പ്രതീക്ഷ ....!!!
ആകാശം പകുത്ത്
സൂര്യന്
പകലുമായി പടിയിറങ്ങുമ്പോള്‍
ഒരിക്കലും കരുതിയില്ല
ഇനി രാത്രിയാകുമെന്ന്.
രാത്രിയെന്നാല്‍
ഇരുട്ട് എന്ന് മാത്രമല്ലാത്തതിനാല്‍ ,
പേടിയുണ്ടായില്ലെങ്കിലും
വെളിച്ചം അപ്പോഴവിടെ
അനിവാര്യമായിരുന്നു താനും.
എന്നിട്ടും
നിറഞ്ഞു നിന്നത്
രാത്രിമാത്രം.
ഇനി
പ്രതീക്ഷിക്കാന്‍ മാത്രമായി
കുറെ നിമിഷങ്ങള്‍
പ്രതീക്ഷയ്ക്കൊടുവില്‍
പകല്‍ വന്നെത്തുമ്പോള്‍
കാണാന്‍
താന്‍ തന്നെ അവശേഷിക്കും
എന്നതിന്
യാതൊരു ഉറപ്പുമില്ലാതെയെങ്കിലും. ....!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
-
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
3 comments:
"പ്രതീക്ഷയ്ക്കൊടുവില്‍
പകല്‍ വന്നെത്തുമ്പോള്‍
കാണാന്‍
താന്‍ തന്നെ അവശേഷിക്കും
എന്നതിന്
യാതൊരു ഉറപ്പുമില്ലാതെയെങ്കിലും. ....!"
kollaam.
ശരിയാണ്. ഒരു ഉറപ്പും ഇല്ല. നല്ല കാഴ്ചപ്പാട്, നല്ല കവിത.
Really bad Suresh. You have to improve.Make it better.
Post a Comment