Wednesday, March 30, 2016

വിശപ്പ്‌ ...!!!

വിശപ്പ്‌ ...!!!
.
മരണത്തേക്കാൾ ഭീതിതവും
രതിയേക്കാൾ ഉത്തേജിതവും
പ്രണയത്തേക്കാൾ തീവ്രവും
വിരഹത്തേക്കാൾ വികാരപരവും
നഷ്ടപ്പെടലിനേക്കാൾ വേദനാജനകവും
തോൽവിയേക്കാൾ ഭയചകിതവും
വിശപ്പ്....!
.
മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവും
കടലിനേക്കാൾ ആഴമേറിയതും
അകാശത്തേക്കാൾ വിശാലമായതും
വിശപ്പ്‌ ...!
.
വിശപ്പാണ് ജീവിതം
ജീവിതമാണ് വിശപ്പും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

4 comments:

Cv Thankappan said...

ഒരുചാണ്‍ വയറിനുവേണ്ടിയല്ലോ.......!!!
ആശംസകള്‍

സുധി അറയ്ക്കൽ said...

ഇതിലും വലിയ വ്യാഖ്യാനങ്ങൾ വിശപ്പിനെക്കുറിച്ച്‌ ഞാൻ വായിച്ചില്ല.


നന്നായിട്ടുണ്ട്‌.

ajith said...

വിശപ്പിന്റെ വിളി

Muralee Mukundan , ബിലാത്തിപട്ടണം said...

മതത്തേക്കാൾ മദോന്മത്തവും
രാഷ്ട്രീയത്തെക്കാൾ ആവേശഭരിതവും
വിജയത്തേക്കാൾ ഊഷ്മളവുംകടലിനേക്കാൾ
ആഴമേറിയതും അകാശത്തേക്കാൾ വിശാലമായതും
വിശപ്പ്‌ ....
.

ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!

  ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ  ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ      വിളിച്ചാക്ഷേപിച...