അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!
കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!
മനസ്സില്‍ കാത്തുവെച്ചു
കെടാതെ സൂക്ഷിക്കാന്‍
കരുത്തോടെ
എന്നും അവള്‍ ....!
കത്തി തീരാന്‍
പകല്‍ ഇനിയെത്ര
ബാക്കിയുണ്ടെന്ന്
രാത്രിയോട് ചോദിക്കാനാണ്
എന്നിട്ടും അവള്‍
കാത്തിരുന്നിരുന്നതും ...!
രാത്രിയുടെ കുളിരില്‍
കനല്‍ എരിഞ്ഞടങ്ങാതിരിക്കാന്‍
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്
എപ്പോഴും ഇരുട്ടാക്കി ...!
ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!
ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
2 comments:
ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!
ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!
രണ്ടാമത്തെ സ്റ്റാൻസയിൽ ആരാ കള്ളം പറഞ്ഞേ???
കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!
ഈ വരികൾ നന്നായിരിക്കുന്നു, എങ്കിലും ഈ ഊരിയെടുത്ത എന്നത് ഒരു സുഖം കിട്ടണില്ല.
ആശംസകൾ
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക?
Post a Comment