Friday, January 31, 2014

ഒഴിവുള്ള പകുതി ...!!!

ഒഴിവുള്ള പകുതി ...!!!  
.
പളുങ്കു പാത്രത്തിന്റെ
ഒഴിയുന്ന പകുതിയിൽ
നിന്നുമാണ്
രാത്രി തുടങ്ങുന്നതെന്ന്
ആരോ പറയുമായിരുന്നു ...!
.
എന്നിട്ടും
പിന്നിടുന്ന പകലിനെ
അതേ പളുങ്കു പാത്രത്തിന്റെ
ബാക്കി പകുതിയിലേക്ക്
പകർതിവെക്കാൻ
എന്തേ കഴിയുന്നില്ല ...???
.
സുരേഷ്കുമാർ   പുഞ്ചയിൽ  

4 comments:

സൗഗന്ധികം said...

നല്ല കവിത.


ശുഭാശംസകൾ.....

Cv Thankappan said...

രാത്രിയും അവസാനിക്കണമല്ലോ
വീണ്ടും പകലിന്‌ കടന്നുവരാന്‍...
ആശംസകള്‍

ajith said...

ഒന്നും ഒഴിവില്ല. ഒഴിഞ്ഞതെന്ന് തോന്നുകയാണ്

sameerashiju said...

നല്ല കവിത. ആശംസകള്‍
ഒഴിഞ്ഞിട്ടും ഒഴിയാത്ത പോലെ രാത്രിയുടെ ഇരുട്ട് അവിടെ തന്നെ തളം കെട്ടിനില്‍ക്കുന്നത്‌ പോലെ....

കാലവും അവർത്തനമാകുന്നു ......!!

 കാലവും അവർത്തനമാകുന്നു ......!!   ഇല്ലാത്ത മണ്ണിൽ ,  വെള്ളവും വളവും എന്തിന് ,  സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...