ആദിവാസി സ്നേഹം ...!!!
.
എല്ലാവരെയും പോലെ
ആദിവാസികളോട് /
കാനന വാസികളോട് പ്രത്യേകിച്ച്
എനിക്കും സ്നേഹമാണ് ,
അടങ്ങാത്ത സ്നേഹം .....!
.
വർഷാവർഷം വലിയ തുകകൾ
അവർക്കുവേണ്ടി വകയിരുത്തുന്ന
സർക്കാരുകളെയും ഉദ്യോഗസ്ഥരയെയും പോലെ
അവരെ മതം മാറ്റാൻ മാത്രം
ഇറങ്ങി തിരിക്കുന്നവരെ പോലെ
അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച
സാമൂഹിക സംഘടനകളെ പോലെ
അവരുടെ വിലപ്പെട്ട അറിവുകൾ
മോഷ്ടിച്ചെടുക്കുന്ന വലിയ കമ്പനികളെ പോലെ
അവർക്കുവേണ്ടി കഥകളും കവിതകളും എഴുതി
കണ്ണീർ വാർക്കുന്ന സാംസ്കാരിക നായകരെ പോലെ
എനിക്കും അവരോട് അടങ്ങാത്ത സ്നേഹമാണ് ...!
.
എന്റെ സ്നേഹത്തിൽ പക്ഷെ
പകുതിയിലേറെയും
അവരുടെ ഭൂമിയോടാണ്
പിന്നെ അവരുടെ കുഞ്ഞു പെണ്ണുങ്ങളോടും
അവരുടെ വന വിഭവങ്ങളോടും
ബാക്കി സ്നേഹം
അവരെ സ്നേഹിക്കുന്നു എന്ന് കാണിക്കുക വഴി
എനിക്ക് കിട്ടുന്ന പ്രശസ്തിയിലുമാണ് ...!
.
ഇങ്ങിനെ എന്റെ സ്നേഹമൊക്കെ
പലയിടത്തും പകുത്തു പോയതിനുശേഷം
ആ മനുഷ്യക്കോലങ്ങളെ സ്നേഹിക്കാൻ
എന്റ്റെ കയ്യിൽ സ്നേഹം അവശേഷിക്കുന്നില്ലെങ്കിൽ
അതെങ്ങിനെ എന്റെ തെറ്റാവും ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വെള്ളറക്കാട് - ഭാരതത്തിന്റെ തലസ്ഥാനം ...!!! . പ്രകൃതിരമണീയവും നന്മനിറഞ്ഞതും , സമ്പത്സമൃദ്ധമായതും , അതിപുരാതന ചരിത്രമുറങ്ങുന്നതുമായ എന്റെ ...
-
ചന്ദ്രനിലുള്ള എന്റെ വീട് ...!!! . കല്യാണം കഴിക്കുന്നതിനു മുന്നേ പണിതതിനാലും സോയൂസിന്റെയും ഡിസ്കവറി യുടേയുമൊക്കെ സേവനം ശരിയായി കിട്ടാത്തതിന...
3 comments:
എന്താണ് ഇതിനു ഒരു അഭിപ്രായം എഴുതേണ്ടത് എന്നെനിയ്ക്കറിയില്ല. എന്തെഴുതിയാലും അത് പരിഹാസ്യമാകും എന്ന് എനിയ്ക്ക് താനെ തോന്നുന്നു സുരേഷ്.. :(
എന്റെ സ്നേഹത്തിൽ പക്ഷെ
പകുതിയിലേറെയും അവരുടെ ഭൂമിയോടാണ്
പിന്നെ അവരുടെ കുഞ്ഞു പെണ്ണുങ്ങളോടും അവരുടെ
വന വിഭവങ്ങളോടും ബാക്കി സ്നേഹം അവരെ സ്നേഹിക്കുന്നു
എന്ന് കാണിക്കുക വഴി എനിക്ക് കിട്ടുന്ന പ്രശസ്തിയിലുമാണ് ...!
സ്നേഹപ്രകടനങ്ങളുുുടെ ധൃതരാഷ്ട്രാലിംഗനം!
ആശംസകള്
Post a Comment