പുറകിലേയ്ക്കുള്ള കേൾവികൾ ...!!!
.
ബോധം വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് എന്റെ പുറകിലെയ്ക്കുള്ള കാതുകൾ രണ്ടും കൊട്ടിയടയ്ക്കുകയായിരുന്നു . ബോധം വന്നപ്പോൾ എന്ന് പറയുമ്പോൾ അതുവരെ ഞാൻ ബോധം കെട്ടു കിടക്കുകയായിരുന്നു എന്നല്ല, എനിക്ക് എന്നെക്കുറിച്ചും മറ്റുള്ളവരെകുറിച്ചും സ്വതന്ത്രമായി ചിന്തിക്കാനുള്ള പ്രായമായപ്പോൾ എന്നർത്ഥം . ചിന്തിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ എന്നൊന്നും പക്ഷെ ഇടക്കുകയറി ആരും ചോദിച്ചു കളയരുത്. എങ്കിലും ....!
.
പുറകിലെ കാതുകൾ ആയിരുന്നു അവയെങ്കിലും കേൾവി കുറഞ്ഞത് മുന്നിലെ കാതുകളിൽ ആയിരുന്നോ എന്നൊരു സംശയം . അതുവരെയും ഞാൻ കേട്ടുകൊണ്ടിരുന്നത് മുന്നിലെയും പുറകിലെയും കാതുകൾ കൊണ്ടായതിനാലാകാം . പക്ഷെ , അതൊരു സംശയം മാത്രമായതിനാൽ ഞാൻ ആരോടും ഒന്നും മിണ്ടാൻ പോയില്ല കുറെ സമയത്തേക്ക് .മിണ്ടിയാലല്ലേ പിന്നെ എന്തെങ്കിലും കേൾക്കേണ്ടി വരൂ എന്നതായിരുന്നു എന്റെ ചിന്ത . അങ്ങിനെയല്ല എന്ന് തിരിച്ചറിയും വരെ . ...!
.
സാധാരണ പുറകിലായിരുന്നു എന്ന് തോന്നുന്നു , പലപ്പോഴും വാക്കുകൾ കുറച്ചുകൂടി കൃത്യതയോടെ ഉരുണ്ടു കൂടിയിരുന്നത് . തന്നെ കുറിച്ചും തനിക്കു വേണ്ടപ്പെട്ടവരെ കുറിച്ചും . പറയുന്നതും പറയിക്കുന്നതും . മുന്നിൽ നിന്ന് പറയുന്നതാണ് കേൾക്കുന്നതിൽ അഭികാമ്യം എങ്കിലും പുറകിലെ വാക്കുകളും ചിന്തനീയം എന്നുതന്നെയായിരുന്നു എന്റെയും അറിവ് അതുവരെ . അതുകൊണ്ട് മുൻ കാതുകളേക്കാൾ ശ്രദ്ധയോടെ പുറകിലെ കാതുകൾ ഞാൻ കൂർപ്പിച്ചു വെച്ച് കാത്തിരുന്നു ...!
.
പതുക്കെയെങ്കിലും, തിരിച്ചറിയുന്ന ചില ശബ്ദങ്ങൾക്ക് പരിഹാസത്തിന്റെ ചുവയാണെങ്കിൽ ചിലതിന് ചതിയുടെ ചവർപ്പായിരുന്നു എന്നാണ് കാതുകൾ പറഞ്ഞിരുന്നത് . ചിലത് പുഞ്ചിരിയോടെയും ചിലത് പൊട്ടിച്ചിരിയോടെയും മറ്റു ചിലതാകട്ടെ സഹതാപത്തോടെയും . ചില ശബ്ദങ്ങൾക്കെങ്കിലും പ്രതികാരത്തിന്റെ ലാഞ്ചന ഉണ്ടായത് ഭയപ്പെടുത്തുകയും ചെയ്തു കാതുകളെ . എന്നിട്ടും അറിയാത്ത മുഖങ്ങളെ കാതുകൾ തിരിച്ചറിഞ്ഞ് രൂപങ്ങൾ നൽകിയത് വേദനയുടെ കാഴ്ചയിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് അറിയാനും വൈകി ...!
.
പുറകിൽ കേൾക്കുന്ന ശബ്ദങ്ങൾക്ക് അക്ഷരങ്ങളും ഭാഷയും ഇല്ലായിരുന്നു എന്നത് എന്നെ നിരാശപ്പെടുത്തിയില്ല . ചലനങ്ങളിൽ നിന്നും അല്ലെങ്കിൽ ഭാവങ്ങളിൽ നിന്നും അതിന്റെ അർത്ഥം ഉൾക്കൊള്ളാൻ എന്റെ മനസ്സിന് കഴിയുമായിരുന്നു അപ്പോൾ. ചിലപ്പോൾ മനസ്സറിയാത്ത കാര്യങ്ങൾ ചിലപ്പോൾ മറ്റൊരർത്ഥത്തിൽ, മറ്റുചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ... .. ആ ശബ്ദങ്ങൾ എപ്പോഴും പിന്തുടരുക തന്നെയായിരുന്നു . വെവലാതിയിലൂടെ, വേദനയിലൂടെ നിരാശയിലൂടെ ആ ശബ്ദങ്ങളെ പിന്തുടർന്ന് ഒടുവിൽ എത്തിനിൽക്കാൻ സ്വന്തം ഇടമുണ്ടാക്കുമ്പോൾ ആ ശബ്ദങ്ങൾ നേർക്കുന്നു ....!
.
കാലുകൾ ഇല്ലാത്തവർ , കൈകൾ ഇല്ലാത്തവർ , മനസ്സും ഹൃദയവുമില്ലാത്തവർ ... പുറകിലെ ശബ്ദങ്ങൾക്കൊക്കെ അത്തരം രൂപങ്ങളായിരുന്നു എന്നും എന്നതും ആശ്വാസം തന്നെ . അല്ലെങ്കിൽതന്നെ പുറകിലുള്ള വാക്കുകൾക്ക് രൂപമുണ്ടാവുക എന്നതും ഒരു സ്വപ്നമല്ലെ . എന്നിട്ടും ചിലപ്പോഴെങ്കിലും അല്ലങ്കിൽ പലപ്പോഴും ആ അരൂപികളുടെ ശബ്ദം മുൻകാതുകളിലും അലയടിക്കുന്നത് അരോചകം തന്നെ. അതുകൊണ്ട് തന്നെ ഞാൻ എന്റെ പിൻകാതുകൾ വലിച്ചടച്ചു . ഇനിയൊരിക്കലും തുറക്കാത്ത വിധം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
Wednesday, January 7, 2015
Sunday, January 4, 2015
ജീവന്റെ കണ്ണീർ ....!!!
ജീവന്റെ കണ്ണീർ ....!!!
തിരക്കുള്ളപ്പോഴെല്ലാം അങ്ങിനെയാണ് പതിവ് . വിശ്രമമില്ലാതെ ജോലി സ്ഥലത്ത് തന്നെ ഭക്ഷണവും ലഘു വിശ്രമവും വീണ്ടും ജോലിയും . കാലത്ത് അഞ്ചുമണിക്ക് തുടങ്ങി ജോലി തീരും വരെ അങ്ങിനെ തുടരും . ചിലപ്പോൾ ഇരുപതു മണിക്കൂർ വരെ തുടർച്ചയായി . അൻപതുഡിഗ്രിക്കുമേൽ ഉള്ള പൊള്ളുന്ന ചൂടിൽ ഒരു പുൽക്കൊടിയുടെ പോലും തണൽ പോലുമില്ലാത്ത ജീവനില്ലാത്ത മരുഭൂമിയിൽ . അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഓഫീസ് മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങി അവർക്കൊപ്പം ഞാനടക്കമുള്ള സിനിയർ സ്റ്റാഫും ഉണ്ടാകും സഹായത്തിന് ...!
.
അന്നും അതുപോലൊരു തിരക്കുപിടിച്ച ദിവസമായിരുന്നു . തലേന്ന് നടന്ന ഒരു അപകടത്തെ തുടർന്ന് ഉണ്ടായ നാശ നഷ്ടങ്ങൾ നികത്താനുള്ള തിരക്കുപിടിച്ച ജോലികൾ . ഏകദേശം ഒരു പത്തുമണിയായിക്കാണും അപ്പോൾ . എല്ലാവർക്കും വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം വരുത്തി , അത് അവിടെയിരുന്ന് കഴിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. അവിടെ, കൂറ്റൻ പൈപ്പുകളുടെയും യന്ത്രങ്ങളുടെയും മറവിൽ പൊള്ളിക്കുന്ന സൂര്യനു താഴെ , അതിനേക്കാൾ പൊള്ളുന്ന മണലിൽ , ഉള്ള സൌകര്യത്തിൽ ആഘോഷത്തോടെ ....!
.
ഏകദേശം അൻപതോളം പേരുണ്ട് എന്റെ ആ ഗ്രൂപ്പിൽ . കൂടുതലും ഭാരതീയരും പിന്നെ ഫിലിപ്പീൻസുകാരും നേപ്പാളുകാരും ബാക്കി സിറിയക്കാരും യെമനികളുമാണ് കൂട്ടത്തിൽ . തരാതരം പോലെ രുചിക്കനുസരിച്ചുള്ള ഭക്ഷണം കിട്ടാനുള്ള സൌകര്യമൊന്നും ഇല്ലാത്ത അവിടെ കുടിക്കാൻ കിട്ടുന്നതുപോലും പൊള്ളുന്ന വെള്ളമാണ് . കിട്ടിയ ഭക്ഷണം എല്ലാവരും കൂടി പങ്കിട്ടെടുത്ത് സന്തോഷത്തോടെ കഴിക്കാൻ ഇരിക്കവേ , ഞങ്ങളും അവർക്കൊപ്പം ചേർന്നു . കാലത്തുമുതലേ ഒന്നും കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്കുവേണ്ടി അവർ മാറ്റി വെച്ചിരുന്നത് ഞാനും ആർത്തിയോടെ കഴിക്കാൻ തുടങ്ങി ...!
.
കഴി ച്ചുകൊണ്ടിരിക്കെ നാട്ടിൽ നിന്നും വന്ന ഒരു ഫോണ്‍ എടുത്ത് സംസാരിച്ചുകൊണ്ട് ഞാൻ അപ്പുറത്തേക്ക് മാറിനിന്നു . സംസാരിക്കുന്നതിനിടയിൽ ചുറ്റും നോക്കവെയാണ് അപ്പുറം ദൂരെ മാറിയിരിക്കുന്ന അയാളെ കണ്ടത് . ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന ആ സിറിയക്കാരനെ എവിടെ വെച്ചും തിരിച്ചറിയാമായിരുന്നു ഞങ്ങൾക്ക് . നീണ്ടു വെളുത്ത താടിയും കുഴിഞ്ഞ കണ്ണുകളും എല്ലുകൾ പുറത്തുകാണുന്ന ശരീരവുമുള്ള നീണ്ടുമെലിഞ്ഞ അയാൾ എല്ലായ്പോഴും എല്ലാവരോടും സ്നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ ...!
.
ഭരണകൂട ഭീകരതയ്ക്കെതിരെ സംസാരിച്ച അയാളെ അയാളുടെ നാട്ടിൽനിന്നും നാടുകടത്തിയതായിരുന്നു . അതുകൊണ്ടുതന്നെ അയാൾക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ പറ്റില്ല. ചെന്നാലും പോലീസ് പിടിച്ച് ജയിലിലാക്കും . അയാൾക്ക് നാട്ടിൽ എട്ട് മക്കളും ഭാര്യയും അമ്മയും അച്ഛനും സഹോദരിമാരും ഒക്കെ അടങ്ങുന്ന വലിയൊരു കുടുംബമുണ്ട്. ദാരിദ്ര്യം നിറഞ്ഞ അയാളുടെ കുടുംബം ജീവിക്കുന്നത് അയാളുടെ വരുമാനം കൊണ്ടും . ...!
.
അയാളെ പൊന്നുപോലെ സ്നേഹിക്കുന്ന അയാളുടെ മക്കളോട് അയാൾക്കൊന്നു സംസാരിക്കാൻ പോലും പറ്റാറില്ല ഇപ്പോൾ. ജനിച്ചപ്പോൾ മുതൽ ഇളയകുട്ടി അയാളുടെ നെഞ്ചിൽകിടന്നെ ഉറങ്ങാറുള്ളൂ . അവൾ ഉറങ്ങിക്കിടക്കുമ്പോഴാണ് അയാളെ പോലിസ് കൊണ്ടുപോയത് . കച്ചവടം നടത്തി നല്ല നിലയിൽ കുടുംബം നടത്തിയിരുന്ന അയാൾക്കിനി ആ കുടുംബത്തെ കാണാൻ കൂടി കഴിയുമോ എന്നറിയില്ല . വല്ലപ്പോഴും അയാളുടെ ഭാര്യയോ മക്കളോ ഇങ്ങോട്ട് വിളിക്കുംപോഴാണ് അയാൾ അവരുടെ വിവരം അറിയുന്നത് . മടികൂടാതെ വിശ്രമമില്ലാതെ ഏതു പണിയും ചെയ്യുന്ന അയാൾ ആ ഫോണ്‍ വരുമ്പോൾ എല്ലാം നിർത്തി ആ വാക്കുകൾക്ക് കാതോർക്കും ...!
.
അങ്ങകലെ പൈപ്പ് ഇടാനെടുത്ത വലിയ കുഴിക്കരുകിൽ അതിലേക്ക് കാലും നീട്ടി ഇരിക്കുകയായിരുന്നു അയാൾ അപ്പോൾ . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ചുട്ടുപഴുത്ത ആ മരുഭൂമിയുടെ കണ്ണെത്താത്ത അങ്ങേ അറ്റത്തേയ്ക്ക് നോക്കിക്കൊണ്ട് . അങ്ങിനെയുള്ള അയാളുടെ ആ ഇരിപ്പിലെ പന്തികേട് എനിക്ക് പെട്ടെന്ന് മനസ്സിലായി . അയാൾക്കരികിൽ ചേർന്നിരുന്ന് ഞാൻ അയാളെ ചേർത്തുപിടിച്ചു . ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി . പിന്നെ പറഞ്ഞു ഇന്നലത്തെ കലാപത്തിൽ അയാളുടെ കുടുംബം ഇല്ലാതായെന്ന് . എന്നിട്ട് ആ വലിയ കുഴിയ്ക്കുള്ളിലേക്ക് ചാടിയിറങ്ങി മലർന്നു കിടന്നു. കണ്ണടച്ചുകൊണ്ട് ....!!!

Monday, December 29, 2014
പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
പ്രതികരണത്തിന്റെ പ്രത്യയശാസ്ത്രം ...!!!
.
ജീവിക്കാൻ ഏതൊരു ജീവിക്കും അവകാശമുണ്ട് എന്നത് പോലെ തന്നെ തനിക്ക് പ്രിയമോ അപ്രിയമോ ആയ എന്തിനോടും പ്രതികരിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട് . ഭാരതത്തിന്റെ ഭരണഘടന അതിന് സംരക്ഷണവും നല്കുന്നുണ്ട് . പ്രതികരിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട് എന്നതുപോലെ തന്നെ പരമ പ്രധാനമാണ് തന്റെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജീവിക്കാൻ എല്ലാ വ്യക്തികൾക്കും ഉള്ള അവകാശവും . ഇതും ഭരണഘടനയും നിയമവും ഒക്കെ അനുശാസിക്കുന്നത് തന്നെ . പ്രതികരണ ശേഷിയില്ലാതവരെ ആരും അംഗീകരിക്കില്ല എന്നതും സത്യം തന്നെ ..!
.
പ്രതികരണങ്ങൾ വ്യക്തി പരമോ സാമൂഹികമോ ഒക്കെയാകാം . അത് വ്യക്തിപരമായി ഒരാൾ മാത്രം നടത്തുന്നതും കൂട്ടായി സംഘടനകളോ സംവിധാനങ്ങളോ നടത്തുന്നതും ആകാം . ഓരോ പ്രതികരണങ്ങൾക്കും കാലത്തിനും ദേശത്തിനും സാമൂഹിക വ്യവസ്ഥിതികൾക്കും അനുസരിച്ച് വ്യത്യസ്ഥതയും മാറ്റവും ഉണ്ടാകാം . ചിലത് സമാധാന പരവും ചിലത് അക്രമാസക്തവും ആകാം . ചില ഏകാധിപതികളായ ഭരണാധികാരികൾ അല്ലെങ്കിൽ ചില പ്രത്യേക തത്വസംഹിതകളിൽ അല്ലെങ്കിൽ സംവിധാനങ്ങളിൽ നിലനിൽക്കുന്ന രാജ്യങ്ങൾ പ്രതികരണങ്ങളെ അവഗണിക്കുകയോ നിരോധിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും അവിടെയും ഏതെങ്കിലും മാർഗ്ഗങ്ങളിൽ പ്രതികരികരണങ്ങൾ ഉണ്ടാവുക തന്നെ ചെയ്യാറുണ്ട് ..!
.
ശ്രദ്ധിക്കപെടാൻ വേണ്ടി പ്രതികരണങ്ങൾക്ക് പലപ്പോഴും പല പ്രത്യേക മാർഗ്ഗങ്ങളും സ്വീകരിക്കുന്നവരും കുറവല്ല . പുതിയ ആശയങ്ങൾ പലതും കാലാകാലങ്ങളിൽ പ്രയോജനപ്പെടുതാറുണ്ട് പലരും . പ്രതികരണങ്ങൾ പലപ്പോഴും ഫലം കാണുമെങ്കിലും ചിലപ്പോഴെല്ലാം പരാജയങ്ങളും ആകാം . പ്രതികരിച്ചു എന്നതുകൊണ്ട് മാത്രം ചിലപ്പോൾ അക്രമങ്ങൾ ഉണ്ടാവുകയും , അതുപോലെ തന്നെ പ്രതികരണങ്ങൾ കൊണ്ട് അക്രമങ്ങൾ ഒഴിവാവുകയും ഉണ്ടാകാം . പ്രതികരണങ്ങൾ കൊണ്ട് സ്വയം നേട്ടമുണ്ടാക്കുന്നവരും മറ്റുള്ളവരെ പ്രതികരിക്കാൻ വിട്ട് മാറിനിന്ന് നേട്ടം കൊയ്യുന്നവരും വിരളമല്ല ...!
.
പ്രതികരണം മൌനമായും വാചാലമായും ആകാം . നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒക്കെ പ്രതികരണങ്ങൾ പലവിധമാകാം . പ്രതികരിക്കാതിരിക്കുന്നതും ചിലപ്പോൾ പ്രതികരണത്തിന്റെ മാർഗ്ഗമാകാം . പ്രതികരണം അനുകൂലവും പ്രതികൂലവും ആവുകയും ചെയ്യാം . എങ്ങിനെയായാലും പ്രതികരിക്കുക എന്നത് മാനുഷിക ധർമ്മം തന്നെയാണ് . നിസ്സാര കാര്യങ്ങൾക്ക് വരെ ആവശ്യമില്ലാത്ത കോലാഹലങ്ങൾ ഉണ്ടാക്കി അതൊരു വലിയ സംഭവമാക്കി മാറ്റുന്നതുപോലെ വലിയ സംഭവങ്ങൾ ആകേണ്ട വസ്തുതകൾ വേണ്ടവിധം പ്രതികരിക്കാതതിനാൽ ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിനു തന്നെ തീരാ നഷ്ടങ്ങൾ ഉണ്ടാകുന്നവയും ഉണ്ട് . ....!
.
ഇന്നത്തെ സാഹചര്യത്തിൽ പലരും ആത്മ രോഷം പ്രകടിപ്പിക്കാനും ധീരരെന്നും പ്രതികരിക്കാൻ തയ്യാരുള്ളവരെന്നും മറ്റുള്ളവരെ ബോധിപ്പിക്കാനും മാത്രവും ശ്രമിക്കാറുണ്ട് . ചിലപ്പോഴെല്ലാം മറ്റുള്ളവരെ കരിവാരിത്തേക്കാനും അവഹേളിക്കാനും വേണ്ടിയും ചിലർ ശ്രമിക്കാറുണ്ട് . ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ അതുപോലെയുള്ള മറവുകളിലൂടെ മാത്രം വീര ശൂര പരാക്രമികൾ ആകുന്ന ഇക്കൂട്ടരിൽ ചിലരെങ്കിലും പക്ഷെ നേരിട്ട് ഒരിക്കലും പ്രതികരിക്കാറില്ല എന്നതാണ് സത്യം . എന്തിനും ഏതിനും ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രതികരിക്കുന്നവരും ചിലപ്പോഴെല്ലാം വിപരീത ഫലം തന്നെയാണ് ഉണ്ടാക്കുന്നത് ...!
.
പ്രതികരണം ജീവികുലതിന്റെയും മാനവികതയുടെയും ഒക്കെ അവശ്യ ഘടകം തന്നെയെങ്കിലും ചിലപ്പോഴെല്ലാം അത് വഴിമാറി തെറ്റായ ദിശയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു . അനാവശ്യ കാര്യങ്ങൾക്ക് വേണ്ടിയോ അല്ലെങ്കിൽ ആവശ്യമുള്ള കാര്യത്തിനു തന്നെയെങ്കിലും പ്രതികരിക്കുന്ന രീതി നീതീകരിക്കാൻ പറ്റാത്തതോ അയാൽ അവിടെ ആ പ്രതികരണത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുകയും അതുപിന്നെ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു . അങ്ങിനെ വരുമ്പോൾ അത്തരം പ്രതികരണങ്ങൾ പിന്നീടുള്ള തലമുറയുടെ പ്രതികരണ ശേഷിയെതന്നെയാണ് ചോദ്യം ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കിയേ തീരു . പ്രതികരണത്തോടൊപ്പം നമുക്ക് വേണ്ടത് ആത്മാർഥമായ പ്രവർത്തി കൂടിയാണ് എന്ന് നാം ഒരിക്കലും മറന്നു കൂടാ .....!!!

Monday, December 22, 2014
തീ ...!!!
തീ ...!!!
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തീ
ഒരു ഉപകരണമാണ്
ചുട്ടു കരിക്കാനും
വ്രണപ്പെടുത്താനും
നശിപ്പിക്കാനും ...!
.
തീ
ഒരു ഉപകരണമാണ്
ചിന്തയ്ക്കും
ബുദ്ധിക്കും
വികാരങ്ങൾക്കും ...!
.
തീ
ഒരു ഉപകരണമാണ്
പ്രതികാരത്തിനും
സമാധാനത്തിനും ...!
.
തീ
ഒരു ഉപകരണമാണ്
ജീവനും
മരണത്തിനും
ശരീരത്തിനും
ആത്മാവിനും ...!
.
തീ
ഒരു ഉപകരണമാണ്
ശുദ്ധീക്കും
പുനർജ്ജനിക്കും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 20, 2014
ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രസക്തി ...!!!

ഒരു തികഞ്ഞ ഭാരതീയനെങ്കിലും , ഒരു രാഷ്ട്രീയക്കാരൻ ആകണമെന്ന് ആഗ്രഹിക്കുകയും പിന്നീട് എനിക്കതിനുള്ള കഴിവില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഒരു ജനസേവകൻ എങ്കിലും ആയിത്തീരാൻ ശ്രമിക്കുകയും , ഒടുവിൽ ആരുമായിതീരാതെ എനിക്ക് ഞാൻ തന്നെ ആരെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ . വേദ പുസ്തകത്തിന്റെ പരിശുദ്ധിയേക്കാൾ, പവിത്രതയോടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൂല ഗ്രന്ഥങ്ങൾ പലകുറി വായിച്ചുതീർത്തിട്ടും ചോദ്യങ്ങളിൽ സ്വയം കുരുങ്ങുമ്പോൾ ഇങ്ങിനെയൊരു വിലയിരുത്തലിന് എനിക്കുള്ള കഴിവിനെ ഞാൻ സംശയിക്കുന്നുമുണ്ട് . എങ്കിലും ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ അഭിപ്രായം മാത്രം ഇവിടെ പങ്കുവെക്കുന്നു ...!
.
ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിയുകയും അതിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിൽ കൂടി എത്തുകയും അത് അങ്ങിനെ തന്നെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തതാണ് ഭാരതീയ സാമൂഹിക ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രസക്തി . സാമൂഹിക ആചാര്യന്മാരും ആദ്യകാല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒക്കെ അതിൽ നിർണായകമായ സ്ഥാനം വഹിച്ചിട്ടുമുണ്ട് . അങ്ങിനെ ഒരു വ്യവസ്ഥ നിലനിൽക്കുന്നത് തന്നെയാണ് ഭാരതത്തിന്റെ സമാധാന അന്തരീക്ഷത്തിന്റെ നട്ടെല്ലും ...!
.
രാഷ്ട്രീയപരമായി , ഭാരതത്തിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവയുടേതായ താത്വാദിഷ്ടിത നിലപാടുകളുണ്ട് . അവരെ അങ്ങിനെ ആയതിൽ നിന്നോ അങ്ങിനെ തുടരുന്നതിനെയോ ആർക്കും കുറ്റപ്പെടുത്താനും കഴിയില്ല . അവരുടെ ഉത്പതിയും നിലനിൽപ്പും ആശയവും അങ്ങിനെതന്നെയാണ് താനും . ഒരു പ്രത്യേക മത വിഭാഗതിനുവേണ്ടി അല്ലെങ്കിൽ ഒരു പ്രത്യേക ആശയത്തിന്റെ പേരിൽ ഒക്കെ പിറവിയെടുത്ത ഒരു രാഷ്ട്രീയ പാർട്ടി അവർക്കുവേണ്ടി മാത്രം അല്ലെങ്കിൽ അതിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് അവരുടെ ശരിതന്നെയും ആകുന്നല്ലോ ...!
.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മുതലാളിത്തമായാലും തൊഴിലാളിത്തമായാലും ഓരോ പാർട്ടികൾക്കും അവരവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ആശയങ്ങളും നടപ്പിലാക്കുകയും അതിനനുസരിച്ച് മുന്നോട്ടു നീങ്ങുകയും വേണ്ടത് തന്നെ. അത് രാഷ്ട്രത്തേക്കാൾ സമൂഹത്തേക്കാൾ വ്യക്തികളേക്കാൾ അവരവരുടെ ധർമ്മവും കടമയും മറന്ന് , ഓരോ പാർട്ടികളുടെയും വ്യക്തിപരമായ കാര്യം മാത്രമാകുന്നതാണ് ഇതിൽ ഏറെ വേദനാജനകം എങ്കിലും ...!
.
രാഷ്ട്രീയ പാർടികൾ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് എന്നാണ് വെപ്പ് എങ്കിലും പല പ്രഫല പാര്ടികളെയും നിയന്ത്രിക്കുന്നത് തീർച്ചയായും ചില നിർണ്ണായക ശക്തികളാണ് എന്നത് പരസ്യമായ രഹസ്യമാണ് . അത് മത ജാതീയ സാമൂഹിക സംഘടനകൾ മുതൽ കച്ചവടക്കാരും കോർപറേറ്റുകൾ വരെ വിവിധ ഘടകങ്ങളാകാം . പ്രത്യയ ശാസ്ത്രങ്ങളും പ്രകടന പത്രികകളും പലതുണ്ടെങ്കിലും അവയിലെല്ലാം പലപ്പോഴും സ്വാർത്ഥ താത്പര്യങ്ങളും ഒളിച്ചു വെക്കപ്പെടുന്നു എന്നത് നിരാശാജനകം തന്നെയെങ്കിലും ...!
.
ഒരു വശത്ത് മുതലാളിത്തവും മറുവശത്ത് മറ്റു സ്വാർത്ഥ താത്പര്യക്കാരും അണിനിരക്കുമ്പോൾ തനിച്ച് ഒന്നിനും ത്രാണിയില്ലാത്ത സാധാരണക്കാർ തീർച്ചയായും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന ഒരിടം ഇവിടെ എപ്പോഴും ശക്തമായി അവശേഷിക്കുന്നു എന്നതാണ് സത്യം. ആരോടും വിവേചനമില്ലാതെ ജാതിയുടെയും മതത്തിന്റെയും കുത്തകകളുടെയും അധികാരികളുടെയും സ്വാധീനമില്ലാതെ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ഇപ്പോഴും പല പാർടികൾക്കും സാധിക്കും എന്നും അവർ അങ്ങിനെ ചെയ്യും എന്നും സാധാരണ ജനങ്ങൾ പ്രതീക്ഷ വെച്ച് പുലർത്തുന്നുമുണ്ട് ....!
.
എന്നാൽ അധികാരത്തിന്റെ ഗർവ്വ് പല പാർട്ടികളെയും ബാധിക്കുകയും അവർ സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോവുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ . തൊഴിലാളി വർഗ്ഗത്തിന് വേണ്ടി അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി എന്ന ലേബലിൽ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം നിലകൊള്ളുകയും അവരുടെ കൊള്ളരുതായ്മകൾക്കും അഹങ്കാരത്തിനും കൂട്ടുനിൽക്കുകയും ചെയ്യുക വഴി സാധാരണക്കാരന്റെ മനസ്സിലെ സ്ഥാനം തന്നെയാണ് ഇവരിൽ ചിലരെങ്കിലും എന്നന്നേയ്ക്കുമായി നഷ്ടപ്പെടുത്തുന്നത് ...!
.
പ്രവർത്തകർക്കും അതിന്റെ അനുഭാവികൾക്കും മാത്രമുള്ള സംവിധാനം എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതാണ് പല മുഖ്യധാരാ പാർടികളും ജനമനസ്സുകളിൽ നിന്നും സാധാരണക്കാരിൽ നിന്നും അകന്നു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . സ്വന്തം സ്വത്വം നഷ്ടപ്പെടുത്തി സ്വയം ആരെന്ന് ചോദിക്കുന്ന അവസ്ഥയിലേക്ക് ചില പ്രധാന രാഷ്ട്രീയ കക്ഷികളെങ്കിലും അധപതിച്ചിരിക്കുന്നു എന്നത് തീർത്തും സങ്കടകരവുമാണ് . അത് ശരിയായാലും തെറ്റായാലും അങ്ങിനെ എണ്ണം പറഞ്ഞുള്ള വിശകലനത്തിനും അവതരണത്തിനും ഒരു രാഷ്ട്രീയ പാർടിക്കാരനല്ലാത്ത ഞാൻ തുനിയുന്നത് ശരിയല്ല എന്നതിനാൽ അതിനു മുതിരുന്നുമില്ല ...!
.
വിശദീകരണത്തിനും വിശകലനത്തിനും മുതിരുന്നതിനു പകരം ഭാരതത്തിലെ മാറുന്ന ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ ഇപ്പോഴും അവശേഷിക്കുന്ന സാധാരണക്കാരന്റെ ആ ഇടം തീർച്ചയായും ആരെങ്കിലും പൂരിപ്പിക്കുക തന്നെ വേണം . അധിക്കാരത്തിൽ എത്താനോ ഭരിക്കാനോ സാധിച്ചില്ലെങ്കിലും ഭാരതത്തിന്റെ ഭരണ രാഷ്ട്രീയ തീരുമാനങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾപ്പിക്കേണ്ടത് ഭാരതത്തിന്റെ ഭാവിക്ക് തന്നെ അത്യന്താപേക്ഷിതമായിരിക്കെ അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകേണ്ടതാണ് ...!
.
ഭാരതത്തിലെ പൊതു സമൂഹം തീർച്ചയായും രാഷ്ട്രീയത്തിൽ താത്പര്യമുള്ളവർ തന്നെയാണ് . സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഒരു പരിധിവരെ തങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ എപ്പോഴും തയ്യാറാവുകയും ചെയ്യാറുണ്ട് . എന്നാൽ അധികാര ദുർവിനിയോഗവും അഴിമതിയും അക്രമവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയ അവസ്ഥ തീർച്ചയായും ഇതിനൊരു വിലങ്ങുതടിയാണ് . ഈ അവസ്ഥ തുടരുന്നത് ഭാരതത്തിന്റെ ഭാവിയെ തന്നെ ദോഷമായി ബാധിക്കുകയും ചെയ്യും. ...!
.
ലോകത്തിലെ പല രാജ്യങ്ങളും അവിടുത്തെ അക്രമവും അഴിമതിയും നിറഞ്ഞ പൊതു ഭരണ സംവിധാനത്തിൽ നിന്നും മാറിയത് അതിനേക്കാൾ മോശമായ അവസ്ഥകളിലെയ്ക്കാണ് എന്നത് നാം തീർച്ചയായും ശ്രദ്ധിക്കേണ്ട വസ്തുതയാണ് . അഴിമതിയും അക്രമവും സ്വജനപക്ഷപാതവും കച്ചവടവും പണവും ജാതിയും മതവും തകർത്ത് ഭരിക്കുന്ന ഇന്നത്തെ ഈ രാഷ്ട്രീയ അവസ്ഥ ഭാരതത്തിലെ ജനങ്ങളെയും രാഷ്ട്രീയത്തിൽ നിന്നും മാറി ചിന്തിക്കാൻ ഇടവരുത്തിയാൽ അതിന്റെ ഫലം പ്രവചനാതീതമായിരിക്കും . അതിനുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ അഴിമതിയുടെ മൂർതരൂപങ്ങളായ നമ്മുടെ രാഷ്ട്രീയ പാർടികൾ തീർച്ചയായും ശ്രദ്ധിച്ചേ പറ്റൂ ...!

Wednesday, December 17, 2014
വിതച്ചത് കൊയ്യുന്നവർ ....!!!
വിതച്ചത് കൊയ്യുന്നവർ ....!!!
.
ഭാരതീയ പുരാണത്തിൽ ഒരു കഥയുണ്ട് . അതി കഠിനമായ തപസ്സിലൂടെ തന്റെ ഇഷ്ട ദൈവമായ ശിവനെ പ്രസാദിപ്പിച്ച് ഭസ്മാസുരൻ എന്ന അസുരൻ താൻ ആഗ്രഹിച്ച വരം നേടുന്ന കഥ . പ്രീണനത്തിലും ഭക്തിയിലും സംതൃപ്തനായ ലോകനാഥൻ ആ അസുരന് ആവശ്യത്തിനുള്ള വരവും നൽകി . വരം കിട്ടിയപ്പോൾ അസുരന്റെ ആസുരഭാവം പുറത്തു വരികയും അയാൾ തന്റെ വരം അത് നൽകിയ ആളിൽ തന്നെ പരീക്ഷിച്ച് അതിന്റെ ശക്തി ഉറപ്പു വരുത്താൻ ശ്രമിക്കുകയും ചെയ്തു . ഇതൊരു കഥയാണ് . പക്ഷെ , പുരാണങ്ങളിലെ ഓരോ കഥകളും മാനവ കുലത്തിനുള്ള പാഠങ്ങൾ കൂടിയാണ് എപ്പോഴും ...!
.
അധിനിവേശത്തിന് ലോകശക്തികൾ പലപ്പോഴും പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട് . കച്ചവട തന്ത്രങ്ങൾ , യുദ്ധം തുടങ്ങി അതിലെ ഏറ്റവും നിഷ്ടൂരവും ക്രൂരവുമായ ഒരു മാർഗ്ഗമാണ് ഭീകരപ്രവർത്തനം അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനം . അതിനായി തീവ്രവാദി നേതാക്കളെയും ഗ്രൂപ്പുകളെയും ഒക്കെ ചെല്ലും ചിലവും കൊടുത്ത് വളർത്തിയെടുക്കുകയും തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഒരു ആയുധമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട് ഇവർ പലപ്പോഴും . അധിനിവേശത്തിനു മാത്രമല്ലാതെ ശത്രു രാജ്യങ്ങളെ ആക്രമിക്കാനും അയൽ രാജ്യങ്ങളിൽ കലാപം സൃഷ്ടിക്കാനും ഒക്കെയും പലപ്പോഴും പലരും ഇവരെ പോറ്റി വളർത്താറുണ്ട് ....!
.
എപ്പോഴും സമൂഹത്തിലും , സമൂഹത്തിലെ തീർത്തും സാധാരണക്കാർക്കിടയിലും ഭീതി വളർത്തി അതുവഴി സർക്കാരിലും അധികാരികളിലും സമ്മർദ്ധം സൃഷ്ടിക്കുകയും അങ്ങിനെ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിപ്പിചെടുക്കുകയും ചെയ്യുകയാണ് ഓരോ ഭീകര - തീവ്രവാദ പ്രസ്ഥാനങ്ങളുടെയും എളുപ്പവഴികൾ . അതിലവർ മിക്കപ്പോഴും വിജയിക്കുകയും ചെയ്യുന്നു . എന്നാൽ പതിയെ പതിയെ അവരും പരാചയം രുചിക്കുമ്പോൾ അവർ പക്ഷെ കൂടുതൽ കൂടുതൽ ക്രൂരരാവുകയും സമൂഹത്തിന് കൂടുതൽ ദ്രോഹങ്ങൾ വരുത്താൻ തുനിയുകയുമാണ് ചെയ്യുന്നത് ...!
.
മതത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒക്കെ ലേബൽ ഒട്ടിക്കുമെങ്കിലും ഇക്കൂട്ടർക്കൊന്നും അത്തരത്തിലുള്ള ഒരു സാമൂഹിക നീതിയും അവകാശപ്പെടാനില്ല എന്നതാണ് സത്യം . അളവില്ലാത്ത ധനവും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയും ഇക്കൂട്ടരെ പിന്നീട് ഒരുതരം ബ്രാന്തിൽ തന്നെ എത്തിക്കുന്നു . ഒരു പരിധി കഴിഞ്ഞാൽ പിന്നെ ഇവരൊക്കെയും തങ്ങളുടെ സൃഷ്ടാക്കളിൽ നിന്നും വഴി മാറുകയും പിന്നെ ലോകത്തിൽ തങ്ങളുടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു ....!
.
അങ്ങിനെ സ്വന്തം സൃഷ്ടാക്കളിൽ നിന്നും മാറി സ്വയം അധികാരം സ്ഥാപിക്കാനും പ്രവർത്തിക്കാനും ശ്രമിക്കുമ്പോഴാണ് ഇക്കൂട്ടർ സ്വന്തം സൃഷ്ടാക്കൾക്കും എതിരാകുന്നത് . അവർക്കും നിയന്ത്രണം നഷ്ടമാകുന്നതോടെ ഇവർ സർവ്വനാശകാരികളാകുന്നു . മറ്റ് തീവ്രാദി ഗ്രൂപ്പുകളുടെ ഇടയിൽ മേൽക്കൈ നേടാനും ലോകത്തിൽ ആധിപത്യം ഉറപ്പിക്കാനും വേണ്ടി ഇക്കൂട്ടർ പിന്നെ മനുഷ്യത്വം തന്നെ മറക്കുകയും ക്രൂരതയുടെ പര്യായങ്ങളുമാകുന്നു ...!
.
ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് മുൻപുതന്നെ നശിപ്പിക്കേണ്ടവയാണ് ഇത്തരം ആയുധങ്ങൾ . അല്ലെങ്കിൽ അത് എല്ലാവർക്കും ഉപദ്രവമാവുകയും സർവ്വനാശം വരുത്തുകയും ചെയ്യും . ഇപ്പോൾ ലോകത്തിനു മുന്നിലുള്ള പാഠങ്ങളിൽ നിന്നുതന്നെ തിരിച്ചറിവുണ്ടായി അതിന് ഈ ലോകം തയ്യാറായില്ലെങ്കിൽ ലോക സമാധാനത്തിനും മാനവികതയുടെ സ്വൈര്യ ജീവിതത്തിനും ഇത് വിലങ്ങുതടിയാവുകതന്നെ ചെയ്യും....!!!

Wednesday, December 10, 2014
ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
ഭീകരാക്രമണങ്ങളുടെ ബാക്കിപത്രം ....!!!
.
ഭീകരാക്രമണങ്ങൾ എപ്പോഴും എവിടെയും സംഭവിക്കാവുന്നവയാണ് . ശക്തമായ സംവിധാനങ്ങളിലൂടെ എവിടെ എങ്ങിനെ എന്നൊക്കെ ഒരു പരിധിവരെ മുൻകൂട്ടി കണ്ടെത്തി തടയാമെങ്കിലും ചിലതെങ്കിലും കൈവിട്ടു പോവുക തന്നെ ചെയ്യും . ഒരു സംഘടനതന്നെ വേണമെന്നില്ല , മറിച്ച് അങ്ങിനെ ചിന്തിക്കാൻ കഴിയുന്ന ക്രിമിനൽ ചിന്താഗതിയുള്ള ഒരു വ്യക്തി വിചാരിച്ചാൽ പോലും ആക്രമണങ്ങൾ നടത്താവുന്നതേയുള്ളൂ എവിടെയും എപ്പോഴും .... !
.
സ്വാതന്ത്ര്യം ഏതൊരു ജീവിയുടെയും ജന്മാവകാശമാണ് . അതിനു വേണ്ടി നിലകൊള്ളാനും പോരാടാനും നേടിയെടുക്കാനും ഏതൊരു ജീവിക്കും ജന്മസിദ്ധമായ ഒരു വാസനയും ഉണ്ടാകും . ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇതുതന്നെയാണ് ഓരോ പ്രസ്ഥാനങ്ങളും തീവ്രവാദികളും ഭീകരവാദികളും പ്രാദേശിക വാദികളും ഒക്കെ അവരവരുടെ സ്വാർത്തതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നതും . അത്തരതിലുള്ള അടിച്ചമർത്തപ്പെട്ടവരെ സമൂഹത്തിൽ നിന്നും കണ്ടെത്തി അവർക്കിടയിൽ വേരുറപ്പിക്കാൻ ഇക്കൂട്ടർക്ക് സാധിക്കുന്നിടത്തുനിന്നാണ് ഇതിന്റെ തുടക്കവും ...!
.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത , സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾ , സാമുദായികവും മതപരവുമായ സംഭവങ്ങൾ , സാംസ്കാരിക അപചയങ്ങൾ, സാമ്പത്തിക മുതലെടുപ്പുകൾ , സമൂഹത്തോടുള്ള പ്രതിഷേധം, അവകാശങ്ങൾ നേടിയെടുക്കാനുള്ള അവസാനത്തെ ശ്രമം , അടിച്ചമർത്തപ്പെടുന്നതിലെ അമർഷം, രാഷ്ട്രീയ ലക്ഷ്യങ്ങൾ , അധിനിവേശത്തിനുള്ള അവസരമൊരുക്കൽ, ദാരിദ്ര്യം ... തുടങ്ങി ഇതിനുള്ള കാരണങ്ങൾ പലതുമാണ് ....!
.
പക്ഷേ , നിരാശ്രയരും നിരാലംബരുമായ പാവങ്ങളായിരിക്കും എപ്പോഴത്തെയും പോലെ ഇവിടെയും ഇരകൾ എന്നതാണ് വേദനാജനകം . മിക്കവാറും സംഘടനകൾക്കൊന്നും അവർ ഉത്ഭവിക്കുന്ന സമയത്തെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള തത്വങ്ങളോ ആശയങ്ങളോ ആയിരിക്കില്ല പ്രാവർത്തികമാക്കാൻ ഉണ്ടാവുക എന്ന സത്യം പക്ഷെ അതിലേയ്ക്ക് ആകർഷിക്കപ്പെടുന്നവർ മനസ്സിലാക്കില്ല പലപ്പോഴും . ചില സംഘടകൾ അങ്ങിനെയല്ലെങ്കിലും , മിക്കവാറും എല്ലായിടത്തും പക്ഷെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർ ഭൂരിഭാഗവും ഇതേ കുറിച്ച് ഒരു ബന്ധവുമില്ലാത്ത ഒന്നുമറിയാത്ത സാധാരണക്കാർതന്നെ ആയിരിക്കുകയും ചെയ്യും ....!
.
ഓരോ ആക്രമണങ്ങൾക്ക് മുൻപോ ആക്രമണം നടക്കുമ്പോഴോ എന്നതിനേക്കാൾ സത്യത്തിൽ ഭീകരമായ അവസ്ഥയുണ്ടാകുന്നത് അതിനു ശേഷമാണ് എന്നതാണ് സത്യം. ആ നടുക്കം സൃഷ്ടിക്കുന്ന വേദനയെക്കാൾ , അതിൽ നഷ്ട്ടപെടുന്ന ജീവനുകളുടെ ആശ്രിതരുടെ ദുഃഖവും നഷ്ടവും ഒരിക്കലും മായ്ക്കാൻ കഴിയുന്നതല്ല . ദുഷ്കരമായ സാഹചര്യങ്ങളിൽ ജോലിചെയ്യേണ്ടി വരുന്ന സൈനികരും പോലീസുകാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എന്നപോലെ കാത്തിരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം വാങ്ങാൻ വെളിയിൽ വരുന്ന മാതാപിതാക്കൾ വരെ ഇത്തരം ആക്രമണങ്ങളുടെ ഇരകളാകുന്നു പലപ്പോഴും . യാതൊരു വിധത്തിലും അതു മായി പുലബന്ധം പോലുമില്ലാത്തവർ അതിന്റെ ഇരകളാകുന്നത് അപലപനീയം തന്നെ ...!
.
ചിലപ്പോഴൊക്കെ രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഭരണകൂടങ്ങളും കൃത്രിമമായി ഇത്തരം ആക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട് എന്നതും സത്യം . അതിലും പക്ഷെ ഇരകളാകുന്നത് സാധാരണക്കാർ തന്നെ . ആക്രമണം നടന്ന സ്ഥലത്തെ ആളുകൾ , അത് നടത്തിയവർ ഏതെങ്കിലും ഒരു പ്രത്യേക മതത്തെയോ ജാതിയേയോ സംഘടനയേയോ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ പിന്നെ സംശയത്തിന്റെ നിഴലിൽ ആ വിഭാഗത്തെ മുഴുവൻ നിർത്തുന്നിടത്തുനിന്നും തുടങ്ങുന്നു മറ്റു പ്രശ്നങ്ങൾ . ....!
.
ആക്രമണവുമായി ബന്ധപ്പെട്ട പ്രദേശത്തെ മുഴുവൻ ജനങ്ങളും പിന്നെ അതിന്റെ പ്രയാസങ്ങൾക്ക് നിരന്തരം പാത്രമായിക്കൊണ്ടേയിരിക്കും . അന്വേഷണ ഏജെൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾ , അന്വേഷണത്തിന്റെ പേരിൽ ചിലപ്പോഴെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങളും ക്രൂരതകളും , ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അറെസ്റ്റുകൾ , സംശയത്തിന്റെ പേരിൽ ജയിലിലടക്കപ്പെടുന്ന നിരപരാധികൾ തുടങ്ങി മാനസികവും ശാരീരികവും സാമൂഹികവുമായ ഒറ്റപ്പെടലുകളും പിരിമുറുക്കങ്ങളും ഇവർ അനുഭവിക്കേണ്ടി വരുന്നു തുടർച്ചയായി ...!
.
തീവ്രവാദം അല്ലെങ്കിൽ ഭീകരവാദം തീർച്ചയായും ഒരു ജനവിഭാഗത്തെ അല്ലെങ്കിൽ ഒരു സമൂഹത്തെ പുറകിലേക്ക് നയിക്കുക മാത്രമല്ല ചെയ്യുന്നത് ആ സമൂഹത്തെയൊന്നാകെ നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു . എങ്ങിനെയായാലും ആ വിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുക തന്നെയാണ് ചെയ്യപ്പെടുന്നത് എന്നതൊരു സത്യമാണ് . അതുകൊണ്ട് തന്നെ ഇത് നിശ്ചയമായും തടയേണ്ടത് തന്നെയാണ് . അതിൽ ഭരണകൂടത്തിനു മാത്രമല്ല ഈ സമൂഹത്തിനും അതിന്റേതായ ഉത്തരവാദിത്വമുണ്ട് ...!
.
അന്താരാഷ്ട്ര തലത്തിൽ വലിയ വലിയ ഭീകര പ്രസ്ഥാനങ്ങളെയും ഭീകര നേതാക്കളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതും വൻ ശക്തി രാഷ്ട്രങ്ങൾ തന്നെ , ഒരു പരിധിവരെ പിന്നീട് അതിന്റെ ഫലം അനുഭവിക്കുന്നതും അവർ തന്നെ . എങ്കിലും അതും സമൂഹത്തിനും സാധാരണ ക്കാരായ ജനങ്ങൾക്ക് തന്നെയാണ് ബാധ്യതയായും ദുരിതമായും എപ്പോഴും മാറുന്നത് ...!
.
ന്യായമായ അവകാശങ്ങൾ സാധിച്ചുകൊടുക്കുകയും തെറ്റായ ദിശയിൽനിന്നും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് . തെറ്റായ ദിശയിലേക്കു സഞ്ചരിക്കുന്നവരെ കണ്ടെത്താനും അവരെ നേർ വഴിയിലേക്ക് നയിക്കാനും ഒരുപരിധിവരെ ശ്രമിച്ചാൽ നമുക്ക് സാധിക്കുക തന്നെ ചെയ്യും . അതുവഴി ശാന്തിയും സമാധാനവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും . അതിനാകട്ടെ നമ്മുടെ ശ്രമവും ....!!!

Tuesday, December 9, 2014
തിരിച്ച് പോകണം ...!!!
തിരിച്ച് പോകണം ...!!!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, December 7, 2014
നാണമാകുന്നുണ്ടെനിക്കിന്ന് ...!!!
നാണമാകുന്നുണ്ടെനിക്കിന്ന് ...!!!
.
നാണമാകുന്നുണ്ടെനിക്കിന്ന് ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
നാണമാകുന്നുണ്ടെനിക്കിന്ന് ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ
Thursday, December 4, 2014
പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!
പുണ്ണ്യം തേടുന്ന വിശ്വാസികൾ ...!!!
.
ദൈവം എന്നത് സത്യത്തെക്കാൾ വിശ്വാസമാണ് എനിക്ക് . ഇത് എന്റെ മാത്രം അഭിപ്രായവുമാണ് . ദൈവ വിശ്വാസം പൊതുവെ ഈ ഭൂമിയിലെ ഒട്ടുമിക്ക മനുഷ്യ ജാതിക്കും ഉള്ളതുമാണ് . മത - ജാതി - ദേശ വ്യത്യാസമനുസരിച്ച് വിശ്വാസത്തിന്റെ, ആചാരാനുഷ്ഠാനങ്ങളുടെ ജീവിതരീതികളുടെ അല്ലെങ്കിൽ ഭക്തിയുടെ ഒക്കെ സ്വഭാവത്തിൽ കാര്യമായ മാറ്റമുണ്ടെങ്കിലും . ....!
.
ദൈവത്തെ ആരാധിക്കാൻ വിശ്വാസികൾക്ക് പലപ്പോഴും പല വഴികളാണ് . ഇതും വർഗ്ഗ , മത ജാതി ദേശ വ്യത്യാസമനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നു . ദൈവത്തെ ജീവൻ പോലെ വിശ്വസിക്കുന്നവരും ജീവിതം പോലെ സ്നേഹിക്കുന്നവരും ഉണ്ട്. ദൈവമാണ് എല്ലാമെന്നും, എന്നാൽ ദൈവം എന്നൊന്നില്ല എന്ന് പറയുന്നവരും ഉണ്ട് ...!
.
വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് . അത് മറ്റുള്ളവർക്ക് അല്ലെങ്കിൽ സമൂഹത്തിന് ദോഷമുണ്ടാക്കുന്നില്ല എങ്കിൽ അതിൽ ആരും ഇടപെടേണ്ട കാര്യവുമില്ല . എങ്കിലും വിശ്വാസവും ദൈവഭയവും മനുഷ്യനെ ചിട്ടയായ ഒരു ജീവിതരീതിയും അച്ചടക്കമുള്ള ഒരു സമൂഹത്തെയും ഉണ്ടാക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് എന്നതിനാൽ അതെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു ....!
.
ദൈവത്തെ ശരണം പ്രാപിക്കാൻ മനുഷ്യൻ എപ്പോഴും ദൈവത്തിന്റെ സ്വന്തം വാസസ്ഥാനത്തേയ്ക്ക് യാത്രയാവുക പതിവാണ് . എല്ലാ മതങ്ങളും ദൈവം വസിക്കുന്നത് മനുഷ്യന്റെ മനസ്സിലാണ് എന്ന് ഊന്നി പറയുന്നുണ്ട് എങ്കിലും അത് ശ്രദ്ധിക്കാതെ മനുഷ്യൻ എപ്പോഴും ദൈവത്തെ തേടിയുള്ള യാത്രയിലുമാണ് . ചിട്ടയായ ജീവിത രീതികളോടെ വ്രതാനുഷ്ഠാനങ്ങളും ആചാര ഉപചാരങ്ങളും ഒക്കെയായി തന്നെയാണ് അത്തരം ദൈവസന്നിധിയിലേക്ക് പലപ്പോഴും മനുഷ്യൻ യാത്രയാകുന്നതും .....!
.
ഓരോ മത വിശ്വാസികൾക്കും അവരവരുടെ മതത്തിനനുസരിച്ചുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളുമുണ്ട് ഇത്തരം യാത്രകൾക്ക് .വ്യക്തമായ ചടങ്ങുകളും ജീവിതചര്യകളും ഉണ്ട് ഇവയ്ക്കോരോന്നിനും . ആരുടേയും നിർബന്ധത്താലല്ല പലപ്പോഴും മനുഷ്യൻ ഇങ്ങിനെയുള്ള തീർത്തയാത്രകൾ തുടങ്ങുന്നത് . അതുകൊണ്ട് തന്നെ അവർ വ്യക്തമായും അതിന്റെ ഉദ്ധേശശുദ്ധി മനസ്സിലാക്കി അവയെല്ലാം പാലിക്കാൻ തയ്യാറായി തന്നെയാണ് അല്ലെങ്കിൽ ആകണം ഇത്തരം യാത്രകൾക്ക് മുതിരേണ്ടതും . ഇത് അങ്ങിനെ വിശ്വസിക്കുന്നവരുടെ ജീവിതത്തെ തന്നെ നേരിട്ട് ബാധിക്കുന്നതിനാൽ സാമൂഹികമായും ഇതിന് പ്രാധാന്യവുമുണ്ട് ...!
.
ഏതു മതത്തിലായാലും , ഇത്തരം തീർത്തയാത്രകൾ ചെയ്യുന്നവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരോടും ദയയും കരുണയും ഉണ്ടാകണമെന്നും പിന്നെ ലഹരിവസ്തുക്കൾ വർജ്ജിക്കൽ , അക്രമങ്ങളും അനീതിയും ഒഴിവാക്കൽ , കള്ളവും ചതിയും ചെയ്യാതിരിക്കൽ എന്നിങ്ങനെ ഏറ്റവും നല്ല പല ഗുണങ്ങളും അനുഷ്ടിക്കണമെന്നും വളരെ ശക്തമായും നിർബന്ധിക്കുന്നതുകൊണ്ട് സാമൂഹികമായി മനുഷ്യൻ ഇത്തരം യാത്രകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എല്ലായ്പ്പോഴും ....!
.
എന്നാൽ ലോകം മാറുന്നതിനനുസരിച്ച് ഇത്തരം യാത്രകളും പ്രഹസനമാകുന്നു ചിലർക്കെങ്കിലും ഇപ്പോൾ . ദൈവം എന്നത് പോലെ വിശ്വാസവും സ്വകാര്യമാണ് . ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല പൊതുവിൽ ഇവിടെ. പക്ഷെ ഇപ്പോൾ പലരും മറ്റുള്ളവരെ ബോധിപ്പിക്കാൻ എന്നപോലെയാണ് ഇതൊക്കെ ചെയ്യുന്നത് . ഒരുകാര്യം ചെയ്യുമ്പോൾ അത് അതിന്റെ ഉചിതമായ തരം പോലെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യണമെന്നില്ല . എന്നിട്ടും അങ്ങിനെ ചെയ്യുന്നത് വിശ്വസിക്കുന്നവർക്ക് ഗുണത്തേക്കാൾ ഏറെ ദോഷവുമാണ് വരുത്തി വെക്കുക എന്നും ഓർക്കുന്നത് നന്ന് ...!
.
ലഹരി വസ്തുക്കളുടെ ഉപയോഗം , മതസ്പർദ്ധയും അതിനോടനുബന്ധിച്ച അക്രമങ്ങളും വളർത്തൽ തുടങ്ങി പല ദുർഗ്ഗുണങ്ങളും വർദ്ധിച്ചു വരുന്നു ഇവിടെ ഇത്തരം ആത്മീയ യാത്രകളിൽ . ചിലരെങ്കിലും ഇതിനെ സാമൂഹികമായി അല്ലെങ്കിൽ മാനുഷികമായി കാണുന്നതിനു പകരം മതപരം മാത്രവുമാക്കുന്നു . ചിലർ ചെയ്യുന്നത് പിന്നീട് പലരും ഏറ്റെടുക്കുന്നതിനു മുൻപ് അതിനെ നിരുത്സാഹപ്പെടുതുന്നത് സമൂഹത്തിനു തന്നെ നല്ലതാകും എന്നതിനാൽ സാമൂഹിക - മത ആചാര്യന്മാർ ഇതും അടിയന്തിരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ....!!!

Thursday, November 27, 2014
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! ( part 2 )

സമൂഹത്തിലും കുടുംബത്തിലും പുരുഷനേക്കാൾ മേധാവിത്ത്വവും ഉത്തരവാദിത്വവും പുരുഷനേക്കാൾ സ്ത്രീക്ക് തന്നെയാണെന്നും സ്ത്രീകൾ അതിനനുസരിച്ച് ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ . സ്ത്രീയെ എന്നല്ല പുരുഷനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു . സ്ത്രീ പുരുഷ സമത്വമല്ല സ്ത്രീക്ക് മുന്ഗണന തന്നെയാണ് സമൂഹത്തിൽ വേണ്ടത് . ശക്തവും ദൃഡവും കേട്ടുറപ്പുമുള്ള ഒരു സ്ത്രീ സമൂഹം ഉണ്ടെങ്കിൽ മാത്രമേ ഈ ലോകം നന്നാകൂ എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ . അല്ലെങ്കിൽ തന്നെ സമത്വം എന്നത് ഒരു മിഥ്യ അല്ലെങ്കിൽ സ്വപ്നം മാത്രമാണ് താനും ....!
.
വാക്കുകളിലൂടെ മാത്രം ലോകത്തെ നോക്കി കാണാതെ, നേർക്കാഴ്ചയിലേക്ക് മനസ്സെറിയുമ്പോൾ കണ്ടെത്തുന്ന പല സത്യങ്ങളുമുണ്ട് . ഉന്നതശ്രേണിയിൽ നിൽക്കുന്ന രാജ്യങ്ങളിലെ തെരുവുകളിൽ സ്ത്രീയെ എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും മൂന്നാം ലോക രാജ്യങ്ങളിൽ സ്ത്രീകൾ എങ്ങിനെ പരിചരിക്കപ്പെടുന്നു എന്നും അറിയണമെങ്കിൽ തീർച്ചയായും അവിടങ്ങളിൽ സഞ്ചരിക്കുക തന്നെ വേണം . അവിടുത്തെ സ്ത്രീ സമൂഹത്തെ തൊട്ടറിയുക തന്നെ വേണം ..!
.
നടന്നു പോകുന്ന പെണ്ണിനെ അടുത്തുള്ള ചുമരിന്റെ മറവിലേക്ക് പിടിച്ചു കൊണ്ടുപോയി അവളുടെ പ്രതികരണം പോലും ശ്രദ്ധിക്കാതെ രണ്ടുമിനുട്ടിൽ ലൈംഗിക വേഴ്ച നടത്തി എങ്ങോട്ടോ മറഞ്ഞുപോകുന്ന പുരുഷനെ നോക്കി അവൾ ഒന്നും സംഭവി ചിട്ടില്ലാതതുപോലെ ഇട്ട വസ്ത്രത്തിൽ തന്നെ അവന്റെ രേതസ്സും തുടച്ച് യാത്ര തുടരുന്ന പെണ്ണിനേയും , ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പതുവയസ്സിൽ താഴെ പ്രായമുള്ള പെണ്മകളെ വേശ്യാവൃത്തിക്ക് പറഞ്ഞയക്കുന്ന അമ്മയെയും ഈ ഭാരതത്തിനു പുറത്തും നമുക്ക് കണ്ണു നിറയെ കാണാനാകും ...!
.
ലോക ശരാശരിയിൽ ഭാരതം എല്ലാറ്റിലും മുന്നിൽ തന്നെയാണ് . കാരണം ജന സംഖ്യ കൂടുതലുള്ള രാജ്യമാണ് ഭാരതം . അതും വ്യത്യസ്തമായ സംസ്കാരവും സാമൂഹിക രീതികളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന , സാമ്പത്തികമായി ഇപ്പോഴും പുറകിൽ നിൽക്കുന്ന ഒരു രാജ്യം . അതുകൊണ്ടുതന്നെ ഇവിടെ കുറ്റകൃത്യങ്ങളുടെ തോതും ഉയർന്നു തന്നെ നിൽക്കും . അത് മാറ്റിയെടുക്കാൻ ഒത്തൊരുമിച്ചുള്ള സാമൂഹിക പ്രയത്നമാണ് വേണ്ടത് ....!
.
പ്രതിജ്ഞകളും പ്രബന്ധങ്ങളും ഉണ്ടായിട്ട് കാര്യമില്ല എന്നത് ശരിതന്നെ . അത് ശരിയായ രീതിയിൽ ഉപയോഗിക്കുന്നിടത്താണ് കാര്യം . പക്ഷെ അങ്ങിനെയൊന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് നമുക്ക് ഉപയോഗിക്കനുള്ളതാനെന്നും ഓർമ്മിപ്പിക്കേണ്ടതും അത്യാവശ്യം തന്നെ. നിയമങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അവ നടപ്പിലാക്കുകയും അതേകുറിച്ച് ബോധാവാന്മാരാക്കുകയും വേണ്ടതു പോലെ ...!
.
ബന്ധങ്ങളിലെ സത്യസന്തത ഓരോരുത്തരുടെയും വ്യക്തി പരമായ കാര്യമാണ് . അത് കുടുംബ ബന്ധങ്ങളായാലും സൗഹൃ ദങ്ങളായാലും സത്യസന്തത ഒരാളുടെ മാത്രം അവകാശവുമല്ല . സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെപോകാൻ പാടില്ലെന്ന് ശഠിക്കുന്ന പുരുഷൻ അങ്ങിനെ ചെയ്യുന്നില്ല എന്ന് സ്ത്രീയെയും വിസ്വസിപ്പിക്കേണ്ടത് അവന്റെ കടമ തന്നെയാണ് . പക്ഷെ ഒരു കാര്യം തീർച്ചയായും പറയാൻ കഴിയുന്നതുണ്ട് . ഒരു സ്ത്രീ തെറ്റ് ചെയ്യുന്നുവെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവളുടെ പുരുഷന് ഒരിക്കലും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നത്തന്നെ. ...!
.
ബന്ധങ്ങൾ ഉണ്ടാകുന്നത് മനസ്സിലാണ് . ഒരാൾ ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും അവനവനുതന്നെയാണ് . പക്ഷെ ആ ബന്ധങ്ങൾ ആത്മാർത്തതയോടെയായിരിക്കണം എന്ന് മാത്രം . ഒരു സുഹൃത്തിനെ ഉണ്ടാക്കുക എന്നതാണ് ബന്ധങ്ങളിൽ ഏറ്റവും ദുഷ്കരം . തന്നെ അറിയുന്ന ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുക എന്നത് എങ്ങിനെയാണ് എളുപ്പമാവുക . എന്നാൽ ഏതൊരു പുരുഷനെയും സഹോദരനായി കാണുക എന്നത് ഏറ്റവും എളുപ്പവും . അതിനർത്ഥം ഒരിക്കലും എല്ലാവരെയും സഹോദരന്മാരായി കാണാണം എന്നല്ല തന്നെ . അത് എഴുത്തിലെ അല്ലെങ്കിൽ സംസാരത്തിലെ ഒരു ഗ്രാമീണ ശൈലി മാത്രമാണ് . ...!
.
കാലത്ത് ഒരു ഒരാളുടെ കൂടെയും ഉച്ചക്ക് മറ്റൊരാളുടെ കൂടെയും രാത്രി വേരെയോരാളുടെ കൂടയും കഴിയുക എന്നത് മനുഷ്യന് തീർച്ചയായും അഭിലഷണീയമല്ല . അത് തീർച്ചയായും മൃഗീയം തന്നെയാണ് . എന്നാൽ മൃഗങ്ങൾ പോലും ആ കുറച്ചു സമയത്തേയ്‌ക്കെങ്കിലും തന്റെ ഇണയോട് സത്യസന്തത പുലർത്തും എന്നതും സത്യം . എന്നാൽ ചില മനുഷ്യർ മനസ്സിൽ മറ്റൊരാളെ സങ്കൽപ്പിച്ചുകൊണ്ട് വേറെ ഒരാളുമായി ഇണചേരുന്നത് എങ്ങിനെയാണ് ന്യായീകരിക്കാനാവുക ...!
.
പെങ്ങളെ എന്ന് വിളിച്ചുകൊണ്ട് പുറകിലൂടെ അവളുടെ പുറകിൽ തലോടി രസിക്കുകയും മാറിൽ പിടിച്ചുല്ലസിക്കുകയും ചെയ്യുന്ന ആഭാസന്മാർ മാത്രമല്ല ആണുങ്ങൾ . എന്റെ ഏട്ടാ ( എന്റെ സഹോദരാ ) എന്ന് ഒരു സ്ത്രീ വിളിച്ചാൽ അവളെ പൊന്നുപോലെ നോക്കുന്നവർ കൂടിയാണ് . അതുകൊണ്ട് ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം .....!!!

Wednesday, November 26, 2014
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!!
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!!
.
ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ്‍ വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ഒന്നുകൂടി നോക്കും. നോക്കുക മാത്രമല്ല , അവളെക്കൊണ്ട് തന്നെ നോക്കിക്കാനുള്ള പതിനെട്ടടവും പയറ്റുകയും പിന്നെ എങ്ങിനെയെങ്കിലും അവളെയൊന്നു വളയ്ക്കാനും പറ്റിയാൽ ഒടിക്കാനും ശ്രമിക്കുകയും ചെയ്യും . സന്ദർഭം ഒത്തുവന്നാൽ ഉപയോഗിക്കാനും ശ്രമിക്കും . ഇത് മനുഷ്യന്റെ മാത്രമല്ല ഏതൊരു ജീവികുലത്തിന്റെയും എതിർലിംഗതോടുള്ള പ്രകൃത്യായുള്ള സാധാരണ സമീപനമാണ് . എന്നാൽ ഇവിടെയെല്ലാം മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത് അവന്റെ ചിന്തിക്കാനുള്ള കഴിവും വിവേചന ബുദ്ധിയും കൊണ്ടാണ് . അതില്ലെങ്കിൽ മനുഷ്യനും മറ്റേതൊരു ജീവിക്കും സമൻമാർ മാത്രമാകുന്നു ...!
.
സ്ത്രീ സമൂഹം ഇന്ന് വലിയ വെല്ലുവിളികൾ നേരിടുന്നു എന്നൊക്കെ മുറവിളി കൂട്ടുന്നതിൽ എന്തെങ്കിലും അടിസ്ഥാനമില്ല എന്നൊന്നും ഞാനിവിടെ പറഞ്ഞു തുടങ്ങുന്നില്ല . മറിച്ച് വെറുതേ സംസാരിക്കുന്നതിനേക്കാൾ നമുക്കുചെയ്യാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ എങ്ങിനെ അത്തരം അവസ്ഥകളെ മാറ്റിയെടുക്കാമെന്ന എന്റെ ചിന്തകളിലെയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു എന്നുമാത്രം ...!
.
വ്യക്തിപരമായപെരുമാറ്റം , സാമൂഹിക അവസ്തകളിലെ അടിസ്ഥാന മാറ്റം ലഹരിയുടെ ഉപയോഗം അശ്ലീലതയുടെ വ്യാപനം കുടുംബ ബന്ധങ്ങളിലെ ദൃഡതയും സത്യസന്തതയും ഇല്ലായ്മ തുടങ്ങി ഒരുപാട് സാമൂഹിക ഘടകങ്ങൾ സ്ത്രീകളുടെ അരക്ഷിതാവസ്തയ്ക്കും മറ്റുള്ളവരിൽ നിന്നുള്ള ആക്രമണങ്ങൾക്കും ഒക്കെ കാരണമാകുന്നുണ്ട് . അപകടകരമായ ഒരു അവസ്ഥ ഇതൊക്കെയും സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് .വ്യക്തികൾ സ്വന്തമായും സർക്കാരും സംഘടനകളും നീതിപീഠവും ഒക്കെ സംയുക്തമായി ശ്രമിച്ചാൽ മാത്രമേ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം ഉണ്ടാവുകതന്നെയുള്ളൂ ...!
.
ഏതൊരു ജാതിയിലും മതത്തിലും സമൂഹത്തിലും സ്ത്രീയെ ആദരിക്കാനും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുമ്പോൾ ഭാരതം ഒരുപടികൂടി മുന്നിൽ കടന്ന് ഏതൊരു സ്ത്രീയെയും സ്വന്തം സഹോദരിയായി കാണാൻ കൂടി ആവശ്യപ്പെടുന്നു . അതിന്റെ പ്രതിജ്ഞയിൽ പോലും ഉൾപ്പെടുത്തി നിത്യവും ഓർമ്മിപ്പിക്കും പോലെ , എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന വലിയ തത്വം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു ...!
.
മറ്റുള്ളവർ ചെയ്യേണ്ടത് ചെയ്യുന്നില്ല എന്ന് മുറവിളി കൂട്ടി , സമൂഹത്തെ എല്ലാറ്റിനും കുറ്റം പറഞ്ഞ് , ഇതാണ് നമ്മുടെ അവസ്ഥയെന്നും ഇതുമായി പൊരുത്തപെടുകയെ നിവൃത്തിയുള്ളൂ എന്നുമുള്ള മനോഭാവത്തോടെ കഴിയുന്നവരാണ് മിക്ക സ്ത്രീകളും . ചിലർ പ്രതികരിക്കാൻ ഇറങ്ങുമ്പോൾ അതിന് മറ്റൊരു മുഖം നൽകി അവരെ നിരുത്സാഹപ്പെടുത്താനും പലരും മുതിരുന്നു . എന്നാൽ ഓരോ സ്ത്രീയും സാമൂഹികമായ വ്യവസ്ഥിതികൾക്ക് കോട്ടം തട്ടാത്ത രീതിയിൽ സ്വയം പ്രതിരോധിക്കാനും സ്വയം സംരക്ഷിക്കാനും മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യം തന്നെ . ...!
.
പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോരുത്തർക്കും ഓരോ മാർഘങ്ങളുണ്ട് . അവരവരുടെ വ്യവസ്ഥകളിൽ നിന്നുകൊണ്ട് അങ്ങിനെ ചെയ്യുകയും വേണം. അത് സമൂഹത്തിന്റെ തന്നെ ഉന്നമനത്തിന് അത്യന്താപേക്ഷിതവുമാണ് . അത് വ്യക്തികൾക്കും സമൂഹത്തിനും ഉപകാരപ്പെടുകയും ചെയ്യും . നിലനിൽക്കുന്ന സാമൂഹിക വ്യവസ്തികളിൽ മറ്റുള്ളവർക്ക് ദോഷമാകാത്ത വിധം ഏതൊരു പ്രതിഷേധത്തിനും മുതിരുമ്പോൾ അതിന് സാമൂഹികമായ പിന്തുണയും തീർച്ചയായും ഉണ്ടാവുകയും ചെയ്യും ....!
.
മറ്റൊരാൾ ഒരു സ്ത്രീയോട് മോശമായി പെരുമാറുന്നതിൽ ഒരു ചെറിയ ശതമാനം അവരുടെ ഭാഗത്തും വീഴ്ചകളുണ്ട് . അങ്ങിനെ മോശമായ പെരുമാറ്റവുമായി വരുന്നവർക്ക് അവരുടെ ആഗ്രഹം സാധിക്കും എന്നൊരു തോന്നൽ തന്നെ ആദ്യമേ ഇല്ലാതാക്കുകയാണ് അത്യാവശ്യമായി വേണ്ടത് . അവരുടെ ഇംഗിതത്തിന് വഴങ്ങുന്നവളാണ് ഇവളെന്ന തോന്നൽ ഉണ്ടാകുന്നിടതാണ് പ്രശ്നങ്ങളുടെ തുടക്കവും . അതിന് സ്ത്രീയെ സ്ത്രീ ആയി മാത്രം കാണാൻ ഇടവരുത്താതെ അവരുടെ അമ്മയായോ സഹോദരിയായോ മകളായോ സുഹൃത്തായോ ഒക്കെ കൂടി കാണുവാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടേണ്ടതുമാണ് ....!
.
ഓരോ സ്ത്രീയും അവനവന്റെ കടമകൾ കൃത്യമായി ചെയ്യുകയും , താനാണ് തന്റെ കുടുംബത്തിന്റെ നെടുംതൂണ്‍ എന്ന ഉത്തമ ബോധ്യത്തോടെ ഉത്തരവാദിത്വത്തോടെ മുന്നേറുകയും തന്റെ കുടുംബത്തെയും തന്റെ സമൂഹത്തെയും അതിനനുസരിച്ച് മുന്നോട്ട് നയിക്കുകയും വേണ്ടതാണ് . അതിലേക്കുള്ള ആദ്യപടിയായി , ഒരു പെണ്‍കുട്ടി അവളെ കാണുന്ന മാത്രയിൽ നോക്കുന്നവന്റെ കണ്ണിൽ തന്നെ നോക്കാനുള്ള ആർജ്ജവം കാണിക്കുകയും നോക്കുന്നവർ എത്ര പ്രായ വ്യത്യാസമുള്ള ആളായാലും അയാളെക്കൊണ്ട് എന്റെ സഹോദരീ എന്ന് അഭി സംബോധന ചെയ്യിക്കാൻ പ്രാപ്തയാകുകയും ചെയ്യുന്നിടത്ത് സ്ത്രീ അതിന്റെ പൂർണ്ണതയിൽ എത്തുകയും ഒപ്പം തന്നെ ഏതൊരു സ്ത്രീയും പൂജിതയുമാവുകയും ചെയ്യുന്നു എന്നതാണ് സത്യം ....!!!

Sunday, November 23, 2014
കുറ്റവാളികളെ ഉണ്ടാക്കുന്നവർ ...!!!
കുറ്റവാളികളെ ഉണ്ടാക്കുന്നവർ ...!!!
.
തെറ്റുകളും കുറ്റങ്ങളും ഏറെക്കുറെ എല്ലാവർക്കും ഉള്ളത് തന്നെ. കൂടുതൽ പേരും തെറ്റുകൾ ചെയ്യുന്നവരുമാണ് . എന്നാൽ അത് മറ്റുള്ളവർക്കും സമൂഹത്തിനും ദോഷമായി വരുന്നവയാണെങ്കിൽ തീർച്ചയായും തിരുത്തുകയും ശിക്ഷിക്കപ്പെടേണ്ടതെങ്കിൽ തീർച്ചയായും അങ്ങിനെ ഉണ്ടാവുകയും വേണ്ടത് തന്നെ . ...!
.
കുട്ടികൾ അല്ലെങ്കിൽ മുതിർന്നവർ അവരവരുടെ വീടുകളിൽ നിന്ന് തന്നെയാണ് പലപ്പോഴും തെറ്റുകളുടെ ബാല പാഠങ്ങൾ പഠിക്കുന്നത് . പിന്നെ സഹവാസികളിൽ നിന്നും , സമൂഹത്തിൽ നിന്നും. ഇങ്ങിനെയല്ലാത്ത ജന്മനാ കുറ്റവാളികൾ ആയവരും സാഹചര്യങ്ങൾകൊണ്ട് കുറ്റവാളികൾ ആകുന്നവരും മറ്റുള്ളവരാൽ കുറ്റം ചാർതപ്പെടുന്നവരും മറ്റുള്ളവരുടെ കുറ്റങ്ങൾ ഏറ്റെടുക്കുന്നവരും ഒക്കെയുണ്ട് നമ്മുടെ ഈ സമൂഹത്തിൽ ....!
.
തെറ്റ് ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും പ്രാചീന കാലം മുതലേ നടപടികളും ഉണ്ടായിരുന്നു . കാടൻ മാർഗ്ഗങ്ങൾ തൊട്ട് പരിഷ്കൃത മാർഗ്ഗങ്ങൾ വരെ നമുക്ക് മുൻപിലുണ്ട് . ഗൃഹനാഥർ മുതൽ ഗ്രാമ സഭകളും പോലീസും പട്ടാളവും കോടതികളും എന്തിന് ദൈവം പോലും ശിക്ഷ വിധിക്കാനും ഉണ്ട് . സ്വയം തെറ്റ് മനസ്സിലാക്കി അത് തിരുത്തുന്നവരും ഒട്ടും കുറവല്ല തന്നെ. ...!
.
നല്ലത് എന്ന പോലെ ചീത്തയും ശരി എന്നപോലെ തെറ്റും ഒക്കെ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗം തന്നെ എങ്കിലും തെറ്റുകളെയും കുറ്റങ്ങളെയും തീർച്ചയായും എതിർക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരാൾ സ്വയം ചെയ്യുന്ന തെറ്റിനേക്കാൾ ഗുരുതരമാണ് മറ്റൊരാൾ ചെയ്യുന്ന തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്നത് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം ...!
കുട്ടികൾ വീട്ടിൽ ചെയ്യുന്ന ചെറിയ തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്ന രക്ഷിതാക്കൾ മുതൽ സമൂഹത്തിലെ തെറ്റുകൾ കണ്ടില്ലെന്നു നടിക്കുന്ന ഉത്തരവാദപ്പെട്ടവർ വരെ ചെയ്യുന്നത് വളരെ വളരെ വലിയ തെറ്റാണ് . ഇത്തരക്കാരാണ് ശരിക്കും സമൂഹത്തിൽ കുറ്റവാളികളെ ഉണ്ടാക്കാൻ സഹായിക്കുന്നത് എന്നും പറയാം ഒരളവുവരെ ...!
.
കുറ്റവാളി കളെ ക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നവർ കുറ്റകൃത്യങ്ങൾ വർധിപ്പിക്കാനും കുറ്റവാളികളെ കൂടുതൽ ഉണ്ടാക്കാനും സഹായിക്കുന്നു എന്നത് വളരെ വേദനാജനകമാണ് . അതുപോലെതന്നെ ജയിലുകളിൽ പോലും കുറ്റവാളികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നതും ഭീതിതമായ അവസ്ഥതന്നെ ....!
.
ഒരാൾ ഒരു തെറ്റ് ചെയ്യുമ്പോൾ മറ്റുള്ളവർ അതിനെ എതിർക്കുകയും ആരും ആ തെറ്റുകാരെ സഹായിക്കാനില്ലാതെ വരികയും ചെയ്യുമ്പോൾ അവർ പിന്നീടൊരിക്കലും അങ്ങിനെയൊരു തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള സാധ്യത വളരെ വളരെ കൂടുന്നു . ഒപ്പം അത് കണ്ടുനിൽക്കുന്നവരിൽ ആ തെറ്റിനെ കുറിച്ചും തെറ്റ് ചെയ്‌താൽ ഉണ്ടാകാവുന്ന ഭവിഷ്യതിനെ കുറിച്ചും അവബോധം ഉണ്ടാകാനും സഹായിക്കുന്നു ...!
.
മറിച്ച് ആ തെറ്റുകാർക്ക് ആരെങ്കിലും സഹായവുമായി വന്നാൽ അത് അതുപോലെയുള്ള മറ്റുള്ളവർക്കും പ്രചോദനവും സഹായവും ആവുകയും ചെയ്യും . മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ സൌഹൃദങ്ങളുടെയോ സ്വധീനങ്ങളുടെയോ ഒക്കെ പേരിലോ പണതിനോ മറ്റു വസ്തുവകകൾക്കോ വേണ്ടിയോ വ്യക്തികളോ സമൂഹമോ കുറ്റവാളികളെ സഹായിക്കുന്നിടതാണ് ഏറ്റവും വലിയ തെറ്റുകൾ സംഭവിക്കുന്നത് തന്നെ ....!
.
ഇത് തിരിച്ചറിയാനും തിരുത്താനും വ്യക്തികളും സമൂഹവും തയ്യാറാകുമ്പോൾ തീർച്ചയായും നമുക്ക് അക്രമ രഹിതമായ ഒരു സമൂഹം സൃഷ്ടിച്ചെടുക്കാൻ സാധിക്കുക തന്നെ ചെയ്യും . ഒരു കുറ്റം ചെയ്യുന്നു എന്നതിനേക്കാൾ ഒരു കുറ്റവാളിയെയും സഹായിക്കുകയുമില്ല എന്നതിലേക്ക് കൂടി നമ്മൾ തീർച്ചയായും മാറേണ്ടിയിരിക്കുന്നു അതിനുവേണ്ടിയാകട്ടെ ഇനി നമ്മുടെ ശ്രമം ...!!!

Thursday, November 20, 2014
എന്റെ ഉണ്ണിയ്ക്ക് ...!!!
എന്റെ ഉണ്ണിയ്ക്ക് ...!!!
.
എന്റെ ഗർഭത്തിൽ
എനിക്കൊരു ഉണ്ണിയുണ്ട്
ആണോ പെണ്ണോ എന്നറിയില്ലെങ്കിലും
അത് എന്റെ ഉണ്ണി തന്നെയെന്നെങ്കിലും
എനിക്കുറപ്പുമുണ്ട് ...!
.
അതിന് തീർച്ചയായും ഇപ്പോൾ
എന്റെ തന്നെ ജാതിയും മതവുമുണ്ട്
അതിന് ഞാനെന്ന
അച്ഛനും അമ്മയുമുണ്ട് ....!
.
അതിനു താമസിക്കാൻ ഭൂമിയും
ശ്വസിക്കാൻ വായുവും
കുടിക്കാൻ വെള്ളവും
കളിക്കാൻ വിശാലമായ ആകാശവമുണ്ട് ...!
.
പക്ഷെ എവിടെയാണ്
അതിന്റെ ജീവിതത്തിൽ നിന്നും
ജീവനിലേയ്ക്ക് നീളുന്ന
ഒരു കുടുംബമുള്ളത് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എന്റെ ഗർഭത്തിൽ
എനിക്കൊരു ഉണ്ണിയുണ്ട്
ആണോ പെണ്ണോ എന്നറിയില്ലെങ്കിലും
അത് എന്റെ ഉണ്ണി തന്നെയെന്നെങ്കിലും
എനിക്കുറപ്പുമുണ്ട് ...!
.
അതിന് തീർച്ചയായും ഇപ്പോൾ
എന്റെ തന്നെ ജാതിയും മതവുമുണ്ട്
അതിന് ഞാനെന്ന
അച്ഛനും അമ്മയുമുണ്ട് ....!
.
അതിനു താമസിക്കാൻ ഭൂമിയും
ശ്വസിക്കാൻ വായുവും
കുടിക്കാൻ വെള്ളവും
കളിക്കാൻ വിശാലമായ ആകാശവമുണ്ട് ...!
.
പക്ഷെ എവിടെയാണ്
അതിന്റെ ജീവിതത്തിൽ നിന്നും
ജീവനിലേയ്ക്ക് നീളുന്ന
ഒരു കുടുംബമുള്ളത് ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, November 19, 2014
അറിയാൻ ബാക്കിയുള്ളതിൽ നിന്നും ... !!!
അറിയാൻ ബാക്കിയുള്ളതിൽ നിന്നും ... !!!
.
ആകാശത്തിനു നടുവിൽ എനിക്കൊരു കുഞ്ഞു വീടുണ്ടായിരുന്നു എന്നാണ് അവൻ അവളോട് അപ്പോൾ ദൃഡനിശ്ചയത്തോടെ എന്നപോലെ പറഞ്ഞ വാക്കുകൾ . ഉണ്ടായിരുന്നു എന്ന് പറഞ്ഞതിൽ നിന്ന് തന്നെ അവൾ മനസ്സിലാക്കിയത് ഉള്ളതെല്ലാം നഷ്ടപ്പെടുത്തുന്നവനാണ് അവനെന്നാണ് . അല്ലെങ്കിൽ നഷ്ടപ്പെടുത്തി കഴിഞ്ഞവനാണ് അവനെന്നു തന്നെയാണ് ..... അവനെന്നാൽ , ഒരുപാട് മോഹങ്ങൾ സൂക്ഷിക്കുന്നവനാനെന്നും കഠിനാധ്വാനിയാണെന്നും ആഗ്രഹിക്കുന്നതെന്തും നെടുന്നവനാനെന്നും ഒക്കെ ആ ഒറ്റവരിയിൽ നിന്നും അപ്പോഴേക്കും അവൾ ഊഹിചെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ....!
.
പക്ഷെ അതൊന്നുമല്ല അവളെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് . ഉണ്ടായിരുന്നു എന്നതിന് ശേഷം അവൻ പിന്നെ ഒരു അർധൊക്തിയിൽ അവിടെ എന്തിന് നിർത്തി എന്നതാണ് . അതിന് എന്തായിരിക്കും അർത്ഥം . ഇനി അതുപോലെയൊന്നുണ്ടാക്കാൻ സാധിക്കില്ല എന്നോ അതോ, അതിനേക്കാൾ വലുത് ഇനിയും ഉണ്ടാക്കാംഎന്നോ . അത് തന്നെയാണ് അവളെ കുഴയ്ക്കുന്നതും ...!
.
വീട് എന്നത് തീർത്തും അജ്ഞാത മായ ഒരു അവസ്ഥ മാത്രമായിരുന്നു അവൾക്ക് . ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെ എങ്ങിനെയാണ് അവൾ സ്വപ്നം കൂടി കാണുക . അല്ലെങ്കിൽ തന്നെ സ്വപ്നവും ജീവിതവും തമ്മിൽ അവൾക്കുള്ള പരിചയം തന്നെ അവനാകവേ .... പക്ഷെ അവൻ ... അറിയില്ലെങ്കിലും , സ്വപ്നത്തിൽ നിന്നും യാധാർത്യത്തിലേയ്ക്ക് എത്ര അകലെയാണ് അവനെന്ന് അവൾക്കു കണ്ടുപിടിച്ചേ പറ്റുമായിരുന്നുള്ളൂ അപ്പോൾ ...!
.
കറുത്ത കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഈ മതിലിനു പുറത്തേക്ക് ഒരു വാതിലുണ്ടെന്നും ആ വാതിലിലൂടെ വെളിച്ചം കടന്നെതുമെന്നും വെളിച്ചമെന്നാൽ സൂര്യനാണെന്നും തന്നെ എന്തിനാണ് അവൻ പിന്നെ പഠിപ്പിച്ചത് . ഓരോ അക്ഷരങ്ങളും വെറുതേ പറഞ്ഞു പോകുന്നതിനു പകരം അവ കൂട്ടിവെച്ചാൽ വാക്കുകൾ ആകുമെന്നും അതുകൊണ്ട് വാചകങ്ങൾ ഉണ്ടാക്കാമെന്നും അവൻ തന്നെ പഠിപ്പിച്ച പോലെ ...!
.
അടച്ചുമൂടിയ അവളുടെ ആ മേൽക്കൂരയ്ക്ക് മേലെ ഒരു വലിയ അകാശമുണ്ടെന്നും ആ വലിയ ആകാശം നിറയെ നക്ഷത്രങ്ങൾ ആണെന്നും കൂടി അവൻ അവളെ പഠിപ്പിച്ചു വെച്ചിരുന്നു അതിനിടയിൽ . വയറിന്റെ വിശപ്പും വായുടെ ദാഹവും മനസ്സിനെയും ബുദ്ധിയും ത്രുപ്തിയാക്കില്ലെന്നുകൂടി അവൻ പറഞ്ഞുവെച്ചപ്പോൾ അവൾ അന്നാദ്യമായി തന്റെ നിഴലിൽ തന്നെ തന്നെ കണ്ടത് ഓർത്തെടുത്തു . കണ്ണാടികളില്ലാത്ത അവളുടെ ആ മണ്‍തറകൂടിൽ അവനിലൂടെയല്ലാതെ അവൾ എന്തറിയാൻ ...!
.
അവൻ പഠിപ്പിക്കുന്നതോരോന്നും പഠിക്കാൻ വേണ്ടി തന്നെയാകവേ എങ്ങിനെയാണ് അവന്റെ ഈ വാക്കുകൾക്കുള്ള ഉത്തരം കിട്ടാതെ അവൾ അവനോടൊപ്പം അവളുടെ ഈ താവളം വിട്ടിറങ്ങുക ...???

Monday, November 17, 2014
ഉയിർപ്പ് ...!!!
ഉയിർപ്പ് ...!!!
.
വളരാൻ അനുവദിക്കാതെ
ഓരോ പുതു നാമ്പുകൾ
നുള്ളി നശിപ്പിക്കുമ്പോഴും
അവിടെ
രണ്ട് ചില്ലകൾവീതം വളരും
ഓരോ ചില്ലയും
വെട്ടി കളയുമ്പോൾ
അവിടെ
ഒരു തായ്ത്തടിവീതം വളരും
ഓരോ തായ്ത്തടിയും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു മരം വളരും
ഓരോ മരങ്ങളും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു
കാട് വളരും,
വാശിയോടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
വളരാൻ അനുവദിക്കാതെ
ഓരോ പുതു നാമ്പുകൾ
നുള്ളി നശിപ്പിക്കുമ്പോഴും
അവിടെ
രണ്ട് ചില്ലകൾവീതം വളരും
ഓരോ ചില്ലയും
വെട്ടി കളയുമ്പോൾ
അവിടെ
ഒരു തായ്ത്തടിവീതം വളരും
ഓരോ തായ്ത്തടിയും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു മരം വളരും
ഓരോ മരങ്ങളും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു
കാട് വളരും,
വാശിയോടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, November 16, 2014
ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!
ആദിവാസികളോട് നമ്മൾ ചെയ്യുന്നത് ....!!!
.
ഓരോ സമൂഹത്തിലും അത് പരിഷ്കൃതമാണെങ്കിലും അല്ലെങ്കിലും അവരവരുടെ സ്ഥിരം ആവാസ വ്യവസ്ഥയിൽ നിന്നും മാറി താമസിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ എപ്പോഴും ഉണ്ടാകും . ഒരുകണക്കിന് അവർ അപരിഷ്കൃതരെന്നു നാം ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും അങ്ങിനെയുള്ളവർ തന്നെയാണ് നമ്മളെ പലപ്പോഴും നമ്മളിലെയ്ക്ക് തന്നെ തിരിഞ്ഞു നോക്കാൻ വഴികാട്ടികളാകുന്നത് ....!
.
പ്രകൃതിയുടെ സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും ഒരളവുവരെ പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഇവർക്കുള്ള പങ്ക് ഒട്ടും ചെറുതല്ല താനും . അതുകൊണ്ടൊന്നുമല്ലെങ്കിലും നമ്മുടെ സഹ ജീവികളും സഹോദരങ്ങളുമായ ഇവരെ സംരക്ഷിക്കേണ്ടത് തീർച്ചയായും നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ് ...!
.
പൊതു നിരത്തിൽ നാലുപേർ കാണ്‍കെ അവശനായ ഒരാളെ രക്ഷിക്കാൻ നമ്മൾ കാണിക്കുന്ന അതെ ശുഷ്ക്കാന്തിയുടെ നൂറിൽ ഒരംശമെങ്കിലും ഉണ്ടെങ്കിൽ ഇക്കൂട്ടരെ എന്നെ നമുക്ക് സംരക്ഷിക്കാമായിരുന്നു എന്നതാണ് സത്യം . എന്നിട്ടും ആർപ്പു വിളികൾക്കും ആരവങ്ങൾക്കും ഇടയിൽ ഇവരുടെ രോദനം പോലും മുക്കിക്കളയാനാണ് നമ്മൾ പലപ്പോഴും ശ്രമിക്കുന്നത് എന്നത് ഏറെ ക്രൂരമാണ് ...!
.
സത്യത്തിൽ ഒരാളെ സഹായിക്കുമ്പോൾ നമുക്ക് വരുന്ന ഒരു ബാധ്യതയും കൂടാതെ തന്നെ ഇക്കൂട്ടരെ നമുക്ക് സംരക്ഷിക്കാമെന്നിരിക്കെ എന്തുകൊണ്ട് നമ്മൾ അതിനു തുനിയുന്നില്ല എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . ആദിവാസികൾക്ക് വേണ്ടി സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ഒരു വലിയ സാമ്പത്തിക പിന്തുണ തന്നെ എല്ലാ ആവശ്യങ്ങൾക്കും പ്രത്യേകം പ്രത്യേകമായി ഉണ്ട് എന്നതാണ് സത്യം ...!
.
അവരുടെ വിധ്യാഭ്യാസതിനും ആരോഗ്യ സംരക്ഷണത്തിനും ഭവന നിർമ്മാണത്തിനും തുടങ്ങി ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫണ്ടുകൾ നിലവിൽ ഉണ്ട്. അതിലൊക്കെയും ആവശ്യത്തിന് പണവും ഉണ്ട് . എന്നിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബ്ബി അതൊക്കെയും വകമാറ്റി ഉപയോഗിക്കുകയോ ദുരുപയോഗം ചെയ്യുകയോ അല്ലെങ്കിൽ സ്വന്തം കീശയിലാക്കുകയോ ചെയ്യുകയാണ് പലപ്പോഴും ചെയ്യുന്നത് ...!
.
തൊട്ടതിനും പിടിച്ചതിനും ഒക്കെയും ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെയും സമരവും അക്രമവും ഇവിടെ നടക്കുന്നുണ്ട്. ഇവർക്കുവേണ്ടിയും പേരിന് പല പല സമരങ്ങൾ നടക്കുന്നുണ്ട് . പക്ഷെ ഒന്നും ലക്ഷ്യത്തിൽ എത്തുന്നില്ല എന്ന് മാത്രം . പത്തു വർഷം മുൻപ് ഉണ്ടാക്കാൻ തുടങ്ങിയ വീടിന്റെ പണിപോലും ഇപ്പോഴും കഴിയാതെ കിടക്കുന്ന ആദിവാസി ഊരുകളുണ്ട് എന്ന് പറയുമ്പോൾ ഇതിന്റെ യധാർത്ഥ ചിത്രം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ ...!
.
ഇതൊരു വലിയ നാണക്കേടാണ് നമ്മുടെ സമൂഹത്തിന് . ഏറ്റവും വലിയ ക്രൂരതയും . ആവശ്യത്തിന് പണമുണ്ടായിട്ടും ഇവരുടെ തല ചായ്ക്കാനുള്ള ഇടം, ഇടാനുള്ള വസ്ത്രം തുടങ്ങി എന്തിന് ഒരു നേരത്തെ ആഹാരവും , ഒരു ദിവസത്തെ മരുന്നും വരെ നമ്മൾ മോഷ്ടിച്ചെടുക്കുന്നു അല്ലെങ്കിൽ തട്ടിപ്പറിക്കുന്നു എന്നത് വലിയ തെറ്റാണ് . അങ്ങിനെതന്നെ പറയേണ്ടിയിരിക്കുന്നു , കാരണം അതുതന്നെയാണല്ലോ യഥാർത്ഥത്തിൽ നടക്കുന്നതും . അതുകൊണ്ട് തീർച്ചയായും ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഓരോ മനുഷ്യ സ്നേഹിയും മുന്നിട്ടിറങ്ങിയെ തീരൂ ...!!!

Wednesday, November 12, 2014
വേർപിരിക്കുന്നവരോട് ....!!!
വേർപിരിക്കുന്നവരോട് ....!!!
.
പന്ത്രണ്ടു വയസ്സുള്ള തന്റെ ചേച്ചിയുടെ കയ്യും പിടിച്ച് ആ എട്ടു വയസ്സുകാരൻ ആത്മ ധൈര്യത്തോടെ മുന്നോട്ട് നടന്നകലുന്നത് ലോകം സ്നേഹത്തോടെയാണ് നോക്കി നിന്നത് . കണ്ടു നിൽക്കുന്നവരുടെ ശരീരത്തിലെ ഓരോ രോമങ്ങളും എഴുന്നേറ്റു നിന്ന് അപ്പോഴവനോട് തികഞ്ഞ ആദരവും പ്രകടിപ്പിച്ചിരുന്നു . അതെ, അവരുടെയെല്ലാം തല കുനിയുകയും ഹൃദയം നിറയുകയും കൂടി ചെയ്തിരുന്നു എന്ന പോലെ ...!
.
കോടതി മുറിയിൽ അപ്പോൾ നടക്കുന്നതൊന്നും അവൻ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല . അധികാരികളുടെ ചോദ്യങ്ങൾക്കുള്ള അവന്റെ നേരുത്തരത്തിനുമുന്നിൽ ആരൊക്കെ പകച്ചു നിൽക്കുന്നു എന്നും അവൻ നോക്കിയില്ല . അല്ലെങ്കിൽ തന്നെ ഇനി അതിന്റെയൊക്കെ ആവശ്യമെന്ത് . കോടതിയുടെ ആ മുറിക്കുള്ളിലേക്ക് കടക്കും മുൻപേ, മറ്റുള്ളവർ എല്ലാം തീരുമാനിച്ചുറച്ചതല്ലേ ...!
.
ബന്ധങ്ങളുടെ ചുവരുകൾക്കിടയിൽ ഓരോ വിള്ളൽ വീഴുമ്പോഴും ചേച്ചി മാത്രം അവനെ ചേർത്ത് പിടിച്ച് കരഞ്ഞിരുന്നത് എന്തിനെന്ന് ഇപ്പോഴാണ് അവന് മനസ്സിലായത് . കളിക്കളത്തിനു പുറത്ത് അടുക്കളയിലും , പഠനമുറിയിലും പിന്നെ രാപ്പനിക്കൂട്ടിൽ തുള്ളി വിറയ്ക്കുമ്പോഴും കൂട്ടിന് പതിയെ പതിയെ ചേച്ചി മാത്രമാകുന്നത് അവൻ കൌതുകതോടെയാണ് നോക്കി നിന്നിരുന്നത് പലപ്പോഴും ...!
വീട്ടിനകത്തെ വാക്കുകൾ അതിരു വിടുമ്പോഴൊക്കെ ചേച്ചി തടയാൻ ശ്രമിച്ചത് അവൻ ശ്രദ്ധിച്ചിരുന്നില്ല . ബന്ധങ്ങൾ കടലാസു കഷ്ണത്തിലെ കോളങ്ങളിലെയ്ക്ക് മാത്രം ഒതുങ്ങുകയാനെന്നും അപ്പോഴവൻ തിരിച്ചറിഞ്ഞില്ല . അമ്മൂമ്മയെയും അച്ചാച്ചനെയും കൈമാറ്റിയപ്പോൾ ചേച്ചി കരഞ്ഞു തളർന്നത് മാത്രം അവനെ പക്ഷെ വല്ലാതെ വേദനിപ്പിച്ചിരുന്നെങ്കിലും . .....!
.
പിന്നെ പിന്നെ എല്ലാം അവന് അവന്റെ ചേച്ചി മാത്രമാകുന്നത് ആശ്ചര്യത്തോടെ മാത്രം അവൻ നോക്കി നിന്നു . അച്ഛനെന്ന് നേരിട്ടൊന്നു വിളിക്കാൻ പോലും കാണാനാകാത്ത ദൂരത്തേക്കു അച്ഛനും അമ്മയെന്ന് തോട്ടറിയാനാകാത്ത അകലത്തേക്ക് അമ്മയും പതിയെ പതിയെ മാഞ്ഞു പോകുന്നത് അവന് മനസ്സിലാക്കുവാൻ കഴിയുമായിരുന്നുവെങ്കിലും ... !
.
അച്ഛന്റെ ലോകത്തിൽ അച്ഛനും അമ്മയുടെ ലോകത്തിൽ അമ്മയ്ക്കും മാത്രമേ സ്ഥാനമുള്ളൂ എന്ന് ഒരിക്കൽ അമ്മയെ ചോദിച്ച് കരഞ്ഞു തളർന്ന തന്നെ മാറോടു ചേർത്ത് ചേച്ചി പറഞ്ഞപ്പോൾ അവനൊന്നും മനസ്സിലായില്ലെങ്കിലും അപ്പോഴവന് ചേച്ചിയുണ്ട് എല്ലാറ്റിനും എന്ന സത്യമെങ്കിലും തിരിച്ചറിഞ്ഞിരുന്നു . അനാഥത്വത്തിൽ നിന്നും സനാധനാകുന്നതിന്റെ ആത്മ സംതൃപ്തി അപ്പോഴവൻ തിരിച്ചറിയുകയായിരുന്നു ....!
.
ഇന്ന് എല്ലാറ്റിനും തീർപ്പാകുന്നു . കോടതിയുടെ കാരുണ്യം കാത്തിരിക്കുകയാണെന്നും വിധി വന്നാൽ തങ്ങളും വിഭജിക്കപ്പെടും എന്നും ആദ്യമവന് അറിയില്ലായിരുന്നു എങ്കിലും . പക്ഷെ അച്ഛനും അമ്മയ്ക്കും വേണ്ടാത്ത തന്നെയും ചേച്ചിയെയും അവർക്ക് പങ്കിട്ടുനല്കാൻ വിധിച്ച കോടതിമുറിയിൽ അവന്റെ പ്രതിഷേധത്തിന്റെ ഒച്ച അന്ന് ആദ്യമായുയർന്നു അപ്പോൾ . ...!
.
പിന്നെ ആരെയും കൂസാതെ ഉറച്ച കാൽവെപ്പോടെ ചേച്ചിയുടെ കയ്യും പിടിച്ച് തങ്ങൾക്കിനി ആരുമില്ലെന്ന് ഉറക്കെ പറഞ്ഞ് നടന്നകലാൻ മാത്രം അപ്പോഴവന്റെ കുഞ്ഞു കരങ്ങൾക്ക് ശക്തിയുണ്ടായിരുന്നു . കാലുകൾക്ക് കരുത്തും . അവന്റെയൊപ്പം ഇറങ്ങി നടക്കുന്ന അവന്റെ ചേച്ചിക്കും ...!!!

Monday, November 10, 2014
ഭാവിയിൽ നിന്നും ...!!!
ഭാവിയിൽ നിന്നും ...!!!
.
ഭാവിയിൽ നിന്നും വരുന്ന വർത്തമാനങ്ങൾക്ക് ചന്ദനത്തിന്റെ തണുപ്പായിരിക്കും എന്നാണ് അവൾ പറഞ്ഞത് . ശരിയായിരിക്കാം . അവ വരുന്നത് ആത്മാവിൽ നിന്നല്ലേ. മോർച്ചറിയുടെ മുന്നിൽ നിന്നും തുടങ്ങുന്ന ആ തണുപ്പ് അതിനുമുന്നിലെ കാത്തിരിപ്പുകാരിലൂടെയാണ് ശവശരീരങ്ങളിലേയ്ക്ക് വ്യാപിക്കുന്നതെന്നും അവൾ തന്നെയാണ് പറഞ്ഞു തന്നത് എന്നപോലെ ...!
.
പക്ഷെ ചന്ദനത്തിന്റെ ഗന്ധം .. അതവൾക്ക് തീർച്ചയായും തെറ്റിയതാകാം ....ചുള്ളിക്കമ്പുകളോ ചാണക വരട്ടികൾ പോലുമോ തികയാതെ പകുതിയിൽ കരിഞ്ഞവശേഷിക്കുന്ന മൃതദേഹങ്ങൾക്ക് എങ്ങിനെയാണ് ചന്ദനത്തിന്റെ മണം .. ഒരുപക്ഷെ എല്ലാ ആത്മാക്കൾക്കും ഒരേ മണമാണ് അല്ലെങ്കിൽ എല്ലാ മണങ്ങളും ആത്മാക്കളിലെതുമ്പോൾ ഒന്നായിത്തീരുന്നു എന്ന മഹത്വമാർന്ന ചിന്തയാകാം അവൾ അപ്പോൾ പങ്കുവെക്കാൻ ശ്രമിച്ചത് ...!
.
എങ്കിലും ആ തണുപ്പ് മനസ്സുകൾക്ക് ഇല്ലാതെ പോകുന്നത് നന്നായി എന്നേ ഇപ്പോൾ പറയേണ്ടതുള്ളു . ശരീരത്തിൽ നിന്നാണ് മനസ്സിലേക്ക് തണുപ്പ് എപ്പോഴും അരിച്ചു കയറുന്നതെന്നാണ് അവൾ പലപ്പോഴും പറയാറുള്ളത് . അതും തണുത്തുറഞ്ഞു പോയിരുന്നെകിൽ പക്ഷെ അവയെ ചൂടുപിടിപ്പിക്കാൻ ഞാൻ എന്റെ വിയർപ്പുതുള്ളികൾ ഹോമിക്കേണ്ടി വന്നേനെ ...!
.
അവിടെ ചൂണ്ടുപലകകൾ ആവശ്യമില്ലെന്നും നാഴികമണികൾ ചലിക്കുന്നത് കാത്തിരിക്കേണ്ടെന്നും അവൾ പറയുന്നു . അതൊക്കെയും എപ്പോഴെ പിന്നിട്ടിട്ടല്ലേ നമ്മൾ അവിടെയെത്തുന്നത് എന്നാണ് അവൾ പറയുന്നത്. ശരിയായിരിക്കാം . വഴികളും നിഴലുകളും നിന്നിൽ നിന്നും നിന്നിലേയ്ക്കുതന്നെ സ്വയം ചുരുങ്ങുന്നിടത് ഇതിനൊക്കെ എന്ത് കാര്യം ...!
.
ഇനിയൊരുപക്ഷേ പറയാൻ പറ്റാത്തത് ഒരുപക്ഷേ ഒന്നു മാത്രമെങ്കിലും കണ്ടേക്കാം അവിടെ , എങ്കിലും ... പഴകി പരിചയിച്ച നാളെകൾ ... ഇന്നിനെയും ഇന്നലെകളെയും വകഞ്ഞുമാറ്റി എപ്പോഴും കരുതലോടെ കൂടെ കൂട്ടാറുള്ള അവയെ പക്ഷെ ഉപേക്ഷിക്കേണ്ടിവരുന്നതിൽ വിഷമം ഉണ്ടായേക്കാമെങ്കിലും ...!
.
എല്ലാം അവൾ പറയുന്നതാണ് . കാരണം ഞാനെന്റെ ഭൂതകാലം മാത്രമേ ഇതുവരെ പിന്നിട്ടിട്ടുള്ളൂ . എന്നിട്ട് എത്തിനിൽക്കുന്നത് എന്റെ വർത്തമാനത്തിൽ മാത്രവും . ഭാവിയിലേക്ക് എത്തിനോക്കാൻ പോലുമാകാതെ എങ്ങിനെയാണ് എനിക്കവയെകുറിച്ച് പറയുവാനാവുക ...???

Saturday, November 8, 2014
സ്നേഹം പകുത്തു നൽകുമ്പോൾ ...!!!
സ്നേഹം പകുത്തു നൽകുമ്പോൾ ...!!!
.
പകുക്കുമ്പോൾ ഒരിക്കലും
തുല്ല്യമാകപ്പെടുകയില്ലെന്നതിനാൽ
എങ്ങിനെയാണ് എല്ലാവരെയും
ഒരേപോലെ സ്നേഹിക്കാനുമാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
പകുക്കുമ്പോൾ ഒരിക്കലും
തുല്ല്യമാകപ്പെടുകയില്ലെന്നതിനാൽ
എങ്ങിനെയാണ് എല്ലാവരെയും
ഒരേപോലെ സ്നേഹിക്കാനുമാവുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...