പരം, ഈ പ്രണയം ...!!!
.
ഒരിക്കലെനിക്കുന്നിന്റെയാ
കൈ പിടിച്ചൊന്നു നടക്കണം
അങ്ങ് ദൂരേയ്ക്ക്
കൊച്ചു കുട്ടികളെ പോലെ ....!
.
നിലാവില്ലാത്ത രാത്രിയിൽ
ആരുടേയും കാലൊച്ചയില്ലാത്ത വഴിയിലൂടെ
പൂക്കളും പൂമ്പാറ്റകളും കാണാതെ
ഇളം കാറ്റുപോലുമില്ലാത്ത നേരത്ത് ....!
.
നിലാവുണ്ടെങ്കിൽ
എനിക്ക് നിന്റെ മുഖത്തെ
പ്രണയതിന്റെ വെളിച്ചം
വായിച്ചെടുക്കാൻ പറ്റില്ലല്ലോ ....!
.
കാലൊച്ചകളുണ്ടെങ്കിൽ
എനിക്ക് വേണ്ടി തുടിക്കുന്ന
നിന്റെ ഹൃദയ താളം
എനിക്കനുഭവിക്കാനും പറ്റില്ല ....!
.
പൂക്കളും പൂമ്പാറ്റകളുമുണ്ടെങ്കിൽ
എനിക്ക് നിന്റെ
സ്നേഹത്തിന്റെ സൗരഭ്യം
ആസ്വദിക്കാനും കഴിയില്ല ....!
.
ഇനിയെങ്ങാനും
ഇളംകാറ്റുണ്ടെങ്കിൽ
എനിക്ക് നിന്റെ ആത്മാവിന്റെ ഗന്ധം
എന്റെ സിരകളിലേക്കാവാഹിക്കാനും
കഴിയാതെ പോകും ...!
.
അതുകൊണ്ട്
നമുക്കൊരു യാത്ര പോകണം
ഇതൊന്നുമില്ലാത്തൊരിടത്തേക്ക്
നിന്റെയാ കൈകളെന്റെ
കൈക്കുള്ളിൽ ചേർത്തുകൊണ്ട് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
1 comment:
വെളിച്ചം എന്ന് കരുതി കത്തിച്ചുവച്ചത് യഥാര്‍ത്ഥ വെളിച്ചത്തെ തടഞ്ഞു നിര്‍ത്തി അല്ലെ ? നിലാവ് പോലും വേണ്ടെന്നു വച്ച പ്രണയത്തിന്റെ തിളക്കം അതിമനോഹരം..! പ്രണയ സുരഭിലം ഈ വരികള്‍..
Post a Comment