നിശബ്ദതക്കു ശേഷം ...!!!
.
എനിക്ക് പുറകില് മണല് തരികള്
ഒന്നൊന്നായി ഊര്ന്നു വീഴുന്നതും
ഊര്ന്നു വീഴുന്ന മണല് തരികള്ക്ക് മേല്
നാഴിക മണികള് ആഞ്ഞടിക്കുന്നതും
ആ മണി ഒച്ചയില് കാതടയുന്നതും
ഇപ്പോഴും ഞാന് സ്വപ്നം കാണുന്നു ..!
,
കാണുന്ന സ്വപ്നങ്ങള്
ഒന്നൊന്നായി സംബവിക്കുമ്പോഴും
കാണാത്ത സ്വപ്നങ്ങള്ക്ക് പുറകെ
ഞാന് മാത്രം പിന്നെയും അലയുന്നു ..!
.
നാഴിക മണികള് പിന്നെയും ഒച്ചയുണ്ടാക്കുമ്പോള്
മണല് തരികള്ക്ക് താഴെ വീഴാന് ഭയമാകുന്നു
ആ ഭയത്തില് നിന്നും ഉയിര്കൊള്ളുന്ന ധീരത
മണല് തരികളെയും നാഴിക മണിയെയും
വീണ്ടും കടന്നു പോകാന് പ്രേരിപ്പിക്കുന്നു ...!
മണിയൊച്ചക്ക് ശേഷം നീണ്ട് < br>
നിശ്ചലമാകുന്ന മണികള്
പിന്നെയും മണല് തരികളെ മാത്രം
കാത്തിരിക്കുന്നു ...!!!
.
സുരേഷ്കുമാര് പുഞ്ചയില്
Subscribe to:
Post Comments (Atom)
കാലവും അവർത്തനമാകുന്നു ......!!
കാലവും അവർത്തനമാകുന്നു ......!! ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
No comments:
Post a Comment