Sunday, December 2, 2012
അക്കരേയ്ക്ക് ....!!!
അക്കരേയ്ക്ക് ....!!!
.
എനിക്ക് പോകേണ്ടത്
അക്കരെയ്ക്കാണ്
ഞാന് നില്ക്കുന്നത്
ഇക്കരെയും ...!
.
നാല് കാതം നടന്നാല്
അക്കരെ എത്താം
നന്നായി തുഴഞ്ഞാലും
അക്കരെ എത്താം
.
പകല് വെളിച്ചമുണ്ട്
നിലാവും മതിവരുവോളം
കയ്യില് കരുതിയ
വെളിച്ചം വേറെയും ...!
.
നടക്കാന് കാലുമുണ്ട്
തുഴയാന് തോണിയുമുണ്ട്
പുഴയിലാണെങ്കില്
അരയ്ക്കൊപ്പം വെള്ളവുമുണ്ട്
.
എന്നിട്ടുമെന്തേ
ഞാന് ഇതുവരെയും
അക്കരെ മാത്രം
എത്തിയതേയില്ല ...???
.
സുരേഷ്കുമാര് പുഞ്ചയില്
Subscribe to:
Post Comments (Atom)
കാലവും അവർത്തനമാകുന്നു ......!!
കാലവും അവർത്തനമാകുന്നു ......!! ഇല്ലാത്ത മണ്ണിൽ , വെള്ളവും വളവും എന്തിന് , സൂര്യപ്രകാശംപോലുമില്ലാത്തിടത്ത് എന്റെ വിയർപ്പും രക്തവും നൽകി...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
1 comment:
അക്കരെയക്കരെയക്കരെ
Post a Comment