ഞാനുമൊരു മരം നടുന്നു , ഇന്നലെയിൽ ....!!!
.
വീട്ടിലെ തൊടിയിലെ
വലിയ കുളം മണ്ണിട്ട് മൂടി ,
അതിനടുത്തുകൂടെയൊഴുകുന്ന
തോടും നികത്തി ,
കുളത്തിനു ചുറ്റുമുണ്ടായിരുന്ന
കാവും അതിലെ വലിയ മരങ്ങളും
മുറിച്ചുമാറ്റി ,
മാധ്യമങ്ങളെയും
സോഷ്യൽ മീഡിയയെയും
സാക്ഷിയാക്കി
ഇന്നീ പരിസ്ഥിതി സംരക്ഷണ ദിനത്തിൽ
വർദ്ധിച്ച ആവേശത്തോടെ
അവിടെ ഞാനുമൊരു മരം നടുന്നു
എനിക്കും എന്റെയീ ഭൂമിക്കും
നാളേയ്ക്കും വേണ്ടി ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
4 comments:
അവിടെ ഞാനുമൊരു മരം നടുന്നു
എനിക്കും എന്റെയീ ഭൂമിക്കും
നാളേയ്ക്കും വേണ്ടി ...!
ഹഹ്ഹ അടിപൊളി.. സുരേഷ് , ആക്ഷേപഹാസ്യം വളരെ രസകരം..സത്യസന്ധം ..!! ഇങ്ങനെതന്നെയാണ് ഇപ്പൊ നടക്കുന്നത്..
പിന്നല്ലാതെ.നമ്മൾ മലയാളികൾ അങ്ങനെയല്ലേ വേണ്ടത്???
പരിസ്ഥിതി സംരക്ഷണ ദിനത്തിൽ
വർദ്ധിച്ച ആവേശത്തോടെ
അവിടെ ഞാനുമൊരു മരം നടുന്നു
എനിക്കും എന്റെയീ ഭൂമിക്കും
നാളേയ്ക്കും വേണ്ടി ...!!!
.
Post a Comment