Monday, October 30, 2017

മോഹഭംഗങ്ങൾ ...!!!

മോഹഭംഗങ്ങൾ ...!!!
.
ഒരു കണ്ണട വെക്കണം
പുറത്തേക്കു നോക്കണം
ഒറ്റക്കാക്കയെ കാണണം
ചെവിയടക്കണം ...!
.
പച്ചക്കുപ്പായമിടണം
വെയില് കൊള്ളണം
പുതച്ചുമൂടണം
പൂവും ചൂടണം ...!
.
മധുരം കഴിക്കണം
കട്ടിലിൽ കിടക്കണം
മഞ്ഞുകൊള്ളണം
മുങ്ങിക്കുളിക്കണം ...!
.
ആനപ്പുറത്തു കയറണം
മയിലാട്ടം ആടണം
പാട്ടു പാടണം
കുരവയുമിടണം ...!
.
ഇനി ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ

1 comment:

Sivananda said...

രചനകളില്‍ പതിവായി കാണാറുള്ള മാന്ത്രികസ്പര്‍ശം എന്ന് ഞാന്‍ പറഞ്ഞപ്പോ ഇത്രേം കരുതീല്ലാല്ലോ എന്റെ ഭഗവാനേ..!! ഇനീപ്പോ എന്താ ചെയ്യാ ??

കൈവിരൽതുമ്പിലേ .......!!!

കൈവിരൽതുമ്പിലേ .......!!!  .  ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...