Friday, February 17, 2012

ചില്ല് കൂട്ടിലെ ഞാന്‍ ...!!!

ചില്ല് കൂട്ടിലെ ഞാന്‍ ...!!!
.
എനിക്ക് ചുറ്റും
ചില്ല് കഷ്ണങ്ങള്‍
നിരത്തി വെച്ചാണ് ഞാന്‍
അന്ന് ആ കൂടുണ്ടാക്കിയത്.
.
ചില്ല് കൂട്ടിലെ മൈന
അല്ലെങ്കില്‍
പളുങ്ക് പാത്രത്തിലെ മത്സ്യം
എന്നൊക്കെ പറയും പോലെ
നല്ലൊരു ചേലിനു
അങ്ങിനെയും ആയിരിക്കട്ടെ
എന്ന് തന്നെ ഞാന്‍ നിരീച്ചു ...!
.
വലതു ഭാഗത്ത്‌ പച്ചയും
ഇടതു ഭാഗത്ത്‌ നീലയും
മുന്നില്‍ ചുവപ്പും
പിന്നില്‍ മഞ്ഞയും...!
.
കടും നിറങ്ങള്‍ മാത്രം
ഞാന്‍ ബാക്കി വെച്ചത്
ഇതിലുടയുന്നവക്ക്
പകരം വെക്കാനും.
.
അടിയിലും മുകളിലും
ഞാന്‍ നിരത്തിയത്
കറുപ്പും വെളുപ്പുമായത്
യാതൃശ്ചികം മാത്രവും ...!
.
കൂട്ടി വെച്ച്
കൂടുണ്ടാക്കി കഴിഞ്ഞപ്പോള്‍
എനിക്കിറങ്ങാന്‍
ഞാന്‍ ഒരു വാതില്‍ വെച്ചില്ല,
പുറം കാഴ്ചകള്‍ കാണാന്‍
ഒരു ജനലും .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

1 comment:

വി.എ || V.A said...

.നല്ല വ്യക്തതയും ആശയവുമുള്ള വരികൾ. ‘ഗൃഹാതുരത്വത്തിൽ ആമഗ്നമായ ഒരു മനസ്സിന്റെ കാഴ്ചപ്പാട്.’ താങ്കളുടെ രചനകൾ എന്റെ മെയിലിലേയ്ക്ക് ഫോളോ ചെയ്യുന്നത് സന്തോഷമാണ്. നല്ല എഴുത്തിന് ഭാവുകങ്ങൾ.....

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...