പണം ...!!!
.
പണം
വീർപ്പിച്ചു കെട്ടിയ
ഒരു വലിയ
ബലൂൺ പോലെയാണ് ...!
.
കയ്യിലുള്ളവനത്
യധേഷ്ടം തട്ടിക്കളിക്കാം,
അഹങ്കരിക്കാം ,
അർമ്മാദിക്കാം ,
ഇല്ലാത്തവന്
അത് ആഗ്രഹത്തോടെയും
പ്രതീക്ഷയോടെയും
നോക്കിയിരിക്കാം ...!
.
ഒരു കാറ്റിലത്
പറന്നുപോകാം
കൈവിട്ടാലതിന്റെ
കാറ്റും പോകാം ...!
.
ശ്രദ്ധിച്ചില്ലെങ്കിലതു
പൊട്ടിപ്പോകാം
ശ്രദ്ധിച്ചാലതവസാനം വരെയും
കൊണ്ടു നടക്കാം ...!
.
വീർപ്പിക്കാൻ ആരോഗ്യമില്ലെങ്കിൽ
വീർത്തതുകൊണ്ട് തൃപ്തിപ്പെടേണ്ട
ആ വർണ്ണ ബലൂൺ പക്ഷേ
ഏവരുടെയും സ്വപ്നമാണ്
ജീവിതവും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, April 4, 2016
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
3 comments:
ആര്‍ത്തിയോടൂതിവീര്‍പ്പിച്ച്
ക്ഷണേന പൊട്ടിപോകുന്ന ബലൂണുകളും....
ആശംസകള്‍
എല്ലാവരുടേയും സ്വപ്നം തന്നെ.
പണം വീർപ്പിച്ചു കെട്ടിയ
ഒരു വലിയബലൂൺ പോലെയാണ് ..
.
Post a Comment