Monday, April 1, 2013

ബാക്കി ...!!!


ബാക്കി ...!!!  
.
പകുത്തു പകുത്ത് 
എല്ലാം പകുത്തു
കൊടുത്തപ്പോഴും
പകുതി
പിന്നെയും ബാക്കി ...!
.
അതിനി എന്ത് ചെയ്യും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

എന്നെ കുറിച്ച് ....!!!

എന്നെ കുറിച്ച് ....!!!  
.
അറിയാത്ത വരോട്  
എന്നെക്കുറിച്ച്
ഒന്നും
പറഞ്ഞിട്ട് കാര്യമില്ലെന്ന് .....!!!
.
അറിയാവുന്നവരോടാകട്ടെ
എന്നെക്കുറിച്ച്
ഒന്നും
പറയണ്ട കാര്യവും ഇല്ലെന്നും ...!!!
.
അപ്പോൾ പിന്നെ
ഞാൻ എന്നെക്കുറിച്ച്
ആരോട് പറയും ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ

Sunday, March 31, 2013

അപ്പുറത്തേക്ക് ...!!!


അപ്പുറത്തേക്ക് ...!!!  
.
രണ്ടടി കൂടി മാത്രം 
മുന്നോട്ടു നടന്നാൽ 
അപ്പുറം കടക്കാം .
.
അപ്പുറം കടക്കാൻ വേണ്ടി മാത്രമാണ് 
താൻ ഇവിടെ വരെ വന്നതും 
ഇത്രയും നേരം കാത്തിരുന്നതും 
.
വഴിയാണെങ്കിൽ 
തനിയ്ക്ക് മാത്രമായി 
തുറന്നിട്ടിരിക്കുകയും 
ചെയ്തിരിക്കുന്നു 
.
ഇനി പുറകോട്ടു പോയാൽ  ...???
.
സുരേഷ്കുമാർ  പുഞ്ചയിൽ 

Saturday, March 30, 2013

ആന കുത്താൻ വന്നാൽ ...!!!



ആന കുത്താൻ വന്നാൽ  ...!!!  
.
ആന കുത്താൻ വന്നാൽ    
എന്ത് ചെയ്യും ...?  
.
ഓടും ...! .
.
ഓടാൻ ഇടമില്ലെങ്കിൽ ...???  
.
സുരേഷ്കുമാർ  പുഞ്ചയിൽ  

Thursday, March 28, 2013

സമ്മാനം ...!!!


സമ്മാനം ...!!!  
.
സമ്മാനം കിട്ടുന്നതിനേക്കാൾ 
പങ്കെടുക്കുന്നതിലാണ് കാര്യമെന്ന്
ബുദ്ധി ജീവികൾ ...!
.
സമ്മാനം കിട്ടാതെ
പങ്കെടുത്തിട്ടു മാത്രം
എന്ത് കാര്യമെന്ന്
ബുദ്ധിയില്ലാത്ത ഞാനും ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ

Sunday, March 17, 2013

എടുത്തും കൊടുത്തും ....!!!


എടുത്തും കൊടുത്തും ....!!!    
.
എടുക്കണമെങ്കിൽ 
കൊടുക്കണം
കൊടുക്കണമെങ്കിൽ
എടുക്കണം ...!
.
കൊടുക്കാതെ എടുത്താൽ
എടുത്തതും കൊടുക്കണം
എടുക്കാതെ കൊടുത്താൽ
കൊടുത്തതും എടുക്കണം ...!
.
എടുത്തു കൊടുക്കുക
കൊടുത്തു എടുക്കുക ...!!!
.
സുരേഷ്കുമാർ  പുഞ്ചയിൽ .

Saturday, March 16, 2013

പടികൾ ....!!!

പടികൾ ....!!!

മുകളിലേക്ക് കയറാനും
താഴേയ്ക്കിറങ്ങാനും
ഒരേ പടികൾ തന്നെയാകുമ്പോൾ
മുന്നോട്ടും പുറകോട്ടും
അവയിലൂടെ .. എങ്ങിനെ പോകും ...???

സുരേഷ്കുമാർ  പുഞ്ചയിൽ

Monday, March 11, 2013

മദ്ധ്യേ ....!!!

മദ്ധ്യേ  ....!!!
 
കറുപ്പിനും 
കറുപ്പിനും 
ഇടയില്‍ 
വെളുപ്പ്‌ ...!
 
വെളുപ്പിനും 
വെളുപ്പിനും 
ഇടയില്‍ 
കറുപ്പ് .....!
 
വെളുപ്പിനും 
കറുപ്പിനും 
ഇടയില്‍ ...???
 
സുരേഷ്കുമാര്‍  പുഞ്ചയില്‍ 

Sunday, March 10, 2013

ഒരിടം ...!!!


ഒരിടം  ...!!!  
.
നിഴലിനും 
രൂപത്തിനും
ഇടയില്‍
എന്തിനാണ്
മൌനമായി
ഒരിടം ...???
.
സുരേഷ്കുമാര്‍  പുഞ്ചയില്‍

Saturday, March 9, 2013

കണ്ണാടി ...!!!


കണ്ണാടി ...!!!
.
നിന്നെ നോക്കുന്നതിനേക്കാള്‍ 
എനിക്കെന്നെ നോക്കുന്നതാണ്
നല്ലതെന്ന് തോന്നുമ്പോള്‍
ഞാന്‍ എന്തിനെന്‍റെ  കണ്ണാടി
മറച്ചു വെക്കണം ...???
.
സുരേഷ്കുമാര്‍  പുഞ്ചയില്‍

Tuesday, March 5, 2013

തിരിച്ചെത്തുവാന്‍ വേണ്ടി

തിരിച്ചെത്തുവാന്‍ വേണ്ടി
 തിരിഞ്ഞു നടക്കുന്ന
 എന്റെ കണ്ണുകള്‍ക്ക്‌ മുന്നേ
 തീര്‍ച്ചയില്ലാത്തൊരു
 മനസ്സുമായി ഞാനും ....!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, February 24, 2013

ഭാവം ...!

ഭാവം ...!

അറിയാമെന്നത് എന്റെ ചിന്ത
അറിയില്ലെന്നത് എന്റെ സത്യം
അറിവും ചിന്തയും ഒന്നാകാന്‍
ഇനി വേണ്ടത് തിരിച്ചറിവ് ..!!!

ഇല്ലാതെ പോകുന്നതും ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, February 6, 2013

എനിക്കൊരു ദിവസം ....!!!

എനിക്കൊരു ദിവസം ....!!!

സൂര്യനെ ചുറ്റി വരാന്‍
എനിക്കൊരു ദിവസം വേണം
ആ ദിവസത്തിലെനിക്ക്
പാതി രാത്രി വേണം ...!

ആ രാത്രിയില്‍ എനിക്ക്
സമാധാനമായി ഉറങ്ങേണം
അതും കഴിഞ്ഞുറക്കമുണരാന്‍
എനിക്കൊരു പുലരിവേണം ...!

പുലരിക്കു ശേഷം
കത്തുന്ന പകല്‍ വേണം
പകലിലെനിക്ക് തളരും വരെയും
പാടുപെട്ടു പണിയെടുക്കണം ...!

എല്ലാറ്റിനും എനിക്കെന്റെ
ദിവസം വേണം
ദിവസത്തിന് എനിക്കെന്റെ
സൂര്യനെ വേണം ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, February 5, 2013

ബുദ്ധി .....!!!

ബുദ്ധി .....!!!

തലയിലൂടെ ചെവിയും, വായും
പിന്നെ പറ്റിയാല്‍ കണ്ണും മൂക്കും കൂടി മൂടി
ഒരു കെട്ടു കെട്ടണം എന്നാണു കിട്ടിയ ഉപദേശം .
താഴെയുള്ള ദ്വാരങ്ങള്‍ രണ്ടും
എല്ലായ്പോഴും മറയ്ക്കപെടുന്നതിനാല്‍
ശ്രദ്ധിക്കേണ്ടത് ഇവയത്രേ ...!
കാരണം ഉപയോഗമില്ലാത്തതെങ്കിലും
ആകെയുള്ള ഇത്തിരി ബുദ്ധി
ഈ ദ്വാരങ്ങളില്‍ ഏതിലെങ്കിലും കൂടി
നഷ്ട്ടപ്പെട്ടു പോയാലോ ....!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, February 3, 2013

കൈയകലം ...!!!

കൈയകലം ...!!!

കണ്ണില്‍ ഒരു കല്ലിട്ടു
കൈയ്യെത്താ ദൂരത്തേക്കു
നോക്കെറിഞ്ഞപ്പോള്‍
കല്ല്‌ കൊണ്ടത്‌ നാക്കില്‍ ....!
അപ്പോള്‍ നാക്കെവിടെ
കണ്ണെവിടെ ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, January 29, 2013

ദൂരം ...!!!

ദൂരം ...!!!

കാലില്‍ നിന്ന് ദൂരം
വഴിയിലേക്ക് മാറുമ്പോള്‍
വഴി കാലുകള്‍ക്ക് മേലെ ...!

പിന്നിടുന്നത്
മുന്‍പേ അവശേഷിക്കുന്നതിന്റെ
ബാക്കിയാകുമ്പോള്‍
ആകെ ദൂരം
പിന്നെയും കാലുകളില്‍ ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, January 28, 2013

രൂപങ്ങള്‍ ....!!!

രൂപങ്ങള്‍ ....!!!

പകുതി കീറിയ
മഴത്തുള്ളിയില്‍
മുഖം മറയ്ക്കുന്നത്
ഹൃദയം ....!

മഴ
ഇടയ്ക്ക് തുടങ്ങി
ഇടയ്ക്കു തന്നെ
അവസാനിക്കുമ്പോള്‍
മറ നീക്കി പുറത്തെത്തുന്നു
മുഖം ....!

കീരളിലെ നീറ്റലില്‍
കിനിയുന്ന രക്തം
സ്വയമലിയ്ക്കുന്നു
മഴ ...!

നഷ്ട്ടപെടുന്ന രൂപം
സ്വയം തിരയുന്നു
മുഖം ....!

മഴയില്‍,
തന്നില്‍ തന്നെയും ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Thursday, January 17, 2013

പ്രണയം ...!!!

പ്രണയം ...!!!

സ്നേഹിച്ചു സ്നേഹിച്ച്
നിന്നെ ഞാനൊരു താമരപൂവാക്കും
എന്ന് കാമുകന്‍ പറഞ്ഞപ്പോള്‍
കാമുകി കോള്‍മയിര്‍ കൊണ്ട് ധന്ന്യയായി ...!

താമരപ്പൂക്കള്‍ വൈകുന്നേരങ്ങളില്‍
ഇതളുകള്‍ കൂപ്പി ഉറങ്ങിക്കൊള്ളൂമെന്നും
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍
വാടി കൊഴിഞ്ഞു പോകുമെന്നും മാത്രം
അപ്പോള്‍ അവള്‍ ഓര്‍ക്കാതെ പോയി ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, January 13, 2013

നിറമുള്ള വീട് ...!!!

നിറമുള്ള വീട് ...!!!

വാതിലുകള്‍ക്ക്
മഞ്ഞ നിറം കൊടുത്തപ്പോള്‍
ജനലുകള്‍ക്ക് പരിഭവം ..!

മഞ്ഞ നിറം
കൂടുതല്‍ ചേരുക
ജനല്‍ പാളികള്‍ക്കെന്നു
അവയുടെ പരാതി ...!

എങ്കില്‍ പിന്നെ
ചുമരുകള്‍ക്കു
പച്ച നിറവും
വയലറ്റ് നിറവും
ഇട കലര്‍ത്തിയും
നിലത്തിനു വെള്ള നിറവും
ചുറ്റു മതിലുകള്‍ക്ക്
ചുവപ്പ് നിറവും കൊടുത്തപ്പോള്‍
എന്റെ വീടിനു
എന്തൊരു ചന്തം ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Tuesday, January 8, 2013

നോട്ടം ...!!!

നോട്ടം ...!!!

തൂങ്ങി കിടക്കുമ്പോള്‍
കാണുന്നതെല്ലാം തല കീഴായി
തല കീഴാകുമ്പോള്‍
കാണുന്നതെല്ലാം തല തിരിഞ്ഞും
അപ്പോള്‍ നേരെ നോക്കിയാലോ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...