Monday, August 14, 2017

പ്രതികരിക്കാൻ ...!!!

പ്രതികരിക്കാൻ ...!!!
.
എനിക്കെന്റെ
ചെമ്പട്ടൊന്ന് ഞൊറിഞ്ഞുടുക്കണം
പള്ളിവാള് കയ്യിലെടുക്കണം
കഴുത്തിൽ കുങ്കുമ മാലചാർത്തണം
കയ്യിലും കാലിലും ചിലമ്പണിയണം
അരയിൽ അരമണികെട്ടണം
അതുകഴിഞ്ഞെന്നെ
എന്നിലേക്കാവാഹിക്കണം
പിന്നെയെൻ തലവെട്ടി
ചോരകൊണ്ട് ബലികൊടുക്കണം
മഞ്ഞളിൽ ആറാടണം
എന്നിട്ടെന്റെയകക്കാവിൽ
ഉറഞ്ഞൊന്നു തുള്ളണം
മനം നിറയുവോളം
കലിയടങ്ങുവോളം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

2 comments:

Sivananda said...

മനോഹരം സുരേഷ്.. ഒത്തിരി ഇഷ്ടമായി ആഴങ്ങളില്‍ നീന്തിത്തുടിയ്ക്കുന്ന അക്ഷരങ്ങള്‍..

Cv Thankappan said...

ദുഷ്ടനിഗ്രഹത്തിനായി.....
ആശംസകള്‍

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...