തനിയേ .....!!!
.
ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് , സൂചികുത്താൻ ഇടമില്ലാത്ത പെരുവഴിയിൽ , നമ്മെ ഇറക്കിവിട്ട് എങ്ങോട്ടോ പൊയ്ക്കളയും , നമ്മൾ കാണാതെ . അതുവരെയും കൂടെകൊണ്ടു നടന്നതും വഴികാട്ടിയതും മുന്നിലേക്കുള്ള ലക്ഷ്യം കാണിച്ചുതന്നിരുന്നതും അവരാണെന്നതുപോലും ഒരു സൂചനപോലും ബാക്കിവെക്കാതെ . നമുക്കവിടെ ദിക്കറിയില്ലെന്നതും ദൂരമറിയില്ലെന്നതും മാർഗ്ഗമറിയില്ലെന്നതും അവരുടെ വിഷയമേ അല്ലെന്നമട്ടിൽ , തീർത്തും തനിച്ചാക്കി ഒരപ്രത്യക്ഷമാകൽ . ...!
.
സ്മൃതികളും സ്മരണകളും എന്തിന് , കടം പറഞ്ഞ് വെച്ച സ്നേഹം പോലും തിരസ്കൃതമാകുന്ന വിജനതയുടെ ശൂന്യതയിൽ അങ്ങിനെ നിൽക്കേണ്ടി വരുന്നത് പക്ഷെ മരണത്തേക്കാൾ ഭീതിതമെന്ന് ഉപേക്ഷിക്കുന്നവർ അറിഞ്ഞിട്ടും ഓർക്കാതെ പോകുന്നു അപ്പോൾ . ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോന്നിലും അവരെ കൈപിടിച്ചാനയിച്ച് പരവതാനി വിരിച്ച് പട്ടുമെത്തയിട്ടിരുത്തിയിട്ടും അവർ അതുപേക്ഷിക്കുന്നതിനും കാരണങ്ങളുണ്ടാകാം , പക്ഷെ നിഷ്കാസിതനായി നിരാശ്രയനായി പുഛിക്കപ്പെടുന്നവനായി ഉപേക്ഷിക്കപെടുന്നവർ മാറുന്നു എന്നതും ഒരുപക്ഷെ അവരുടെ വിധിയുമായിരിക്കാം ....!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, December 9, 2017
Subscribe to:
Post Comments (Atom)
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!
യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...
-
നവമാധ്യമങ്ങളും കുട്ടികളും ....!!! . . ചതിക്കുഴികൾ കുഴിച്ച് കഴുകൻ കണ്ണുകളുമായി ഇരകളെ തേടി എന്നും വേട്ടക്കാർ എല്ലായിടത്തും ഉണ്ടായിരുന്നു . ...
-
തലതാഴ്ത്തണോ നമ്മൾ ....!!! . ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഇരുട്ടിൽ ആരും കാണാതെ മുഖം പൂഴ്ത്തിയിരുന്ന് പിണറായി വിജയന്റെയും നരേന്ദ്ര മോദിയുടെയും...
-
മക്കളേ, മാപ്പ് ...!!! . മാപ്പ് ... തെരുവിൽ ചീന്തിയെറിയപ്പെട്ട മുലപ്പാൽ മണക്കുന്ന നിങ്ങളെ സംരക്ഷിക്കാത്തതിന് ...! . കാരണം, ഞാൻ തിരക്...
2 comments:
ശരിയാണ്. അല്ല, ഇപ്പൊ ആരാ അങ്ങനെ ഉപേക്ഷിച്ചു പോയതാവോ...
സ്മൃതികളും സ്മരണകളും എന്തിന് ,
കടം പറഞ്ഞ് വെച്ച സ്നേഹം പോലും
തിരസ്കൃതമാകുന്ന വിജനതയുടെ ശൂന്യതയിൽ
അങ്ങിനെ നിൽക്കേണ്ടി വരുന്നത് പക്ഷെ മരണത്തേക്കാൾ
ഭീതിതമെന്ന് ഉപേക്ഷിക്കുന്നവർ അറിഞ്ഞിട്ടും ഓർക്കാതെ പോകുന്നു
അപ്പോൾ . ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോന്നിലും അവരെ കൈപിടിച്ചാനയിച്ച്
പരവതാനി വിരിച്ച് പട്ടുമെത്തയിട്ടിരുത്തിയിട്ടും അവർ അതുപേക്ഷിക്കുന്നതിനും കാരണങ്ങളുണ്ടാകാം ,
പക്ഷെ നിഷ്കാസിതനായി നിരാശ്രയനായി പുഛിക്കപ്പെടുന്നവനായി ഉപേക്ഷിക്കപെടുന്നവർ മാറുന്നു
എന്നതും ഒരുപക്ഷെ അവരുടെ വിധിയുമായിരിക്കാം ....!
Post a Comment