രണ്ടുതുള്ളി കണ്ണുനീർ ....!!!
.
ഇക്കുറി പക്ഷെ
രണ്ടു തുള്ളി കണ്ണുനീർ
ഞാൻ ബാക്കി വെക്കും
കാരണം
അതെനിക്കുവേണ്ടിമാത്രം
കരുതിവെക്കാനുള്ളതാണ് ...!
.
അതിലൊരു തുള്ളി
സ്നേഹംകൊണ്ട്
എന്റെ ഹൃദയം മുറിഞ്ഞ്
ഇറ്റു വീഴുന്ന
രക്ത തുള്ളികൾ
കഴുകി കളയാനുള്ളതാണ് ...!
.
പിന്നത്തെ തുള്ളി
ബന്ധനങ്ങളുടെ തീച്ചൂളയിൽ
ഉരുകിയൊലിക്കുന്ന
എന്റെ മനസ്സിന്
കുളിരു പകരാൻ ...!
.
ഇനി
ഞാനൊന്ന് കരയട്ടെ
അവസാനം അവശേപ്പിക്കാൻ
എനിക്കാ രണ്ടുതുള്ളി
കണ്ണുനീർ വേണം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Post Comments (Atom)
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ ....!!!
ബാധ്യതയാകുമ്പോൾ മാറുന്ന മുഖങ്ങൾ....!!! ബാധ്യതയാകുമെന്ന് തോന്നിത്തുടങ്ങിയാൽ ചതിയനെന്നും നയവഞ്ചകനെന്നുമൊക്കെ ഉച്ഛത്തിൽ വിളിച്ചാക്ഷേപിച...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
വിശപ്പ് ...!!! . മരണത്തേക്കാൾ ഭീതിതവും രതിയേക്കാൾ ഉത്തേജിതവും പ്രണയത്തേക്കാൾ തീവ്രവും വിരഹത്തേക്കാൾ വികാരപരവും നഷ്ടപ്പെടലിനേക്കാൾ വേദ...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...
2 comments:
ശരിയായി കരയുന്നവര്‍ കുറവാണ് ലോകത്തില്‍. കരയുന്നതെല്ലാം സ്വാര്ത്ഥത്തിന് മാത്രം!!
സ്നേഹവും,ബന്ധവും ബന്ധനങ്ങളായി മാറാതിരിക്കട്ടെ!
ആശംസകള്‍
Post a Comment