മനുഷ്യൻ ...!!!
.
രണ്ടു കാലുണ്ട്
കൈകളും പിന്നെ
തലയൊന്നും ഉടലും
കണ്ണും കാതുമുണ്ട്
മൂക്കും വായയും....!
.
ചലിക്കും പിന്നെ ചിരിക്കും
കരയും പിന്നെ പ്രവർത്തിക്കും
ബുദ്ധിമാനെന്നു ഭാവിക്കും
ചിന്തിക്കും പോലെ നടിക്കും ...!
.
എല്ലാം അറിയാമെന്നു
വീമ്പിളക്കും
ലോകം തന്റെ കാൽകീഴിലെന്ന്
വെറുതേ അഹങ്കരിക്കും ...!
.
സ്വന്തം മക്കളെ ചുട്ടുതിന്നും
അമ്മയെയും പെങ്ങളെയും
കൂട്ടിക്കൊടുക്കും
സഹോദരനെ കുരുതി കൊടുക്കും
സുഹൃത്തിനെ കൂടെനിന്ന് ചതിക്കും
.
ഇങ്ങിനെയുള്ള എന്നെയോ
ലോകം വിളിപ്പൂ മനുഷ്യനെന്ന് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
3 comments:
നന്മയുണ്ടായിരിക്കണം....
ആശംസകള്‍
മനുഷ്യരാണത്രെ!!
ചെകുത്താന്മാർ എത്രയോ ഭേദം
Post a Comment