Tuesday, January 31, 2012
വേശ്യയുടെ ചാരിത്ര്യം ...!!!
വേശ്യയുടെ ചാരിത്ര്യം ...!!!
കാഴ്ചക്ക് ശേഷം
പിന്നെയും അവസാനിക്കാത്ത
കേള്‍വിയുടെ രോദനങ്ങള്‍
അവശേഷിപ്പിക്കുന്ന
മുറിവുകള്‍ക്ക് മേലെ
ചിനുങ്ങുന്ന ചോരത്തുള്ളികള്‍
മാറ്റൊലി കൊള്ളിക്കുന്ന
മനസ്സിലേക്ക് മാത്രം
നീ കടന്നു കയറവേ
എന്തിനാണ് നീ
കള്ളങ്ങള്‍ കൊണ്ടെന്നെ
വീര്‍പ്പു മുട്ടിക്കുന്നത്.
നിനക്ക് പറയാന്‍ ഉള്ളത്
അസത്യങ്ങള്‍ എന്ന് നിനക്ക് തന്നെ
ബോധ്യമുണ്ടായിരിക്കെ
എന്തിനു നീ വൃഥാ സ്വയം ഇല്ലാതാകുന്നു.
നിന്റെ വാക്കുകള്‍
എനിക്കെന്നല്ല,
നിനക്ക് പോലും
വിശ്വസിക്കാനാകില്ലെന്നു
നിനക്ക് തന്നെ നന്നായി അറിയാമായിരുന്നിട്ടും
നീ പിന്നെയും പിന്നെയും
കള്ളങ്ങള്‍ കൊണ്ട് മുഖം മറച്ചു.
ഒടുവിലീ മുഖപടം ആര്‍ക്കു വേണ്ടി
നിന്നെ നിനക്ക് വിശ്വാസമില്ലെങ്കില്‍
വേറെ ആരാണ് നിന്നെ വിശ്വസിക്കുക.
സുരേഷ്കുമാര്‍ പുഞ്ചയില്‍.
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
2 comments:
ഒടുവിലീ മുഖപടം ആര്‍ക്കു വേണ്ടി..........
nice..........
congrats......
നിനക്ക് പറയാന്‍ ഉള്ളത്
അസത്യങ്ങള്‍ എന്ന് നിനക്ക് തന്നെ
ബോധ്യമുണ്ടായിരിക്കെ
എന്തിനു നീ വൃഥാ സ്വയം ഇല്ലാതാകുന്നു.
നല്ല വരികള്‍
Post a Comment