Wednesday, November 1, 2017

മഴയായ മഴയെല്ലാം ...!!!

മഴയായ മഴയെല്ലാം ...!!!
.
ജീവിച്ചിരിക്കുന്ന
പിതൃക്കളുടെ നെഞ്ചിലെ
കത്തുന്ന ചൂടിൽ
നീരാവിയായി പോകുന്ന
ഭൂമിയിലെ ജലമെല്ലാം
പിന്നെയും
പെയ്തിറങ്ങുന്നത്
അവരുടെ മനസ്സിന്റെ
നീറ്റലകറ്റാൻ
ആ ഹൃദയങ്ങളിൽ
തന്നെയാകുമ്പോൾ
പിന്നെ എങ്ങിനെയാണ്
ഭൂമിയിൽ
മറ്റൊരിടത്ത് പെയ്യാൻ
മഴ ബാക്കിയുണ്ടാവുക ,,, ???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
കടപ്പാട് - അബ്ദുസമദ് സമദാനി

2 comments:

Sivananda said...

ശരിയാണ്.. വക്കും മൂലയും തേഞ്ഞു വികൃതമായിപ്പോകുന്ന വാക്കുകളും വിഴുങ്ങുന്നുണ്ട് ഒരുപാട് മഴകള്‍...

Cv Thankappan said...

നീറിനീറി....
ആശംസകള്‍

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...