കസേരകൾ ...!!!
.
കസേരകൾ
വെറും ഇരിപ്പിടങ്ങൾ മാത്രമല്ല
അത്
അതിലിരിക്കുന്നവരുടെ
പ്രതിരൂപങ്ങൾ കൂടിയാണ് ...!
.
പിന്നെ
ആ ഇരിപ്പിടങ്ങളിലേക്കുള്ള
നാൾ വഴികളുടെ
ഓർമ്മപ്പെടുത്തലുകളും ...!
.
കൂടാതെ
അവ ചിഹ്നങ്ങളുമാണ്
അധികാരത്തിന്റെ
നേട്ടങ്ങളുടെ
സ്ഥാനമാനങ്ങളുടെ
ഗർവ്വിന്റെ
അഹങ്കാരത്തിന്റെ.... !
.
കസേരകൾ
ഇതൊന്നുമല്ലാതെ
നേർ ജീവിതങ്ങളുമാണ്
വിയർപ്പിന്റെ
വേദനയുടെ
ആശ്വാസത്തിന്റെ
കുതന്ത്രങ്ങളുടെ
നഷ്ട്ടങ്ങളുടെയും
നേട്ടങ്ങളുടെയും കൂടിയും .... !
.
കസേരകൾ
മറച്ചുവെക്കാനും
കത്തിക്കാനും
കാലൊടിക്കാനും
തട്ടിക്കളിക്കാനും
ഇരിപ്പുറപ്പിക്കാനും കൂടിയുമാണ് ...!
.
എന്നിട്ടുമെല്ലാം
കസേരയിലുമാണ് ,
ജനനവും ജീവിതവും പിന്നെ മരണവും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
4 comments:
കസേരകൾ
ഇതൊന്നുമല്ലാതെ
നേർ ജീവിതങ്ങളുമാണ്
വിയർപ്പിന്റെ
വേദനയുടെ
ആശ്വാസത്തിന്റെ
കുതന്ത്രങ്ങളുടെ
നഷ്ട്ടങ്ങളുടെയും
നേട്ടങ്ങളുടെയും കൂടിയും .... !
(ഇതാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടമായത്. വരാന്തയിലെ കാലൊടിഞ്ഞ കസേരയാകുന്ന ജന്മങ്ങള്‍...)
കസേരയുടെ വ്യാഖ്യാനങ്ങൾ നന്നായിട്ടുണ്ട്.
അവ ചിഹ്നങ്ങളുമാണ്
അധികാരത്തിന്റെ
നേട്ടങ്ങളുടെ
സ്ഥാനമാനങ്ങളുടെ
ഗർവ്വിന്റെ
അഹങ്കാരത്തിന്റെ.... !
കൂടാതെ ചിലവ
ചൈതന്യത്തിന്റെ
കാരുണ്യത്തിന്‍റെ
ആശംസകള്‍
കസേരകൾ മറച്ചുവെക്കാനും
കത്തിക്കാനും കാലൊടിക്കാനും
തട്ടിക്കളിക്കാനും ഇരിപ്പുറപ്പിക്കാനും കൂടിയുമാണ് .!
Post a Comment