Wednesday, October 15, 2014

എന്റെ ചുമരുകൾ ...!!!

എന്റെ ചുമരുകൾ ...!!!
.
എന്നെ സംരക്ഷിക്കാനാണ്
ഞാൻ എനിക്ക് ചുറ്റും
ചുമരുകൾ കെട്ടിപ്പൊക്കിയത് ...!
.
എനിക്കൊപ്പം ഉയരത്തിൽ
എനിക്കൊപ്പം വണ്ണത്തിൽ
കട്ടി കരിങ്കല്ലിൽ ...!
.
മുകളിലെ ആകാശം മലർക്കെ തുറന്നിട്ടും
താഴത്തെ ഭൂമി ചുറ്റി വളയ്ക്കാതെയും ...!
.
അതിന്റെ പുറങ്ങൾ ഞാൻ
കാത്തുവെച്ചത്‌
എങ്ങും കൈവിടാതെ
എന്റെ മനസ്സ് ഇടയ്ക്കൊന്ന്
കോറിയിടാൻ വേണ്ടി മാത്രവും ...!
.
അതിൽ
ഞാനറിയാതെ
നിങ്ങൾ വരച്ചാൽ
ഞാൻ പിന്നെയെന്ത് ചെയ്യും ....!
.
പുഞ്ചയിൽ

6 comments:

ചെറുത്* said...

ചുമരിനു ചുറ്റും വേലി കെട്ടാംന്നെ

Salim kulukkallur said...

ചുമരില്‍ എഴുതി വെക്കാം ..ഇത് പരസ്യം പതിക്കാനുള്ളതല്ല എനിക്ക് എന്നെ വരയ്ക്കാന്‍ ഉള്ളതാണെന്ന് ...!

ബഷീർ said...

നാം അറിയാതെ നമുക്കുള്ളിൽ വരച്ചിടുന്നവർ

വിനുവേട്ടന്‍ said...

പിന്നെ ഒരു രക്ഷയുമില്ല...

Cv Thankappan said...

തേച്ചാലും,മായ്ച്ചാലും പോകാത്ത വടുക്കളാവും!
ആശംസകള്‍

ajith said...

ആരെല്ലാം എന്തെല്ലാം എഴുതുന്നു ഈ ചുവരുകളില്‍. അല്ലേ?

Thanking my Gurus ...!!!.

  Thanking my Gurus ...!!!. On this Teachers’ Day, I thank my teachers— and also those who taught me lessons no classroom could. Those who c...