അയാള്‍ വിക്കി വിക്കി പറഞ്ഞു, ഇതൊരു പ്രേത ഭാതയുള്ള രൂമാനെന്നും, ഇവിടെ താമസിക്കേണ്ട എന്നും. .....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, December 26, 2011

വിലക്ക് ഒരു ഭാര്യ ....!!!

വിലക്ക് ഒരു ഭാര്യ ....!!!

മായ കാട്ടുന്ന മനസ്സിന്റെ കൂടെ കുറച്ചു നേരം കളി പറഞ്ഞിരിക്കാന്‍ മാത്രം സമയമില്ലാത്ത കാലത്തിനു എങ്ങിനെയാണ് മനുഷ്യനെ മനസ്സിലാക്കാന്‍ പറ്റുക എന്നായിരുന്നു എന്റെ ചിന്ത. അറിയാത്ത കാഴ്ചകള്‍,അറിയുന്ന കേള്‍വികള്‍, പിന്നെ മോഹിക്കുന്ന വര്‍ണങ്ങളും....! എല്ലാം ഒരു ചിത്രം എന്നപോലെ മാത്രവും ....!!!

അന്ന് പതിവ് തെറ്റിയാണ് ഞാന്‍ എണീറ്റത്. നന്നായി നേരം വൈകിയതിനാല്‍, വീണ്ടും മൂടി പുതച്ച് കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ അയല്‍വാസിയുടെ ഉറക്കെയുള്ള വിളികേട്ടാണ് ഞാന്‍ എണീറ്റത്. അയാള്‍ നിര്‍ത്താതെ എന്നെ വിളിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു . കണ്ണും തിരുമ്മി, ഞാന്‍ പ്രാകി പറഞ്ഞു കൊണ്ടാണ് അങ്ങോട്ടുചെന്നത്.

അവിടെ എത്തിയപ്പോള്‍ അയാള്‍ എന്നെ നോക്കി നന്നായി ഒന്ന് തൊഴുതു. പതിവുപോലെ അപ്പോഴും അയാളുടെ കാലുകള്‍ ഉറക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും വഴക്കും വക്കാണവും ആയിനടക്കുന്ന അയാളെ ഒരിക്കലും എനിക്കിഷ്ടമല്ലായിരുന്നു . ഞാന്‍ വല്ലപ്പോഴും കാണുന്നതൊഴിച്ചാല്‍ കൂടുതല്‍ അറിയില്ലെങ്കിലും അയാള്‍ താമസിച്ചിരുന്നത് അയാളുടെ ഭാര്യയോടും കുഞ്ഞു വാവയോടും കൂടെയായിരുന്നു.

അധികം പ്രായം പോലുമില്ലാത്ത അയാളുടെ ഭാര്യക്കും അയാളെ പേടിയായിരുന്നു. അയാള്‍ അധികം കുടിച്ചു അവളെ തല്ലാന്‍ ചെല്ലുമ്പോള്‍ അവരുടെ കുഞ്ഞു മോനെയും കൊണ്ട് അവള്‍ അടുത്ത വീട്ടിലേക്കു ഓടി കയറുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഇടപെടാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലാത്തതിനാല്‍ ഞാന്‍ പലപ്പോഴും മൌനമായിരുന്നു.

നല്ലൊരു വീട്ടിലെ കുലീനയായ ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. എന്‍റെ അനിയത്തി മിനിക്കുട്ടിയുടെ മുഖമായിരുന്നു അവള്‍ക്കു. അവളെ അതുകൊണ്ട് തന്നെ എനിക്കൊരു പ്രത്യേക ഇഷ്ട്ടവും ആയിരുന്നു. നിറയെ ആഭരണവും പണവുമായി വന്ന പെണ്‍കുട്ടിയാണ് അവളെന്നും, അയാളവളെ എപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും എന്‍റെ വീട്ടില്‍ പണിക്കു വരാറുള്ള മുത്തശ്ശി പറയാറുണ്ട്‌. അവരുടെ വീട്ടിലേക്കാണത്രെ അവള്‍ എപ്പോഴും അയാളില്‍ നിന്നുള്ള ഉപദ്രവം സഹിക്കാതെ ഓടിക്കയറാറുള്ളത്‌ .

കുതിര പാന്തയമായിരുന്നു അയാളുടെ പ്രധാന വിനോദം. കയ്യിലെ കാശ് മുഴുവനും, പോരാത്തതിനു വീട്ടിലുല്ലതെല്ലാതും വിറ്റ് തുലച്ചിട്ടും പോരാതെ അയാള്‍ ഇനി കടം വാങ്ങാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അയാളില്‍ നിന്ന് മാത്രമല്ലാതെ അയാളുടെ കടക്കാരില്‍ നിന്നും അയാളുടെഭാര്യക്ക് പലപ്പോഴും ഓടി ഒളിക്കേണ്ടി വരാറുണ്ടായിരുന്നു.

അല്ലെങ്കിലും എനിക്ക് എന്‍റെ കാര്യങ്ങള്‍ക്ക് തന്നെ സമയവും ഇല്ലായിരുന്നു. ജോലിയുമായി എപ്പോഴും തിരക്കായിരുന്ന എന്നെ കാണാന്‍ എപ്പോഴും ഒരുപാട് പേര്‍ അവിടെ വരുമായിരുന്നു. അത് കൊണ്ട് തന്നെ, അയാളെ പോലുള്ളവരുമായ എന്‍റെ ചങ്ങാത്തം എന്‍റെ അഭിമാനത്തെ ബാധിക്കുമോ എന്ന എന്‍റെ ദുരഭിമാനം അല്ലെങ്കില്‍ എന്‍റെ അറിവില്ലായ്മ അയാളില്‍ നിന്നും, അയാളെ പോലെയുള്ളവരില്‍ നിന്നും അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു.

അപ്പോള്‍ അയാള്‍ അവിടെയെത്തിയത് എന്തായാലും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അയാളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്നെ കാണാന്‍ അയാള്‍ എന്തിനു വരണമെന്ന് ഞാന്‍ അതിശയിച്ചു. കാരണം തിരക്കിയ എന്നോട് അയാള്‍ ആദ്യം ആംഗ്യ ഭാഷയില്‍ എന്തോ പറഞ്ഞത് ദേഷ്യമാണ് എന്നില്‍ വരുത്തിയത്. അത് തിരിച്ചറിഞ്ഞ അയാള്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.

എന്‍റെ വീട്ടില്‍ കയര്‍ വന്നു എന്നെ എന്‍റെ വീട്ടിലേക്കു അയാള്‍ ക്ഷണിക്കുന്നത് എന്നെ അമ്പരപ്പിച്ചു. എന്തോ, അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ കൂടെ ചെല്ലുകയാണ് ഉണ്ടായത്. അകത്തു കടന്നതും വാതില്‍ ചാരിയ അയാള്‍ അവടെ മറ്റാരും ഇല്ലെന്നു ഉറപ്പു വരുത്തി. പിന്നെ പതുക്കെ എന്‍റെ കാതില്‍ പറഞ്ഞു. അന്നത്തെ കുതിര പന്തയത്തിന് കുറെ കാലങ്ങള്‍ക്ക് ശേഷം അയാളുടെ ഇഷ്ട്ട കുതിര ഇറങ്ങുന്നുന്ടെന്നും അതിനു അയാള്‍ക്ക്‌ കുറെ കാശ് വേണം. അതിനു അയാളുടെ മകനെയും ഭാര്യയേയും വില്‍ക്കാന്‍ അയാളെ ഞാന്‍ സഹായിക്കണമെന്ന് ....!!!!

സുരേഷ്കുമാര്‍ പുഞ്ചയില്

Sunday, December 25, 2011

പാതിരാവില്‍ ഒരമ്മ .......!!!

പാതിരാവില്‍ ഒരമ്മ .......!!!

പകല്‍ ഒഴിയുന്ന ഇടവേള നോക്കി കറുത്ത കുപ്പായവുമിട്ട് രാത്രി കടന്നെത്തുമ്പോള്‍ നിലാവ് പോലും നിശ്ചലം . പാതി പെയ്ത മഴയില്‍ തോര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകളില്‍ രാപ്പാടികളും മൂകം . ഇനി .. പകലുകള്‍ക്കും രാത്രികള്‍ക്കും ഇടയില്‍ എന്റെ ഭാഗം ഞാന്‍ തിരയാം .

മഞ്ഞു പെയ്തൊഴിഞ്ഞ ആ രാത്രിയില്‍ ഞാന്‍ വീട്ടിലെത്തിയത് വളരെ വൈകിയായിരുന്നു . നല്ല ക്ഷീണത്തില്‍ തളര്‍ന്ന് ഉറങ്ങുപോള്‍ പെട്ടെന്നാണ് ആ ശബ്ദവും കരച്ചിലും കാതിലെതിയത് . പതിവുപോലെ എണീറ്റ്‌ ഓടുമ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല .

താഴെയെത്തുമ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല . ചുറ്റും പരതുമ്പോഴാണ് ആ അപകടത്തില്‍ പെട്ട വാഹനം കണ്ണില്‍ പെട്ടത് . തകര്‍ന്നടിഞ്ഞ അതില്‍ കുടുങ്ങിക്കിടക്കുന്ന ആളെ നോക്കിയതും മനസ്സിലായി, ഇനി ഞാന്‍ ഒന്നും ചെയ്യേണ്ടതില്ലെന്ന്. . എല്ലാറ്റിനും മുന്‍പ് പതിവുപോലെ അടിയന്തിര പോലീസ് സഹായത്തിനു വിളിച്ചു . എനിക്ക് മാത്രമായി ഒന്നും ചെയ്യാന്‍ അകാതതിനാല്‍ മറ്റാരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി .അവസാന വട്ടം ഒരു ശ്രമം കൂടി നടത്തി നോക്കാമെന്ന് കരുതി. അപ്പോഴേക്കും ശബ്ദം കേട്ട് വേറെ കുറച്ചു പേര്‍കൂടി വരാന്‍ തുടങ്ങിയിരുന്നു .

ദൈവത്തിനും പിന്നെ നിയമത്തിനും വിടുന്നതിനു മുന്‍പ് നമുക്ക് ചെയ്യാന്‍ കഴിയുന്ന അവസാനത്തെ ശ്രമവും ചെയ്യാമെന്ന എന്റെ നിര്‍ബന്ധത്തില്‍ വന്നവര്‍ എന്നെ സഹായിക്കാന്‍ ഒരുങ്ങി . തലകീഴായി തകര്‍ന്നു കിടക്കുന്ന വാഹനം ഞങ്ങള്‍ നേരെയാക്കി ഇടാനാണ് ആദ്യം തുടങ്ങിയത് . നേരെയിട്ട വാഹനത്തിനുള്ളില്‍ ഒരു തുണിപ്പന്തു പോലെ ചുരുണ്ട് മടങ്ങി ആ മനുഷ്യ രൂപം കിടക്കുന്നത് ഞങ്ങള്‍ വേദനയോടെ നോക്കി നിന്നു . ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത ആ അവസ്ഥയില്‍ പാഞ്ഞെതിയ പോലീസും പങ്കു ചേര്‍ന്നു . ജീവന്റെ അവശേഷിപ്പിന്റെ കണം പോലും ഇല്ലാത്ത ആ ശരീരം അവര്‍ പിന്നെ പതുക്കെയാണ് പുറത്തെടുക്കാന്‍ തുടങ്ങിയത് .

അപ്പോഴാണ് മറ്റൊരു വാഹനം അവിടെ ഓടിയെത്തി നിര്‍ത്തിയത് . അതില്‍നിന്നും ഓടി ഇറങ്ങിയ ആളുകള്‍ക്കിടയിലൂടെ ഒരു സ്ത്രീ അലമുറയിട്ടു കൊണ്ട് ആദ്യം , മരിച്ചു കിടക്കുന്ന അയാള്‍ക്ക്‌ അരികിലേക്ക് ഓടിയെത്തി . അയാള്‍ തനിക്കു എന്നേക്കുമായി നഷ്ട്ടപ്പെട്ടത്‌ അപ്പോഴേക്കും തിരിച്ചറിഞ്ഞ ആ സ്ത്രീ പിന്നെയാണ് മറ്റൊന്ന് മനസ്സിലാക്കുന്നത് . വേഗം തന്നെ ചാടി എഴുന്നേറ്റ് എല്ലായിടവും അരിച്ചു പെറുക്കാന്‍ തുടങ്ങി അവര്‍ . . അവരെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ ശ്രമിക്കുന്നെങ്കിലും ആര്‍ക്കും അവരെ തടയാന്‍ ആകുന്നില്ലായിരുന്നു അപ്പോള്‍ .

അപ്പോഴേക്കും കാര്യം പിടികിട്ടി, അവര്‍ക്ക് ഒപ്പം വന്നവരും ചുറ്റും തിരയവേ പോലീസും ഞങ്ങളും കാര്യം തിരക്കിയെങ്കിലും ആര്‍ക്കും മറുപടി പറയാന്‍ സമയമുണ്ടായിരുന്നില്ല . അവര്‍ എല്ലാവരും വീണ്ടും തിരയാന്‍ തുടങ്ങവേ കുറച്ചു ദൂരെ എന്തോ കിടക്കുന്നത് അവരുടെ കണ്ണില്‍ തന്നെയാണ് പെട്ടത് . പെട്ടെന്ന് തിരിച്ചറിയാന്‍ വയ്യാത്ത അത്രയും ചെറുതായി കിടക്കുന്ന ആ വസ്തുവിന് അടുത്തേക്ക് അവര്‍ ഓടിയെത്തി ഒരു ആര്‍ത്തനാദതോടെ , അത് വാരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്ത് അവര്‍ അയാള്‍ക് അടുത്തേക്ക് ഓടിവരവെയാണ് ഞാന്‍ അത് തിരിച്ചറിയുന്നത്‌. . അവരുടെ ആകെയുള്ള രണ്ടു വയസ്സുകാരി മകളായിരുന്നു അതെന്നു . പഞ്ഞി കൊണ്ടുള്ള ഒരു കുഞ്ഞു കളിപ്പാട്ടം പോലെ ഒടിഞ്ഞു തൂങ്ങി ജീവനറ്റ ആ ശരീരം മാരോട് അണച്ച് പിടിച്ച് ആ അമ്മ കരഞ്ഞ കരച്ചില്‍ എല്ലാ മഞ്ഞു പെയ്യുന്ന രാത്രികളിലും ഇപ്പോഴും എന്റെ കാതിലെത്തുന്നു .

സുരേഷ്കുമാര്‍ പുഞ്ചയില്‍

Thursday, December 15, 2011

നിറങ്ങള്‍ ...!!!

കറുപ്പാണ് നിറമെങ്കില്‍
ഞാന്‍ എനിക്ക് മേലെ
ഒരു വര്‍ണതൊപ്പി വെച്ച്
കടലില്‍ കുളിച്ചു കയറും

വെളുപ്പാന് നിറമെങ്കില്‍
ഞാന്‍ എനിക്ക് താഴെ
ഒരു പട്ടു കോണകമുടുത്തു
വെയിലത്ത്‌ നില്‍ക്കും

കറുപ്പും വെളുപ്പുമല്ലെങ്കില്‍
ഞാന്‍ എന്റെ കണ്ണുകള്‍ക്ക്‌
ചായം കൊടുക്കും .....!

ചാലിക്കുന്ന ചായങ്ങള്‍
മതിയാകാതെ വന്നാല്‍
ഞാന്‍ പിന്നെ എന്ത് ചെയ്യും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, December 11, 2011

വിശപ്പ്‌ ….!!!

ഇടതു കയ്യില്‍ ചോറും
വലതു കയ്യില്‍ പായസവും കൊണ്ടാണ്
അന്നവള്‍ എന്റെയടുത്തു
വിരുന്നു വന്നത് …!

പായസത്തിനു മധുരവും ,
ചോറിനും വിശപ്പും ,
രണ്ടും കൂടിയാകുമ്പോള്‍
അവസാനം അവളുമായി …!

എന്നിട്ടും , അവള്‍ വിളമ്പിയത്
വലതു കയ്യിലെ പായസം മാത്രം .
വിശപ്പാണെന്നും
അന്നം ജീവനാനെന്നും
ആണയിട്ടിട്ടും കേട്ടില്ലവള്‍ …!

പിന്നെയും എന്തിനാണവള്‍
ആ രണ്ടു പാത്രങ്ങളുമായി
എന്നെ തേടി മാത്രം വന്നത് ...?

*** *** ***
സുരേഷ്കുമാര്‍ പുഞ്ചയില്‍

എന്നിലേക്ക്‌ …!!

തുള്ളിയായി അവസാനിക്കുന്ന അവസാനത്തെ മഴത്തുള്ളിയെയും കാറ്റ് തുടചെടുക്കുന്നതും നോക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . നിരത്തില്‍ വല്ലാത്ത തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മുന്നോട്ടുള്ള വഴി എനിക്ക് അപ്പോഴും അവ്യക്തമായിരുന്നു …!

തിടുക്കമില്ലാതതിനാല്‍ മാത്രം , ഞാന്‍ എന്റെ വാഹനത്തിന്‍റെ ഗതിയെ അതിന്റെ പാട്ടിനു വിട്ടു , പേരറിയാത്ത ഏതോ ഒരു ഗായകന്‍റെ മനോഹരമായ ഗസലിന് മനസ്സ് കൊടുത്തു . ആ ഗസല്‍ എന്നെ കൊണ്ട് പോകുന്നത് എനിക്കുള്ള വഴിയെ തന്നെ ആയിരുന്നതിനാല്‍ ഞാന്‍ മെല്ലെ സ്ടീയറിങ്ങില്‍ താളം പിടിക്കാന്‍ തുടങ്ങി . എന്റെ താളം പതിവ് പോലെ എന്നെ വിട്ടു അതിന്റെ വഴിക്കു പോകവേ ഞാന്‍ വീണ്ടും പാട്ടിലേക്ക് മാത്രം തിരിച്ചെത്തി ….!

മുന്നില്‍ നീണ്ട വഴിയുടെ ഓരത്ത് , തിരക്ക് കളില്‍ നിന്നും മെല്ലെ ഒതുങ്ങി ഒഴിഞ്ഞ്, എനിക്കുള്ള പാതയും തിരഞ്ഞു ഞാന്‍ മെല്ലെ യാത്ര തുടര്‍ന്നു . എനിക്കും എന്റെ ഗസലിനും എന്റെ വാഹനത്തിനും മാത്രമായ സമയത്തിലൂടെ , ഞങ്ങളുടെ മാത്രമായ അവസരങ്ങളിലൂടെ മുന്നോട്ടു മാത്രം …!

ആകാശത്തിനു ചുവട്ടില്‍ നിന്ന് ഒരു കറുത്ത പൊട്ടു പോലെ വളരെ പെട്ടെന്നാണ് ആ വാഹനം എന്റെ മുന്നിലേക്ക്‌ കയറി വന്നത് . വലത്തോട്ടോ ഇടത്തോട്ടോ , എന്തിനു മുന്നിലേക്ക്‌ പോലും കയറി മാറാന്‍ എനിക്കൊരവസരം തരാതെ അതെന്റെ ഹൃദയത്തിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു ….!

സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു നക്ഷത്രം അപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു . എനിക്ക് പുറകില്‍ പാഞ്ഞെത്തുന്ന രക്ഷകരെയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളെയും ഞാന്‍ അപ്പോള്‍ പക്ഷെ കാണുന്നില്ലായിരുന്നു …!

ചുവട്ടില്‍ , മെല്ലെ ഇറ്റിറ്റു വീഴുന്ന എന്റെ ജീവന്‍ ആരൊക്കെയോ തുടചെടുക്കുന്നത് എനിക്ക് നോക്കിനില്‍ക്കാന്‍ തോന്നി . ഇടയ്ക്കു കയറി വരുന്ന ഉറുമ്പുകളെ തട്ടിമാറ്റി , അവര്‍ ആ തുള്ളികള്‍ മറക്കാതെ തുടച്ചെടുത്തു കൊണ്ടേയിരുന്നു...!. എന്നിട്ടും ഇടക്കെവിടെയോക്കെയോ ചില തുള്ളികള്‍ എനിക്ക് മേലെ കൂടി ഒഴുകി പോകുന്നത് ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു . എനിക്ക് വേണമെങ്കില്‍ അവരോടു പറയാമായിരുന്നിട്ടും ഞാന്‍ വെറുതേ നോക്കി കണ്ടിരുന്നു എല്ലാം …!

ഇനി ….! അറിയില്ല .. എന്നെ കൊണ്ടു പോകാന്‍ വരുന്നവരെ കാത്ത് ഞാന്‍ ഇവിടെ ഇരിക്കണോ , അതോ ഞാന്‍ എന്നില്ലേക്ക് മടങ്ങണോ …!! എന്തായാലും ഞാനും കാത്തിരിക്കുന്നു .. !!!

നക്ഷത്രങ്ങള്‍ .....!!!

നഷ്ട്ടങ്ങള്‍ക്ക് മേലെ ജീവിതം അന്ന്യമാകുന്ന ഏതെല്ലാമോ നിമിഷങ്ങളില്‍ ആശ്വാസമായോ ആല്ലെങ്കില്‍ ആകര്‍ഷണമായോ കാഴ്ച്ചയുടെ, അല്ലെങ്കില്‍ കേള്‍വിയുടെ വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആണ് അയാള്‍ വന്നു നിന്നത് ....! കടലിനെ സ്നേഹിക്കുന്ന, തിരകളെയും ആകാശത്തെയും സ്നേഹിക്കുന്ന പെട്ടെന്ന് കോപിക്കുകയും, അതിനെക്കാള്‍ വേഗത്തില്‍ കരയുകയും ചെയ്യുന്ന അയാളിലെ പുരുഷനെ അയാളുടെ പൌരുഷത്തെ അടുത്ത് വളരെ അടുത്ത്, തൊട്ടറിയും വരെ അവള്‍ക്കു കാത്തിരിക്കണമായിരുന്നു ...!

ശബ്ദത്തിന് അപ്പുറം ചിത്രങ്ങള്‍ക്കും അപ്പുറം അയാള്‍ അവള്‍ക്കു വെറുമൊരു മരീചിക മാത്രം. കണ്ടുമുട്ടുന്ന വഴികളില്‍ കാണാത്ത ഓരങ്ങളില്‍ ഒന്ന് തിരയാന്‍ പോലും ആകാത്ത വിധം അയാള്‍ അവള്‍ക്കൊരു നിഴല്‍ മാത്രവും. സ്വപ്നങ്ങളില്‍ ഓര്‍ത്തെടുക്കാന്‍ അവള്‍ക്കാവുന്ന അയാളുടെ മുഖത്തിന്‌ മീതെ പോലും ഒരു അവ്യക്തത എപ്പോഴും നിഴല്‍ വിരിച്ചിരുന്നു ...!

അവളില്‍ നിന്നും അയാള്‍ ഒന്നും ആഗ്രഹിചിരുന്നില്ല എന്നത് അവളെ ഒട്ടും അത്ഭുതപ്പെടുത്തിയിരുന്നില്ല. അയാളെ അടുത്ത് അറിയുംതോറും അയാളുടെ ആഗ്രഹങ്ങളില്‍ അയാളുടെ വികാരങ്ങളില്‍ അവള്‍ അവളെതന്നെ കാണാന്‍ തുടങ്ങുകയായിരുന്നു. അയാള്‍ക്ക്‌ വേണ്ടി ഉണരാനും, അയാള്‍ക്ക്‌ വേണ്ടി ഉറങ്ങാനും അവള്‍ അവളുടെ ദിന ചര്യകളെ മാറ്റി വെച്ചു. അയാളുടെ ശബ്ദത്തിന്‌, അയാളുടെ വാക്കുകള്‍ക്ക്‌ അവള്‍ സമയം കടം കൊടുത്തു.

അയാള്‍ക്കവള്‍ എന്തായിരുന്നു എന്ന് ഒരുപക്ഷെ അപ്പോഴേക്കും അയാളെക്കാള്‍ അവള്‍ക്കായിരുന്നു അറിയാമായിരുന്നത്. ഒന്നും അവകാശപെടാതിരുന്നിട്ടും, ഒന്നും ആവശ്യപ്പെടാതിരുന്നിട്ടും , അയാള്‍ക്ക്‌ വേണ്ടി അവള്‍ അവളെതന്നെ സ്വയം മനസ്സാസമര്‍പ്പിച്ചു. ജീവിതത്തിനും അപ്പുറം, മരണത്തിനും അപ്പുറം ബന്ധങ്ങളുടെ പവിത്രതയില്‍ മനസ്സിന്റെ നിര്‍മ്മലതയില്‍ അവള്‍ അയാളെ കുടിയിരുത്തി.

എന്നിട്ടും അയാളെ സ്നേഹിക്കാന്‍ അവള്‍ക്കു മുന്നില്‍ കാരണങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു ...! സ്നേഹത്തിനു മുന്നില്‍ അവള്‍ക്കു മുന്നില്‍ അയാള്‍ ഇല്ലാതാകുന്നു എന്ന് അവള്‍ അറിയുകയായിരുന്നു അപ്പോള്‍. അയാളുടെ ജീവിതത്തിനു നിറങ്ങള്‍ ഉണ്ടാകുന്നതും നിറങ്ങളില്‍ ജീവന്‍ തുടിക്കുന്നതും അവളായിരുന്നു തൊട്ടറിഞ്ഞത് ...! ആശ്വാസം എന്ന വാക്ക്, ആഗ്രഹം എന്ന വികാരം ..... അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് അവള്‍ തൊട്ടറിഞ്ഞു ....!

അവള്‍ക്കു മുന്നില്‍ അപ്പോഴും, എപ്പോഴത്തെയും പോലെ പുതു നാമ്പുകള്‍ ഉടലെടുത്തിരുന്നു. പുതുതായി കണ്ട ആകാശത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവള്‍ സ്വയം മറക്കുകയായിരുന്നു. അവള്‍ക്കു അവളുടെ സ്വന്തം ആകാശത്തിലേക്കുള്ള വാതിലുകള്‍ തുറന്നു കൊടുത്ത അയാളുടെ ജീവനുമേല്‍, അവള്‍ പ്രഖ്യാപിച്ചത് അവളുടെ അവകാശം...! അവളുടെ പ്രതീക്ഷകള്‍ ...! എന്നിട്ടും പക്ഷെ പടി വാതില്‍ക്കല്‍ പാതി വഴിയില്‍ അവളയാളെ നിഷ്ക്കരുണം ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്കു തിരിഞ്ഞു നോക്കാന്‍ തന്നെ സമയവും ഇല്ലായിരുന്നു ....!!!

Monday, December 5, 2011

വരികള്‍, അക്ഷരങ്ങള്‍....!!! അപ്പുറത്തെ കാഴ്ച്ചയുടെ
അവസാനത്തെ വരിയും
ഇവിടെ മങ്ങുമ്പോള്
‍ വരികള്‍ക്കിടയില്‍ അക്ഷരങ്ങള്
‍ കലപില ചിലക്കുന്നു ....!

അക്ഷരങ്ങള്‍ക്ക് മേലെ
വരകള്‍ക്ക് മങ്ങലേല്‍ക്കുമ്പോള്
‍ കേള്‍വിക്കും, വായനയ്ക്കും ശേഷം
കാഴ്ച മാത്രം അപ്രസക്തം ....!

അല്ലെങ്കില്‍,
അക്ഷരങ്ങളില്‍ വരികള്‍ക്കും
കാഴ്ചക്കും മുന്‍പേ
വാക്കുകള്‍ ഉപവസിക്കുമ്പോള്
‍ വായന കാഴ്ചയാകുന്നു ....!!!
.

Friday, December 2, 2011

പാട്ട് പാടുന്നവര്‍ ....!!!

ജനിക്കുമ്പോള്‍ പാടാന്‍
പാട്ടുകാര്‍ ഒത്തിരി
ചാകുമ്പോള്‍ പാടാനും
പാട്ടുകാര്‍ ഒത്തിരി ...!!

ജനിക്കുമ്പോള്‍ പാടാന്‍
പുള്ളുവന്റെ നാക്കില്‍
വാക്കുകള്‍ ആയിരം
പുല്ലുവക്കുടത്തിനു
ഈണവും ആയിരം ....!!!

ചാക്കാലപാട്ട് പാടുന്ന
പറയന്റെ വായില്‍
നാക്കുടക്കുന്നു ...!
ചാവാതെ പാടാന്‍
അവന്റെ നാവില്‍
പാട്ടില്ലെന്നു പരാതിയും ...!!

ചാവാതെ ചാവുന്നവര്‍ക്ക് വേണ്ടി
പാട്ട് പാടാന്‍ പറയനുമില്ല
പുള്ളുവനുമില്ല പാണനുമില്ല ....!!

Thursday, September 29, 2011

ഹൃദയമുള്ളവരുടെ ഈ വലിയലോകത്ത്
ഹൃദയമില്ലാത്ത എനിക്കുവേണ്ടി
ഇന്നത്തെ ലോക ഹൃദയദിനം ....!

Monday, September 26, 2011

കിഴക്കുനിന്നും പടിഞ്ഞാട്ടേക്കും
പടിഞ്ഞാറുനിന്നും കിഴക്കോട്ടും
മാറി മാറി വീശുന്ന കാറ്റ്
തെക്ക് വടക്കായും
വടക്ക് പടിഞ്ഞാറായും
മാറി വീശുമെന്നും
ഞാന്‍ അറിയണമായിരുന്നു ...!!!

Sunday, September 25, 2011

ആകാശം പോലെ
ജീവിതവും
കടല്‍ പോലെ
അനുഭവങ്ങളും
ഉണ്ടാ​യിട്ടും
ഞാന്‍ മാത്രമെന്തേ
ഇനിയും ഞാനാകാത്തത് .....!

Saturday, September 24, 2011

കടലിനും അപ്പുറം കരയും
കരയ്ക്ക്‌ ശേഷം കടലും ....!
കടലിനും കരയ്ക്കും ഇടയില്‍ ...???

Friday, September 23, 2011

മുഖം നഷ്ട്ട പ്പെടുമ്പോള്‍
പുറകെ മനസ്സും ....!
മനസ്സും മുഖവുമില്ലാതെ
ശരീരം മാത്രമായി
പിന്നെ എന്ത് ജീവിതം ....!!!

Thursday, September 22, 2011

ഹൃദയം പറയുന്നത്
പുഞ്ചിരിക്കാനാണ്
മനസ്സ് പറയുന്നത്
പൊട്ടിച്ചിരിക്കാനും
ഞാന്‍ എന്ത് ചെയ്യണം ?
സൂര്യനിലേക്കു എത്ര ദൂരമുണ്ടെന്നോ
ചന്ദ്രനില്‍ വെള്ളം ഉണ്ടോ എന്നോ
അമേരിക്കക്കാര്‍ ഇന്ന് എന്ത് കഴിചെന്നോ
എനിക്കറിയില്ല
എനിക്കുപക്ഷെ ആകെ അറിയാവുന്നത്
ഞാന്‍ സുരേഷ്കുമാര്‍ ആണെന്ന്മാത്രം .....!!!

Tuesday, September 20, 2011

കണ്ണാടിയില്‍
കണ്ടുമടുത്തത്
എന്‍റെ മുഖം
ഇനി
കാണാനുളളതും
എന്‍റെ മുഖം
എന്‍റെ മുഖത്തിനും
കണ്ണാടിക്കും ഇടയില്‍
ഇനി ....??

Thursday, January 13, 2011

ഞാന്‍ , എന്നെക്കുറിച്ച് ....!

ഞാന്‍ , എന്നെക്കുറിച്ച് ....!

അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരുന്നത് എന്നെക്കുറിച്ച് മാത്രമായിരുന്നു. എന്റെ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന ചിന്തകളും ഉയര്‍ന്ന ബാങ്ക് ബാലന്‍സും .... എനിക്ക് പറയാന്‍ അങ്ങിനെ വലിയ കാര്യങ്ങള്‍ മാത്രം. എന്റെ വളരെ വലിയ കുടുംബകാര്യങ്ങളും, അതിന്റെ മഹിമയും എന്നില്‍ വികാരം കൊള്ളിച്ചു . വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നതെന്നു ഞാന്‍ എപ്പോഴും വലിയവായില്‍ പറയും.....!

ആരെയും പരിഹസിക്കാന്‍ , എന്റെ കഴിവുകളെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഞാന്‍ ശരിക്കും ഒരു ബുദ്ധിമാന്‍ തന്നെ. എന്റെ കഴിവുകളില്‍ മറ്റുള്ളവര്‍ അസൂയപ്പെടുമ്പോഴും പക്ഷെ എനിക്ക് എന്നോട് തന്നെ ഒരിക്കലും ആദരവ് തോന്നിയിട്ടില്ല . ഞാനാണ് കേരളം കണ്ടുപിച്ചതെന്നും, എന്റെ കയ്യിലൂടെയാണ് മലയാള ഭാഷ പിറന്നുവീണതെന്നും ഞാന്‍ എല്ലായിടത്തും വാതുവെച്ചു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും കണ്ടുപിടിച്ചത് പോലും ഞാനാണെന്ന്, ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വസിച്ചു. ലോകത്തിന്റെ സ്പന്തനം തന്നെ തന്റെ കൈവിരലിലൂടെയാണ് നടക്കുന്നതെന്ന് വീമ്പു പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പറ്റിയും മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതുപുത്തന്‍ സാങ്കേതിക വിദ്യയെ കുറിച്ചും ഞാന്‍ ആദ്യം പറഞ്ഞു ....!

എനിക്ക് ചുറ്റും ഒരു കൂട്ടം ആരാധകരുണ്ടായത് എന്നെ പലപ്പോഴും രോമാഞ്ചം കൊള്ളിച്ചു. അവര്‍ എനിക്കുപുറകില്‍ എന്നെക്കുറിച്ച് പറയുന്നതൊന്നും ഞാന്‍ കേട്ടില്ലെന്നു നടിച്ചു. എന്റെ ബ്ലോഗുകളിലും എന്നോടുള്ള സൌഹൃദ സംഭാഷണങ്ങളിലും ആളുകള്‍ എന്നെ പുകഴ്ത്താന്‍ മാത്രം മിനക്കെടുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ക്കുമുന്നില്‍ പലപ്പോഴും ഞാന്‍ എളിമ നടിച്ചു. മാന്ന്യനായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കുക തന്നെയും ചെയ്തു. ...!

ഞാനൊരു ബുദ്ധിജീവിയാണെന്നും, സാമൂഹ്യ സേവകനായ പൊതു പ്രവര്‍ത്തകന്‍ ആണെന്നും മതേതരവാദിയാണെന്നും വ്യക്തമാക്കാന്‍ പലപ്പോഴും ഞാനെന്റെ മതത്തെ തള്ളിപ്പറഞ്ഞു . എന്റെ തെറ്റുകളെ പരസ്യമായി ഞാന്‍ തന്നെ ഇകഴ്ത്തി സംസാരിച്ചു. എന്റെ സാമൂഹ്യ സേവനങ്ങളെകുറിച്ച് ഞാന്‍ എനിക്ക് വേണ്ടപ്പെട്ടവരെക്കൊണ്ട് പരസ്യമായും രഹസ്യമായും പലകുറി പറയിച്ചു. അങ്ങിനെ ഞാന്‍ തന്നെയായി ഭൂലോകത്തിലെ വലിയവന്‍ . എല്ലാമായിട്ടും, ഞാന്‍ എന്ന ഒരു മനുഷ്യനായി മാത്രം മാറാന്‍ എനിക്കിതുവരെയും കഴിഞ്ഞില്ലല്ലോ ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, January 10, 2011

ഇല്ലാത്തൊരു ഹൃദയത്തിന് ...!!!

ഇല്ലാത്തൊരു ഹൃദയത്തിന് ...!!!

നഷ്ട്ടപ്പെടാന്‍ മാത്രം വലുതല്ല്ലാത്ത ഒരു ഹൃദയമുണ്ടായതായിരുന്നു, അപ്പോള്‍ എന്റെ കുഴപ്പം. അതുതന്നെ എന്ന് ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പു വരുത്തിയപ്പോള്‍ പിന്നെ, ആ കുഴപ്പം അങ്ങ് നീക്കാന്‍ തീരുമാനിക്കാം എന്ന് തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ തീരുമാനിച്ചത് തന്നെ വലിയകാര്യമായി എനിക്ക് തോന്നി. എന്നെക്കുറിച്ച് അന്നൊരിക്കല്‍ കൂടി എനിക്ക് അഭിമാനവും...!

പിന്നെ ആ തീരുമാനത്തില്‍ , പതിവുപോലെ തീരുമാനമൊന്നും ആകാതെ വന്നപ്പോള്‍ തീരുമാനം തന്നെ മുന്നിട്ടിറങ്ങി എന്ന് തോന്നുന്നു. അതുകൊണ്ടാകാം, അത് തന്നെ അലോസരപ്പെടുത്തുന്നതായി എനിക്ക് തന്നെ തോന്നാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നെ വെച്ച് താമസിപ്പിക്കേണ്ടെന്ന് ഉടനെ കയറിയങ്ങു ശപഥവും ചെയ്തു. അത്, പത്തു പേരോട് പറയാന്‍ ഒട്ടും അമാന്തിച്ചുമില്ല ....!

ഹൃദയമുണ്ട് എന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമായാണ് പലരും അപ്പോള്‍ പറഞ്ഞത്. എങ്കില്‍ പിന്നെ, ഉള്ള ഹൃദയത്തെ ശരിയായി പരിപാലിക്കേണ്ടത്‌ തന്റെ തന്നെ ആവശ്യമായതിനാല്‍ ഒടുവില്‍ ഞാന്‍ തന്നെ തുടക്കമിട്ടു. ഹൃദയത്തിനു ആവശ്യമായ എല്ലാം കൃത്യമായി എത്തിച്ചു കൊടുക്കാനും, ആവശ്യമായ ജീവിത സാഹചര്യം ഒരുക്കാനും, ദാരിദ്ര്യ രേഘക്ക് താഴെയുള്ള ഈയുള്ളവന് ആവതില്ലെങ്കിലും, കഴിയാവുന്ന വിധമെല്ലാം ചെയ്യാമെന്ന് സത്യം ചെയ്തപ്പോള്‍ ഒരു സമാധാനവും ആയി...!

പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ , ആദ്യത്തെ ആവേശമെല്ലാം പതിവുപോലെ കെട്ടുപോകാന്‍ തുടങ്ങിയെന്നു ഞാന്‍ തന്നെ ഭയപ്പെട്ടു. അതൊരു പക്ഷെ ശരിയായിരുന്നില്ലെങ്കിലും, തെറ്റുമായിരുന്നില്ല എന്നതാണ് സത്യം. എങ്കില്‍ പിന്നെ ഭാരമാകും മുന്‍പ് ഒഴിവാക്കാം എന്നുമായി ചിന്ത. അത് ശരിയുമാണെന്ന് എനിക്ക് തന്നെ അന്നാദ്യമായി തോന്നുകയും ചെയ്തു. ആ ചിന്ത തന്നെ കൊണ്ടുപോകുന്നത് പ്രശ്നങ്ങളുടെ വലിയൊരു ചിലന്തിവലയിലെക്കാണെന്ന് ഞാന്‍ പക്ഷെ അപ്പോള്‍ ഓര്‍ത്തതേയില്ല. .....!

ആര്‍ക്കു കൊടുക്കും, എങ്ങിനെ കൊടുക്കും, എപ്പോള്‍ കൊടുക്കും, എന്തിനു കൊടുക്കും, കൊടുത്താല്‍ തന്നെ അവരത് സ്വീകരിക്കുമോ, സ്വീകരിച്ചാല്‍ തന്നെ അവരതിനെ നന്നായി നോക്കുമോ....! പ്രശ്നങ്ങളെക്കാള്‍ , പ്രമാണങ്ങളായി തലയ്ക്കുമീതെ. ഒരാള്‍ക്ക്‌ കൊടുത്താല്‍ മറ്റൊരാള്‍ക്ക് പരാതിയില്ലെന്ന് സ്ഥാപിക്കാനായി പിന്നത്തെ ശ്രമം. ഒടുവില്‍ പ്രശ്നങ്ങള്‍ക്കും, ചിന്തകള്‍ക്കും പ്രമാണങ്ങള്‍ക്കും എല്ലാം മീതെ, നഷ്ട്ടപെടാന്‍ മാത്രം വലുതല്ലാത്ത ആ ഹൃദയം എന്റെ ശരീരത്തില്‍ തന്നെ അപ്പോഴും മിടിച്ചു കൊണ്ടേയിരുന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Saturday, January 8, 2011

മനുഷ്യന്‍ ...!!!

മനുഷ്യന്‍ ...!!!

അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് പഴുത്തളിഞ്ഞ ചലവും ചോരയും ഇടകലര്‍ന്ന് ഇറ്റിറ്റു വീഴുന്നത് നക്കിയെടുക്കാന്‍ മത്സരിച്ച് കൂട്ടത്തോടെ ഓടിയെതിയിരുന്നത് ഒരുകൂട്ടം തേനിച്ചകളാണ് എന്നതായിരുന്നു അയാളിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത്. അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് അവ ആര്‍ത്തിയോടെ ആ ദ്രാവകം നക്കിയെടുക്കുന്നത് ഞാന്‍ നോക്കിനിന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുതിയപ്പോള്‍ , ഞാന്‍ മെല്ലെ അയാള്‍ക്കടുത്തെത്തി ...!

എന്റെ വിവരമില്ലായ്മയില്‍ സ്വയം മൂക്ക് പൊത്തിക്കൊണ്ടാണ് ഞാന്‍ ചെന്നതെങ്കിലും എനിക്കനുഭവപ്പെട്ടത്‌ വശ്യമായ സുഗന്ധമായിരുന്നു. അയാളുടെ അളിഞ്ഞ ദേഹത്തുനിന്നും പരിസരം മുഴുവന്‍ അത് വ്യാപിച്ചുകൊണ്ടേയിരുന്നു. അതെന്നില്‍ ആശ്ചര്യമുണര്‍ത്തിയപ്പോള്‍ ഞാന്‍ മെല്ലെ അയാള്‍ക്കരികിലിരുന്നു. കണ്ണുകള്‍ മെല്ലെ തുറന്നുപിടിച്ച് അയാളെ ഒന്നുതൊടാന്‍ ശ്രമിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു പനിനീര്‍ പൂവിലെന്നു തോന്നിപോയി. അതയാളുടെ ശരീരമായിരുന്നു. പനിനീര്‍ പൂവിനേക്കാള്‍ എന്നുതന്നെ ഒരുപക്ഷെ പറയേണ്ടിവരുന്ന മൃദുല ദേഹം...!

പിന്നെ ഞാന്‍ പതുക്കെ അയാളുടെ അരികെയിരുന്നു, അപ്പോഴും തലയ്ക്കടിയില്‍ കരുതിവെച്ചിരുന്ന അയാളുടെ മാറാപ്പ് എന്റെ ശ്രദ്ധയിലെത്തിയത് മനപ്പോര്‍വ്വം തന്നെ. അതുമാത്രം അയാള്‍ അപ്പോഴും ആര്‍ക്കും വിട്ടു കൊടുക്കാതെ മുറുകെപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് തോന്നിച്ചത് എന്നില്‍ ആകാംക്ഷയാണ്‌ ഉണ്ടാക്കിയത് . മെല്ലെ അത് കടന്നെടുത്ത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ പക്ഷെ അത്ഭുത ലോകത്തിലായി. അത് നിറയെ അയാളുടെ ജീവിതാനുഭവങ്ങള്‍ ആയിരുന്നു ...!

അപ്പോഴേക്കും കടന്നെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാര്‍ അയാളുടെ ശരീരം ചുരുട്ടിക്കൂട്ടി ഒരു സഞ്ചിയിലാക്കി പോതിഞ്ഞെടുതപ്പോള്‍ , ഞാന്‍ നോക്കിയിരുന്നു. ആര്‍ക്കും വേണ്ടാത്ത അയാളുടെ ശരീരവുമായി ആ വണ്ടി കടന്നു പോയപ്പോള്‍ , ഞാന്‍ ആ മാറാപ്പുമാത്രം എന്റെ ജീവിതത്തോട് അണച്ചുപിടിച്ചു. പിന്നെ അയാളില്‍ നിന്നോഴുകിയിറങ്ങിയ ദ്രാവക അവശിഷ്ട്ടങ്ങളില്‍ ഹൃദയം ചേര്‍ത്തുകിടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

ജീവിതം ....!!!

ജീവിതം ....!!!

കണ്ണുകളുടെ അകത്തളങ്ങളില്‍ നിന്ന് തുടങ്ങുന്ന കാഴ്ച്ചയുടെ വസന്തം ചെന്ന് നില്‍ക്കുന്ന വര്‍ണതിന്റെ അതിര്‍വരമ്പില്‍ നിന്ന് പിന്നെയും തുടരുന്ന അന്വേഷണമാണ് സത്യമെന്ന് അയാള്‍ക്ക്‌ അപ്പോഴും വിശ്വാസമായില്ല. കണ്ണും കാതും നിറഞ്ഞു നല്‍കുന്ന അറിവിന്റെ വെളിച്ചമാണ് സത്യമെന്ന് അയാള്‍ എപ്പോഴും വിശ്വസിക്കാന്‍ ശ്രമിചിരുന്നതുപോലെ. വ്യര്തമാണ്‌ പല കാഴ്ചകള്‍ എന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് പല കേള്‍വികളെന്നും അയാള്‍ അറിയാതെപോയി. അതൊരുപക്ഷേ അയാളുടെ വിധിയുമായിരിക്കാം. കര്‍മങ്ങള്‍ക്കുമപ്പുറം അയാള്‍ നടന്നുനീങ്ങേണ്ട വഴിത്താരകള്‍ മുന്‍കൂട്ടി അടയാളപ്പെടുതിയത് പക്ഷെ അയാളല്ലല്ലോ....!

എന്നിട്ടും യാത്രകള്‍മാത്രം അയാള്‍ അവസാനിപ്പിച്ചില്ല. മരണത്തിലേക്കെന്നു നിശ്ചയമില്ലാതിരുന്നിട്ടും കാലനെ തേടിയുള്ള യാത്രപോലെ. മുന്നില്‍ ഇല്ലാത്ത കുന്നുതേടി നാറാണത്ത്ഭ്രാന്തന്‍ കല്ലുരുട്ടും പോലെ. വസന്തം കൈവെള്ളയിലൂടെ കണ്‍വെട്ടത്തുനിന്നും കൊഴിഞ്ഞുപോകുന്നത്‌ വേദനയോടെ നോക്കിനില്‍ക്കാനേ അയാള്‍ക്ക്‌ അപ്പോള്‍ ആയുള്ളൂ. ഇനി നിറയെ പൂക്കളും പൂമ്പാറ്റകളുമായി അത് എപ്പോഴെങ്കിലും വിരുന്നു വരുമായിരിക്കാം, പക്ഷെ അത് തന്റെ ജീവിതത്തിലേക്ക് എത്തുമെന്ന് അപ്പോള്‍ അയാള്‍ക്ക്‌ ഉറപ്പിച്ചു പറയാനാകില്ലായിരുന്നു. എന്നിട്ടും അയാള്‍ കാത്തിരുന്നത് ഗ്രീഷ്മത്തിന് വേണ്ടി മാത്രം. ഗ്രീഷ്മം അയാളില്‍ ഒരിക്കലും ആഘോഷമായിരുന്നില്ല. പക്ഷെ അയാള്‍ക്കിഷ്ട്ടം അതുമാത്രവും ...!

വരുമോ എന്നറിയില്ലെങ്കിലും അയാള്‍ വസന്തതിനായി പൂചെടികളെ വളര്തിവെച്ചു. അവയ്ക്ക് വെള്ളവും വളവും നല്‍കി പകിട്ടേകി. വളര്‍ന്നു പന്തലിക്കാന്‍ അവയ്ക്ക് അയാള്‍ തണലുകള്‍ ഒരുക്കി. പൂപ്പന്തലുകളും ഒരുക്കിവെച്ചു. പിന്നെ പൂമ്പോടിക്കായി കൂട്ടത്തോടെ കടന്നെതാറുള്ള പൂമ്പാറ്റകള്‍ക്കായി കാത്തിരുന്നു. തേന്‍ കുടിക്കാനെത്തുന്ന കരിവണ്ടുകള്‍ക്കായി നിലാവൊരുക്കാന്‍ അയാള്‍ മഴമേഘങ്ങളോട് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രാര്‍ത്ഥിച്ചു. പെയ്ത് ഒഴിയാന്‍ വെമ്പിയിട്ടും അവ പക്ഷെ അയാള്‍ക്ക്‌ മുന്നില്‍ അപ്പോഴൊക്കെ അനുസരണയോടെയിരുന്നു ....!

വസന്തവും ഗ്രീഷ്മവും ശരത്തും ഹെമാന്തവുമോന്നും ആയിരുന്നില്ല ശരിക്കും അയാളുടെ ജീവിതം. അതുപക്ഷേ അയാള്‍ സ്വയം തിരഞ്ഞെടുതതായതിനാല്‍ അയാള്‍ അത് തന്നെ ജീവിച്ചു തീര്‍ക്കണമെന്ന് വാശിപിടിച്ചിട്ടും. വ്യവസ്ഥാപിതമായ സിദ്ധാന്തങ്ങള്‍ ഒന്നുമില്ലെങ്കിലും, പറയുന്ന വാക്കുകളിലെ അക്ഷരങ്ങലെയെങ്കിലും അയാള്‍ പച്ചയായി നിറുത്താന്‍ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു അപ്പോഴും. നിലനില്‍ക്കാന്‍ അവയെങ്കിലും അങ്ങിനെ ആഗ്രഹിചിരുന്നിട്ടും, കഴിയാത്ത അവസ്തയിലെങ്കിലും. കര്‍മ്മങ്ങളുടെ സത്യസന്ദ്ധതയെ അയാള്‍ക്ക്‌ സംശയമില്ലാ തിരുന്നിട്ടും, എങ്കിലും പിന്നെയും ബാക്കിയാകുന്ന കുറച്ചു നിമിഷങ്ങളില്‍ അയാള്‍ അയാളെങ്കിലും ആയിത്തീരാന്‍ കൊതിച്ചു. എന്നിട്ടും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, October 25, 2010

എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് )

എന്റെ ജഡം ...!
( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് )

എനിക്ക് വര്‍ണതൂവലുകളില്ല
ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല
വര്‍ണ്ണ തൊപ്പിയും നീളന്‍ മേലാപ്പുമില്ല
വെളുത്ത നിറവും കറുത്ത മനസ്സുമില്ല ...!

എനിക്ക് സ്തുതിപാഠകരില്ല
ഞാന്‍ ആരെയും സ്തുതിക്കാറുമില്ല
എനിക്ക് സ്ഥാനമാനങ്ങളില്ല
നാണംകെട്ട അവസ്തയുമില്ല ...!

എനിക്കു വായിക്കാന്‍ വിശ്വസാഹിത്യമില്ല
എനിക്കു സഞ്ചരിക്കാന്‍ വിശ്വവീഥികളും ഇല്ല
എനിക്കു പണവും പദവിയുമില്ല
എനിക്കു ഉന്നതങ്ങളില്‍ പിടിപാടുമില്ല ...!

ഞാന്‍ ജനിച്ചത്‌ ഈ വെറും മണ്ണില്‍
ഞാന്‍ വളര്‍ന്നത്‌ ഈ നിലത്ത്
ഞാന്‍ വായിച്ചത് പച്ചയായ ജീവിതങ്ങള്‍
ഞാന്‍ എഴുതിയത് നഗ്നമായ സത്യങ്ങള്‍
ഞാന്‍ ജീവിച്ചത് ഞാന്‍ മാത്രമായി
ഞാന്‍ മരിച്ചതും ഞാന്‍ മാത്രമായി ....!

എന്നെക്കുറിച്ച് എല്ലാവരും പറയുന്നു
എന്നെയോര്‍ത്ത് എല്ലാവരും വിലപിക്കുന്നു
എന്നിട്ടുമെന്തേ എന്റെ പ്രിയപ്പെട്ടവരേ
എനിക്കൊരു മരണ ശുശ്രൂഷയ്ക്ക്
നിങ്ങള്‍ക്ക് നേരമില്ലാതെ പോയി ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com







Saturday, October 23, 2010

പ്രണയത്തിനു ...!!!

പ്രണയത്തിനു ...!!!

പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന്‍ അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള്‍ പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള്‍ കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.

കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .

എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്‍പില്‍ ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thursday, October 21, 2010

മഴ പെയ്യുമ്പോള്‍ ....!!!

മഴ പെയ്യുമ്പോള്‍ ....!!!

ആശ്ച്ചര്യമായിരുന്നു ആദ്യം.. കൌതുകം കലര്‍ന്ന നീളന്‍ മിഴികളോടെ നോക്കിനില്‍ക്കാന്‍ തന്നെ പാടായിരുന്നു. പിന്നെ പിന്നെ ആഘോഷം... കൊതിയോടെ കരുതിവെക്കാന്‍, കാട്ടിക്കൊടുക്കാന്‍ , അലിഞ്ഞു ചേരാന്‍ .... ഒപ്പത്തിനൊപ്പം അടിതിമിര്‍ക്കാനുള്ള ആവേശം... നിറയാനും തുളുംബാനുമുള്ള വെമ്പല്‍ ... ഇപ്പോള്‍ ആശ്വാസം.... അല്ലെങ്കില്‍ പ്രതീക്ഷ... ആവേശവും കൊതിയുമില്ല. കണ്ണുകളില്‍ നിറയുന്നത് ആശ്ച്ചര്യവുമല്ല... അതല്ലേ അവരുടെ മഴ .....!!!

ഇവര്‍ക്കുപക്ഷേ അത് അങ്ങിനെയല്ലായിരുന്നു . നിറഞ്ഞ പേടി. ഭീകരമായ ഭയം. ഇനി അതിലുമപ്പുറം പലതും. മാനം കറുക്കുന്നത് ഹൃദയത്തില്‍ പെരുമ്പറ മുഴക്കിയാണ്. ആകാശത്ത് കത്തുന്ന മിന്നലും ഇടിയും വന്നു കൊള്ളുന്നത്‌ മനസ്സിലാണ്. പെയ്തിറങ്ങുന്ന ഓരോ തുള്ളിയും ജീവനിലേക്കാണ് . ജീവനില്‍ തീകത്തിച്ചുകൊണ്ട് ...! ജീവിതങ്ങളെ ആളിക്കതിച്ചുകൊണ്ട്‌ ഓരോ അണുവിലും അത് പെയ്തിറങ്ങുമ്പോള്‍ , ജന്മം തന്നെ ശപിക്കപ്പെട്ടതാകുന്നു ... അതെപ്പോഴും അങ്ങിനെതന്നെയായിരുന്നു എന്നാകുമ്പോള്‍ പ്രത്യേകിച്ചും. ഇതാണ് ഇവരുടെ മഴ ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Tuesday, October 12, 2010

മനുഷ്യര്‍ ....!!!

മനുഷ്യര്‍ ....!!!

അപേക്ഷയോടെ
കാത്തിരുന്ന് കാത്തിരുന്ന്
കരഞ്ഞ് കാലുപിടിച്ചപ്പോള്‍
ഒരിതള്‍ നുള്ളിയെടുക്കാനാണ്
ചെടി അനുവാദം നല്‍കിയത്...!

പക്ഷെ
ഒരവസരം കിട്ടിയപ്പോള്‍
അവര്‍
ആ ചെടി തന്നെ പിഴുതെടുത്തു....!

എന്നിട്ടും
ചെടിക്ക് പരിഭവമില്ലായിരുന്നു
കാരണം
പുതിയ പിറവിയ്ക്കായി
അത് തന്റെ വിത്ത്
അപ്പോഴേക്കും ഭൂമിയില്‍
കരുതിവെച്ചിരുന്നു ...!

ഒരുപാട് നാളായി
ഇവിടെ തുടരുന്ന
ആ ചെടിക്കറിയാം
അപേക്ഷകരെയും
ഉപേക്ഷകരെയും
പിന്നെന്തിനു
പരിഭവവും പരാതിയും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Sunday, October 10, 2010

ഉയരങ്ങളിലേയ്ക്ക് ....!!!

ഉയരങ്ങളിലേയ്ക്ക് ....!!!

ആകാശത്തിലേക്കുള്ള ചവിട്ടുപടികള്‍
ഒന്നൊന്നായി കയറുമ്പോഴും
അവളുടെ ഉള്ളില്‍
തിരകളായിരുന്നു ഇളകിയിരുന്നത് ....!

ആകാശത്തിലെത്തി
ഒരു വെള്ളിമേഘതിന്റെ ചിറകിലിരുന്നു
കാലുകള്‍ മെല്ലെ ആടിയാട്ടി
ഒരു മൂളിപ്പാട്ടും പാടി
ഭൂമിയെ നോക്കിക്കാണാന്‍ മാത്രമായിരുന്നു
അവളുടെ അപ്പോഴാതെ മോഹം ...!

പടികള്‍ കയറിപോകുമ്പോള്‍
പക്ഷെ, അവളെ തൊട്ടുരുമ്മി കടന്നുപോകുന്ന
മഴവില്ലിനെയും
അവളോട്‌ കുശലം ചോദിക്കാന്‍ ചെന്ന
പറവകളെയും
പടികള്‍ കയറി ക്ഷീണിക്കുന്ന
അവളെ തഴുകി ആശ്വസിപ്പിക്കാന്‍
കടന്നെത്തുന്ന കാറ്റിനെയും
അവള്‍ കണ്ടില്ലെന്നു നടിച്ചു ...!

അല്ലെങ്കില്‍ ഇനി അവള്‍ക്കെന്തിനാണ്
അവരുടെ കൂട്ട് ...!
ഒരിക്കല്‍ അവരുടെയെല്ലാം
കൂട്ടിനായി കൊതിയോടെ പ്രാര്‍ഥിച്ചിട്ടും
ഗൌനിക്കുകപോലും ചെയ്യാത്തവരുടെ കൂട്ട് ....!!!

അവള്‍ കയറുന്നത് അവയ്ക്കും മുകളിലുള്ള
ആകാശതിലേക്കല്ലേ. ...!
അതിരുകളില്ലാത്ത ആകാശത്തിലേയ്ക്ക് ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം

Saturday, October 9, 2010

അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!

അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!

കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!

മനസ്സില്‍ കാത്തുവെച്ചു
കെടാതെ സൂക്ഷിക്കാന്‍
കരുത്തോടെ
എന്നും അവള്‍ ....!

കത്തി തീരാന്‍
പകല്‍ ഇനിയെത്ര
ബാക്കിയുണ്ടെന്ന്
രാത്രിയോട്‌ ചോദിക്കാനാണ്
എന്നിട്ടും അവള്‍
കാത്തിരുന്നിരുന്നതും ...!

രാത്രിയുടെ കുളിരില്‍
കനല്‍ എരിഞ്ഞടങ്ങാതിരിക്കാന്‍
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്
എപ്പോഴും ഇരുട്ടാക്കി ...!

ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!

ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thursday, October 7, 2010

ഇവിടെ കഥ തുടങ്ങുന്നു....!!!

ഇവിടെ കഥ തുടങ്ങുന്നു....!!!

ഈ കഥ ഇങ്ങിനെ പറയാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങിനെയാണ് ഈ കഥ പറയേണ്ടതും. ഒരുപക്ഷെ ഇങ്ങിനെ മാത്രമല്ലാതെയും ഈ കഥ പറയാമായിരിക്കും. ചിലപ്പോള്‍ ഞാന്‍ പറയുമ്പോള്‍ പതിവുപോലെ അല്‍പ്പം പൈങ്കിളിയുമായിരിക്കാം. അതെങ്ങിനെയും ആകട്ടെ. ഞാന്‍ ഇപ്പോള്‍ ഈ കഥ പറയുന്നത് ഇങ്ങിനെയാണ്‌.

ഒരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല കേട്ടോ. കുറച്ചു കാലം മുന്‍പ്. ഒരു നാല് വര്‍ഷം മുന്‍പ് എന്ന് പറയാം കൃത്യമായി. എന്റെ താമസ സ്ഥലത്തിന് അടുത്തായിരുന്നു അവര്‍ . അവള്‍ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ അവളുടെ അമ്മ മരിച്ചു പോയതാണ്. പിന്നെ അച്ഛനാണ് അവളെ നോക്കി വളര്‍ത്തിയത്‌. അച്ഛനവളെ ഒരുപാടിഷ്ടമായിരുന്നു. അവള്‍ക്ക് തിരിച്ചും. അമ്മയില്ലാത്ത കുറവ് അറിയിക്കാതെയല്ല, അമ്മയുടെകൂടി സ്നേഹം നല്‍കിയാണ്‌ അയാള്‍ അവളെ വളര്‍ത്തിയത്‌. എന്നിട്ടും അമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടന്നത് മനപ്പൂര്‍വ്വം തന്നെ. അവിടെ മറ്റൊരാളെ കാണാന്‍ അയാള്‍ക്കോ അവള്‍ക്കോ താത്പര്യവുമില്ലായിരുന്നു.

എങ്കിലും അയാള്‍ അവള്‍ക്കും, അവള്‍ അയാള്‍ക്കും എല്ലാമായി. പറയാതെ അറിയാനും അറിയാതെ പറയാനും അവര്‍ കാണാതെ പഠിച്ചു. അച്ഛനും അമ്മയും ഗുരുവും വഴികാട്ടിയും സുഹൃത്തും സഹോദരനും .... അയാള്‍ അവള്‍ക്ക് എല്ലാമായി. അച്ഛന്റെ അതിരുകള്‍ക്കപ്പുറം പോകാന്‍ എന്നിട്ടും അയാള്‍ ഒരിക്കലും ശ്രമിച്ചില്ല. അവള്‍ക്കുള്ള സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ അതിരുവിട്ട് അവളെ നിയന്ത്രിക്കാനോ അയാള്‍ മുതിര്‍ന്നില്ല. പക്ഷെ അയാള്‍ അവളെ എന്നിട്ടും കാത്തു സൂക്ഷിച്ചിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ തന്നെ.

അവളുടെ പഠനം ഒരു വലിയ ബാധ്യതയായപ്പോള്‍ അയാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ തുടങ്ങി. എല്ലാം അവളെ അറിയിചിട്ടുതന്നെയെങ്കിലും അവളുടെ എതിര്‍പ്പുകളെ അയാള്‍ വകവെച്ചില്ല. അവള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന അയാളല്ലാതെ അവള്‍ക്കാരാണ് ഇതെല്ലാം ചെയ്യാന്‍ . അയാള്‍ എല്ലാറ്റിനും തയ്യാറായി. അവള്‍ അറിഞ്ഞുകൊണ്ട് തന്നെ. കഠിനമായി അധ്വാനിക്കുമ്പോഴും അയാളുടെ ഒരേ ഒരു ദുഃഖം അവളുടെ അടുത്ത് എപ്പോഴും ഉണ്ടാകാന്‍ പറ്റില്ലല്ലോ എന്ന് മാത്രമായിരുന്നു.

അതയാള്‍ക്ക്‌ ഒരു വലിയ പ്രശ്നം തന്നെയായി താനും. താന്‍ ഇല്ലാത്തപ്പോഴതെ അവളുടെ സംരക്ഷണം. ഒടുവില്‍ തൊട്ടടുത്തുള്ള അയാളുടെ അനിയനെയും കുടുംബത്തെയും അയാള്‍ ആശ്രയിക്കാന്‍ തുടങ്ങി. അവര്‍ക്ക് അവളെയും അവള്‍ക്ക് അവരെയും പണ്ടേ ഇഷ്ട്ടവുമായിരുന്നു. അച്ഛനെയും അമ്മയെയും പോലെതന്നെ അവര്‍ അവള്‍ക്കു സംരക്ഷണം നല്‍കി. അവിടെയും രണ്ടു കുട്ടികളുണ്ട്. അവള്‍ അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അതയാള്‍ക്ക്‌ വലിയ ആശ്വാസം തന്നെയായിരുന്നു.

അയാള്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ തുടങ്ങി. എങ്കിലും അയാളുടെ ഒരു കണ്ണും മനസ്സ് മുഴുവനും അവളുടെ കൂടെതന്നെയായിരുന്നു. എന്നിട്ടും .... എനിക്ക് തന്നെ എഴുതാന്‍ വരികളില്ല. ഒരിക്കല്‍ അയാള്‍ ജോലി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ മകള്‍ അയാളുടെ വീട്ടിലില്ല. അയാള്‍ക്ക്‌ ഒരു പരിഭ്രമവും ഉണ്ടായില്ല. അവിടെയില്ലെങ്കില്‍ തൊട്ടടുത്തുള്ള അനിയന്റെ വീട്ടില്‍ ഉണ്ടാകും അവള്‍ . അയാള്‍ വേഗം അവിടെയെത്തി. പക്ഷെ അവിടെയും ആരുമുള്ളതായി അയാള്‍ക്ക്‌ തോന്നിയില്ല. വീട് അടച്ചിരിക്കുന്നു. ചിലപ്പോള്‍ എല്ലാവരും കൂടി അമ്പലത്തില്‍ പോയതാകാം. അവര്‍ പോകുമ്പോള്‍ അവളെയും കൂടെ കൊണ്ട് പോകാറുണ്ടായിരുന്നു.

വീടിന് ചുറ്റും ഒന്ന് നടന്നുനോക്കി അയാള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആരോ ഞരങ്ങുന്നപോലെ അയാള്‍ക്ക്‌ തോന്നിയത്. ശ്രദ്ധിച്ചപ്പോള്‍ അതൊരു പെണ്‍കുട്ടിയുടേത് പോലെ തോന്നി . അതോടെ അയാള്‍ക്ക്‌ നില്‍ക്കാന്‍ വയ്യാതായി. ഒന്ന് ഞെട്ടിയ അയാള്‍ മനസ്സിലേക്ക് കടന്നെത്തിയ അശുഭ ചിന്തകളെ ആട്ടിയോടിക്കാന്‍ ശ്രമിച്ചുകൊണ്ട് ചുറ്റും തിരയാന്‍ തുടങ്ങി. അയാളുടെ ശ്രമം വൃധാവിലായില്ല. ശബ്ദം വരുന്നത് വീട്ടിനകത്ത് നിന്ന് തന്നെ എന്ന് മനസ്സിലാക്കിയ അയാള്‍ അകത്തേക്ക് ശ്രദ്ധ തിരിച്ചു. വാതിലോ ജനലോ തുറക്കാന്‍ പരിശ്രമിച്ചു. ഒടുവില്‍ ഒരു ജനല്‍ തുറന്നു കിട്ടിയപ്പോള്‍ അതിലൂടെ നോക്കിയ അയാള്‍ തരിച്ചു പോയി. അടച്ചിട്ട മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച് ഒരു പെണ്‍കുട്ടി.

അത് അവളുടെ മകളാകല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണയാല്‍ വാതില്‍ ചവിട്ടി തുറന്നത്. പ്രതീക്ഷ എപ്പോഴും ശരിയാകണം എന്നില്ലല്ലോ . അത് അയാളുടെ മകള്‍ തന്നെയായിരുന്നു. ജീവന് വേണ്ടിയുള്ള അവാസാനത്തെ പിടച്ചിലും കഴിഞ്ഞ് നിര്‍ജ്ജീവമായ അയാളുടെ മകള്‍ . അപ്പോഴും അവളുടെ കണ്ണുകള്‍ പ്രതീക്ഷയോടെ അയാളെ തിരഞ്ഞിരുന്ന പോലെ തോന്നി അയാള്‍ക്ക്‌. രക്ഷിക്കാന്‍ താന്‍ പറന്നെത്തുമെന്ന് അവള്‍ ആഗ്രഹിചിരുന്നപോലെ. പ്രാണന്‍ പിടയുമ്പോഴും മാനം കാക്കാന്‍ ശരീരത്തില്‍ ചേര്‍ത്തുപിടിച്ച തുണിക്കഷ്ണങ്ങള്‍ അപ്പോഴും അവളുടെ കൈക്കുള്ളിലുണ്ടായിരുന്നു. ചേതനയറ്റ അവളുടെ ശരീരം കയ്യിലെടുത്ത്, ജീവശ്ശവമായി അയാളിരിക്കവേ പെട്ടെന്ന് ആരോ ഓടിവരുന്നതായി അയാള്‍ക്ക്‌ തോന്നി.

വളരെ പെട്ടെന്ന് അയാള്‍ അവളെ അവിടെ കിടത്തി മറഞ്ഞു നിന്നു. യുക്തിയോ ബുദ്ധിയോ.. അയാള്‍ക്ക്‌ തന്നെ നിശ്ചയമില്ലായിരുന്നു. കടന്നെത്തിയ മനുഷ്യന്‍ മറ്റൊന്നും ശ്രദ്ധിക്കാതെ വാതില്‍ തുറന്ന് അകത്തെത്തി കയ്യില്‍ കരുതിയിരുന്ന ചാക്കില്‍ താന്‍ കടിച്ചുകീറിയ ആ പെണ്‍കുട്ടിയുടെ ശരീരം കുത്തികയറ്റാന്‍ ശ്രമം തുടങ്ങി. മങ്ങിയ വെളിച്ചത്തില്‍ കണ്ട അയാളുടെ മുഖമാണ് ആ അച്ഛനെ ശരിക്കും കൊന്നു കളഞ്ഞത്. അത് അയാളുടെ അനിയന്‍ തന്നെയായിരുന്നു. പിന്നെ അയാള്‍ക്കൊന്നും ഓര്‍മ്മയില്ല. കയ്യില്‍ കിട്ടിയ ആയുധമെടുത്ത് അയാള്‍ അനിയന് നേരെ ചാടിവീണ് ആഞ്ഞുവെട്ടി. അപ്രതീക്ഷിതമെങ്കിലും അയാളുടെ വെപ്രാളം ഉന്നം തെറ്റിച്ചുപോയി. ലക്‌ഷ്യം കാണാതെ വഴിതെറ്റിയ ആയുധം അയാളുടെയും അടിതെറ്റിച്ചപ്പോള്‍ ആ തക്കത്തിന് അയാള്‍ പുറത്തേക്കു ഓടിയിറങ്ങി. അലറിവിളിച്ച്‌ ഒപ്പം ചാടിയെങ്കിലും അയാള്‍ക്ക്‌ എത്തിപ്പിടിക്കാനാകും മുന്‍പേ അവന്‍ ഓടി മറഞ്ഞിരുന്നു.

പിന്നെ തിരച്ചിലായിരുന്നു. ലോകം മുഴുവനും. മറ്റാരും കണ്ടെത്തും മുന്‍പേ പിടികൂടാനും നീതി നടപ്പിലാക്കാനും. മനുഷ്യന്റെ വേദനയുടെ നീറ്റല്‍ അയാളെ കൊണ്ടെത്തിച്ചത് ശത്രുവില്‍ തന്നെ. കഴുത്ത് അറുക്കുമ്പോള്‍ കൈ വിറച്ചില്ല .... മനസ്സ് പതറിയുമില്ല. ഉന്നം പിഴ്ക്കാതിരിക്കാന്‍ അയാളുടെ മകളുടെ നിഷ്ക്കളങ്ക മുഖം എപ്പോഴും മുന്നിലുള്ളപ്പോള്‍ പിന്നെന്തു വേണം വേറെ.

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകും, ഇതെന്തു കഥ.. ഇതൊരു നിത്യ സംഭവമല്ലേ എന്ന്. പക്ഷെ കഥ ഇവിടെ തുടങ്ങുന്നെയുള്ളു. പിന്നെ എന്തുണ്ടായി എന്നാണു നിങ്ങള്‍ കരുതുന്നത്. ശത്രുവിനെയും കൊന്ന് അയാള്‍ ജയിലിലായി എന്ന്. അല്ലെങ്കില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്ന് അല്ലെ. അല്ല.. അയാള്‍ ഇപ്പോഴും ജീവിക്കുന്നു. അനിയന്റെ മക്കളെയും നോക്കി. അവരുടെ അച്ഛനായി, അമ്മയായി, എല്ലാം എല്ലാമായി ... ഇവിടെ ഇവര്‍ രണ്ടുപേരെക്കാള്‍ തകര്‍ന്നു പോയ മറ്റൊരാളുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാത്ത ഒരാള്‍ .... അനിയന്റെ ഭാര്യ. അവളെ മകളെപോലെ കണ്ടിരുന്ന അവര്‍ക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായി. അവര്‍ അയാളുടെ കുറ്റം അയാള്‍ പോലുമറിയാതെ ഏറ്റെടുത്ത് ജയിലിലായി. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com




Monday, October 4, 2010

പ്രതീക്ഷ ....!!!

പ്രതീക്ഷ ....!!!

ആകാശം പകുത്ത്
സൂര്യന്‍
പകലുമായി പടിയിറങ്ങുമ്പോള്‍
ഒരിക്കലും കരുതിയില്ല
ഇനി രാത്രിയാകുമെന്ന്.

രാത്രിയെന്നാല്‍
ഇരുട്ട് എന്ന് മാത്രമല്ലാത്തതിനാല്‍ ,
പേടിയുണ്ടായില്ലെങ്കിലും
വെളിച്ചം അപ്പോഴവിടെ
അനിവാര്യമായിരുന്നു താനും.
എന്നിട്ടും
നിറഞ്ഞു നിന്നത്
രാത്രിമാത്രം.

ഇനി
പ്രതീക്ഷിക്കാന്‍ മാത്രമായി
കുറെ നിമിഷങ്ങള്‍
പ്രതീക്ഷയ്ക്കൊടുവില്‍
പകല്‍ വന്നെത്തുമ്പോള്‍
കാണാന്‍
താന്‍ തന്നെ അവശേഷിക്കും
എന്നതിന്
യാതൊരു ഉറപ്പുമില്ലാതെയെങ്കിലും. ....!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം

Sunday, October 3, 2010

തിരിച്ചറിവ് ....!!!

തിരിച്ചറിവ് ....!!!

കാറ്റ് നേര്‍ത്തു നേര്‍ത്ത് ഒടുവില്‍ അവളിലാണ് ഇല്ലാതാകുന്നതെന്ന് അവള്‍ക്ക് തോന്നിപോയി അപ്പോള്‍ . എന്നിട്ടും ഒന്നും പറയാതെ തല കുമ്പിട്ടിരിക്കുന്ന അയാളോട് അവള്‍ക്കു തോന്നിയത് പുച്ഛമോ പരിഹാസമോ എന്നുപോലും നിശ്ചയമായില്ല. അതുകൊണ്ട് തന്നെ അവള്‍ കാത്തിരുന്നു. ഈ രാവിന്റെ തിരശ്ശീലയൊന്നുയരാന്‍ . മനസ്സും ശരീരവും ഒന്നാകേണ്ട ഈ ധന്ന്യ മുഹൂര്‍ത്തത്തില്‍ ഇങ്ങിനെയൊരവസ്ഥ ഇദ്ദേഹത്തിന് ഉണ്ടായതില്‍ മനസ്സ് വല്ലാതെ വേദനിക്കുമ്പോഴും. ....!

അല്ലെങ്കില്‍ തന്നെ തന്റെ പേരില്‍ ഇനിയും ഈ പാവത്തിനെ ക്രൂശിക്കുന്നതെന്തിന്. ഇദ്ദേഹം തന്നെ ഇഷ്ട്ടപ്പെടുകയും താന്‍ പോലുമറിയാതെ തന്നെ തന്നെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തതിനല്ലേ ഇവിടുത്തെ അമ്മ തന്നോടങ്ങിനെ പറഞ്ഞത്. ആരും കേള്‍ക്കാതെ തന്നെ മാത്രം കുത്താന്‍ കിട്ടിയ അവസരം മുതലാക്കുന്നതിനിടയില്‍ ഇദ്ദേഹം കടന്നെതുമെന്ന് അവര്‍ പോലും ആലോചിച്ചിട്ടുണ്ടാകില്ലല്ലോ .....!

പക്ഷെ ..... ആ അമ്മയുടെ വാക്കുകള്‍ ... കല്ല്യാണം കഴിഞ്ഞ് എല്ലാ മോഹങ്ങളോടെയും കടന്നു ചെന്ന തനിക്ക് അതുമാത്രം സഹിക്കാനായില്ല. പലപ്പോഴും പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിട്ടുണ്ടെങ്കിലും അത് ചോദിക്കാന്‍ തന്റെ അമ്മയുടെ മുന്നിലെത്തുമ്പോള്‍ വാക്കുകള്‍ മുറിയും. അക്ഷരങ്ങള്‍ വിങ്ങും. ചോദ്യം തന്നോട് തന്നെയാകും. എന്തിന് .... അല്ലെങ്കില്‍ ആര്‍ക്ക്‌ .... പറയുന്നവരുടെ വാക്കുകള്‍ക്ക്‌ അവരുടെ വിലമാത്രമാകുമ്പോള്‍ പിന്നെ തനിക്കെന്ത്‌ ... ....!!! എന്നിട്ടും അറിയാനുള്ള ഒരാഗ്രഹം.. അത് ബാക്കിയായി മനസ്സിലുണ്ടായിരുന്നു ...!

ആ ആഗ്രഹത്തിന്റെ നിറം ഇപ്പോള്‍ മാറിയിരിക്കുന്നു. അല്ലെങ്കില്‍ ആ അമ്മയുടെ ചോദ്യം അതിന്റെ നിറം മാറ്റിയിരിക്കുന്നു. അതിനിപ്പോള്‍ , പകയുടെ, അല്ലെങ്കില്‍ ഒരുപക്ഷെ പ്രതികാരത്തിന്റെ പകര്‍പ്പായിരിക്കുന്നു. തന്റെ അമ്മ പോലും പറയാത്ത സത്യങ്ങളാണ് അദ്ധേഹത്തിന്റെ അമ്മയുടെ വായില്‍ നിന്ന് അഗ്നിയായി ആളിക്കത്തിയത്‌. ഇനി കണ്ടെത്തണം .. അതുമാത്രം.. എന്നിട്ടുവേണം ചോദിക്കാന്‍ .... എന്തിന് വേണ്ടിയാണ് തന്നോടും തന്റെ അമ്മയോടും ഇങ്ങിനെ ചെയ്തതെന്ന് ....!

ഒരിക്കല്‍ പോലും ആരെയും ഒരു ദുഷിച്ച വാക്കുപോലും പറയാത്ത തന്റെ അമ്മയ്ക്ക് എങ്ങിനെ ഇങ്ങിനെയൊരു ദുരിത ജീവിതം കിട്ടിയെന്നു താന്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. അമ്മയ്ക്കെങ്ങിനെ ഇങ്ങിനെ ആരുമില്ലാതായെന്നു ഒരിക്കലെങ്കിലും ചോദിക്കണമെന്ന് പലകുറി കരുതിയതാണ്. പക്ഷെ ആരുമില്ലെങ്കിലും തന്നെ താഴത്തും തലയിലും വെക്കാതെ, അല്ലലൊട്ടും ഇല്ലാതെ കൊണ്ടുനടക്കുന്ന ആ അമ്മയോട് എങ്ങിനെ ചോദിക്കാന്‍ ..! എന്ത് ചോദിക്കാന്‍ ...!

പക്ഷെ ഇനി വയ്യ... അല്ലെങ്കില്‍തന്നെ, ജീവനായി താന്‍ അവശേഷിക്കെ എങ്ങിനെ വെറുതെയിരിക്കും . ഇതുവരെ ഒന്നും അറിയാത്തതായിരുന്നു പ്രശ്നം. ഇപ്പൊ പലതും അറിയുന്നു. പലതും ഇനി അറിയാനിരിക്കുന്നു. അറിയേണ്ടതോ, അറിയേണ്ടാതതോ . എന്തായാലും തനിക്കുള്ളത്. അതുകൊണ്ട് തന്നെ ഇനി വയ്യ... പോവുക തന്നെ... അമ്മയെ അറിയിക്കാതെയിരിക്കുവാന്‍ മനസ്സനുവതിച്ചില്ല. അനുഗ്രഹത്തിനായി കാത്തു നിന്നില്ലെങ്കിലും...... അല്ലെങ്കില്‍തന്നെ ഈ യാത്ര അനിവാര്യവും. ഇത് തന്നെ തന്നെയുള്ള തേടലല്ലേ .. തന്നിലേക്ക് തന്നെയുള്ളതല്ലേ ഈ യാത്ര .... തുടക്കവും, ഒരുപക്ഷെ ഒടുക്കവും ഇവിടെ തന്നെയാകട്ടെ ...!!!

തിരച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നത് ഒരു വലിയ വീട്ടില്‍ . പൂമുഖത്തെത്തിയപ്പോള്‍ കാത്തിരിക്കുന്ന പോലെ അദ്ദേഹം ....! പിതൃത്വത്തിന്റെ ജീവ രൂപം ... ഒരിക്കലും കണ്ടിട്ടില്ലെങ്കിലും രക്തം രക്തത്തെ തൊട്ടറിയുന്നു. പരിസരം മറന്നുനിന്ന തന്റെ ശിരസ്സില്‍ ഒരു തലോടല്‍ . ആ സ്പര്‍ശം, തന്നെ കൊണ്ടുപോകുന്നത് ജീവന്റെ അങ്ങേ പുറത്തേക്ക് ... ജീവിതത്തിലേക്ക് ....! ലോകം തനിക്ക് ചുറ്റും കറങ്ങുകയാണെന്ന് ഒരിക്കലെങ്കിലും മറന്നുപോയ നിമിഷം. .. പിന്നെ ഒന്നും ഓര്‍മ്മതന്നെയില്ല. സ്വയം അലിഞ്ഞ് തന്നെത്തന്നെ നഷ്ടപ്പെട്ട് കുറെയേറെ നിമിഷങ്ങള്‍ . .....!

ഉണര്‍ന്നെണീറ്റപ്പോള്‍ പക്ഷെ ഏറെ വൈകിയിരുന്നു. .. വൈകി എന്നതിനേക്കാള്‍ സ്വയംതന്നെ നഷ്ടപ്പെടുകയും ചെയ്തിരുന്നു അപ്പോഴേക്കും. തന്റെ ചിന്തകള്‍ ... തന്റെ പ്രതീക്ഷകള്‍ ... തന്റെ വികാരങ്ങള്‍ ... എല്ലാം മാറ്റി മറിക്കപ്പെട്ടിരിക്കുന്നു .... അല്ലെങ്കില്‍ മാറി മറിഞ്ഞിരിക്കുന്നു. ....! പിന്നെ തിരിഞ്ഞ് ഓടുകയായിരുന്നു. തിരിച്ച് തന്റെ അമ്മയുടെ അടുത്തേക്ക്. കൊല്ലാന്‍ വന്നവന്‍ സ്വയം ചാകാന്‍ വേണ്ടി ....! അങ്ങിനെതന്നെയാണ് പറയേണ്ടത് ...! എന്നിട്ടും, സര്‍വ്വ ശക്തിയുമെടുത്ത് ഓടിതളര്‍ന്ന് അവിടെയെത്തിയപ്പോഴേക്കും ദൈവം തന്നെത്തന്നെ വീണ്ടും തോല്‍പ്പിച്ച്കളഞ്ഞു. ...! ഇനിയൊരിക്കലും ജയിക്കനാകാത്ത വിധം .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

പ്രണയം ....!!!

പ്രണയം ....!!!

പ്രണയം
പൂത്തു തളിര്‍ക്കുന്നത്
ഹൃദയത്തിലാണെന്ന്
എല്ലാവരും പറയുന്നു ...!

കാലത്ത് കാണുകയും
ഉച്ചക്ക് പരിചയപ്പെടുകയും
വൈകീട്ട് വിളിച്ചു
രാത്രി മുഴുവന്‍
സംസാരിക്കുകയും ചെയ്ത്
പിറ്റേന്ന് കാലത്ത്
വീട്ടുകാര്‍ അറിയാതെ ഒളിച്ചോടി
കല്ല്യാണം കഴിക്കുന്നതിനിടയില്‍
പ്രണയത്തിനു എവിടെയാണ്
പൂക്കാനും തളിര്‍ക്കാനും
ഹൃദയത്തില്‍ വസിക്കാനും
സമയം കിട്ടുക ...!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Thursday, September 30, 2010

മനുഷ്യനും ദൈവവും ...!!!

മനുഷ്യനും ദൈവവും ...!!!

പള്ളി പൊളിച്ച്
അവിടെയൊരു
അമ്പലം പണിതിട്ടും
അമ്പലം മാറ്റി
അതൊരു പള്ളിയാക്കിയിട്ടും
അവിടെ
ദൈവമില്ലെങ്കില്‍
പിന്നെന്തു കാര്യം ...!

ദൈവമിരിക്കുന്നത്
മനുഷ്യന്റെ
മനസ്സിലാണെന്ന്
മനസ്സിലാക്കാന്‍ മാത്രം
മനസ്സാക്ഷിയില്ലാത്തവര്‍ക്ക്
പിന്നെ
ദൈവമെന്തിനു ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Tuesday, September 28, 2010

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

പകയുടെ ചോരച്ചാലുകള്‍ നീന്തിക്കടന്ന്, ഗന്ധകത്തിന്റെ പുകച്ചുരുളുകള്‍ക്കുള്ളിലൂടെ കറുത്ത് മെലിഞ്ഞ ആ പെണ്‍കുട്ടി അവിടെയെത്തിയത് ജീവിക്കാന്‍ മാത്രമാണ്. അവള്‍ക്കു വേണ്ടി മാത്രമല്ല. അവളുടെ കുടുംബത്തിനു വേണ്ടി കൂടി . പിന്നെ അവളുടെ രാജ്യത്തിന് വേണ്ടികൂടിയും. അതുകൊണ്ട് തന്നെ, അവള്‍ക്കു വല്ലാത്ത വാശിയുമായിരുന്നു. ജീവിതത്തോടും, ജീവനോടും. കലാപത്തിന്റെ അഗ്നിനാളങ്ങള്‍ അപ്പോഴും കത്തിനില്‍ക്കുന്ന അവളുടെ കണ്ണുകളാണ് മരണത്തിന്റെ ആ കാവല്‍ക്കാരനെകുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അപ്പോഴും ഭൂതകാലത്തിന്റെ ഓര്‍മ്മയായി അവള്‍ കാത്തു സൂക്ഷിക്കുന്ന ആ ദൂതനെ എനിക്ക് കാണിച്ചു തന്നതും.....!

അങ്ങിനെയൊന്ന് ഇവിടെ ഈ കൊച്ചു ഗ്രാമത്തില്‍ ഞാന്‍ കണ്ടപ്പോള്‍ അതിശയിക്കുകയല്ല, പേടിക്കുകയാണ് ആദ്യം ചെയ്തത്. ഒരു ദുരന്തം തീര്‍ത്ത ജീവിതങ്ങള്‍ തന്നെ ദുരിതം കൊണ്ടാടുമ്പോള്‍ പിന്നെയും ...! ഞാന്‍ വല്ലാതെ പേടിച്ചതുകൊണ്ടുതന്നെ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യത്തിലേക്ക് ഒരു എത്തിനോട്ടതിനു സ്വയം സന്നദ്ധനായി. അവിടെ വഴിയരുകില്‍ ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച ഭാണ്ടവും പേറി അവള്‍ കാതിരുന്നിരുന്നത് ഗന്ധകത്തിന്റെ മണത്തിനായല്ല എന്ന തിരിച്ചറിവ് ഉള്ളില്‍ വല്ലാത്തൊരു വിങ്ങലായി ....!

അത് പിന്നെ എന്നെ നയിച്ചത് അവളുടെ വീട്ടിലേക്കും. അവിടെയാണ് ജീവിതം എന്തെന്ന് ഞാന്‍ തന്നെ അന്നാദ്യമായി കാണുന്നത്. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനും മന്ദബുദ്ധികളായ രണ്ടു കുട്ടികള്‍ക്കും വേണ്ടി ശരീരം വിറ്റ് പണമുണ്ടാക്കുന്ന അവള്‍ എന്നെയും ഈ സമൂഹത്തെയും നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇറങ്ങിപ്പോന്ന അവള്‍ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍ . അവളുടെ മനസ്സുപോലും. മനസ്സില്ലാത്ത ശരീരത്തിന് അല്ലെങ്കില്‍ തന്നെ എന്ത് വില. എന്നിട്ടും അതിനു വേണ്ടി കടിപിടി കൂടുന്ന മനസ്സില്ലാത്ത മനുഷ്യര്‍ക്കുമുന്‍പില്‍ അവള്‍ തന്നെ അപ്പോഴും അജയ്യയായി നിന്നു. ....!

അവളുടെ ശരീതിണോ, അവളുടെ വാര്തകല്‍ക്കോ മാത്രമായി അവളെ സമീപിക്കുന്നവരില്‍ ഒരാളായി മാത്രമേ അവള്‍ എന്നെയും കാണാന്‍ കൂട്ടാക്കിയുള്ളൂ. ഒരു കണക്കിന് അത് ശരിയായതിനാല്‍ ഞാന്‍ തലകുനിച്ചിരുന്നു. അവളോടുള്ള ദയയേക്കാള്‍ എനിക്കരിയെണ്ടിയിരുന്നത് അവളെക്കുറിച്ചുള്ള വിവരങ്ങലായിരുന്നല്ലോ. എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അവളുടെ കര്‍മ്മങ്ങളില്‍ മുഴുകുന്ന അവള്‍ക്കുമേലെ എന്റെ കണ്ണുകള്‍ വീണ്ടും ഉടക്കിയത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കഴ്ചയുമായായിരുന്നു. ...!

മരുന്നുകുപ്പികള്‍ക്കൊപ്പം അവള്‍ അവളുടെ ഭര്‍ത്താവിന്റെ തല്ക്കടുത്തു വെച്ചിരിക്കുന്നത് ഒരുകുപ്പി വിഷമാണ്. എന്നെങ്കിലും അവളുടെ ശരീരത്തിന് വിലയില്ലാതായാല്‍ , ആ ശരീരത്തോടൊപ്പം അവരുടെ എല്ലാവരുടെയും അത്മാവിനെകൂടി സ്വതന്ത്രമാക്കാനുള്ള വിഷം. അതിലൊരു പങ്കായിരുന്നു അവള്‍ കഴുത്തിലണിഞ്ഞുനടക്കുന്നതും. എന്നിട്ടും എന്തിന് പിന്നെയും ജീവിക്കുന്നു എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. വരും ജന്മത്തിലെങ്കിലും അവള്‍ക്കൊരു ജീവിതത്തിനായി ഈ ജന്മത്തിലെ അവളുടെ പാപം മുഴുവന്‍ അവള്‍ക്കിവിടെ അനുഭവിച്ചു തീര്‍ക്കണമെന്ന് ....!!!!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, September 27, 2010

മുഖങ്ങള്‍ .....!!!

മുഖങ്ങള്‍ .....!!!

നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. പിന്നെ അയാളിലവള്‍ തളിര്‍ക്കുകയും പൂക്കകയും ചെയ്തു. അയാളെ പോലും വിസ്മയിപ്പിച്ചു കൊണ്ട് പലവട്ടം. അവളെ അയാള്‍ക്ക്‌ മാത്രമായി സമര്‍പ്പിക്കാന്‍ അവള്‍ മത്സരിക്കുക തന്നെയായിരുന്നോ എന്നയാള്‍ സംശയിച്ചുപോയി. എങ്കിലും അയാള്‍ ആസ്വദിക്കുക തന്നെയായിരുന്നു. അവളുടെ ഓരോ ചലനങ്ങളും, അവളിലെ ഓരോ ശ്വാസ നിശ്വാസവും ....!

അയാളിലേക്ക് അവള്‍ കടന്നു വന്നിട്ട് അധികം നാളുകളായിരുന്നില്ല അപ്പോള്‍ . ജീവിത പങ്കാളിയായി അവളെ തിരഞ്ഞെടുത്തത് അയാളുടെ വീട്ടുകാര്‍ ഇഷ്ട്ടപ്പെട്ടു തന്നെ. അയാള്‍ക്ക്‌ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അയാളുടെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്ക് അയാള്‍ പ്രത്യേകം പ്രധാന്ന്യം തന്നെ കൊടുത്തിരുന്നു. അതുപക്ഷേ അച്ഛനോടുള്ള വിധേയത്വമല്ല, അച്ചനിലുള്ള വിശ്വാസം തന്നെയായിരുന്നു. തനിക്കിഷ്ടമില്ലാതതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന വിശ്വാസം. അതുമല്ലെങ്കില്‍, അമ്മയുടെ കൂടി സ്നേഹം അച്ഛന്‍ ആവോളം തന്നതിന്റെ നന്ദിയും ആകാം ...!

അച്ഛന്‍ കണ്ടിഷ്ടപ്പെട്ട് , മറ്റു ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച് , അവളുടെയും വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ഒരു വിവാഹം. അയാള്‍ തന്നെ പലകുറി അവളുടെ ഹൃദയത്തിലേക്ക് കടന്നു കയറാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം ഉപയോഗിച്ചിരുന്നു. ഒഴിവു വേളകളിലെല്ലാം അവളെയും കൂട്ടി പുറത്തിറങ്ങി ഹൃദയം തുറന്ന് സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. തന്റെ പാതിതന്നെ ആയിരിക്കണം അവളെന്ന് അയാള്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ അയാള്‍ക്ക്‌ നല്‍കിയത് സംതൃപ്തി തന്നെ. അവളെ തന്നെക്കാള്‍ തന്റെ വീട്ടുകാരും സുഹൃത്തുക്കളും അംഗീകരിക്കുന്നത് അയാളുടെ മനസ്സ് നിറച്ചു ....!

എന്നിട്ടും അവളുടെ ഹൃദയം കടന്ന് ശരീരത്തിലേക്ക് കൂടി കടന്നു ചെല്ലാന്‍ ദിവസങ്ങള്‍ എഴു കൂടി വേണ്ടി വന്നു. അത് തന്റെ നിയോഗമെന്ന് അയാള്‍ ആശ്വസിച്ചു. പ്രതീക്ഷിച്ചു. ഒടുവില്‍ ആ നിമിഷം കൂടി. ജീവന്റെ പാതി ശരീരതിന്റെതും കൂടിയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ തന്നെ ശരീരത്തെ മാത്രമായി അയാളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല തന്നെ. എന്നിട്ടും അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും അയാള്‍ എതിരായിരുന്നില്ല തന്നെ. അവളാകട്ടെ അയാളെ മാത്രം കാത്തിരുന്ന പോലെ, മനസ്സും ശരീരവും അര്‍പ്പിച്ച് എന്ന മട്ടിലും ....!

ഓരോ അണുവിന്റെയും അകത്തളങ്ങളിലൂടെ അയാള്‍ക്ക്‌ മുന്‍പേ പറന്നിറങ്ങുന്ന അവളെ ശരീരത്തിലൂടെ മനസ്സിലേക്ക് ആവാഹിക്കുമ്പോള്‍ അയാള്‍ പൂര്‍ണ്ണ തൃപ്തനായിരുന്നു. ആഗ്രഹിച്ച പോലെ ഒരു പെണ്ണ്. കൊതിച്ച പോലെ ഒരു ജീവിതം. അയാളില്‍ അലിഞ്ഞു തീരാന്‍ വെമ്പുന്ന അവളെ ചേര്‍ത്ത് പിടിക്കവേ, അവളും നിറയുകയായിരുന്നു. അവളുടെ മനസ്സും തുളുമ്പുകയായിരുന്നു. അയാളുടെ നെഞ്ചില്‍ അമര്‍ന്നമരുമ്പോള്‍ അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് അയാള്‍ക്ക്‌ മുന്‍പേ അവളെ നിറഞ്ഞറിഞ്ഞ മറ്റൊരുവന്റെ മുഖമായിരുന്നു ......!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Sunday, September 26, 2010

ഏറ്റു പറച്ചില്‍ ...!!!

ഏറ്റു പറച്ചില്‍ ...!!!

കടലാസും പേനയും കൊടുത്തു മടങ്ങിയ വാര്‍ഡന് മുഖം കൊടുക്കാതെ അതുമായി അയാള്‍ തന്റെ മൂലയിലേക്ക് ഉള്‍വലിഞ്ഞു. അവിടെയിരുന്ന് ഒരു നിമിഷം വീണ്ടും ആ കടലാസിലേക്ക് സൂക്ഷിച്ചു നോക്കി. വെളുപ്പിന്റെ വിശുദ്ധി നഷ്ട്ടമാകും മുന്‍പുള്ള പിടച്ചില്‍ ആ കടലാസില്‍ അയാള്‍ തൊട്ടറിഞ്ഞു അപ്പോള്‍ . എങ്കിലും നിശബ്ദനായി, നിസ്സഹായനായി, അയാള്‍ വെറുതേ ഇരുന്നു, ഒരു നിമിഷം കൂടി. പിന്നെ നീലച്ച വരകളിലൂടെ തന്റെ ഹൃദയം തുറക്കാന്‍ തുടങ്ങി.

ഇനി ഏതാനും നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എല്ലായിടത്തും കുറ്റം ഏറ്റുപറഞ്ഞിരുന്നതിനാല്‍ നടപടികള്‍ എളുപ്പമായിരുന്നു. നിയമത്തിന്റെ തടിച്ച എടുകള്‍ക്കിടയില്‍ വല്ലാതെ ഞെങ്ങി ഞെരുങ്ങേണ്ടി വന്നില്ല എന്നത് അയാളില്‍ ആശ്വാസമല്ല ഉണ്ടാക്കിയത്. പോലീസുകാര്‍ക്ക് പണി എളുപ്പമാക്കി കൊടുക്കുന്നതില്‍ അയാള്‍ക്കൊട്ടും ആവേശമുണ്ടായിരുന്നില്ല തന്നെ. തന്റെ തെറ്റുകള്‍ക്ക് താന്‍ തന്നെ ശിക്ഷയും അനുഭവിക്കണമെന്ന് അയാള്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു.

അല്ലെങ്കില്‍ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ആ സംഭവത്തില്‍ സമൂഹം തന്നെ ഇടപെട്ടിരുന്നത് വല്ലാത്തൊരു ആവേശത്തിലും ആയിരുന്നല്ലോ. അതി നിഷ്ടൂരമായി ഒരു പെണ്‍കുട്ടിയെ പതിയിരുന്ന് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ തന്നെ വെറുതേ വിടണമെന്ന് ആരെങ്കിലും പറയുമോ. സാമൂഹിക സങ്കടനകളും പൊതു സമൂഹവും അതുകൊണ്ട് തന്നെ ശക്തമായാണ് പ്രശ്നത്തില്‍ ഇടപെട്ടതും. പൊതുവേദികളില്‍ കൊണ്ടുവരുമ്പോഴെല്ലാം ജനം അയാളെ തുരു തുരാ കല്ലെറിഞ്ഞു. അപ്പോഴൊക്കെ ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാതെ അയാള്‍ എല്ലാറ്റിനും നിന്ന് കൊടുത്തിരുന്നു. ഒരു അവകാശം പോലെ.

എന്നിട്ടും അയാളുടെ കണക്കു കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടാണ് വിധി വന്നത്. ജീവ പര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ട്. അതുകൊണ്ട് തന്നെ അയാള്‍ വല്ലാതെ പരിഭവിച്ചു. അവിടെ മാത്രം പക്ഷെ ദൈവം അയാളുടെ വിളി കേട്ടു, അന്ന് ആദ്യമായി. ഒരു സന്നദ്ധ സംഘടന അയാളുടെ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി, അയാളുടേത് വധ ശിക്ഷയാക്കി ഉറപ്പിച്ചു. അന്നായിരുന്നു ഒരുപാട് നാളുകള്‍ക്കു ശേഷം അയാള്‍ ഏറെ സന്തോഷിച്ചത്‌.

എന്നിട്ടും അടുത്തറിയുന്ന ഒരാളും തന്നെ അവിശ്വസിക്കാന്‍ തയ്യാറായില്ല എന്നത് അയാളെ തളര്‍ത്തുക തന്നെ ചെയ്തു. എത്ര പറഞ്ഞിട്ടും അവരാരും മാറുന്നെയില്ല എന്നതാണ് അയാളെ വേദനിപ്പിച്ചത്. അങ്ങിനെ വേണ്ടപ്പെട്ടവരെന്നു പറയാന്‍ മാത്രം അയാള്‍ക്കുണ്ടായിരുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നിട്ടും. അതില്‍ തന്നെ അവളായിരുന്നു അയാളെ തോല്‍പ്പിച്ചു കൊണ്ടെയിരുന്നത്. ആരുമല്ലാതിരുന്നിട്ടും അയാളുടെ എല്ലാമായി അയാള്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ . അതുകൊണ്ട് തന്നെ അവളോട്‌ തന്നെയാണ് അയാള്‍ക്ക്‌ സത്യം പറയേണ്ടിയിരുന്നതും.

വേദനയുടെ തുടിപ്പുകള്‍ നീര്‍ചാലുകളായി അയാളിലൂടെ ഊര്‍ന്നിറങ്ങി, മരവിച്ച ആ തടങ്കല്‍ പാളയത്തിന്റെ തണുത്ത തറയിലൂടെ പുറത്തേക്കൊഴുകാന്‍ തുടങ്ങിയിരുന്നു അപ്പോള്‍ . ഒരുപാട് ആലോചനകള്‍ക്ക് ശേഷം, ഒരുപാട് തിരുത്തലുകള്‍ക്ക് ശേഷം ഏറെ നേരത്തിനു ശേഷം അയാള്‍ അത് മുഴുവിപ്പിച്ചു. അപ്പോഴേക്കും ആ കടലാസില്‍ അവശേഷിച്ചത് കുറച്ചു വരികള്‍ മാത്രം.

മാപ്പ്. ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒരിക്കലും ആരോടും പറയാത്ത ആ സത്യം നിന്നോട് മാത്രം ഇപ്പോള്‍ പറയുന്നു. അവളെ ഞാന്‍ കാത്തിരുന്നു കൊന്നത് തന്നെയാണ്. കരുതിക്കൂട്ടി പതിയിരുന്ന്, കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെ. കാരണം എന്നെ ജീവിതത്തില്‍ ചതിച്ചത് ആവള്‍ മാത്രമായിരുന്നു. ഞാന്‍ എന്റെ ജീവന്‍ തന്നെ കൊടുത്തിട്ടും അവള്‍ എന്നെ മനപ്പോര്‍വ്വം ചതിച്ചു. ചതിയുടെ പ്രതിഫലം മരണമല്ലാതെ മറ്റെന്താണ് . എന്നിട്ടും എനിക്ക് കുറ്റബോധമുണ്ട്. കാരണം ഞാന്‍ നിന്നോടോന്നും പറഞ്ഞിരുന്നില്ല എന്നതില്‍ . അതുകൊണ്ട് തന്നെ മാപ്പ് ചോതിക്കുന്നു . നിന്നോട് മാത്രം. പക്ഷെ നീയെനിക്ക് മാപ്പ് തരരുത്. കാത്തിരിക്കണം, അടുത്ത ജന്മം വരെ. എന്നോട് പകരം ചോദിക്കാന്‍ ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Saturday, September 25, 2010

എന്റെ സുഹൃത്ത്‌ .....!!!

എന്റെ സുഹൃത്ത്‌ .....!!!

മഴയ്ക്കും മഞ്ഞിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന പുലരിയിലാണ് അയാള്‍ എവിടെനിന്നോ എന്ന പോലെ വീട്ടിലേക്കു കയറി വന്നത്. ഉറക്കത്തിന്റെ അവസാന തുള്ളികളില്‍ സ്വയം അലിയുന്ന ആ മനോഹര നിമിഷങ്ങളില്‍ കടന്നു വന്ന അയാളുടെ വിളികള്‍ സ്വപ്നത്തിലെന്ന പോലെ കാതില്‍ മുട്ടി വിളിച്ചപ്പോള്‍ ഞാന്‍ മെല്ലെ പുതപ്പില്‍ നിന്നും ഊര്‍ന്നിറങ്ങി. അതിനു മുന്‍പേ, അടുക്കളയിലായിരുന്ന ഭാര്യ അയാളുടെ വിളി കേട്ട്, പേടിയോടെ എന്റെ അടുത്തേക്ക് വരികയായിരുന്നു. ഇത്ര വെളുപ്പിന് ആരാണ് എന്ന അതിശയത്തേക്കാള്‍ , ഒരു ചെറിയ ഭയം തന്നെയായിരുന്നു അവളില്‍ .

എനിക്ക് പിന്നില്‍ മറഞ്ഞുനിന്ന് നോക്കുന്ന അവളെ നോക്കി ഞാന്‍ ഉറക്കം വകഞ്ഞു മാറ്റിയ കണ്‍പീലികള്‍ ഉയര്‍ത്തി വാതില്‍ തുറന്നു. തുറന്നു നോക്കിയപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അതുപക്ഷേ ഭാര്യയിലാണ് വേവലാതിയുണ്ടാക്കിയത്. അവള്‍ തടഞ്ഞിട്ടും ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. നനയാന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതത്തിലെ കുളിരില്‍ വെയില്‍നാളങ്ങള്‍ കടന്നെത്താന്‍ തിരക്ക് കൂട്ടുന്ന ഞങ്ങളുടെ കണിക്കൊന്നയുടെ ചുവട്ടില്‍ അയാള്‍ ഒരു സിഗരറ്റ് ആഞ്ഞാഞ്ഞ് വലിച്ചു കൊണ്ട് നില്‍ക്കുന്നു. യാത്ര ക്ഷീണം കൊണ്ട് വിവശനായ അയാളുടെ ചുമലില്‍ ഒരു കുഞ്ഞു തളര്‍ന്ന് ഉറങ്ങുന്നുമുണ്ടായിരുന്നു.

പുറം തിരിഞ്ഞു നില്‍ക്കുന്ന അയാളെ ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലായില്ല. എന്റെ കാല്‍പ്പെരുമാറ്റം കേട്ടാണെന്നു തോന്നുന്നു, അയാള്‍ എന്റെ മുഖത്തേക്ക് തന്നെ തിരിഞ്ഞു നോക്കവേ ഞാന്‍ അതിശയപ്പെട്ടു പോയി. അത് അവനായിരുന്നു. എന്റെ നാട്ടുകാരനും സുഹൃത്തും വഴികാട്ടിയും, ഗുരുവും ഒക്കെയായ എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌. എനിക്ക് മാത്രമല്ല, ഒരുകാലത്ത് നാട്ടുകാര്‍ക്ക് വരെ സര്‍വ്വ സമ്മതനായിരുന്നു അവന്‍. നാട്ടുകാരുടെ കണ്ണിലുണ്ണി. വീട്ടുകാരുടെ പൊന്നോമന. പെണ്‍കുട്ടികളുടെ ആരാധന പാത്രം. ചിലപ്പോഴൊക്കെ അവനോട് എനിക്ക് അസൂയ തോന്നാറുണ്ടായിരുന്നതും അതുകൊണ്ടൊക്കെ തന്നെ.

എല്ലാ പെണ്‍കുട്ടികളുടെയും മോഹങ്ങളും വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകളും പാടെ തെറ്റിച്ചു കൊണ്ടായിരുന്നു അവന്റെ വിവാഹം. മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ നാട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ശക്തമായ എതിര്‍പ്പിനും ഭീഷണികള്‍ക്കും വഴങ്ങാതെ അതി സാഹസികമായി വിവാഹം കഴിച്ച് യുവാക്കളുടെ വീരനായി അവന്‍ അവതരിച്ചപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. നാട്ടില്‍ ആരും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും , ആരെയും കൂസാതെ അവനും അവളും അവിടെത്തന്നെ ജീവിച്ചു കാണിച്ചു. ധൈര്യ പൂര്‍വ്വം.

പിന്നെ അവനു ജോലികിട്ടി അവര്‍ രണ്ടുപേരും നാട്ടില്‍ നിന്നും പോകും വരെ അവന്‍ തന്നെയായിരുന്നു എല്ലാവരുടെയും വീര പുരുഷന്‍ . ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതും കടന്ന് പോയിരിക്കുന്നു. ഞാന്‍ അങ്ങോട്ട്‌ വിളിച്ചില്ലെങ്കിലും ഇടയ്ക്കിടെ എന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കാരുള്ള അവന്‍ ഭാര്യയുമായി എന്റെ വീട്ടിലും കുറെ മുന്‍പൊരിക്കല്‍ വന്നിട്ടുണ്ട്. പിന്നീട് പിന്നീട് അവന്റെ സംസാരത്തില്‍ എന്നെ മാത്രമേ അവന് വിശ്വാസമുള്ളൂ എന്ന തോന്നല്‍ ഉണ്ടാക്കിയത് എന്നെ അത്ഭുതപെടുത്തുകയും ചെയ്തിരുന്നു.

ആലോചനയില്‍ ഞാന്‍ ഒരു നിമിഷം എന്നെ മറന്നപ്പോള്‍ അവന്‍ എന്റെ അടുതെത്തി ഉറങ്ങുന്ന കുഞ്ഞിനെ എന്റെ കയ്യില്‍ തന്ന് ഒന്നും പറയാതെ അകത്തേക്ക് നടന്നു. വാതില്‍ക്കലുണ്ടായിരുന്ന എന്റെ ഭാര്യയെ കണ്ടതായി പോലും നടിക്കാതെ അകത്തു കടന്ന അവന്‍ നേരെ അകത്തേക്ക് കടന്ന്, ബാത്‌റൂമില്‍ പോയി വാതിലടച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അതിശയത്തോടെ നില്‍ക്കുന്ന എന്നെ ഭാര്യ സംശയത്തോടെ നോക്കവേ ഞാന്‍ കുഞ്ഞിനെ അവളുടെ കയ്യില്‍ കൊടുത്തു.

ഒന്നുമറിയാതെ തളര്‍ന്നുറങ്ങുന്ന ഏകദേശം മൂന്നു വയസ്സുള്ള ഓമനയായ ആ പെണ്‍കുഞ്ഞിനെ അവള്‍ വാത്സല്യത്തോടെ എടുത്ത് അകത്തു കൊണ്ടുപോയി പുതപ്പിച്ചു കിടത്തി, വീണ്ടും അടുക്കളയിലേക്കു പോയി. . അടഞ്ഞ വാതിലിനു പുറത്ത് ഞാന്‍ അയാളെ കാത്തു നില്‍ക്കവേ അയാള്‍ക്കുള്ള ചായ കൊണ്ടുവന്നു വെച്ച് വീണ്ടും എന്നെ ചോദ്യ ഭാവതിലൊന്ന് നോക്കി അവള്‍ അടുക്കളയിലേക്കു വലിഞ്ഞു.

കാത്തിരിപ്പിനൊടുവില്‍ അവന്‍ ബാത് റൂമില്‍ നിന്നിറങ്ങി, ഞാന്‍ നീട്ടിയ ടവല്‍ കൊണ്ട് മുഖം തുടച്ച്, പിന്നെ കൊടുത്ത ചായയും കുടിച്ചുകൊണ്ട് എന്റെ മൊബൈല്‍ വാങ്ങി എന്നോടൊന്നും പറയാതെ ആരെയോ വിളിക്കാന്‍ തുടങ്ങി. അവന് അവന്റെ സ്വകാര്യത കൊടുക്കാം എന്നുവെച്ച് പുറത്തിറങ്ങാം എന്ന് കരുതവേ, അവന്‍ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ക്ലിയര്‍ അല്ലാത്തത് കൊണ്ടോ എന്തോ ഹലോ ഹലോ എന്ന് പലകുറി പറഞ്ഞ് ഒടുവില്‍ പോലീസ് സ്റ്റേഷന്‍ അല്ലെ എന്ന ചോദ്യം കേട്ടത് കൊണ്ടാണ് ഞാന്‍ ശരിക്കും പിന്തിരിഞ്ഞു നിന്നത്.

പിന്നെ അവന്‍ പറഞ്ഞതൊക്കെ ഇടിവെട്ടായാണ് എന്റെ കാതില്‍ വീണത്‌. അവന്റെ ഭാര്യയെ കൊന്നിട്ടാണ് അവന്‍ വരുന്നതെന്നും, കുഞ്ഞിനെ എന്നെ എല്പ്പിക്കാനാണ് അവന്‍ ഇങ്ങോട്ട് വന്നതെന്നും, ഇവിടെ എത്തിയാല്‍ അവനെ അറസ്റ്റു ചെയ്യാമെന്നുമാണ് അവന്‍ പോലീസിനോട് പറഞ്ഞത്. എന്നിട്ട് ഒഴുകുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ഒരു നിമിഷം കണ്ണടച്ച് നിന്ന്, പിന്നെ ഫോണ്‍ എന്റെ കയ്യില്‍ തന്ന് എന്റെ ചുമലിലോന്നു തട്ടി എന്റെ കണ്ണിലേക്കു തന്നെ ഒന്ന് തറപ്പിച്ചു നോക്കി അവന്‍ മെല്ലെ അകത്തേക്ക് കടന്ന്. ഞാന്‍ എഴുന്നേറ്റു പോന്ന എന്റെ കിടക്കയില്‍ കയറി തിരിഞ്ഞു കിടന്നപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ എനിക്ക് പിന്നില്‍ എല്ലാം കേട്ടുകൊണ്ട് കരച്ചിലടക്കി നില്‍ക്കുകയായിരുന്ന എന്റെ ഭാര്യയുടെ കയ്യും പിടിച്ച് അവന്റെ കുഞ്ഞിനടുതേക്ക് നടന്നു. ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...