Thursday, December 15, 2011
നിറങ്ങള്‍ ...!!!
കറുപ്പാണ് നിറമെങ്കില്‍
ഞാന്‍ എനിക്ക് മേലെ
ഒരു വര്‍ണതൊപ്പി വെച്ച്
കടലില്‍ കുളിച്ചു കയറും
വെളുപ്പാന്‍ നിറമെങ്കില്‍
ഞാന്‍ എനിക്ക് താഴെ
ഒരു പട്ടു കോണകമുടുത്തു
വെയിലത്ത് നില്ക്കും
കറുപ്പും വെളുപ്പുമല്ലെങ്കില്‍
ഞാന്‍ എന്റെ കണ്ണുകള്‍ക്ക്
ചായം കൊടുക്കും .....!
ചാലിക്കുന്ന ചായങ്ങള്‍
മതിയാകാതെ വന്നാല്‍
ഞാന്‍ പിന്നെ എന്ത് ചെയ്യും ....???
സുരേഷ്കുമാര്‍ പുഞ്ചയില്‍
Sunday, December 11, 2011
വിശപ്പ് ….!!!
ഇടതു കയ്യില്‍ ചോറും
വലതു കയ്യില്‍ പായസവും കൊണ്ടാണ്
അന്നവള്‍ എന്റെയടുത്തു
വിരുന്നു വന്നത് …!
പായസത്തിനു മധുരവും ,
ചോറിനും വിശപ്പും ,
രണ്ടും കൂടിയാകുമ്പോള്‍
അവസാനം അവളുമായി …!
എന്നിട്ടും , അവള് വിളമ്പിയത്
വലതു കയ്യിലെ പായസം മാത്രം .
വിശപ്പാണെന്നും
അന്നം ജീവനാനെന്നും
ആണയിട്ടിട്ടും കേട്ടില്ലവള് …!
പിന്നെയും എന്തിനാണവള്‍
ആ രണ്ടു പാത്രങ്ങളുമായി
എന്നെ തേടി മാത്രം വന്നത് ...?
*** *** ***
സുരേഷ്കുമാര്‍ പുഞ്ചയില്‍
എന്നിലേക്ക് …!!
തുള്ളിയായി അവസാനിക്കുന്ന അവസാനത്തെ മഴത്തുള്ളിയെയും കാറ്റ് തുടചെടുക്കുന്നതും
നോക്കി ഞാന്‍ മിണ്ടാതെ ഇരുന്നു . നിരത്തില്‍ വല്ലാത്ത തിരക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും
മുന്നോട്ടുള്ള വഴി എനിക്ക് അപ്പോഴും അവ്യക്തമായിരുന്നു …!
തിടുക്കമില്ലാതതിനാല്‍ മാത്രം , ഞാന്‍ എന്റെ വാഹനത്തിന്റെ ഗതിയെ അതിന്റെ പാട്ടിനു
വിട്ടു , പേരറിയാത്ത ഏതോ ഒരു ഗായകന്റെ മനോഹരമായ ഗസലിന് മനസ്സ് കൊടുത്തു .
ആ ഗസല്‍ എന്നെ കൊണ്ട് പോകുന്നത് എനിക്കുള്ള വഴിയെ തന്നെ ആയിരുന്നതിനാല്‍
ഞാന്‍ മെല്ലെ സ്ടീയറിങ്ങില്‍ താളം പിടിക്കാന്‍ തുടങ്ങി . എന്റെ താളം പതിവ് പോലെ
എന്നെ വിട്ടു അതിന്റെ വഴിക്കു പോകവേ ഞാന്‍ വീണ്ടും പാട്ടിലേക്ക് മാത്രം തിരിച്ചെത്തി ….!
മുന്നില്‍ നീണ്ട വഴിയുടെ ഓരത്ത് , തിരക്ക് കളില്‍ നിന്നും മെല്ലെ ഒതുങ്ങി ഒഴിഞ്ഞ്, എനിക്കുള്ള പാതയും തിരഞ്ഞു ഞാന്‍ മെല്ലെ യാത്ര തുടര്‍ന്നു . എനിക്കും എന്റെ ഗസലിനും എന്റെ വാഹനത്തിനും മാത്രമായ
സമയത്തിലൂടെ , ഞങ്ങളുടെ മാത്രമായ അവസരങ്ങളിലൂടെ മുന്നോട്ടു മാത്രം …!
ആകാശത്തിനു ചുവട്ടില്‍ നിന്ന് ഒരു കറുത്ത പൊട്ടു പോലെ വളരെ പെട്ടെന്നാണ് ആ
വാഹനം എന്റെ മുന്നിലേക്ക് കയറി വന്നത് . വലത്തോട്ടോ ഇടത്തോട്ടോ , എന്തിനു
മുന്നിലേക്ക് പോലും കയറി മാറാന്‍ എനിക്കൊരവസരം തരാതെ അതെന്റെ
ഹൃദയത്തിലേക്ക് തന്നെ ഇടിച്ചു കയറുകയും ചെയ്തു ….!
സീറ്റില്‍ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു നക്ഷത്രം
അപ്പോള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു . എനിക്ക് പുറകില്‍
പാഞ്ഞെത്തുന്ന രക്ഷകരെയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രക്ഷിതാക്കളെയും ഞാന്‍
അപ്പോള്‍ പക്ഷെ കാണുന്നില്ലായിരുന്നു …!
ചുവട്ടില്‍ , മെല്ലെ ഇറ്റിറ്റു വീഴുന്ന എന്റെ ജീവന് ആരൊക്കെയോ തുടചെടുക്കുന്നത്
എനിക്ക് നോക്കിനില്ക്കാന് തോന്നി . ഇടയ്ക്കു കയറി വരുന്ന ഉറുമ്പുകളെ തട്ടിമാറ്റി ,
അവര്‍ ആ തുള്ളികള്‍ മറക്കാതെ തുടച്ചെടുത്തു കൊണ്ടേയിരുന്നു...!. എന്നിട്ടും
ഇടക്കെവിടെയോക്കെയോ ചില തുള്ളികള്‍ എനിക്ക് മേലെ കൂടി ഒഴുകി പോകുന്നത്
ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു . എനിക്ക് വേണമെങ്കില്‍ അവരോടു പറയാമായിരുന്നിട്ടും ഞാന്‍ വെറുതേ നോക്കി കണ്ടിരുന്നു എല്ലാം …!
ഇനി ….! അറിയില്ല .. എന്നെ കൊണ്ടു പോകാന്‍ വരുന്നവരെ കാത്ത് ഞാന്‍ ഇവിടെ
ഇരിക്കണോ , അതോ ഞാന്‍ എന്നില്ലേക്ക് മടങ്ങണോ …!! എന്തായാലും ഞാനും
കാത്തിരിക്കുന്നു .. !!!
നക്ഷത്രങ്ങള്‍ .....!!!
നഷ്ട്ടങ്ങള്‍ക്ക് മേലെ ജീവിതം അന്ന്യമാകുന്ന ഏതെല്ലാമോ നിമിഷങ്ങളില്‍ ആശ്വാസമായോ ആല്ലെങ്കില്‍ ആകര്‍ഷണമായോ
കാഴ്ച്ചയുടെ, അല്ലെങ്കില്‍ കേള്‍വിയുടെ വരമ്പുകള്‍ക്കിടയില്‍ എവിടെയോ ആണ് അയാള്‍ വന്നു നിന്നത് ....!
കടലിനെ സ്നേഹിക്കുന്ന, തിരകളെയും ആകാശത്തെയും സ്നേഹിക്കുന്ന പെട്ടെന്ന് കോപിക്കുകയും, അതിനെക്കാള്‍ വേഗത്തില്‍
കരയുകയും ചെയ്യുന്ന അയാളിലെ പുരുഷനെ അയാളുടെ പൌരുഷത്തെ അടുത്ത് വളരെ അടുത്ത്, തൊട്ടറിയും വരെ
അവള്‍ക്കു കാത്തിരിക്കണമായിരുന്നു ...!
ശബ്ദത്തിന് അപ്പുറം ചിത്രങ്ങള്‍ക്കും അപ്പുറം അയാള്‍ അവള്‍ക്കു വെറുമൊരു മരീചിക മാത്രം. കണ്ടുമുട്ടുന്ന വഴികളില്‍ കാണാത്ത
ഓരങ്ങളില്‍ ഒന്ന് തിരയാന്‍ പോലും ആകാത്ത വിധം അയാള്‍ അവള്‍ക്കൊരു നിഴല്‍ മാത്രവും. സ്വപ്നങ്ങളില്‍ ഓര്‍ത്തെടുക്കാന്‍
അവള്‍ക്കാവുന്ന അയാളുടെ മുഖത്തിന് മീതെ പോലും ഒരു അവ്യക്തത എപ്പോഴും നിഴല്‍ വിരിച്ചിരുന്നു ...!
അവളില്‍ നിന്നും അയാള്‍ ഒന്നും ആഗ്രഹിചിരുന്നില്ല എന്നത് അവളെ ഒട്ടും അത്ഭുതപ്പെടുത്തിയിരുന്നില്ല. അയാളെ അടുത്ത്
അറിയുംതോറും അയാളുടെ ആഗ്രഹങ്ങളില്‍ അയാളുടെ വികാരങ്ങളില്‍ അവള് അവളെതന്നെ കാണാന്‍ തുടങ്ങുകയായിരുന്നു.
അയാള്‍ക്ക് വേണ്ടി ഉണരാനും, അയാള്‍ക്ക് വേണ്ടി ഉറങ്ങാനും അവള് അവളുടെ ദിന ചര്യകളെ മാറ്റി വെച്ചു.
അയാളുടെ ശബ്ദത്തിന്, അയാളുടെ വാക്കുകള്‍ക്ക് അവള് സമയം കടം കൊടുത്തു.
അയാള്‍ക്കവള്‍ എന്തായിരുന്നു എന്ന് ഒരുപക്ഷെ അപ്പോഴേക്കും അയാളെക്കാള്‍ അവള്‍ക്കായിരുന്നു അറിയാമായിരുന്നത്. ഒന്നും
അവകാശപെടാതിരുന്നിട്ടും, ഒന്നും ആവശ്യപ്പെടാതിരുന്നിട്ടും , അയാള്‍ക്ക് വേണ്ടി അവള് അവളെതന്നെ സ്വയം മനസ്സാസമര്‍പ്പിച്ചു.
ജീവിതത്തിനും അപ്പുറം, മരണത്തിനും അപ്പുറം ബന്ധങ്ങളുടെ പവിത്രതയില്‍ മനസ്സിന്റെ നിര്‍മ്മലതയില്‍ അവള് അയാളെ
കുടിയിരുത്തി.
എന്നിട്ടും അയാളെ സ്നേഹിക്കാന്‍ അവള്‍ക്കു മുന്നില്‍ കാരണങ്ങള്‍ ഒട്ടും കുറവല്ലായിരുന്നു ...! സ്നേഹത്തിനു മുന്നില്‍
അവള്‍ക്കു മുന്നില്‍ അയാള്‍ ഇല്ലാതാകുന്നു എന്ന് അവള് അറിയുകയായിരുന്നു അപ്പോള്‍. അയാളുടെ ജീവിതത്തിനു
നിറങ്ങള്‍ ഉണ്ടാകുന്നതും നിറങ്ങളില്‍ ജീവന് തുടിക്കുന്നതും അവളായിരുന്നു തൊട്ടറിഞ്ഞത് ...! ആശ്വാസം എന്ന വാക്ക്,
ആഗ്രഹം എന്ന വികാരം ..... അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് അവള് തൊട്ടറിഞ്ഞു ....!
അവള്‍ക്കു മുന്നില്‍ അപ്പോഴും, എപ്പോഴത്തെയും പോലെ പുതു നാമ്പുകള്‍ ഉടലെടുത്തിരുന്നു. പുതുതായി കണ്ട ആകാശത്തിന്റെ
സ്വാതന്ത്ര്യത്തില്‍ അവള് സ്വയം മറക്കുകയായിരുന്നു. അവള്‍ക്കു അവളുടെ സ്വന്തം ആകാശത്തിലേക്കുള്ള വാതിലുകള്‍
തുറന്നു കൊടുത്ത അയാളുടെ ജീവനുമേല്‍, അവള് പ്രഖ്യാപിച്ചത് അവളുടെ അവകാശം...! അവളുടെ പ്രതീക്ഷകള്‍ ...!
എന്നിട്ടും പക്ഷെ പടി വാതില്ക്കല് പാതി വഴിയില്‍ അവളയാളെ നിഷ്ക്കരുണം ഉപേക്ഷിക്കുമ്പോള്‍ അവള്‍ക്കു തിരിഞ്ഞു
നോക്കാന്‍ തന്നെ സമയവും ഇല്ലായിരുന്നു ....!!!
Monday, December 5, 2011
വരികള്‍, അക്ഷരങ്ങള്‍....!!!
അപ്പുറത്തെ കാഴ്ച്ചയുടെ
അവസാനത്തെ വരിയും
ഇവിടെ മങ്ങുമ്പോള്‍
വരികള്‍ക്കിടയില്‍ അക്ഷരങ്ങള്‍
കലപില ചിലക്കുന്നു ....!
അക്ഷരങ്ങള്‍ക്ക് മേലെ
വരകള്‍ക്ക് മങ്ങലേല്ക്കുമ്പോള്
കേള്‍വിക്കും, വായനയ്ക്കും ശേഷം
കാഴ്ച മാത്രം അപ്രസക്തം ....!
അല്ലെങ്കില്‍,
അക്ഷരങ്ങളില്‍ വരികള്‍ക്കും
കാഴ്ചക്കും മുന്‍പേ
വാക്കുകള്‍ ഉപവസിക്കുമ്പോള്‍
വായന കാഴ്ചയാകുന്നു ....!!!
.
Friday, December 2, 2011
പാട്ട് പാടുന്നവര്‍ ....!!!
ജനിക്കുമ്പോള്‍ പാടാന്‍
പാട്ടുകാര്‍ ഒത്തിരി
ചാകുമ്പോള്‍ പാടാനും
പാട്ടുകാര്‍ ഒത്തിരി ...!!
ജനിക്കുമ്പോള്‍ പാടാന്‍
പുള്ളുവന്റെ നാക്കില്‍
വാക്കുകള്‍ ആയിരം
പുല്ലുവക്കുടത്തിനു
ഈണവും ആയിരം ....!!!
ചാക്കാലപാട്ട് പാടുന്ന
പറയന്റെ വായില്‍
നാക്കുടക്കുന്നു ...!
ചാവാതെ പാടാന്‍
അവന്റെ നാവില്‍
പാട്ടില്ലെന്നു പരാതിയും ...!!
ചാവാതെ ചാവുന്നവര്‍ക്ക് വേണ്ടി
പാട്ട് പാടാന്‍ പറയനുമില്ല
പുള്ളുവനുമില്ല പാണനുമില്ല ....!!
Thursday, September 29, 2011
Monday, September 26, 2011
Sunday, September 25, 2011
Saturday, September 24, 2011
Friday, September 23, 2011
Thursday, September 22, 2011
Tuesday, September 20, 2011
Thursday, January 13, 2011
ഞാന്‍ , എന്നെക്കുറിച്ച് ....!
ഞാന്‍ , എന്നെക്കുറിച്ച് ....!
അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരുന്നത് എന്നെക്കുറിച്ച് മാത്രമായിരുന്നു. എന്റെ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന ചിന്തകളും ഉയര്‍ന്ന ബാങ്ക് ബാലന്‍സും .... എനിക്ക് പറയാന്‍ അങ്ങിനെ വലിയ കാര്യങ്ങള്‍ മാത്രം. എന്റെ വളരെ വലിയ കുടുംബകാര്യങ്ങളും, അതിന്റെ മഹിമയും എന്നില്‍ വികാരം കൊള്ളിച്ചു . വായില്‍ വെള്ളിക്കരണ്ടിയുമായാണ് പിറന്നതെന്നു ഞാന്‍ എപ്പോഴും വലിയവായില്‍ പറയും.....!
ആരെയും പരിഹസിക്കാന്‍ , എന്റെ കഴിവുകളെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഞാന്‍ ശരിക്കും ഒരു ബുദ്ധിമാന് തന്നെ. എന്റെ കഴിവുകളില്‍ മറ്റുള്ളവര്‍ അസൂയപ്പെടുമ്പോഴും പക്ഷെ എനിക്ക് എന്നോട് തന്നെ ഒരിക്കലും ആദരവ് തോന്നിയിട്ടില്ല . ഞാനാണ് കേരളം കണ്ടുപിച്ചതെന്നും, എന്റെ കയ്യിലൂടെയാണ് മലയാള ഭാഷ പിറന്നുവീണതെന്നും ഞാന്‍ എല്ലായിടത്തും വാതുവെച്ചു. കമ്പ്യൂട്ടറും, ഇന്റര്‍നെറ്റും കണ്ടുപിടിച്ചത് പോലും ഞാനാണെന്ന്, ചിലപ്പോഴെങ്കിലും ഞാന്‍ ആശ്വസിച്ചു. ലോകത്തിന്റെ സ്പന്തനം തന്നെ തന്റെ കൈവിരലിലൂടെയാണ് നടക്കുന്നതെന്ന് വീമ്പു പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പറ്റിയും മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതുപുത്തന്‍ സാങ്കേതിക വിദ്യയെ കുറിച്ചും ഞാന്‍ ആദ്യം പറഞ്ഞു ....!
എനിക്ക് ചുറ്റും ഒരു കൂട്ടം ആരാധകരുണ്ടായത് എന്നെ പലപ്പോഴും രോമാഞ്ചം കൊള്ളിച്ചു. അവര്‍ എനിക്കുപുറകില്‍ എന്നെക്കുറിച്ച് പറയുന്നതൊന്നും ഞാന്‍ കേട്ടില്ലെന്നു നടിച്ചു. എന്റെ ബ്ലോഗുകളിലും എന്നോടുള്ള സൌഹൃദ സംഭാഷണങ്ങളിലും ആളുകള്‍ എന്നെ പുകഴ്ത്താന്‍ മാത്രം മിനക്കെടുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ക്കുമുന്നില്‍ പലപ്പോഴും ഞാന്‍ എളിമ നടിച്ചു. മാന്ന്യനായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കുക തന്നെയും ചെയ്തു. ...!
ഞാനൊരു ബുദ്ധിജീവിയാണെന്നും, സാമൂഹ്യ സേവകനായ പൊതു പ്രവര്ത്തകന് ആണെന്നും മതേതരവാദിയാണെന്നും വ്യക്തമാക്കാന്‍ പലപ്പോഴും ഞാനെന്റെ മതത്തെ തള്ളിപ്പറഞ്ഞു . എന്റെ തെറ്റുകളെ പരസ്യമായി ഞാന്‍ തന്നെ ഇകഴ്ത്തി സംസാരിച്ചു. എന്റെ സാമൂഹ്യ സേവനങ്ങളെകുറിച്ച് ഞാന്‍ എനിക്ക് വേണ്ടപ്പെട്ടവരെക്കൊണ്ട് പരസ്യമായും രഹസ്യമായും പലകുറി പറയിച്ചു. അങ്ങിനെ ഞാന്‍ തന്നെയായി ഭൂലോകത്തിലെ വലിയവന്‍ . എല്ലാമായിട്ടും, ഞാന്‍ എന്ന ഒരു മനുഷ്യനായി മാത്രം മാറാന്‍ എനിക്കിതുവരെയും കഴിഞ്ഞില്ലല്ലോ ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

Monday, January 10, 2011
ഇല്ലാത്തൊരു ഹൃദയത്തിന് ...!!!
ഇല്ലാത്തൊരു ഹൃദയത്തിന് ...!!!
നഷ്ട്ടപ്പെടാന്‍ മാത്രം വലുതല്ല്ലാത്ത ഒരു ഹൃദയമുണ്ടായതായിരുന്നു, അപ്പോള്‍ എന്റെ കുഴപ്പം. അതുതന്നെ എന്ന് ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പു വരുത്തിയപ്പോള്‍ പിന്നെ, ആ കുഴപ്പം അങ്ങ് നീക്കാന്‍ തീരുമാനിക്കാം എന്ന് തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ തീരുമാനിച്ചത് തന്നെ വലിയകാര്യമായി എനിക്ക് തോന്നി. എന്നെക്കുറിച്ച് അന്നൊരിക്കല്‍ കൂടി എനിക്ക് അഭിമാനവും...!
പിന്നെ ആ തീരുമാനത്തില്‍ , പതിവുപോലെ തീരുമാനമൊന്നും ആകാതെ വന്നപ്പോള്‍ തീരുമാനം തന്നെ മുന്നിട്ടിറങ്ങി എന്ന് തോന്നുന്നു. അതുകൊണ്ടാകാം, അത് തന്നെ അലോസരപ്പെടുത്തുന്നതായി എനിക്ക് തന്നെ തോന്നാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നെ വെച്ച് താമസിപ്പിക്കേണ്ടെന്ന് ഉടനെ കയറിയങ്ങു ശപഥവും ചെയ്തു. അത്, പത്തു പേരോട് പറയാന്‍ ഒട്ടും അമാന്തിച്ചുമില്ല ....!
ഹൃദയമുണ്ട് എന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമായാണ് പലരും അപ്പോള്‍ പറഞ്ഞത്. എങ്കില്‍ പിന്നെ, ഉള്ള ഹൃദയത്തെ ശരിയായി പരിപാലിക്കേണ്ടത് തന്റെ തന്നെ ആവശ്യമായതിനാല്‍ ഒടുവില്‍ ഞാന്‍ തന്നെ തുടക്കമിട്ടു. ഹൃദയത്തിനു ആവശ്യമായ എല്ലാം കൃത്യമായി എത്തിച്ചു കൊടുക്കാനും, ആവശ്യമായ ജീവിത സാഹചര്യം ഒരുക്കാനും, ദാരിദ്ര്യ രേഘക്ക് താഴെയുള്ള ഈയുള്ളവന് ആവതില്ലെങ്കിലും, കഴിയാവുന്ന വിധമെല്ലാം ചെയ്യാമെന്ന് സത്യം ചെയ്തപ്പോള്‍ ഒരു സമാധാനവും ആയി...!
പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ , ആദ്യത്തെ ആവേശമെല്ലാം പതിവുപോലെ കെട്ടുപോകാന്‍ തുടങ്ങിയെന്നു ഞാന്‍ തന്നെ ഭയപ്പെട്ടു. അതൊരു പക്ഷെ ശരിയായിരുന്നില്ലെങ്കിലും, തെറ്റുമായിരുന്നില്ല എന്നതാണ് സത്യം. എങ്കില്‍ പിന്നെ ഭാരമാകും മുന്‍പ് ഒഴിവാക്കാം എന്നുമായി ചിന്ത. അത് ശരിയുമാണെന്ന് എനിക്ക് തന്നെ അന്നാദ്യമായി തോന്നുകയും ചെയ്തു. ആ ചിന്ത തന്നെ കൊണ്ടുപോകുന്നത് പ്രശ്നങ്ങളുടെ വലിയൊരു ചിലന്തിവലയിലെക്കാണെന്ന് ഞാന്‍ പക്ഷെ അപ്പോള്‍ ഓര്‍ത്തതേയില്ല. .....!
ആര്‍ക്കു കൊടുക്കും, എങ്ങിനെ കൊടുക്കും, എപ്പോള്‍ കൊടുക്കും, എന്തിനു കൊടുക്കും, കൊടുത്താല്‍ തന്നെ അവരത് സ്വീകരിക്കുമോ, സ്വീകരിച്ചാല്‍ തന്നെ അവരതിനെ നന്നായി നോക്കുമോ....! പ്രശ്നങ്ങളെക്കാള്‍ , പ്രമാണങ്ങളായി തലയ്ക്കുമീതെ. ഒരാള്‍ക്ക് കൊടുത്താല്‍ മറ്റൊരാള്‍ക്ക് പരാതിയില്ലെന്ന് സ്ഥാപിക്കാനായി പിന്നത്തെ ശ്രമം. ഒടുവില്‍ പ്രശ്നങ്ങള്‍ക്കും, ചിന്തകള്‍ക്കും പ്രമാണങ്ങള്‍ക്കും എല്ലാം മീതെ, നഷ്ട്ടപെടാന്‍ മാത്രം വലുതല്ലാത്ത ആ ഹൃദയം എന്റെ ശരീരത്തില്‍ തന്നെ അപ്പോഴും മിടിച്ചു കൊണ്ടേയിരുന്നു. ....!!!

Saturday, January 8, 2011
മനുഷ്യന് ...!!!
മനുഷ്യന് ...!!!
അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് പഴുത്തളിഞ്ഞ ചലവും ചോരയും ഇടകലര്‍ന്ന് ഇറ്റിറ്റു വീഴുന്നത് നക്കിയെടുക്കാന്‍ മത്സരിച്ച് കൂട്ടത്തോടെ ഓടിയെതിയിരുന്നത് ഒരുകൂട്ടം തേനിച്ചകളാണ് എന്നതായിരുന്നു അയാളിലേക്ക് എന്നെ ആദ്യം ആകര്‍ഷിച്ചത്. അപ്പോഴും ഉണങ്ങാത്ത അയാളുടെ മുറിവുകളില്‍ നിന്ന് അവ ആര്‍ത്തിയോടെ ആ ദ്രാവകം നക്കിയെടുക്കുന്നത് ഞാന്‍ നോക്കിനിന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുതിയപ്പോള്‍ , ഞാന്‍ മെല്ലെ അയാള്‍ക്കടുത്തെത്തി ...!
എന്റെ വിവരമില്ലായ്മയില്‍ സ്വയം മൂക്ക് പൊത്തിക്കൊണ്ടാണ് ഞാന്‍ ചെന്നതെങ്കിലും എനിക്കനുഭവപ്പെട്ടത് വശ്യമായ സുഗന്ധമായിരുന്നു. അയാളുടെ അളിഞ്ഞ ദേഹത്തുനിന്നും പരിസരം മുഴുവന്‍ അത് വ്യാപിച്ചുകൊണ്ടേയിരുന്നു. അതെന്നില്‍ ആശ്ചര്യമുണര്‍ത്തിയപ്പോള്‍ ഞാന്‍ മെല്ലെ അയാള്‍ക്കരികിലിരുന്നു. കണ്ണുകള്‍ മെല്ലെ തുറന്നുപിടിച്ച് അയാളെ ഒന്നുതൊടാന്‍ ശ്രമിച്ചപ്പോള്‍ എത്തിപ്പെട്ടത് ഒരു പനിനീര് പൂവിലെന്നു തോന്നിപോയി. അതയാളുടെ ശരീരമായിരുന്നു. പനിനീര് പൂവിനേക്കാള്‍ എന്നുതന്നെ ഒരുപക്ഷെ പറയേണ്ടിവരുന്ന മൃദുല ദേഹം...!
പിന്നെ ഞാന്‍ പതുക്കെ അയാളുടെ അരികെയിരുന്നു, അപ്പോഴും തലയ്ക്കടിയില്‍ കരുതിവെച്ചിരുന്ന അയാളുടെ മാറാപ്പ് എന്റെ ശ്രദ്ധയിലെത്തിയത് മനപ്പോര്‍വ്വം തന്നെ. അതുമാത്രം അയാള്‍ അപ്പോഴും ആര്‍ക്കും വിട്ടു കൊടുക്കാതെ മുറുകെപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് തോന്നിച്ചത് എന്നില്‍ ആകാംക്ഷയാണ് ഉണ്ടാക്കിയത് . മെല്ലെ അത് കടന്നെടുത്ത് തുറന്നു നോക്കിയപ്പോള്‍ ഞാന്‍ പക്ഷെ അത്ഭുത ലോകത്തിലായി. അത് നിറയെ അയാളുടെ ജീവിതാനുഭവങ്ങള്‍ ആയിരുന്നു ...!
അപ്പോഴേക്കും കടന്നെത്തിയ മുനിസിപ്പാലിറ്റി ജീവനക്കാര്‍ അയാളുടെ ശരീരം ചുരുട്ടിക്കൂട്ടി ഒരു സഞ്ചിയിലാക്കി പോതിഞ്ഞെടുതപ്പോള്‍ , ഞാന്‍ നോക്കിയിരുന്നു. ആര്‍ക്കും വേണ്ടാത്ത അയാളുടെ ശരീരവുമായി ആ വണ്ടി കടന്നു പോയപ്പോള്‍ , ഞാന്‍ ആ മാറാപ്പുമാത്രം എന്റെ ജീവിതത്തോട് അണച്ചുപിടിച്ചു. പിന്നെ അയാളില്‍ നിന്നോഴുകിയിറങ്ങിയ ദ്രാവക അവശിഷ്ട്ടങ്ങളില്‍ ഹൃദയം ചേര്‍ത്തുകിടന്നു. ....!!!

ജീവിതം ....!!!
ജീവിതം ....!!!
കണ്ണുകളുടെ അകത്തളങ്ങളില്‍ നിന്ന് തുടങ്ങുന്ന കാഴ്ച്ചയുടെ വസന്തം ചെന്ന് നില്ക്കുന്ന വര്ണതിന്റെ അതിര്‍വരമ്പില്‍ നിന്ന് പിന്നെയും തുടരുന്ന അന്വേഷണമാണ് സത്യമെന്ന് അയാള്‍ക്ക് അപ്പോഴും വിശ്വാസമായില്ല. കണ്ണും കാതും നിറഞ്ഞു നല്കുന്ന അറിവിന്റെ വെളിച്ചമാണ് സത്യമെന്ന് അയാള്‍ എപ്പോഴും വിശ്വസിക്കാന്‍ ശ്രമിചിരുന്നതുപോലെ. വ്യര്തമാണ് പല കാഴ്ചകള്‍ എന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് പല കേള്‍വികളെന്നും അയാള്‍ അറിയാതെപോയി. അതൊരുപക്ഷേ അയാളുടെ വിധിയുമായിരിക്കാം. കര്‍മങ്ങള്‍ക്കുമപ്പുറം അയാള്‍ നടന്നുനീങ്ങേണ്ട വഴിത്താരകള്‍ മുന്‍കൂട്ടി അടയാളപ്പെടുതിയത് പക്ഷെ അയാളല്ലല്ലോ....!
എന്നിട്ടും യാത്രകള്‍മാത്രം അയാള്‍ അവസാനിപ്പിച്ചില്ല. മരണത്തിലേക്കെന്നു നിശ്ചയമില്ലാതിരുന്നിട്ടും കാലനെ തേടിയുള്ള യാത്രപോലെ. മുന്നില്‍ ഇല്ലാത്ത കുന്നുതേടി നാറാണത്ത്ഭ്രാന്തന് കല്ലുരുട്ടും പോലെ. വസന്തം കൈവെള്ളയിലൂടെ കണ്‍വെട്ടത്തുനിന്നും കൊഴിഞ്ഞുപോകുന്നത് വേദനയോടെ നോക്കിനില്‍ക്കാനേ അയാള്‍ക്ക് അപ്പോള്‍ ആയുള്ളൂ. ഇനി നിറയെ പൂക്കളും പൂമ്പാറ്റകളുമായി അത് എപ്പോഴെങ്കിലും വിരുന്നു വരുമായിരിക്കാം, പക്ഷെ അത് തന്റെ ജീവിതത്തിലേക്ക് എത്തുമെന്ന് അപ്പോള്‍ അയാള്‍ക്ക് ഉറപ്പിച്ചു പറയാനാകില്ലായിരുന്നു. എന്നിട്ടും അയാള്‍ കാത്തിരുന്നത് ഗ്രീഷ്മത്തിന് വേണ്ടി മാത്രം. ഗ്രീഷ്മം അയാളില്‍ ഒരിക്കലും ആഘോഷമായിരുന്നില്ല. പക്ഷെ അയാള്‍ക്കിഷ്ട്ടം അതുമാത്രവും ...!
വരുമോ എന്നറിയില്ലെങ്കിലും അയാള്‍ വസന്തതിനായി പൂചെടികളെ വളര്തിവെച്ചു. അവയ്ക്ക് വെള്ളവും വളവും നല്കി പകിട്ടേകി. വളര്‍ന്നു പന്തലിക്കാന്‍ അവയ്ക്ക് അയാള്‍ തണലുകള്‍ ഒരുക്കി. പൂപ്പന്തലുകളും ഒരുക്കിവെച്ചു. പിന്നെ പൂമ്പോടിക്കായി കൂട്ടത്തോടെ കടന്നെതാറുള്ള പൂമ്പാറ്റകള്‍ക്കായി കാത്തിരുന്നു. തേന്‍ കുടിക്കാനെത്തുന്ന കരിവണ്ടുകള്‍ക്കായി നിലാവൊരുക്കാന്‍ അയാള്‍ മഴമേഘങ്ങളോട് ഒഴിഞ്ഞു നില്ക്കാന് പ്രാര്‍ത്ഥിച്ചു. പെയ്ത് ഒഴിയാന്‍ വെമ്പിയിട്ടും അവ പക്ഷെ അയാള്‍ക്ക് മുന്നില്‍ അപ്പോഴൊക്കെ അനുസരണയോടെയിരുന്നു ....!
വസന്തവും ഗ്രീഷ്മവും ശരത്തും ഹെമാന്തവുമോന്നും ആയിരുന്നില്ല ശരിക്കും അയാളുടെ ജീവിതം. അതുപക്ഷേ അയാള്‍ സ്വയം തിരഞ്ഞെടുതതായതിനാല്‍ അയാള്‍ അത് തന്നെ ജീവിച്ചു തീര്‍ക്കണമെന്ന് വാശിപിടിച്ചിട്ടും. വ്യവസ്ഥാപിതമായ സിദ്ധാന്തങ്ങള്‍ ഒന്നുമില്ലെങ്കിലും, പറയുന്ന വാക്കുകളിലെ അക്ഷരങ്ങലെയെങ്കിലും അയാള്‍ പച്ചയായി നിറുത്താന്‍ വൃഥാ ശ്രമിച്ചു കൊണ്ടേയിരുന്നു അപ്പോഴും. നിലനില്ക്കാന് അവയെങ്കിലും അങ്ങിനെ ആഗ്രഹിചിരുന്നിട്ടും, കഴിയാത്ത അവസ്തയിലെങ്കിലും. കര്‍മ്മങ്ങളുടെ സത്യസന്ദ്ധതയെ അയാള്‍ക്ക് സംശയമില്ലാ തിരുന്നിട്ടും, എങ്കിലും പിന്നെയും ബാക്കിയാകുന്ന കുറച്ചു നിമിഷങ്ങളില്‍ അയാള്‍ അയാളെങ്കിലും ആയിത്തീരാന്‍ കൊതിച്ചു. എന്നിട്ടും ....!!!

Monday, October 25, 2010
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് )
എന്റെ ജഡം ...!
( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് )
എനിക്ക് വര്‍ണതൂവലുകളില്ല
ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല
വര്‍ണ്ണ തൊപ്പിയും നീളന്‍ മേലാപ്പുമില്ല
വെളുത്ത നിറവും കറുത്ത മനസ്സുമില്ല ...!
എനിക്ക് സ്തുതിപാഠകരില്ല
ഞാന്‍ ആരെയും സ്തുതിക്കാറുമില്ല
എനിക്ക് സ്ഥാനമാനങ്ങളില്ല
നാണംകെട്ട അവസ്തയുമില്ല ...!
എനിക്കു വായിക്കാന്‍ വിശ്വസാഹിത്യമില്ല
എനിക്കു സഞ്ചരിക്കാന്‍ വിശ്വവീഥികളും ഇല്ല
എനിക്കു പണവും പദവിയുമില്ല
എനിക്കു ഉന്നതങ്ങളില്‍ പിടിപാടുമില്ല ...!
ഞാന്‍ ജനിച്ചത് ഈ വെറും മണ്ണില്‍
ഞാന്‍ വളര്‍ന്നത് ഈ നിലത്ത്
ഞാന്‍ വായിച്ചത് പച്ചയായ ജീവിതങ്ങള്‍
ഞാന്‍ എഴുതിയത് നഗ്നമായ സത്യങ്ങള്‍
ഞാന്‍ ജീവിച്ചത് ഞാന്‍ മാത്രമായി
ഞാന്‍ മരിച്ചതും ഞാന്‍ മാത്രമായി ....!
എന്നെക്കുറിച്ച് എല്ലാവരും പറയുന്നു
എന്നെയോര്‍ത്ത് എല്ലാവരും വിലപിക്കുന്നു
എന്നിട്ടുമെന്തേ എന്റെ പ്രിയപ്പെട്ടവരേ
എനിക്കൊരു മരണ ശുശ്രൂഷയ്ക്ക്
നിങ്ങള്‍ക്ക് നേരമില്ലാതെ പോയി ....!!!

Saturday, October 23, 2010
പ്രണയത്തിനു ...!!!
പ്രണയത്തിനു ...!!!
പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള് പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന് അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള് പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള് കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.
കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .
എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്പില് ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!

Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
-
ബാക്കി വെക്കുക , ഈ കറുപ്പുനിറമെങ്കിലും ...!!! . എല്ലാവരും തിരക്കിലാണ് താന്താങ്ങളുടെ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അല്ലെങ്കിൽ മറ്റുള്ളവ...