Tuesday, January 24, 2017

പോരാളിയായൊരു കാളയാകുവാൻ ...!!!

പോരാളിയായൊരു കാളയാകുവാൻ ...!!!
.
മോഹിക്കുന്നു ഞാനും
ആരാലും പിടിച്ചു കെട്ടാനാകാത്ത
പോരാളിയായൊരു കാളയാകുവാൻ ...!
.
മൂക്കുകയറില്ലാതെ ,
കാൽ ചങ്ങലകളില്ലാതെ ,
പാഞ്ഞു കയറണം
മുന്നിൽ
എനിക്ക് നേരെ നിൽക്കുന്ന
ഈ സമൂഹത്തിലേക്ക്
എന്റെ കൂർത്ത കൊമ്പുകളും
ഉറച്ച കുളമ്പുകളും കൊണ്ട്
തകർത്തു കയറണം , എന്നെ
പിടിച്ചു കെട്ടാൻ വെമ്പൽ പൂണ്ട
മുന്നിലെ പുരുഷാരത്തിലേക്ക്‌ ,
ഇരുളിന്റെ നഗ്നതതയിൽ വ്യഭിചരിച്
പകലിൽ സദാചാരം വിളമ്പുന്നവരിലേക്ക് ,
സ്വ സ്വതം മറന്ന് , മറ്റുള്ളവരിൽ
പരകായ പ്രവേശം നടത്തുന്നവരിലേക്ക് ,
സ്വ പിതൃത്വം തന്നെയും
അന്യനു പണയം വെക്കുന്നവരിലേക്ക് ,
മുഖം മറച് , അന്യന്റെ ചിലവിൽ
മഹാ തത്വങ്ങൾ വിളമ്പുന്നവരിലേക്ക് ,
അവനവനിൽ കൂടിനിന്ന്
കൂടെനിൽക്കുന്നവരെ ഒറ്റിക്കൊടുക്കുന്നവരിലേക്ക് ,
നിഷ്കളങ്കതയെ , നിസ്വാർത്ഥതയെ
ചൂഷണം ചെയ്യുന്നവരിലേക്ക് ,
പിന്നെ, ഇനിയും
എന്നെ അറിയാൻ ശ്രമിക്കാത്ത നിങ്ങളിലേക്ക് ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

3 comments:

Sivananda said...

നീയെന്നേയൊരു പോരാളി..!
ഇല്ലെങ്കിലിത് പറയാന്‍
നീയുണ്ടാകുമായിരുന്നില്ലല്ലോ ..

Cv Thankappan said...

തിളച്ചുമറിയുന്ന രോഷം!
ആശംസകള്‍

സുധി അറയ്ക്കൽ said...

തിളയ്ക്കുന്ന വരികൾ ആണല്ലോ!!!

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...